പോസ്റ്റുകള്‍

2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു ഫേസ്ബുക് ചതി

ഇമേജ്
ആ നാല് വരി കവിത അവന്റെ ഉള്ളിൽ നിറഞ്ഞിട്ട് കുറച്ചു ദിവസങ്ങളായി. ഫേസ്‌ബുക്കിലൂടെ അതിനെ പുറത്തേക്ക് കൊണ്ട് വരണമെന്ന് വിചാരിക്കുന്നുണ്ടായിരുന്നെങ്കിലും മറ്റുള്ളവരുടെ വിചാരങ്ങളെ കുറിച്ചുള്ള വിചാരം അവനെ തടഞ്ഞു. മറ്റുള്ളവരുടെ ചിന്തകളെ കുറിച്ചുള്ള ചിന്തകൾ മിക്കവരുടെയും ജീവിതത്തിലെന്ന പോലെ ഇവന്റെ ജീവിതത്തിലും നഷ്ടങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഒടുവിൽ രണ്ടും കൽപ്പിച്ചു അത് ഫേസബുക്കിലേക്ക്പകർത്താൻ തന്നെ അവൻ തീരുമാനിച്ചു. അങ്ങനെ ആദ്യമായവൻ തനിക്കേറെ പ്രിയങ്കരമായ ആ വരികൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. പുതുതായി ജന്മം നൽകിയ കുഞ്ഞിനെ ഒരമ്മ നോക്കുന്നത് പോലെ അവൻ ആ പോസ്റ്റിലേക്ക് നോക്കിക്കൊണ്ടിരുന്നു. ലൈക്കുകൾ കുന്നുകൂടും എന്നാ പ്രതീക്ഷ അവന്റെ മനസ്സിൽ കുന്നുകൂടി. പക്ഷെ പ്രതീക്ഷകൾ എല്ലാം തെറ്റി. സമയം ഏറെ കഴിഞ്ഞിട്ടും കിട്ടിയത് പഞ്ചായത്ത് പൈപ്പിൽ നിന്നും വന്ന വെള്ളം പോലെ വളരെ കുറച് ലൈക്കുകൾ. മനസ്സിലെ പ്രതീക്ഷയുടെ കുന്നുകളിൽ നിരാശയുടെ മൂടൽ മഞ് നിറഞ്ഞു. പിറ്റേ ദിവസം എടുത്തു നോക്കിയപ്പോഴാണ് ഒരു നോട്ടിഫിക്കേഷൻ കണ്ടത്. Nikhil nikkki commented on your post. ആകാംക്ഷയോടെ അവൻ കമന്റിലേക് നോക്കി. "ഇങ്ങള് എന്ത് വെറു

എല്ലാ നിറങ്ങളും കറുപ്പല്ല,

ഇമേജ്
സായാഹ്ന പത്രത്തില്‍ ആ വാര്‍ത്ത വായിച്ചത് മുതല്‍ അയാളുടെ മനസ്സില്‍ ആശങ്ക നിറയാന്‍ തുടങ്ങിയിരുന്നു... കുറച്ചു ദിവസങ്ങളായ് ഒരു പയ്യന്‍ തന്റെ വീടിനെ ചുറ്റിപ്പറ്റി നടക്കുന്നതു അയാള്‍ ശ്രദ്ധിച്ചിരുന്നു. അയാള്‍ ഓഫീസ് കഴിഞ്ഞു വീട്ടിലേക്ക് വരുന്ന സന്ധ്യ സമയങ്ങളിലും രാത്രിയിലും വീടിന്റെ പരിസരത്ത് അവനെ കാണാറുണ്ട്. ഇങ്ങോട്ട് താമസം മാറിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ എന്നതിനാല്‍ അയാള്‍ക്ക് ആളാരാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അവധിക്കാലം ആയതിനാല്‍ താനും അവളും രാവിലെ ഓഫീസിലേക്ക് പോയാല്‍ മോള്‍ വീട്ടില്‍ തനിച്ചാണ്.. .ആലോചിച്ചപ്പോള്‍ മനസ്സിലേക്ക് വീണ്ടും ആശങ്ക ഇരച്ചു കയറാന്‍ തുടങ്ങി. വീട്ടിലെ ലാന്ഡ് ഫോണിലേക്ക് വിളിച്ചിട്ടാണെങ്കില്‍ കിട്ടുന്നുമില്ല. മോള്‍ക്ക് ഒരു മൊബൈല്‍ വാങ്ങിച്ച് കൊടുക്കാഞ്ഞത് മണ്ടത്തരമായെന്ന് അയാള്‍ക് തോന്നി. ബസ്സില്‍ അയാള്‍ക്ക് ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല. എത്രയും വേഗം വീട്ടില്‍ എത്തിയാല്‍ മതിയെന്നായിരുന്നു അയാള്‍ക്ക്. അയാള്‍ വീട്ടിലെത്തിയപ്പോള്‍ വരാന്തയില്‍ തന്നെ മകള്‍ ഇരിക്കുന്നുണ്ടായിരുന്നു. അത് കണ്ടപ്പോഴാണ് അയാള്‍ക്ക് ആശ്വാസമായത്. "അച്ഛന്‍ ഇന്ന് ലേറ്റ് ആയോ? അ

സമത്വം

ഇമേജ്
ഉച്ചക്ക് 2:15 നു കോഴിക്കോട് നിന്നും കണ്ണൂരേക്ക് ഒരു പാസഞ്ചര്‍ ട്രെയിന്‍ ഉണ്ട്. എല്ലാ ദിവസും രവിലത്തെ ക്ലാസ്സ് കഴിഞ്ഞു ആ ട്രെയിനിലാണ് വീട്ടിലേക്ക് മടങ്ങാറ്.സ്റ്റേഷനാണോ എന്നു തോന്നിപ്പോകുന്ന സ്റ്റേഷനുകളില്‍ പോലും നിര്‍ത്തി പതിഞ്ഞ താളത്തിലുള്ള ഉച്ച നേരത്തെ ആ യാത്ര ആസ്വാദ്യകരമാണ് അന്നും പതിവ് പോലെ ക്ലാസ്സ് കഴിഞ്ഞു ഞാന്‍ ട്രെയിനില്‍ കയറി. ആളൊഴിഞ്ഞ ഒരു കൂപ്പയില്‍ ജനാലയുടെ അരികിലായ് ഇരുന്നു. അതാകുമ്പോള്‍ കുറച്ചു സമയം പുറംലോക കാഴ്ചകളും അത് കഴിഞ്ഞു കാറ്റിന്റെ തലോടലാല്‍ സ്വപ്ന ലോക കാഴ്ചകളും കാണാം. ട്രെയിന്‍ പുറപ്പെടാന്‍ ഇനിയും സമയം ഉണ്ട് കയ്യിലിരിക്കുന്ന പത്രം നിവര്‍ത്തി. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായ് ബന്ധപ്പെട്ട കോടതി വിധിയുടെ വര്‍ത്തകളാണ് പത്രത്തില്‍ നിറഞ്ഞിരിക്കുന്നത്.....ശബരിമലയിലെ സ്ത്രീ പ്രവേശനം സ്ത്രീ പുരുഷ സമത്വത്തിലേക്കുള്ള പുതിയ ചുവടു വെപ്പത്രേ. "സ്ത്രീ പുരുഷ സമത്വം സര്‍വ മേഖലയിലും" എന്ന എഡിറ്റോറിയല്‍ വായിച്ചു തുടങ്ങിയപ്പോഴാണ് എന്റെ മുന്‍പിലായ് 2 പെണ്‍ കുട്ടികള്‍ വന്നിരുന്നത്. സൌന്ദര്യമെന്തെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു അതില്‍ ഒരാള്‍. പ്രണയ ദാരിദ്ര്യം അനുഭവിക്കുന്ന ഏ