പോസ്റ്റുകള്‍

മാർച്ച്, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചുവരുകള്‍.. മൂകസാക്ഷികള്‍ ..

ഇമേജ്
ഇരുള്‍ വീഴുന്ന കാലഘട്ടങ്ങളിലെക്ക് നടന്നകലുന്ന ഈ ജീവിതയാത്രയില്‍ വിശാലമായ സൌഹൃദത്തിന്റെ തണല്‍ മരം കൊണ്ട് നിലാവെളിച്ചം പകര്‍ന്നു തന്ന ഇടത്താവളമായിരുന്നു എന്റെ കലാലയം. കുളിര്‍ പാകിയ പുലര്‍കാല മേഘത്തിന്റെ നീര്‍ക്കണങ്ങള്‍ പുല്‍നാമ്പുകളെ തലോടി മാഞ്ഞതുപോലെ, അറിവിന്റെയും സ്നേഹത്തിന്റെയും വാതയനങ്ങല്‍ക്കപ്പുറം കലാലയ ജീവിതത്തിന്റെ ആ ഇരമ്പമുള്ള കുത്തൊഴുക്കില്‍ നമ്മുടെയൊക്കെ ശ്രദ്ധ പതിയാതെ പോയിട്ടും ആരുടെയൊക്കെയോ സാന്ത്വനസ്പര്‍ശത്താല്‍ സ്വയം ആശ്വസിച്ച, ആശ്വസിക്കാന്‍ ശ്രമിച്ച കുറെ ചുവരുകള്‍ ഓരോ കലാലയത്തിലുമുണ്ട്. അനശ്വരങ്ങളായ പ്രണയങ്ങള്‍ക്കും സൌഹൃദങ്ങള്‍ക്കും സാകഷ്യം വഹിച്ച കുറെ ചുവരുകള്‍. ഒരായിരം നാവുകള്‍ നല്‍കിയാലും പറഞ്ഞൊഴിയാത്ത അനുഭവസമ്പത്തും കഥകളും ഉള്ളറയില്‍ സൂക്ഷിക്കുന്ന വര്‍ണ്ണശബളമായ ഭൂതകാലത്തിന്റെ ബാക്കിപത്രങ്ങള്‍. അനേകായിരം പ്രണയിനികളുടെ സംവാദങ്ങളും സ്വകാര്യതകളും ഒപ്പിയെടുത്ത മൂകസാക്ഷികലാണ് അവര്‍. തിരിച്ചെടുക്കാന്‍ സാധിക്കാത്ത ഒരായിരം സുന്ദരനിമിഷങ്ങള്‍ നല്‍കി മറഞ്ഞു പോയ ഇന്നലെകളുടെ ശേഷിപ്പും. നാമറിയാതെ ആര

ഒരു ഐ പി എല്‍ കാലം

നമ്മള്‍ കമ്പ്യൂട്ടര്‍ എടുത്തപ്പോഴേ പ്ലാന്‍ ഇട്ടതാണ് . വേള്‍ഡ് കപ്പ്‌ അല്ലെ വരുന്നത്, നമുക്ക് ടുനെര്‍ കാര്‍ഡും വാങ്ങാം.. അന്നൊക്കെ ട്വന്റി ട്വന്റി അവതരിച്ചിട്ടു പോലും ഇല്ല. ബണ്ണി ആണ് ഈ ടുനെര്‍ കാര്‍ഡ്‌ ആശയം മുന്നോട്ട് വച്ചത്.. അതും ഇന്റെര്‍ണല്‍ തന്നെ വേണം , എന്നാലല്ലേ റെക്കോര്‍ഡ്‌ ചെയ്തു പിന്നേം പിന്നേം കാണാന്‍ പറ്റൂ... കടി നോക്കണേ...!! അങ്ങനെ സംഗതി എല്ലാം എത്തി. എന്നിട്ടെന്തായി,,, മദര്‍ ബോര്‍ഡ്‌ താങ്ങാത്ത ഒരു ടുനെര്‍കാര്‍ഡ്‌ .!!!! ശബ്ദം ഇല്ല എന്ന ഒരേയൊരു പ്രശ്നം മാത്രം..!!! ഇതിപ്പോ ബധിരര്‍ക്ക് വേണ്ടിയുള്ള സംപ്രേക്ഷണം പോലെ ആയി. എന്തായാലും ബെന്നി ചേട്ടന്റെ കേബിള്‍ നമ്മള്‍ നീട്ടി വലിച് സംപ്രേക്ഷണം ആരംഭിച്ചു. എന്ത് കാര്യം താഴെ എഴുതി കാണിക്കുന്ന വാര്‍ത്തകള്‍ വായിക്കാനും ചില പ്രത്യേക തരാം ഗാനങ്ങള്‍ കാണാനും വേണ്ടി മാത്രമേ അത് ഉപയോഗിക്കേണ്ടി വന്നുള്ളൂ.. അങ്ങനെ ക്രിക്കറ്റ്‌ വേള്‍ഡ് കപ്പ്‌ എത്തി.. ഇത് നമ്മള്‍ മൊത്തം കണ്ടു തീര്കും എന്ന് ഉറപ്പിച്ചു. അങ്ങനെ കളി കാണാന്‍ വേണ്ടി ദൂരദേശങ്ങളില്‍ നിന്ന് പോലും പ്രജകള്‍ എത്തിച്ചേര്‍ന്നു.. പക്ഷെ ഈ ഊമ പ്രക്ഷേപണം ആകെ വെറുപിക്കുന്ന ഒന്നായ

സുന്ദര ചരിതം

ഇമേജ്
കുറെ കാലമായി സുന്ദരന്‍ പറഞ്ഞു തുടങ്ങിയിട്ട് ,, അവനെ പറ്റി ഒരു അവതരണം ഇത് വരെ നല്‍കിയില്ല എന്ന്. ഇതേല്‍ എഴുതാന്‍ കഥ ഒന്നും ഓര്മ വരുന്നില്ലെന്ന് പറഞ്ഞപ്പോ, സഹായിച്ചവനാണ് സുന്ദരന്‍. അവനെ അങ്ങനെ വിടുന്നത് ശരി അല്ലെല്ലോ! വന്ന സമയത്തെ ഓളത്തിനാണ് സുന്ദരന്‍ ആ കൊച്ചിന് അപ്പ്ളി വച്ചത്. പിന്നെ ഇക്കാലമത്രയും അപവാദങ്ങള്‍ കേള്‍കാന്‍ ആയിരുന്നു അവന്റെ യോഗം, നിമിഷ നേരം കൊണ്ട് ഒരു വട്ടപേര് ഇട്ടു അത് വന്‍ ഹിറ്റ്‌ ആക്കിയ ആള്‍ ആണ് സര്‍വശ്രീ സുന്ദരന്‍. ആദ്യ വര്ഷം പരിചയപെടാന്‍ എത്തിയ ഫൌണ്ടുവിനോട് "എവിടെ ആണ് വീട് " എന്ന് സുന്ദരന്‍ സാമാന്യ മര്യാദക്ക് ചോദിച്ചതാണ്. പാവം സുന്ദരന്‍ കരുതിയോ ആള്‍ ഇത്ര കലിപ്പ് ആണെന്ന്. എടുത്ത വഴിക്ക് ഫൌണ്‍ടു പറഞ്ഞു " ഫൌന്‍ടെഷന്റെ പുറത്ത് ". സുന്ദരന്‍ ഉണ്ടോ വിടുന്നു . അവള്‍ക് ഒരു പേര് അങ്ങ് സമ്മാനിച്ച്‌ "ഫൌണ്‍ടു" .. അത്ര കഴിവ് ഉള്ള ഒരു മനുഷ്യന്‍ ആണ് ഈ സുന്ദരന്‍, സലിം കുമാറിനെ പോലെ "പലവട്ടം കാത്തു നിന്ന് ഞാന്‍ ..." ഡാന്‍സ് കളിച് എത്ര ആരധികമാരെ ആണ് ഇവന്‍ ചാക്കിലക്കിയത് എന്ന് അറിയാമോ..? എന്തൊക്കെയായാലും കൊണയെ സഹിച്ചു നടന്നില്ലേ അതിനു ഒരു അവാര്‍ഡ്