പോസ്റ്റുകള്‍

2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു ആനവണ്ടി യാത്ര.

ഇമേജ്
                                      നമ്മുടെ ആനവണ്ടിയുടെ ഒരു കാര്യമേ.. അയ്യോ ക്ഷമിക്കണം, അങ്ങനെ അല്ല , ഇത് ആനവണ്ടിയുടെ കുഴപ്പം അല്ല അതിന്റെ പപ്പാന് പറ്റിയ ഒരു അബദ്ധം ആണ്.. എന്റെ സുഹൃത്ത് ആയ ശ്രീ കമ്പോസര്‍ ഷിജു ആണ്  ഈ സംഭവത്തിലെ ഇര. 'റോക്ക് ആന്‍ഡ്‌ റോള്‍ ' എന്ന ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂട്ന്റെ ഹിറ്റ്‌ കഥാപാത്രം ആയ " P P ഷിജു " വിനെ ഈ വേളയില്‍ പ്രത്യേകം അനുസ്മരിക്കുന്നു..                                       അങ്ങനെ നമ്മുടെ കമ്പോസര്‍ ഷിജു കിളിമാനൂര്‍ നിന്നും വടക്കോട്ട് പോരുമ്പോളാണ് ഈ സംഭവം നടക്കുന്നത് . വേഗം പോരമെന്നു കരുതി ആശാന്‍ നമ്മുടെ സ്പീഡ് വണ്ടിയില്‍ തന്നെ കേറി. പണിഞ്ഞു പുതുക്കി ഇട്ടിരിക്കുന്ന നമ്മടെ എം സി റോഡ്‌ അല്ലെ ഇപ്പോള്‍. വണ്ടി വെടിയും പുകയും പോലെ ഇങ്ങു പോന്നു . കൊട്ടാരക്കര എത്തി സ്റ്റാന്‍ഡില്‍ കയറി , അഞ്ചു മിനിറ്റ് കഴിഞ്ഞു വണ്ടി എടുത്തു പോവുകയും ചെയ്തു. വണ്ടി കുറെ ദൂരം പിന്നട്ടപ്പോള്‍ വണ്ടിയിലെ ഏതോ ഒരു ആശാന്‍ പതുക്കെ ഇറങ്ങാനുള്ള ഒരുക്കം തുടങ്ങി. പെട്ടിയും പൊക്കണവും ഒക്കെ എടുത്തു ഡോര്‍ന്റെ അടുത്ത് എത്തി. അദ്ദേഹം "ആളിറങ്ങാന്‍ ഉണ്ട് , ബെല്‍ അടി

എന്താണു രാജുമോന് കുഴപ്പം

ഇമേജ്
ഞാന്‍ പണ്ഡിതന്റെ കാര്യം പറഞ്ഞപ്പോള്‍ ഒരു ചെറിയ കാര്യം കൂടി സൂചിപ്പിച്ചിരുന്നു. പണ്ഡിതന്റെ കൂടെ നമ്മുടെ രാജുമോനെയും നിര്‍ത്തി നാറ്റിക്കുന്ന കാര്യം. സത്യത്തില്‍ എന്താണ് ഇവിടെ നടക്കുന്നത്. ഇന്റര്‍നെറ്റ്‌ തുറന്നു നോക്കിയാല്‍ 'രാജപ്പന്‍ ' തമാശകള്‍ മാത്രമേ കാണാന്‍ ഉള്ളൂ.. സംഗതി പുള്ളിക്ക് പണ്ട് മുതലേ ആരാധകരും ശത്രുക്കളും ഒരുപാട് ഉണ്ട്. ഒരു താരം ആകുമ്പോള്‍ രണ്ടു തരം ആള്‍ക്കാരും കാണുമല്ലോ. പക്ഷെ ഇപ്പോള്‍  ശത്രുക്കള്‍ പോലും ആരാധകര്‍ ആയ സ്ഥിതി ആണ്. !!!! പണ്ട് കാലം മുതല്കെ എന്റെ ഒക്കെ മനസ്സില്‍ ഇദ്ദേഹം ജാഡ ആണെന്ന് ഒരു തോന്നല്‍ ഉണ്ടാര്‍ന്നു . പലര്‍ക്കും പല തോന്നല്‍ ആണല്ലോ.. പക്ഷെ ഇപ്പോഴത്തെ പുള്ളിയുടെ അവസ്ഥ കണ്ടിട്ട സങ്കടം തോന്നുന്നു. ഫെയിസ്ബുക്ക്‌ , യൂ ട്യൂബ് എന്ന് വേണ്ട എന്ത് തുറന്നു നോക്കിയാലും അങ്ങരെ വലിച്ചു കീറി ഒട്ടിക്കല്‍ തന്നെ..!! ഇതിനും വേണ്ടി പുള്ളി എന്ത് പാപം ചെയ്തു എന്നാണു എന്റെ സംശയം. ആരെയും അറിയിക്കാതെ ഒരു കല്യാണം കഴിച്ചു,, ശെരിക്കും ആ  കല്യാണത്തിനു ഒരു ആറ്റം  ബോംബിന്റെ പ്രഭാവം തന്നെ ഉണ്ടാര്‍ന്നു. പ്രിത്വി എന്ന് പറഞ്ഞു  ചാകാന്‍ നടന്നിരുന്ന എന്റെ സുഹൃത്തുക്കള്‍ പോലു

വീണ്ടും ഒരു റാഗിംഗ് കാലം

ഇമേജ്
അല്ല അവന്മാരെയും പറഞ്ഞിട്ട് കാര്യം ഇല്ല, എന്റെ ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കാത്തത് അവരുടെ തെറ്റാണോ..!! കാര്യം പി ജി വിദ്യാര്‍ഥി ഒക്കെ ആണ് ഞാന്‍ .പക്ഷെ വല്യ ബുദ്ധിജീവി ഒന്നും അല്ലാത്തത് കൊണ്ട് സിമ്പിള്‍ വസ്ത്രങ്ങള്‍ ആണ്. അത് കണ്ടാല്‍ തീരെ പ്രായം തോന്നിക്കേം ഇല്ല. കാര്യം രണ്ടു കൊല്ലാതെ മസില് പിടുത്തത്തിനു ഒരു ഇടവേള കൊടുത്താണ്  പി ജി പഠിക്കാന്‍ വന്നത്. അത് കൊണ്ട് തന്നെ ആണ് . ആദ്യ ദിവസം തന്നെ "എവിടുന്നു ട്രാന്‍സ്ഫര്‍ ആയി വന്നതാ " എന്നാ ചോദ്യം കേട്ടത് കൊണ്ടാണ് ലുക്ക്‌ ഒന്ന് മാറ്റിക്കളയാം എന്ന് കരുതിയത്‌. കുറ്റി മീശ ആക്കിയപ്പോ തന്നെ അഞ്ചു വയസ്സ് കുറഞ്ഞു, ജീന്‍സും അരക്കയ്യന്‍ ഷര്‍ട്ടും ആയപ്പോ ഒരു മൂന്നും . അങ്ങനെ കണ്ടാല്‍ ഇപ്പൊ ഒരു മധുരപ്പതിനേഴു. പി ജി പഠിക്കാന്‍ വരുമ്പോ ഇങ്ങനെ സുന്ദരമായ ഒരു അന്തരീക്ഷത്തില്‍ എത്തുമെന്ന് സ്വപ്നേപി കരുതിയില്ല. എല്ലാം യുവരക്തങ്ങള്‍ അങ്ങനെ വീണ്ടും ആ പഴയ ആ സുവര്‍ണ കാല സ്മൃതികളിലേക്ക് ഏതാനും നിമിഷങ്ങള്‍ മാത്രമേ എടുത്തുള്ളൂ..  അങ്ങനെ കഴിഞ്ഞ ആഴ്ച ആണ് ഒന്നാം വര്‍ഷ അഡ്മിഷന്‍ ഒക്കെ ആയി കുട്ടികള്‍ വന്നത്. അങ്ങനെ അവര്‍ നമ്മുടെ മുകള്‍ നിലയില്‍ ക്ലാസ്സ്‌

നീന്താന്‍ പോയാലോ..??

ഇമേജ്
കുറേ പേര്‍ പറയുന്ന കേള്‍ക്കണം, "മൂന്നാം ക്ലാസ്സ്‌ മുതലേ ഇംഗ്ലീഷ് പഠിപ്പിക്കണം" , "കമ്പ്യൂട്ടര്‍ പഠിപ്പിക്കണം, ഇല്ലേല്‍ ഭാവി പോക്കാ ". പക്ഷെ ഇന്നേ വരെ ആരും നീന്തല്‍ പഠിപ്പിക്കണം എന്ന് പറഞ്ഞു ഞാന്‍ കേട്ടിട്ടില്ല. സംഭവം പുശ്ചിച്ചു തള്ളാന്‍ വരട്ടെ .. ഒന്നാലോചിച്ചാല്‍ അല്പം ഗുരുതരം ആണ് പ്രശ്നം. എന്റെ അനുഭവം വച്ച് ഇങ്ങനെ ഒരു ക്ലാസ്സിനു പോകാത്തതിന്റെ ഒരു പാട് പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട് . നീന്തല്‍ പഠിച്ചാല്‍ എന്ത് ഭാവി എന്ന് ചോദിയ്ക്കാന്‍ വരട്ടെ. സ്വന്തം ഭാവി ഉണ്ടാവാന്‍ ഈ അറിവ് ചിലപ്പോള്‍ ഉപകാരപ്പെടും. ഒരു പക്ഷെ സ്വന്തം ജീവന്‍ വരെ രക്ഷിക്കാന്‍ ഈ ഒരു ചെറിയ അറിവ് ഉപകാരപ്പെടും. വീടിനു അടുത്ത് തന്നെ തോടും കുളവും ഒക്കെ ഉണ്ടായിട്ടും നീന്തല്‍ പഠിക്കാന്‍ ആയുസിന്റെ കാല്‍ ഭാഗത്തോളം കാത്തിരിക്കേണ്ടി വന്ന ഒരു ഹതഭാഗ്യന്‍ ആണ് ഞാന്‍ . വെള്ളം എന്ന് പറഞ്ഞാലേ വീട്ടുകാര്‍ക്ക് പേടിയാ, അങ്ങോട്ട്‌ നീന്തല്‍ പഠിക്കാന്‍ എന്നും പറഞ്ഞു ചെന്നേച്ചാ മതി. എപ്പോ കിട്ടിയെന്നു ചോതിച്ചാ മതി.! പക്ഷെ ഈ ഒരു അറിവില്ലായ്മ കൊണ്ട് ഒരു പാട് കളി കിട്ടിയിട്ടുണ്ട് 11ആം ക്ലാസ്സില്‍ പാലോട് സസ്യോദ്യാനത്തില്‍ പഠനയ

ഗൂഗിള്‍ പൂക്കളം

ഇമേജ്
ഓണം ഇങ്ങു വന്നു മൂക്കില്‍ കേറി. നമുക്കും ഒന്നാഘോഷിക്കണ്ടേ, ആഘോഷത്തിനു മാറ്റ് കൂട്ടുവാന്‍ പെരുന്നാളിന്റെ അവധിയും കൂടി ആയതോടെ ചുരുക്കത്തില്‍ ഒരു നീണ്ട അവധി തന്നെ ആയി. എല്ലാ ഓണം ആഘോഷവും പോലെ ശിങ്കാരി മേളവും, ഊഞ്ഞാല്‍ ആട്ടവും ഓണസദ്യയും ഒക്കെ ആയി സ്ഥിരം കലാപരിപാടി തന്നെ പക്ഷെ ഇതില്‍ എല്ലാം കേമം നമ്മുടെ അത്തപ്പൂക്കള മത്സരം  തന്നെ.  കാശ് കൊടുത്തു പൂവ് വാങ്ങിയാലെന്താ, നല്ല കിടിലന്‍ കളങ്ങള്‍ അല്ലെ ഇട്ടു വച്ചേക്കുന്നെ. അതിനിടക്ക് നമ്മടെ കുറേ അനിയന്മാര്‍ ഇട്ട ഈ പൂക്കളം ആണ് പെട്ടന്നു ശ്രദ്ധ ആകര്‍ഷിച്ചത്. കാണാന്‍ ഗംഭീരവും കരവിരുത് നിറഞ്ഞതും ഒരുപാടുണ്ടെങ്കിലും നമ്മള്‍ ഇങ്ങനത്തെ ഐറ്റംസ് അല്ലെ ആദ്യം ശ്രദ്ധിക്കുന്നത് . ഇതാണ് സാധനം. നല്ല നല്ല പൂക്കളങ്ങള്‍ ഒക്കെ കണ്ടു ചെന്നപ്പോഴാണ് ഇവന്മാര്‍ ഈ കലാപരിപാടിയുമായി ഇരിക്കുന്നത്. ഈ ആശയം ഇട്ടവനെ അപ്പോള്‍ തന്നെ അഭിനന്ദിച്ചു, അവന്മാര്‍ക്ക് സമ്മാനം കിട്ടിയോ എന്നൊനും ആരും ചോദിച്ചു കേട്ടില്ല, അല്ല, സമ്മാനം അത്ര പ്രധാനം അല്ലല്ലോ. പക്ഷെ അവിടെ വന്നവരെല്ലാം "ഗൂഗിള്‍ പൂക്കളം " കണ്ടോ എന്ന് എല്ലാരോടും ചോതിച്ചു നടപ്പുണ്ടാരുന്നു . അത്രയ്കാര്നു ഇതി

പഠിച്ച കള്ളന്‍

ഇമേജ്
'സന്തോഷ്‌ പണ്ഡിറ്റ്‌ ' എന്നാ പേര് ഇപ്പൊ അധികം ആരെയും പരിചയപ്പെടുത്തേണ്ട കാര്യം ഇല്ലല്ലോ. കുറച്ച മാസങ്ങളായി നമ്മളെ എല്ലാം വെറുപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യന്‍ . യൂടുബിലുംഫേസ്ബുക്കിലും ഒക്കെ ആയി പുള്ളിയെ തെറി വിളിക്കാത്ത ആരും തന്നെ കാണില്ല. ആയിടയ്ക്കാണ് ഈപുള്ളീടെ കൂടെ നമ്മടെ വംശി തോളില്‍ കയ്യിട്ടു ചിരിച്ചോണ്ട് നില്‍കുന്ന ഫോട്ടോ കണ്ടത്. കയ്യില്‍കിട്ടിയിട്ടും വംശി ഇവനെ ഒന്നും ചെയ്യാതെ വിട്ടോ എന്നാ ഒരു സംശയം അന്നേ ഉണ്ടാര്‍ന്നു. ഇപ്പൊ ഓണ്‍ലൈന്‍ ലോകത്തിലെ താരം പുള്ളിയും പ്രിഥ്വിരാജും ഒക്കെ ആണ് . തന്നെഅപകീര്‍ത്തിപെടുത്തുന്നു എന്ന് നമ്മടെ പ്രിഥ്വിരാജ് പോലീസില്‍ പരാതി കൊടുത്തതോടെ സന്തോഷ്‌പണ്ഡിറ്റ്‌ന്റെ സമയം ഒന്ന് കൂടെ തെളിഞ്ഞു. പുള്ളീം പ്രിഥ്വിരാജും കൂടെ നില്‍കുന്ന ഫോട്ടോകളുടെബഹളം ആണ് പല പേരുകളില്‍ . അതിനു എന്തായാലും മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍പറ്റില്ലെല്ലോ. എന്തായാലും ഞാന്‍ പറഞ്ഞു വന്നത് ഈ പണ്ഡിതനെ പറ്റി ആണ്. കറങ്ങിത്തിരിഞ്ഞ്‌ നടക്കുന്ന കൂട്ടത്തില്‍ നമ്മടെ മദിരാശിപട്ടണത്തില്‍ ഒന്ന് പോയി. അങ്ങനെരാവിലെ നമ്മടെ സ്റ്റേഷനിലെ "ജന്‍ ആഹാറില്‍" കയറി ഒരു മസാലദോശ ഒക്കെ കഴ

ഓരോരോ പേരുകളെ..!!!

ഇമേജ്
ഞാനും നമ്മുടെ സിജിനും കൂടി ഒന്ന് പുതുപ്പള്ളി വരെ പോയതാ.. ഹ നമ്മടെ കുഞ്ഞൂഞ്ഞചായന്റെ നാടേ.. ശനിയാഴ്ച ഉള്ള തിരക്ക് കാരണം ആണ് ശകടം എടുത്തു പോയത്. തന്നയും അല്ല നമ്മടെ ബസ്‌ ചാര്‍ജ് ഇപ്പൊ നല്ല സെറ്റപ്പ് ആണല്ലോ... കൈ പൊള്ളുന്ന കളി ആണ്. അത് കൊണ്ട് അത്യാവശ്യം എല്ലാ പരിപാടിയും ഇപ്പൊ ട്രെയിനിലാണ്, തീരെ നിവൃത്തി ഇല്ലാതെ വന്നാല്‍ തീവണ്ടി. എന്നാല്‍ വെള്ളിയാഴ്ച വൈകിട്ട് ഒന്ന് ട്രെയിനില്‍ കേറിയതോടെ ഇന്നത്തെ പരിപാടിക്ക് ട്രെയിന്‍ ഒട്ടും നന്നാവില്ല എന്ന് തോന്നി. മൂന്നു ദിവസം അവധി, പോരാത്തതിനു പി എസ് സി പരീക്ഷ. പോരെ പൂരം. കേരളം മുഴുവന്‍ തെക്കോട്ടും വടക്കോട്ടും നീങ്ങുന്ന സമയം. അത് കൊണ്ടാണ് എണ്ണ അടിച്ചാലും വേണ്ടില്ല, ഇരുച്ചക്രത്തേല്‍ തന്നെ പോകാമെന്ന് വച്ചത്. പുതുപള്ളിയെ പറ്റി അധികം വര്‍ണ്ണിക്കുന്നില്ല. നല്ല മനോഹരമായ ദൃശ്യഭംഗി ഉള്ള ഒരു കോട്ടയം ഗ്രാമം. പോകുന്ന വഴി നല്ല കുറെ സ്ഥലങ്ങള്‍ വേറെയും ഉണ്ട്.. തിരിച്ചു പോരുമ്പോ നമ്മടെ കരിമ്പിന്‍കാലായില്‍ കേറി ഒരു താറാവിനെ ഒക്കെ പിടിപ്പിച്ചിട്ടാ പോന്നത്. എന്നാലും നമ്മള്‍ കാണാത്ത, അല്ലെങ്കില്‍ പ്രതീക്ഷിക്കാത്ത കാഴ്ചകള്‍ ആണല്ലോ നമ്മളെ ആകര്‍ഷിക

സൌഹൃദത്തിന്റെ ആഴം

ഇമേജ്
ഒരു സൌഹൃദ ദിനത്തിന്റെ ആവശ്യംഎന്താണ്..?? ഈ ചോദ്യം ഒരു മൂന്നു വര്ഷം മുന്‍പ് വരെ ഞാനും ചോദിച്ചതാണ്. സുഹൃത്തുക്കള്‍ക്ക്എല്ലാ ദിനവും ഒരു പോലെ തന്നെ അല്ലെ. കോളേജില്‍ ആരുന്നു ആ നാല് വര്‍ഷവും ഇത് അത്കാര്യമാക്കാത്ത ഒരാള്‍ ആരുന്നു ഞാനും. സൌഹൃദദിനത്തിന്റെ അന്ന് കയ്യില്‍ ബാന്‍ഡ് കെട്ടാന്‍വന്നവരെ ഞാന്‍ ഇഷ്ടമല്ലെന്നു പറഞ്ഞു മടക്കി അയച്ചിട്ടുണ്ട്. സംഗതി എന്താച്ചാല്‍ , നമ്മള്‍ ഇത്ആഘോഷിക്കാന്‍ തുടങ്ങിയാല്‍ എല്ലാത്തിനും ഇത് പോലെ ഒരു ചരട് വാങ്ങണ്ടേ, പിന്നെപോരാത്തതിണോ, ഗിഫ്റ്റ് ഗിഫ്റ്റ് എന്ന് പറഞ്ഞു ഓരോന്ന് നടക്കാന്‍ തുടങ്ങും. സംഗതി കാശു പൊട്ടുന്ന ഏര്‍പ്പാട് ആണ്. പോരെങ്ങില്‍ അന്ന് സ്ഥിരം പട്ടിണിയും ആണ്. അതിന്റെ ഇടയ്കാ ഈ പരിപാടി. അങ്ങനെ ചരടും കൊണ്ട് വരുന്നതിനെ എല്ലാം " സൌഹൃദദിനത്തിന് ഒരു ദിവസത്തിന്റെ പ്രസക്തിമാത്രമല്ല ഉള്ളത്" എന്ന കടുകട്ടി ഡയലോഗ് വല്ലതും പറഞ്ഞു തിരിച്ചു വിടും. സത്യത്തില്‍ പെണ്‍കുട്ടികളെ കൊണ്ടാര്‍ന്നു ഈ ശല്യം. നമ്മടെ പയ്യന്മാര്‍ ഒന്നും ഈ വക പരിപാടിയുംആയി ഇറങ്ങുക പോലും ഇല്ല. എങ്ങാനും നമ്മള്‍ എങ്ങും ഇതും കൊണ്ട് ചെന്നാല്‍ അവന്മാര്‍ കൊന്നുകൊല വിളിച്ചത് തന്നെ. എല്ല

ഒരു ഫോണും കുറെ നമ്പറും...

ഇമേജ്
ഈ മൊബൈലിന്റെ ഉപയോഗങ്ങള്‍ എഴുതാന്‍ തുടങ്ങിയാല്‍ ഒരു ബ്ലോഗ്‌ ഒന്നും പോരാതെ വരും. അത്രയ്ക്കല്ലേ ഈ സാധനത്തിന്റെ ഒരു പവ്വര്‍ . മൊബൈല്‍ കൊണ്ട് നമുക്ക് ഒത്തിരി അബദ്ധംപറ്റിയിട്ടുള്ളതാണല്ലോ. അങ്ങനത്തെ ഒരു കഥ തന്നെ ആകട്ടെ . ഒരു നാള്‍ നമ്മള്‍ പതിവ് പോലെ യാത്ര തുടങ്ങി. ഒരു ശനിയാഴ്ച ആണ് ദിവസം. അങ്ങകലെ നാഗര്‍കോവില്‍ ആണ് ലക്ഷ്യം. കഥയിലെ ആള്‍ക്കാര്‍ നമ്മടെ സ്ഥിരം പുള്ളികള്‍ ഒക്കെ തന്നെ. ഞായറാഴ്ച നാഗര്‍കോവില്‍ വച്ച് ഒരു പരീക്ഷ ഉണ്ട് സംഭവം അതാണ്‌ യാത്രാലക്ഷ്യം. പക്ഷെ പണ്ടത്തെ പോലെ ഇതും കറങ്ങാന്‍ ഉള്ള ഒരവസരം. ഈ സൈഡിലേക്ക് അധികം പോയിട്ടില്ല. അപ്പൊ പിന്നെ അങ്കവും കാണാം താളീം ഓടിക്കാം. എപ്പടി..?? കേരളവും തമിഴ്നാടും അല്ലാത്ത ഒരു സ്ഥലത്താണ് നമ്മടെ "ഗദ്ദാമ"യുടെ വീട്. പാറശാല പഞ്ചായത്ത്‌ എന്ന് പേര് മാത്രെ ഉള്ളൂ. അരി മേടിക്കണേലും പഞ്ചാര മേടിക്കണേലും അങ്ങ് മാര്‍താണ്ടം വരെ പോണം . ഗദ്ദാമ എന്ന് കേള്‍ക്കാത്ത ആള്‍കാര്‍ക്ക് വേണ്ടി. ------- നമ്മടെ അച്ചായന്റെം പോടിമോന്റെം ഒക്കെ കൂടെ ആറ്റിങ്ങല്‍ മഹാരാജ്യത്ത് തകര്‍ത്തു വാഴുന്നഒരുത്തന്‍ ആണ്. അച്ചായനും പരിവാരങ്ങള്‍ക്കും ഇവന്‍ ആണ് ചോറും കറി

ചീട്ടു കീറി

ഇമേജ്
കുറെ കാലം കൂടി നമ്മുടെ വാസുവിനെ ഒന്ന് വിളിച്ചു. വിശേഷങ്ങള്‍ ഒക്കെ അറിയാമല്ലോ. ഇടക്ക് അവന്റെ വിളി ഒന്നും കാണാത്തപ്പോ അങ്ങട് വിളിക്കണ്ടേ. പക്ഷെ അവന്റെ വിശേഷം കേട്ട് ഞാന്‍ ശെരിക്കും ഞെട്ടി. വാസു കുറെ കാലമായി എറണാകുളം പാസ്സന്ജരിലെ സ്ഥിരം യാത്രക്കാരന്‍ ആണ്. ഈ പോക്ക് തുടങ്ങീട്ട് മാസങ്ങള്‍ കുറെ ആയി. ചുരുക്കി പറഞ്ഞാല്‍ ആലപ്പുഴ - എറണാകുളം പാസ്സന്ജരില്‍ ആണ് പുള്ളീടെ ജീവിതം ഇപ്പൊ. "അളിയാ, എന്നും ഇങ്ങനെ പോയാല്‍ ബോര്‍ അടികില്ലെടാ..?" എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞ ഒരു കാര്യം ഉണ്ട്. "എന്നും ചീട്ടു കളി ആണെട, അത് കൊണ്ട് ബോര്‍ ഒന്നും ഇല്ല. സ്ഥിരം പോകുന്ന ചേട്ടന്മാര്‍ ഉണ്ട്. അത് കൊണ്ട് എന്നും ഇതാ പരിപാടി. സീറ്റ്‌ ഒക്കെ അവര്‍ പിടിച്ചോളും. " സംഭവം കൊള്ളാം. എന്നും ഇരുന്നു ഒരേ കാഴ്ച തന്നെ കാണേണ്ടല്ലോ. അങ്ങനെ ഇരിക്കെ ഒരു ദിവസം നമ്മടെ ന്യൂസ്‌ ചാനലില്‍ ഈ വാര്‍ത്ത കാണിക്കേം ചെയ്തു. അങ്ങനെ തീവണ്ടിയില്‍ സ്വൈര്യവിഹാരം നടത്തുന്ന വാസുവും ചേട്ടന്മാരും. ആഹാ.. എത്ര സുന്ദരം.. സീസണ്‍ ടിക്കറ്റ്‌ എന്നാ ആയുധം ഇവന്മാര്കെല്ലാം ഉണ്ട്. അത് കൊണ്ട് ആരെയും പേടിക്കേണ്ടല്ലോ. അങ്ങനെ കഥ ത

വേള്‍ഡ്കപ്പ്‌ ആവേശം..

കുറെ കാലമായി ഈ വഴി വന്നിട്ട്. വേറെ പല പരിപാടികളുമായി അങ്ങനെ കറങ്ങി തിരിഞ്ഞു പോയി. എന്നാല്‍ പിന്നെ ഒരു പോസ്റ്റ്‌ ഇട്ടേക്കാമെന്ന് കരുതി. വേള്‍ഡ്കപ്പ്‌ കത്തി നില്കുവല്ലേ, അത് കൊണ്ട് ഇപ്പൊ ഓര്‍മ വരുന്നത് ഒരു പഴയ വേള്‍ഡ്കപ്പ്‌ കാലം ആണ്. ആദ്യത്തെ ട്വന്റി ട്വന്റി വേള്‍ഡ്കപ്പ്‌ കാലം. കളികളൊക്കെ ഇന്ത്യ പതിവായി പൊട്ടാന്‍ തുടങ്ങിയപ്പോ കളി കാണല്‍ ഒരു വിധം നിര്‍ത്തിയതാണ്. അങ്ങനെ സ്വസ്ഥമായി ഇടുക്കിയുടെ മണ്ണില്‍ ചീട്ടു കളിച് നിര്‍വൃതി അടഞ്ഞ കാലം. അപ്പോളാണ് കളി ചെറുതായി കളിക്കാന്‍ കുറെ എണ്ണം പോയത്. സച്ചിനും ഒന്നും ഇല്ലാത്തത് കൊണ്ട് നമ്മള്‍ അത് അത്ര മൈന്‍ഡ് ചെയ്തില്ല. ധോണി ആണ് ക്യാപ്ടന്‍ എന്നൊക്കെ പറഞ്ഞ അറിവേ ഉള്ളൂ. അങ്ങോര്‍ കുറെ അടിച്ചെന്നൊക്കെ കേട്ടു. അത് കൊണ്ട് തീരെ ശ്രദ്ധിക്കാനേ പോയില്ല. പക്ഷെ നമ്മടെ പിള്ളേര്‍ എല്ലാം സ്ഥിരം പോയി കാണുമാരുന്നു. അങ്ങനെ കളി കണ്ടു വന്ന കണ്ണന്‍ ആണ് പറഞ്ഞത് ഇന്ത്യ പാകിസ്ഥാനെ എറിഞ്ഞു തോല്പിച്ചു എന്ന്. സേവാഗും ഉത്തപ്പയും ഒക്കെ.. പുതിയ കളി അറിയാത്ത നമ്മളോട് അവന്‍ അതൊക്കെ വിസദമായി പറഞ്ഞു തന്നു. അങ്ങനെ അങ്ങനെ നമ്മള്‍ സെമിയിലും എത്തി, അപ്പൊ ഒരാവേശം.നമ്മടെ ഇന്ത്യ സെമിയില്‍ എത്ത