പോസ്റ്റുകള്‍

2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കൂകിപ്പായും തീവണ്ടി...

ഇമേജ്
സ്ഥലം : കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്‍. സമയം : ഒരു നട്ടുച്ച. വൈകുന്നേരത്തെ വെയില്‍ കായല്‍ ഇന്ന് അല്പം ദൂരെയാക്കം എന്ന് കരുതിയാണ് കൊല്ലത്തിനു പുറപ്പെടാമെന്നു കരുതിയത്. ഓന്ത് ആണ് ഈ പരിപാടി പ്ലാന്‍ ചെയ്തത്. പൈസ ഒരു പാട് കയ്യില്‍ ഉള്ളതിനാല്‍ തീവണ്ടിക്ക് പോകാമെന്ന് വച്ചു. (ദയവായി ശ്രദ്ധിക്കുക : ട്രെയിനും തീവണ്ടിയും തമ്മില്‍ അന്തരം ഉണ്ട്. പൈസ കൊടുത്തു പോകുന്നത് ട്രെയിന്‍, അത് നമ്മള്‍ സ്ലീപര്‍ ക്ലാസ്സ്‌ ഒക്കെ ബുക്ക്‌ ചെയ്തെ പോകൂ.. നാടുകാരുടെ ഉന്തും തല്ലും കൊണ്ട്, പടിയില്‍ ഇരുന്നു . ടി ടി ആറിനെ പേടിച് പോകുന്നത് തീവണ്ടി..). അങ്ങനെ ഉച്ചക്കുള്ള ബാംഗ്ലൂര്‍ വണ്ടിയും കാത്ത് നില്കയാണ്. അപ്പോളാണ് ഈയുള്ളവന് ഒരു സംശയം തോന്നിയത്,, "അളിയാ , ഈ സീബ്ര കറുപ്പില്‍ വെളുത്ത വരയുള്ള കുതിര ആണോ അതോ വെളുപ്പില്‍ കറുത്ത വരയുള്ള കുതിര ആണോ..???" "എടാ സീബ്ര രണ്ടു തരാം ഉണ്ട്. കറുപ്പില്‍ വെളുത്ത വര ഉള്ളത് ആണും വെളുപ്പില്‍ കറുത്ത വര ഉള്ളത് പെണ്ണും. " അപ്പോള്‍ ഇത് കേട്ട് നിന്ന കെ ആര്‍ "അളിയാ ആ പെണ്ണിന്റെ വീട് എവിടാ.???" കെ ആറിനെ പറ്റി ഇതിലും നല്ല ഒരവതരണം നല്‍കാനാവില്ല. പെണ്ണ് എ

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

ഇമേജ്
ഇത് ഈയുള്ളവന്റെ ഒരു അണ്ണന്‍ എഴുതിയതാണ്.. പ്രായം കൊണ്ട് അല്പം (കുറച്ചധികം) മൂത്തതാണെങ്കിലും ആള്‍ ഇപ്പോഴും പഠിക്കുകയാണ്. അണ്ണന്റെ ഒരു കലാലയ ജീവിതം കൂടി ഇന്നലെ അവസാനിച്ചു. അവസാന പരീക്ഷ കഴിഞ്ഞു വന്ന അണ്ണനെ ഒന്ന് സന്ദര്‍ശിക്കാന്‍ ചെന്ന എന്നെ അണ്ണന്‍ ഈ കവിത കാണിക്കുകയുണ്ടായി. "മഹത്തായ രചന" എന്ന് ഞാന്‍ ഒറ്റ വാക്കില്‍ ഒതുക്കി..!!! സര്‍വകലാശാലയിലെ ലാലേട്ടന്റെ അത്രേം വരില്ലെങ്കിലും ഇദ്ദേഹവും തന്റെ കലാലയത്തിലെ ഒരു വല്യേട്ടന്‍ ആണ്.. ഇങ്ങോരെ കണ്ടാണ്‌ അവിടത്തെ എല്ലാവനും ഇങ്ങനെ നന്നാവുന്നത്. ആര്‍ട്സ് ആയാല്‍ ക്ലാസ്സ്‌ കട്ട്‌ ചെയ്യാന്‍ വേണ്ടി അക്ഷരം കൂട്ടിവായിക്കാന്‍ അറിയാത്തവന്‍ പോലും വല്യ എഴുത്തുകാര്‍ ആവും, ബ്രഷ് പിടിക്കാന്‍ അറിയാത്തവന്‍ പോലും പികാസ്സോ ആവും. എന്തായാലും ഈ പരിപാടി കേരള മഹാരാജ്യത്തെ എല്ലാ കലാലയങ്ങളിലും ഉള്ളതാണ്, എന്നാലും തല മൂത്ത ഇദ്ദേഹവും ഈ ഗണത്തിലോ!! പണ്ട് ഇടുക്കിയില്‍ ആയിരുന്ന കാലത്ത് ഷവിന്‍ (ഷ _ _ + വി ന്‍ _) ഇങ്ങനെ ഒരു അക്രമം കാണിച്ചതാണ്. മലയാളും എഴുതാന്‍ പോലും അറിയാത്ത അവന്‍ ഒരു ഉപന്യാസ രചന മത്സരത്തിനു വന്നത്.. എന്നിട്ട് അവന്‍ ചോതിച്ച ഒരു ചോദ്

അക്കം മാറുമ്പോള്‍

മാറ്റം, അത് പ്രകൃതി നിയമമാണ്. കഴിഞ്ഞ കുറെ നാളായി സംഭവികുന്നത് അതാണ്‌. അത് നമുക്ക് ചുറ്റുമുള്ള എല്ലാത്തിനും ബാധകമാണ്. നമ്മള്‍ മാത്രം അതിനു നേരെ മുഖം തിരിച്ചു നിന്നിട്ട് കാര്യമില്ല. ചുറ്റുമുള്ള എല്ലാം മാറുകയാണ് , ശരവേഗത്തില്‍. മണ്ണിന്റെ നിറം മാറുന്നു , കാറ്റിന്റെ ദിശ മാറുന്നു എല്ലാം... മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെന്നത് ശരിക്കും സത്യം. വാക്കിന്റെ വിരുതിനാല്‍ സ്ഫടിക സൌധം തീര്‍ത്ത ഒരു പാട്പെണ്‍കൊടികള്‍ മാറി. നിനക്ക് ഞാന്‍ അമ്പിളിമാമനെ കൊണ്ട് തരാം എന്ന് പറഞ്ഞ ദേവേന്ദ്രന്മാരും മാറി. ഇപ്പോള്‍ അവര്‍ കണ്ടാലറിയാത്തവരായി , ഇന്നലെ വരെ കാണാന്‍ പോലും പറ്റാതിരുന്നവര്‍..!!! മരുഭൂമിയില്‍ പോയാലും വാക്കുകള്‍ കൊണ്ട് മഞ്ഞുമഴ പെയ്യിക്കാനുള്ള വിരുത്, മനുഷ്യന്റെ ഏറ്റവും വലിയ കഴിവ്, അതിനു പ്രണാമം. വെറുതെയല്ല എല്ലാവരും അതിനെ പുകഴ്ത്തി പറയുന്നത്. ഇന്ന് ഒരു മാറ്റം കൂടി സംഭവിച്ചു. വയസ്സ് എന്ന് നാം പറയുന്ന ആ സംഗതി ഇല്ലേ, അതിന്റെ അവസാന അക്കം ഒരു മുന്നറിയിപ്പും ഇല്ലാതെ അങ്ങ് മാറികളഞ്ഞു . എല്ലാ മാറ്റവും മുന്നോട്ടും പിന്നോട്ടും ഉണ്ടെങ്കിലും ഇത് മുന്നോട്ട് മാത്രമേ മാറൂ എന്ന് മനസ്സിലായി. ഈ ദിവസം ഒ

ആഴമേറും നിന്‍ മനസ്സമാഴിയില്‍.....

ഇമേജ്
ഇരുട്ട്, ചുറ്റും കട്ട പിടിച്ച ഇരുട്ട്. അനന്തമായ സത്യം. ആഴവും പരപ്പുമറിയാതെ നീണ്ടു നിവര്‍ന്നു കിടക്കുന്നു, ആര്‍കും പിടി കൊടുക്കാതെ. ഈ ഇരുട്ടും ഏകാന്തതയും കൂടി മറ്റേതോ ലോകത്തിലേക്ക് നയിക്കുന്ന പോലെ. ഈ ഇരുട്ടില്‍ ആരോകെ നമ്മെ അനുഗമികുമെന്നരിയില്ല, ആരൊക്കെ നമ്മെ ഒഴിഞ്ഞു പോകുമെന്നുമറിയില്ല. ഇരുട്ട് ഒരു മഹാസാഗരം പോലെയാണ്. ഒരു പാട് സത്യങ്ങള്‍ മറഞ്ഞിരിക്കുന്ന ഒരു ആഴി. ഇത്ര നാളും എല്ലാം നല്‍കിയിട്ടേ ഉള്ളൂ.. ഒന്നും ആവശ്യപെട്ടിട്ടില്ല .. ചോദിക്കാതെ തന്നെ എല്ലാം നല്‍കി. അത് വേണ്ടിയിരുന്നില്ല ഏന് ഒരികല്പോലും തോന്നിയിട്ടുമില്ല. ഈ മഹാസാഗരത്തില്‍ ഒരു പായ്കപ്പല്‍ കണ്ടപ്പോള്‍ ഇനിയുള്ള ഈ അന്തമായ യാത്രക്ക് ഒരു തുണയാകുമെന്നു കരുതി ആശിച്ചു പോയി. അത് എന്നെ തന്നെ വിളിക്കുന്ന പോലെ തോന്നിയപ്പോള്‍ ഒരു ശങ്ക തോന്നി. പിന്നെ മടിച്ചില്ല , ആഴമറിയാത്ത ആ ഇരുളിന്‍ മഹാസാഗരത്തിലെക്ക് എടുത്തു ചാടി. അധിക നേരം നീന്താന്‍ ആവില്ലെന്ന് അറിയാമെങ്കിലും പ്രാണന്‍ പിടഞ്ഞു തീരുന്നതിനു മുന്‍പേ അവിടെ എത്തും എന്ന ഒരു വിശ്വാസം. അനന്തമായ ഈ യാത്രയില്‍ ഒരു കൂട്ട്. മരമായാലും വഞ്ചി ആയാലും ഒരു കൂട്ട് നല്ലതാണ്. എന്നാല്‍ നീന്തി

ചുവരുകള്‍.. മൂകസാക്ഷികള്‍ ..

ഇമേജ്
ഇരുള്‍ വീഴുന്ന കാലഘട്ടങ്ങളിലെക്ക് നടന്നകലുന്ന ഈ ജീവിതയാത്രയില്‍ വിശാലമായ സൌഹൃദത്തിന്റെ തണല്‍ മരം കൊണ്ട് നിലാവെളിച്ചം പകര്‍ന്നു തന്ന ഇടത്താവളമായിരുന്നു എന്റെ കലാലയം. കുളിര്‍ പാകിയ പുലര്‍കാല മേഘത്തിന്റെ നീര്‍ക്കണങ്ങള്‍ പുല്‍നാമ്പുകളെ തലോടി മാഞ്ഞതുപോലെ, അറിവിന്റെയും സ്നേഹത്തിന്റെയും വാതയനങ്ങല്‍ക്കപ്പുറം കലാലയ ജീവിതത്തിന്റെ ആ ഇരമ്പമുള്ള കുത്തൊഴുക്കില്‍ നമ്മുടെയൊക്കെ ശ്രദ്ധ പതിയാതെ പോയിട്ടും ആരുടെയൊക്കെയോ സാന്ത്വനസ്പര്‍ശത്താല്‍ സ്വയം ആശ്വസിച്ച, ആശ്വസിക്കാന്‍ ശ്രമിച്ച കുറെ ചുവരുകള്‍ ഓരോ കലാലയത്തിലുമുണ്ട്. അനശ്വരങ്ങളായ പ്രണയങ്ങള്‍ക്കും സൌഹൃദങ്ങള്‍ക്കും സാകഷ്യം വഹിച്ച കുറെ ചുവരുകള്‍. ഒരായിരം നാവുകള്‍ നല്‍കിയാലും പറഞ്ഞൊഴിയാത്ത അനുഭവസമ്പത്തും കഥകളും ഉള്ളറയില്‍ സൂക്ഷിക്കുന്ന വര്‍ണ്ണശബളമായ ഭൂതകാലത്തിന്റെ ബാക്കിപത്രങ്ങള്‍. അനേകായിരം പ്രണയിനികളുടെ സംവാദങ്ങളും സ്വകാര്യതകളും ഒപ്പിയെടുത്ത മൂകസാക്ഷികലാണ് അവര്‍. തിരിച്ചെടുക്കാന്‍ സാധിക്കാത്ത ഒരായിരം സുന്ദരനിമിഷങ്ങള്‍ നല്‍കി മറഞ്ഞു പോയ ഇന്നലെകളുടെ ശേഷിപ്പും. നാമറിയാതെ ആര

ഒരു ഐ പി എല്‍ കാലം

നമ്മള്‍ കമ്പ്യൂട്ടര്‍ എടുത്തപ്പോഴേ പ്ലാന്‍ ഇട്ടതാണ് . വേള്‍ഡ് കപ്പ്‌ അല്ലെ വരുന്നത്, നമുക്ക് ടുനെര്‍ കാര്‍ഡും വാങ്ങാം.. അന്നൊക്കെ ട്വന്റി ട്വന്റി അവതരിച്ചിട്ടു പോലും ഇല്ല. ബണ്ണി ആണ് ഈ ടുനെര്‍ കാര്‍ഡ്‌ ആശയം മുന്നോട്ട് വച്ചത്.. അതും ഇന്റെര്‍ണല്‍ തന്നെ വേണം , എന്നാലല്ലേ റെക്കോര്‍ഡ്‌ ചെയ്തു പിന്നേം പിന്നേം കാണാന്‍ പറ്റൂ... കടി നോക്കണേ...!! അങ്ങനെ സംഗതി എല്ലാം എത്തി. എന്നിട്ടെന്തായി,,, മദര്‍ ബോര്‍ഡ്‌ താങ്ങാത്ത ഒരു ടുനെര്‍കാര്‍ഡ്‌ .!!!! ശബ്ദം ഇല്ല എന്ന ഒരേയൊരു പ്രശ്നം മാത്രം..!!! ഇതിപ്പോ ബധിരര്‍ക്ക് വേണ്ടിയുള്ള സംപ്രേക്ഷണം പോലെ ആയി. എന്തായാലും ബെന്നി ചേട്ടന്റെ കേബിള്‍ നമ്മള്‍ നീട്ടി വലിച് സംപ്രേക്ഷണം ആരംഭിച്ചു. എന്ത് കാര്യം താഴെ എഴുതി കാണിക്കുന്ന വാര്‍ത്തകള്‍ വായിക്കാനും ചില പ്രത്യേക തരാം ഗാനങ്ങള്‍ കാണാനും വേണ്ടി മാത്രമേ അത് ഉപയോഗിക്കേണ്ടി വന്നുള്ളൂ.. അങ്ങനെ ക്രിക്കറ്റ്‌ വേള്‍ഡ് കപ്പ്‌ എത്തി.. ഇത് നമ്മള്‍ മൊത്തം കണ്ടു തീര്കും എന്ന് ഉറപ്പിച്ചു. അങ്ങനെ കളി കാണാന്‍ വേണ്ടി ദൂരദേശങ്ങളില്‍ നിന്ന് പോലും പ്രജകള്‍ എത്തിച്ചേര്‍ന്നു.. പക്ഷെ ഈ ഊമ പ്രക്ഷേപണം ആകെ വെറുപിക്കുന്ന ഒന്നായ

സുന്ദര ചരിതം

ഇമേജ്
കുറെ കാലമായി സുന്ദരന്‍ പറഞ്ഞു തുടങ്ങിയിട്ട് ,, അവനെ പറ്റി ഒരു അവതരണം ഇത് വരെ നല്‍കിയില്ല എന്ന്. ഇതേല്‍ എഴുതാന്‍ കഥ ഒന്നും ഓര്മ വരുന്നില്ലെന്ന് പറഞ്ഞപ്പോ, സഹായിച്ചവനാണ് സുന്ദരന്‍. അവനെ അങ്ങനെ വിടുന്നത് ശരി അല്ലെല്ലോ! വന്ന സമയത്തെ ഓളത്തിനാണ് സുന്ദരന്‍ ആ കൊച്ചിന് അപ്പ്ളി വച്ചത്. പിന്നെ ഇക്കാലമത്രയും അപവാദങ്ങള്‍ കേള്‍കാന്‍ ആയിരുന്നു അവന്റെ യോഗം, നിമിഷ നേരം കൊണ്ട് ഒരു വട്ടപേര് ഇട്ടു അത് വന്‍ ഹിറ്റ്‌ ആക്കിയ ആള്‍ ആണ് സര്‍വശ്രീ സുന്ദരന്‍. ആദ്യ വര്ഷം പരിചയപെടാന്‍ എത്തിയ ഫൌണ്ടുവിനോട് "എവിടെ ആണ് വീട് " എന്ന് സുന്ദരന്‍ സാമാന്യ മര്യാദക്ക് ചോദിച്ചതാണ്. പാവം സുന്ദരന്‍ കരുതിയോ ആള്‍ ഇത്ര കലിപ്പ് ആണെന്ന്. എടുത്ത വഴിക്ക് ഫൌണ്‍ടു പറഞ്ഞു " ഫൌന്‍ടെഷന്റെ പുറത്ത് ". സുന്ദരന്‍ ഉണ്ടോ വിടുന്നു . അവള്‍ക് ഒരു പേര് അങ്ങ് സമ്മാനിച്ച്‌ "ഫൌണ്‍ടു" .. അത്ര കഴിവ് ഉള്ള ഒരു മനുഷ്യന്‍ ആണ് ഈ സുന്ദരന്‍, സലിം കുമാറിനെ പോലെ "പലവട്ടം കാത്തു നിന്ന് ഞാന്‍ ..." ഡാന്‍സ് കളിച് എത്ര ആരധികമാരെ ആണ് ഇവന്‍ ചാക്കിലക്കിയത് എന്ന് അറിയാമോ..? എന്തൊക്കെയായാലും കൊണയെ സഹിച്ചു നടന്നില്ലേ അതിനു ഒരു അവാര്‍ഡ്