പോസ്റ്റുകള്‍

മേയ്, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അക്കം മാറുമ്പോള്‍

മാറ്റം, അത് പ്രകൃതി നിയമമാണ്. കഴിഞ്ഞ കുറെ നാളായി സംഭവികുന്നത് അതാണ്‌. അത് നമുക്ക് ചുറ്റുമുള്ള എല്ലാത്തിനും ബാധകമാണ്. നമ്മള്‍ മാത്രം അതിനു നേരെ മുഖം തിരിച്ചു നിന്നിട്ട് കാര്യമില്ല. ചുറ്റുമുള്ള എല്ലാം മാറുകയാണ് , ശരവേഗത്തില്‍. മണ്ണിന്റെ നിറം മാറുന്നു , കാറ്റിന്റെ ദിശ മാറുന്നു എല്ലാം... മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെന്നത് ശരിക്കും സത്യം. വാക്കിന്റെ വിരുതിനാല്‍ സ്ഫടിക സൌധം തീര്‍ത്ത ഒരു പാട്പെണ്‍കൊടികള്‍ മാറി. നിനക്ക് ഞാന്‍ അമ്പിളിമാമനെ കൊണ്ട് തരാം എന്ന് പറഞ്ഞ ദേവേന്ദ്രന്മാരും മാറി. ഇപ്പോള്‍ അവര്‍ കണ്ടാലറിയാത്തവരായി , ഇന്നലെ വരെ കാണാന്‍ പോലും പറ്റാതിരുന്നവര്‍..!!! മരുഭൂമിയില്‍ പോയാലും വാക്കുകള്‍ കൊണ്ട് മഞ്ഞുമഴ പെയ്യിക്കാനുള്ള വിരുത്, മനുഷ്യന്റെ ഏറ്റവും വലിയ കഴിവ്, അതിനു പ്രണാമം. വെറുതെയല്ല എല്ലാവരും അതിനെ പുകഴ്ത്തി പറയുന്നത്. ഇന്ന് ഒരു മാറ്റം കൂടി സംഭവിച്ചു. വയസ്സ് എന്ന് നാം പറയുന്ന ആ സംഗതി ഇല്ലേ, അതിന്റെ അവസാന അക്കം ഒരു മുന്നറിയിപ്പും ഇല്ലാതെ അങ്ങ് മാറികളഞ്ഞു . എല്ലാ മാറ്റവും മുന്നോട്ടും പിന്നോട്ടും ഉണ്ടെങ്കിലും ഇത് മുന്നോട്ട് മാത്രമേ മാറൂ എന്ന് മനസ്സിലായി. ഈ ദിവസം ഒ

ആഴമേറും നിന്‍ മനസ്സമാഴിയില്‍.....

ഇമേജ്
ഇരുട്ട്, ചുറ്റും കട്ട പിടിച്ച ഇരുട്ട്. അനന്തമായ സത്യം. ആഴവും പരപ്പുമറിയാതെ നീണ്ടു നിവര്‍ന്നു കിടക്കുന്നു, ആര്‍കും പിടി കൊടുക്കാതെ. ഈ ഇരുട്ടും ഏകാന്തതയും കൂടി മറ്റേതോ ലോകത്തിലേക്ക് നയിക്കുന്ന പോലെ. ഈ ഇരുട്ടില്‍ ആരോകെ നമ്മെ അനുഗമികുമെന്നരിയില്ല, ആരൊക്കെ നമ്മെ ഒഴിഞ്ഞു പോകുമെന്നുമറിയില്ല. ഇരുട്ട് ഒരു മഹാസാഗരം പോലെയാണ്. ഒരു പാട് സത്യങ്ങള്‍ മറഞ്ഞിരിക്കുന്ന ഒരു ആഴി. ഇത്ര നാളും എല്ലാം നല്‍കിയിട്ടേ ഉള്ളൂ.. ഒന്നും ആവശ്യപെട്ടിട്ടില്ല .. ചോദിക്കാതെ തന്നെ എല്ലാം നല്‍കി. അത് വേണ്ടിയിരുന്നില്ല ഏന് ഒരികല്പോലും തോന്നിയിട്ടുമില്ല. ഈ മഹാസാഗരത്തില്‍ ഒരു പായ്കപ്പല്‍ കണ്ടപ്പോള്‍ ഇനിയുള്ള ഈ അന്തമായ യാത്രക്ക് ഒരു തുണയാകുമെന്നു കരുതി ആശിച്ചു പോയി. അത് എന്നെ തന്നെ വിളിക്കുന്ന പോലെ തോന്നിയപ്പോള്‍ ഒരു ശങ്ക തോന്നി. പിന്നെ മടിച്ചില്ല , ആഴമറിയാത്ത ആ ഇരുളിന്‍ മഹാസാഗരത്തിലെക്ക് എടുത്തു ചാടി. അധിക നേരം നീന്താന്‍ ആവില്ലെന്ന് അറിയാമെങ്കിലും പ്രാണന്‍ പിടഞ്ഞു തീരുന്നതിനു മുന്‍പേ അവിടെ എത്തും എന്ന ഒരു വിശ്വാസം. അനന്തമായ ഈ യാത്രയില്‍ ഒരു കൂട്ട്. മരമായാലും വഞ്ചി ആയാലും ഒരു കൂട്ട് നല്ലതാണ്. എന്നാല്‍ നീന്തി