പോസ്റ്റുകള്‍

2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

യൂണിവേഴ്സിറ്റി പ്ളേയർ ...

ഇമേജ്
MH ഇൽ ലൂക്കോച്ചന്റെ മുറിയിൽ അങ്ങനെ ഇരിക്കുമ്പോഴാണ് P P ശിശു വന്ന് ഒരു ആഗ്രഹം പറയുന്നത്. " അളിയാ, എനിക്ക് ഫുട്ബോൾ കളിക്കണം. നമുക്ക് ടൈഗർ ഫൈവിന് ടീം ഇറക്കണം. " ലൂക്കോചൻ എന്നെ നോക്കി ഒന്ന് ചിരിച്ചു. ശിശുവിന്റെ പതിവ് തമാശ എന്ന ഭാവം. ലൂക്കോച്ചന്റെ ലാപ്ടോപ്പിൽ " ല ലിഗ "യുടെ സ്കോർ നോക്കി കൊണ്ടിരുന്ന ചന്തു ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി. " ങ്ങൾക്കെന്താ മനുഷ്യാ , തലക്ക് വല്ല ഇളക്കവും തട്ടിയോ ?? ". സംഭവം ഇവർ എല്ലാം ഞെട്ടിയതിനു കാരണം ഉണ്ട്. ഈ ടൈഗർ ഫൈവ് അത്ര ചില്ലറ കളി ഒന്നും അല്ല. ശിശു അവന്റെ റൂമിൽ നിന്ന് ഇവിടെ വന്നു പറയണം എങ്കിൽ ഇതല്പം സീരിയസ് ആയ ഒരു ആഗ്രഹം തന്നെ ആവണം.  നമ്മുടെ കോളേജിലെ ഒരു വമ്പൻ പോരാട്ടം തന്നെ ആണ് ടൈഗർ ഫൈവ് . UG പിള്ളേരുടെ വാശിയും അന്തസ്സിന്റെയും അഭിമാന പോരാട്ടം ആയ ടൈഗർ ഫൈവ്. MH ഉം താമരയും തമ്മിലുള്ള മൂപ്പിളമ തർക്കത്തിന്റെയും വേദി. MH എന്നത് ഞങ്ങടെ താവളം ആയ മെൻസ് ഹോസ്റ്റലും താമര എന്നത് MH ന്റെ ബദ്ധശത്രുക്കൾ ആയ താമരശ്ശേരി എന്ന അയൽ ഹോസ്റ്റലും ആണ്. ശെരിക്കും ടൈഗർ ഫൈവ് ഒരു ഫുട്ബോൾ ടൂർണമെന്റ് ആണ്. 5 പേർ മാത്രം ഉള്ള ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന

സാറ് മലയാളിയാ...??!! മ്മളും മലയാളിയാട്ടോ

ഇമേജ്
ഒരു വൈകുന്നേരം ആറ്റിങ്ങൽ നമ്മുടെ താവളത്തിൽ ഇങ്ങനെ ഇരിക്കുമ്പോഴാണ് അച്ചായാൻ ചോദിക്കുന്നത് "നമുക്ക് ചുമ്മാ എങ്ങോട്ടേലും ഒന്ന് കറങ്ങിയാലോ ?". അഷറവും ഉണ്ട് കൂടെ. ഈയപ്പൻ അകത്ത് ചോറിടുന്ന തിരക്കിൽ ആണ്. എങ്ങാനും ആറ്റിങ്ങൽ ചെന്നാൽ ഈയപ്പൻ അപ്പോഴേ ചോദിക്കും, ചോറിടണോ വേണ്ടയോ എന്ന്. ആസ്ഥാന പാചകക്കാരനും ആസ്ഥാന പ്രോഗ്രാമറും ഒരാൾ അയാൾ ഇങ്ങനെ ഒക്കെ ആകുമോ !  " അല്ല, എങ്ങോട്ട് പോകാനാണ് ഉദ്ദേശം ??" എങ്ങോട്ട് പോകാനും തയ്യാർ ആണെങ്കിലും എനിക്കും അതൊന്നു അറിയണ്ടേ.  " ഗോവ " അഷറു എടുത്ത വായ്ക്ക് പറഞ്ഞു. അച്ചായാൻ കേട്ട ഉടനെ പ്രതികരിച്ചത് ഇങ്ങനെ " ഇയാൾ വരുകേം ഇല്ല, ചുമ്മാ അലമ്പ് ഇറക്കുവാണോ !! ". സംഗതി അച്ചായാൻ പറഞ്ഞത് പോയിന്റ്‌ ആണ്. പല മാതിരി തിരക്കുകൾ കാരണം ആഷറു വരില്ല. ഈയപ്പൻ അടുക്കള ഭരണവും കുടുംബ ഭരണവും കാരണം നിന്ന് തിരിയാൻ സമയം ഇല്ല. ഞാൻ അച്ചായനോട് ചോദിച്ചു, ശെരിക്കും ആരൊക്കെ ആണ് പോകുന്നതെന്ന്. കുഞ്ഞുകുട്ടി പരാധീനങ്ങൾ ഇല്ലാത്തതിനാൽ ഈയുള്ളവനും അച്ചായനും ഉറപ്പ് ആണ്. മൊട്ട എങ്ങോട്ടേലും പോകാൻ മുട്ടി നിൽക്കുന്നത് കൊണ്ട് അവനും ഉറപ്പ് ആണ്. അവൻ കൊല്ലം ഒന്ന് രണ്ട് ആയി ഗോ

ടീച്ചറും സ്ടുടെന്റ്സം അഥവാ ടീച്ചറും ക്ളാസ്സ്മേറ്റ്സും

ഇമേജ്
ഒരു പാട് കാലശേഷം ഈ ബ്ളോഗ് തുറന്ന് നോക്കിയപ്പോഴാണ് ഒരു വർഷത്തോളമായി എഴുത്ത് മുടങ്ങി കിടക്കുകയാണെന്ന് മനസ്സിലായത്. കഥകൾ പറയാൻ ഇല്ലാഞ്ഞിട്ടല്ല. കഥകൾ അതിസാഗരം തന്നെയാണ്. കണ്ട കഥ,കേട്ട കഥ പിന്നെ കൊണ്ട കഥ. ഇതിൽ കൊണ്ട കഥകൾ തന്നെ ഏറ്റവും ഭയങ്കരം. മറ്റേത് രണ്ടും ചുമ്മാ കേട്ടും കണ്ടും കളഞ്ഞാ മതി, പക്ഷെ കൊണ്ടത് ഉണ്ടല്ലോ, ഒരു കാലത്തും അങ്ങനെ പോകില്ല. കൊണ്ട കഥ എന്ന് കേൾക്കുമ്പോൾ വഴിയെ നടന്നു തല്ല് കൊണ്ട കഥ ആണെന്ന് കരുതരുത്. നമ്മൾ ഒപ്പം ഉള്ള കഥ. അനുഭവങ്ങൾ പാച്ചാളികൾ എന്നാണല്ലോ കവി പാടിയിരിക്കുന്നത്. ഇടുക്കി മലനിരകളിൽ മലനിരകളിൽ നിന്നും ഇറങ്ങി രണ്ടു വർഷം കഴിഞ്ഞപ്പോഴെക്ക് ഒരു പുതിയ സ്വർഗം ലഭിച്ചു. ഇങ്ങ് ആറന്മുള തേവരുടെയും ചെങ്ങന്നൂർ ഭഗവതിയുടെയും പന്തളം രാജാവിന്റെയും ഇടയിൽ ഒരു കൊച്ചു സുന്ദര കലാലയം. അവിടെ ബിരുദാന്തര ബിരുദം പഠിക്കാൻ ഒരു ഭാഗ്യവും. അവിടെ പതിനെട്ടു പേർ മാത്രം ഉള്ള ഒരു കൊച്ചു ക്ളാസ്സും. അറുപത്തിമൂന്ന് എന്ന വലിയ സംഖ്യയിൽ നിന്നും പതിനെട്ട് എന്നതിലേക്ക് ചുരുങ്ങുമ്പോൾ പ്രതീക്ഷകളും അത്ര കണ്ടു ചെറുതായിരുന്നു. നാല് കൊല്ലത്തെ അർമാദവും കഴിഞ്ഞ് രണ്ടു കൊല്ലം ലോകവും ചുറ്റി നടന്ന് എന്നാൽ പിന്നെ ഒന്ന