പോസ്റ്റുകള്‍

ഓഗസ്റ്റ്, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചില ചിന്തകൾ

സ്വതവേ സാഞ്ചാരപ്രിയനായ ഞാൻ ഈയടുത്തായി ഒരു വരി വായിക്കാനിടയാവുകയുണ്ടായി. "The world is a book and those who do not travel read only one page." ഇതായിരുന്നു അത്. ദേഹമാസകലം ഉള്ള രോമങ്ങളെല്ലാം എണീറ്റ് നിന്ന് പോവുകയുണ്ടായി. കുറച്ച് കാലത്തെ യാത്രകൾക്കിടയിൽ നിന്ന് തോന്നിയ ഒരു ചിന്തയായിരുന്നു അത്. ലോകം എത്ര വലുതാണെന്നും നമ്മൾ എത്ര ചെറുതാണെന്നും അതിൽ എത്ര സുന്ദരമായി പറഞ്ഞിരിക്കുന്നു. ഇന്ത്യാമഹാരാജ്യത്തിന്റെ 18 സംസ്ഥാനങ്ങൾ കഴിഞ്ഞ ഒരു വർഷം കൊണ്ട് കടന്നു പോയി. ചുട്ടുപൊള്ളിക്കുന്ന ചൂടും അസ്ഥിതുളയ്ക്കുന്ന തണുപ്പും കടപുഴക്കുന്ന കാറ്റും പെയ്തുതകർക്കുന്ന മഴയും എല്ലാം ഇതിനിടയിൽ കണ്ടു. ഹിമവാന്റെ മഞ്ഞു പുതച്ച ഗിരിശ്രംഗങ്ങളും ഗംഗാമായിയുടെ ശാന്തസുന്ദര ഭാവങ്ങളും ഒക്കെ. യാത്ര നിങ്ങളുടെ മനസ്സിനെ വലുതാക്കുന്നു. നാം എത്ര ഭാഗ്യം ചെയ്തവർ ആണെന്നും നമുക്ക് ഇല്ലായ്മകൾ കുറവാണെന്നും മനസ്സിലാക്കിയെടുത്തു. ഇനി ഒരു സ്വപ്നം ഉണ്ട്. എങ്ങോട്ടെന്നില്ലാതെ ഒരു യാത്ര പോകണം. ഒരു ട്രെയിനിൽ കയറി നേരെ നാഗ്പൂർ എത്തണം. അത് മാത്രമേ പ്ളാൻ ചെയ്യാൻ പാടുള്ളൂ. അവിടെ നിന്ന് തീരുമാനിക്കണം ഏത് ദിക്കിലേക്ക് പോകണം എന്ന്. ഏതാണ്ട്

കാത്തിരിപ്പ്

കാത്തിരിക്കാൻ ആരുമില്ലെന്ന് കരുതി വ്യസനപ്പെടാതിരിക്കുക. നിങ്ങളെയും കാത്ത് ഒരാൾ ഇരിപ്പുണ്ട്. ആർക്കും വേണ്ടപ്പെടാത്തവർക്കും എല്ലാവർക്കും വേണ്ടപ്പെട്ടവർക്കും വേണ്ടി അയാൾ/അവൾ കാത്തിരിപ്പുണ്ട്. അപ്പുറം കാണാത്ത ആ വളവിന്റെ മറവിലായി, ചൂളം വിളിച്ചു പായുന്ന തീവണ്ടിയിലായി, അമ്പലക്കുളത്തിലെ താമരവള്ളിയിലായി, ഇരുളിൽ ഇഴയുന്ന ശീൽക്കാരങ്ങളിലായി, നീന്തൽക്കയതിന്റെ ആഴങ്ങളിലായി, ഒരിക്കലും ഒന്നിക്കാനാകാത്ത ആ ഇരുമ്പ് പാളങ്ങളിലായി, എരിയുന്ന ചുവപ്പ് നാളങ്ങളിലായി, മൂർച്ചയേറിയ വായ്ത്തലയിലായി, പെയ്തൊഴിയാത്ത പേമാരിയിലായി, ആകാശം പിളരും ഇടിമിന്നലിലായി, കാർന്ന് തിന്നുന്ന വ്യാധികളിലായി, അങ്ങനെ വർണ്ണനീയവും അവർണ്ണനീയവുമയ എന്തിലുമായി. ഒരിക്കൽ കാത്തിരിപ്പിന് വിരമാമിടാൻ നമ്മൾ കണ്ടുമുട്ടും. കാത്തിരിക്കാൻ ഒരാളുണ്ട്, ഏവർക്കും. കാത്തിരിപ്പിന്റെ നീളം പലതെന്നു മാത്രം...