പോസ്റ്റുകള്‍

ഒക്‌ടോബർ, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാത്തിരിപ്പ്‌..

ഇമേജ്
കുറേ നേരമായി  ഈ നില്‍പ്പ്  തുടങ്ങിയിട്ടു , എത്ര വൈകിയാലും വരാമെന്നാണ്  പറഞ്ഞത്‌.. വന്നു നിന്നപ്പോള്‍ ശ്രദ്ധിച്ചതാണു ഈ മനോഹരമായ പുല്‍ത്തകിടി.. പച്ചവിരിച്ച പുല്ലുകള്‍ മാത്രം  .. ഒരു തണല്‍ മരം പോലും  ഇല്ല. ആകെ ഉള്ളത്‌ ഒരു ചെറിയ ചെടി , അതാണെങ്കില്‍ തോളൊപ്പം വരെയേ ഉള്ളു താനും, എന്നാലും വെയിലിന്‍റെ  കാഠിന്യം ഏറിയപ്പൊഴാണു അതിന്‍റെ  അടുത്തേക്കു നീങ്ങിയത്‌. അപ്പോളാണു ശ്രദ്ധിച്ചതു അതു ഒരു ചെറിയ മരമാണു, തോളൊപ്പം വരയേ ഉള്ളെന്നു മാത്രം. അതിണ്റ്റെ ചുവട്ടില്‍ അങ്ങനെ കിടന്നു. നല്ല സുഖം തോന്നുന്നു ,, യാത്രാക്ഷീണമാണെന്നു തൊന്നുന്നു, ഉറക്കം വരുന്നുമുണ്ട്‌ , വരാമെന്നു പറഞ്ഞിട്ട്‌ ഇതു വരെ കാണുന്നുമില്ല... എത്ര വൈകിയാലും വരിക തന്നെ ചെയ്യും.. എന്തായാലും ഒന്നു മയങ്ങാം.. വരുമ്പോഴേക്കും ഉണരാമല്ലോ. ഉറക്കം എത്ര നേരം നീണ്ടു പോയെന്നു അറിയില്ല,, മഴത്തുള്ളികള്‍ മുഖത്തേക്കു ഇറ്റ്‌ വീണപ്പൊളാണൂ എഴുന്നേറ്റത്‌.. നേരം കുറെ ആയെന്ന് തൊന്നുന്നു.. നേരത്തെ മഴയുടെ ലക്ഷണം ഒന്നും കണ്ടുമില്ല. അപ്പോളാണു കണ്ടതു , സ്ഥലം മാറിപ്പോയെന്ന് തോന്നുന്നു അവിടെ ഒരു വലിയ മരം... !!! രണ്ടു തവണ സൂക്ഷിച്ചു നോക്കെണ്ടി വന്നു , അപ്പോള്‍ മനസ്സിലായി സ

ഇട്ടാല്‍ പൊട്ടാത്ത മുട്ട...

ഇമേജ്
ഇതാണ്‍ കഥാനായകന്‍ "മൊട്ട" മൊട്ട ബോസ്സ്‌ എന്നാണു ഈ വിദ്വാന്‍ സ്വയം പുകഴ്ത്തുന്നത്‌... നല്ല സുന്ദരനായ ഒരു ചെറുപ്പക്കാരനാണു, പക്ഷെ തലയില്‍ കഷണ്ടി ഒന്നും ഇല്ല... ശകലം മുടി ഉണ്ടു എന്ന ഒരു കുറവു മാത്രമെ ഉള്ളൂ.... !! എന്തായാലും നാട്ടിലുള്ള പൊലീസ്‌ സ്റ്റേഷനിലൊക്കെ നല്ല പിടിപാട്‌ ആണു . അല്ല മാമന്‍ പൊലീസില്‍ അണേ.. അതിണ്റ്റെ അല്‍പം അഹങ്കാരം ഇല്ലേ എന്നു ആരും ഒന്നു സംശയിച്ചു പോകും.. കഷണ്ടിക്കും അസൂയക്കും മരുന്നില്ല എന്നു പറയുന്നവരോട്‌ ഇദ്ദേഹത്തിനു ഒന്നു മാത്രമേ പറയാന്‍ ഉള്ളൂ.. കഷണ്ടിക്കു മരുന്ന് കാണില്ല,, പക്ഷെ അസൂയയ്ക്കു മരുന്നുണ്ടു.. അങ്ങനെ ആണു നമ്മുടെ മൊട്ട. സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരെ സഹായിക്കുന്ന ഒരുപാവം. ആ മൊട്ടയ്ക്കു പറ്റിയ ഒരു പറ്റിനെ പറ്റിയാണു ഇനി പറയാന്‍ പൊകുന്നത്‌. മൊട്ട പണ്ടു മുതലേ സ്വന്തം കാലില്‍ നില്‍കണമെന്ന ആഗ്രഹം ഉള്ള ഒരാള്‍ ആനു.. അങ്ങനെ കുറച്ച്‌ പൈസ ഉണ്ടാക്കനായി അവന്‍ മൊബൈല്‍ ബിസിനെസ്സ്‌ ആരംഭിച്ചു. അവണ്റ്റെ ഏതൊ ഒരു അളിയന്‍ ഗള്‍ഫില്‍ നിന്നും കുറഞ്ഞ വിലയ്ക്ക്‌ മൊബൈല്‍ എത്തിച്ചു കൊടുക്കാമ്മെന്നു ഏറ്റു . ഇതു കേട്ട അവന്‍ അവിടെ എല്ലാം ഓടി നടന്നു കുറേ ആള്‍കാരെ ഒപ്പിച

ആരോടായിരുന്നു ഈ വാശി.... ???"

ഇമേജ്
വേനല്‍ വരും മുന്‍പെ തന്നെ ഒരു വരള്‍ചയ്കുള്ള തയ്യാറെടുപ്പാണു നടത്തിയത്‌ ... എന്നാല്‍ വെയിലിണ്റ്റെ കാഠിന്യം ഇത്ര ഏേറുമെന്നു ഞാന്‍ കരുതിയോ.. ? ഇതല്ല ഇതിണ്റ്റെ അപ്പുറത്തെ വേനലിനെ ഞാന്‍ നേരിടുമെന്ന വെല്ലുവിളി ... അത്‌ വേണ്ടിയിരുന്നില്ല ... വേനല്‍ വരുന്നു എന്നു കേട്ടു കൂടെ ഉണ്ടായിരുന്നവരെല്ലാം ഓടി അകന്നപ്പോഴും വെള്ളവും വളവും തന്ന ഈ മണ്ണിനെ വിട്ടു എങ്ങും പോകില്ല എന്നത്‌ ഒരു അഹങ്കാരമണെന്നു ഒരിക്കലും തോന്നിയിട്ടില്ല . തീമഴ പെയ്താലും ഒപ്പം കാണും എന്നു പറഞ്ഞവര്‍ പോലും വെയിലിനെ പേടിച്ചു ഓടി മറഞ്ഞപ്പോള്‍ ഹൃദയം തകറ്‍ന്നു പോയി.. വാക്കുകള്‍ക്കു അച്ചടി മഷിയുടെ വില പോലും കല്‍പിക്കാത്തവര്‍.. ഇല്ല, എന്തിനു അവരെ കുറ്റപ്പെടുത്തണം ,, അവര്‍കും ഇല്ലേ, അവരുടെ കാര്യങ്ങള്‍... എണ്റ്റേതു എന്നതു തിരുത്തി നമ്മുടെതു എന്നു പറയിപിച്ചവര്‍, തന്നെ അവസാനം എണ്റ്റെ ജീവന്‍, എണ്റ്റെ ജീവന്‍ എന്നു പറഞ്ഞാണു ഓടിയതു... എങ്കിലും സ്വപ്നങ്ങളും വര്‍ണങ്ങളും തന്ന ഈ മണ്ണിനെ വിട്ട്‌ എങ്ങൊട്ടും ഇല്ല എന്ന വാശി... അതു കൊണ്ടു വേനലോ, വരള്‍ച്ചയോ, ഇനി ആകാശം ഇടിഞ്ഞു വീണാല്‍ തന്നെ ഒരു കൈ നോക്കിക്കളയാം... അവസാനം ദാഹജലം പോലും ഊറ്റിയെടുക്കാ

കൊണയുടെ പരീക്ഷാ സ്പെഷ്യല്‍

കൊണ ആള്‍ ജഗജാലകില്ലാഡി ആണെന്നു നേരത്തെ പറഞ്ഞല്ലോ... അവസാന പരീക്ഷാ സമയത്താണു കൊണയുടെ ഉള്ളിലുള്ള ആ കലാകാരന്‍ പുറത്ത്‌ വന്നത്‌. കൊണ പരീക്ഷ സമയം ആകുമ്പൊല്‍ ഇതൊക്കെ എനിക്ക്‌ അറിയാവുന്നതല്ലെ എന്ന മട്ടില്‍ നടക്കും.. എന്നിട്ട്‌ പരീക്ഷയുടെ തലേനു രാത്രി ഒരു പതിനൊന്നു മണി ആകുമ്പൊല്‍ പുലിമടയിലേക്കു വരും. സിയാക്കടയെ പൊക്കാന്‍, സിയാക്കട ആളൊരു പുലിയാനു പുലിമടയിലെ ഇലറ്റ്രിക്കല്‍ പിള്ളെരെ പരീക്ഷ പാസ്സ്‌ ആക്കുന്നത്‌ നമ്മുടെ സിയാക്കട ആണു. ആള്‍ പഞ്ച പാവം ആണു. അങ്ങനെ കൊണ സിയക്കടയെ കൊണ്ടു പോകാനായി സന്ധ്യയൊടെ പുലിമടയില്‍ എത്തും എന്നിട്ട്‌ ഞങ്ങലുമായി കൊണച്ചു അങ്ങനെ നില്‍ക്കും. അതിനിടയ്ക്കാണു കൊണ തണ്റ്റെ കഥകള്‍ ഇറക്കുന്നത്‌. അങ്ങനെ ഒരു സാമ്പിള്‍ കഥ ഞാന്‍ ഇവിടെ പറയാം.. ഒരു പരീക്ഷാത്തലേന്നു കൊണ എത്തി. എന്നിട്ട്‌ കൊണ ഒരു ചോദ്യം.. " ഒരു കള്ളന്‍ ഓടി വരുന്നു , പുറകെ പോലിസും ഉണ്ടു , കള്ളന്‍ ഓടി ഓടി ഒരു ഇടവഴിയില്‍ എത്തുന്നു .... അവിടെ ഒരു കുഴി,,, അടുത്ത സീനില്‍ പൊലീസ്‌ മരിച്ചു കിടക്കുന്നു ,, പോലീസ്‌ എങ്ങനെ ആണു മരിച്ചതു . ???" ക്ളൂ ഉണ്ടു കത്തിക്കു കുത്തേറ്റാണു പോലീസ്‌ മരിച്ചതു . ഞങ്ങള്‍ ആകെ വണ്ടറട