പോസ്റ്റുകള്‍

ഓന്ത്‌ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

എന്റെ പൊന്നമ്പലവാസാ...

ഇമേജ്
ഈ ബ്ലോഗ്‌ വായിച്ച പലരും എന്നോട് ചോദിച്ച ഒരു ചോദ്യം ഉണ്ട്. "ഈ പേരും ഇതിനകത്ത് ഉള്ളതും തമ്മില്‍ ഒരു ബന്ധവും ഇല്ലലോ?". സംഭവം തുടങ്ങിയ കാലത്ത് ഒരു ബുദ്ധിജീവി ലുക്ക്‌ കിട്ടാന്‍ വേണ്ടി ഇട്ട പേരാ, പിന്നെ അത് മാറ്റിയില്ല. അല്ലെങ്കില്‍ തന്നെ ഒരു പേരില്‍ എന്തിരിക്കുന്നു?. ടൈഗര്‍ ബിസ്കേറ്റില്‍ ടൈഗര്‍ ഇല്ലലോ എന്ന ചോദ്യം പോലെ ബാലിശം ആണ് ഇതും. അല്ലെങ്കില്‍ തന്നെ അലുവയും മത്തിക്കറിയും ആണല്ലോ ഇപ്പോളത്തെ ട്രെന്‍ഡ്. പൊന്നമ്പല വാസാ എന്ന പേര് കേള്‍ക്കുമ്പോള്‍ സാക്ഷാല്‍ പൊന്നമ്പലവാസന്‍ അയ്യപ്പനെ ആണല്ലോ ഓര്‍മ്മ വരിക. ഈ കഥയിലും ചെറിയ ഒരു കഥാപാത്രം പൊന്നമ്പലവാസന്‍ തന്നെ. ഒരു വൈകുന്നേരം ടൌണ്‍ ക്ലബ്ബിന്റെ വരാന്തയില്‍ ഓന്തിന്റെ കൂടെ ഇരുന്നു സൊറ പറഞ്ഞു ഇരിക്കുമ്പോഴാണ് ഓന്തിന്റെ പഴേ കൂട്ടുകാര്‍ വന്നു ചാടിയത്. ഓന്തിന്റെ കൂട്ടുകാര്‍ ഒരു വന്‍ പട തന്നെ ഉണ്ട്. ബ്രഹ്മചാരി,ടിന്റു-മോന്‍, കുശന്‍, ശര്‍മ ഇത്യാദി പല അവതാരങ്ങളും ആ കൂട്ടത്തില്‍ ഉണ്ട്. അങ്ങനെ ഇരുന്നു അവന്മാരുടെ പഴയ ടൂട്ടോരി ജീവിതം പറഞ്ഞു തുടങ്ങി. അതില്‍ ഒന്ന് ഇങ്ങനെ. ക്രിക്കറ്റ്‌ കളി തലക്ക് മൂത്ത് അടുത്ത സ്കൂളുകളില്‍ നിന്നും ടീമിനെ ...

കൂകിപ്പായും തീവണ്ടി...

ഇമേജ്
സ്ഥലം : കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്‍. സമയം : ഒരു നട്ടുച്ച. വൈകുന്നേരത്തെ വെയില്‍ കായല്‍ ഇന്ന് അല്പം ദൂരെയാക്കം എന്ന് കരുതിയാണ് കൊല്ലത്തിനു പുറപ്പെടാമെന്നു കരുതിയത്. ഓന്ത് ആണ് ഈ പരിപാടി പ്ലാന്‍ ചെയ്തത്. പൈസ ഒരു പാട് കയ്യില്‍ ഉള്ളതിനാല്‍ തീവണ്ടിക്ക് പോകാമെന്ന് വച്ചു. (ദയവായി ശ്രദ്ധിക്കുക : ട്രെയിനും തീവണ്ടിയും തമ്മില്‍ അന്തരം ഉണ്ട്. പൈസ കൊടുത്തു പോകുന്നത് ട്രെയിന്‍, അത് നമ്മള്‍ സ്ലീപര്‍ ക്ലാസ്സ്‌ ഒക്കെ ബുക്ക്‌ ചെയ്തെ പോകൂ.. നാടുകാരുടെ ഉന്തും തല്ലും കൊണ്ട്, പടിയില്‍ ഇരുന്നു . ടി ടി ആറിനെ പേടിച് പോകുന്നത് തീവണ്ടി..). അങ്ങനെ ഉച്ചക്കുള്ള ബാംഗ്ലൂര്‍ വണ്ടിയും കാത്ത് നില്കയാണ്. അപ്പോളാണ് ഈയുള്ളവന് ഒരു സംശയം തോന്നിയത്,, "അളിയാ , ഈ സീബ്ര കറുപ്പില്‍ വെളുത്ത വരയുള്ള കുതിര ആണോ അതോ വെളുപ്പില്‍ കറുത്ത വരയുള്ള കുതിര ആണോ..???" "എടാ സീബ്ര രണ്ടു തരാം ഉണ്ട്. കറുപ്പില്‍ വെളുത്ത വര ഉള്ളത് ആണും വെളുപ്പില്‍ കറുത്ത വര ഉള്ളത് പെണ്ണും. " അപ്പോള്‍ ഇത് കേട്ട് നിന്ന കെ ആര്‍ "അളിയാ ആ പെണ്ണിന്റെ വീട് എവിടാ.???" കെ ആറിനെ പറ്റി ഇതിലും നല്ല ഒരവതരണം നല്‍കാനാവില്ല. പെണ്ണ് എ...

ഇങ്ങനെ കൊല്ലല്ലേ അണ്ണാ.....

ഇമേജ്
തത്കാലം നമുക്കു കുട്ടണ്റ്റെ കഥയില്‍ നിന്നും അല്‍പം മാറി സഞ്ചരിക്കാം.. പുലിമടയിലെ എല്ലവരെയും പരിചയപ്പെടേണ്ടതല്ലെ... ചക്കരയെ പറ്റി ഒരു ചെറിയ രൂപം നിങ്ങള്‍ക്കു കിട്ടികാണുമല്ലോ, അറുത്ത കൈയ്ക്കു ഉപ്പു തേയ്ക്കാത്ത നല്ലഒന്നാംതരം പിശുക്കന്‍. അതു പോലെ തന്നെ തൊലിക്കട്ടിയുടെ കാര്യത്തിലും അവന്‍ സൂപ്പര്‍ ആരുന്നെന്നു മനസിലായല്ലോ. അവനെ പറ്റി എടുത്തു പറയേണ്ടതു, കലാലയ ജീവിതത്തിണ്റ്റെ ഒന്നാം വര്‍ഷം അവനും ഓന്തും കൂദി സ്റ്റേജില്‍അവതരിപ്പിച്ച കോമെഡി സ്കിറ്റ്‌ അയിരുന്നു. ഈ പരിപടിയില്‍ ഇവരെ കൂടാതെ കുറെ ആള്‍ക്കാര്‍ഉണ്ടായിരുന്നെങ്കിലും ഇവന്‍മാരുടെ പെര്‍ഫോമന്‍സ്‌,,,, "സമ്മതിക്കണം പ്രഭോ...!!" ഇതാനു ഓന്തു. ആളു അല്‍പം ചെറുതാണെങ്കിലുംദൈവം അതിനും കൂടി നാക്കു ഇവനുനല്‍കിയിട്ടുണ്ടു, ഈയടുത്തായാണു ഇവനു ഓന്ത്‌ എന്നവിളിപ്പേരു കിട്ടിയതു. ഏന്നാലും ഇവണ്റ്റെ സ്വഭാവത്തിനുചേര്‍ന്ന പേെരാണെന്നാനുഭൂരിപക്ഷാഭിപ്രായം . ഓന്തും ചക്കരയും കൂടി അന്നു ആസ്റ്റേജില്‍ കാണിച്ചു കൂട്ടിയതു. "എണ്റ്റമ്മോ..." അസ്സോസിയേേഷനു 2 പാര്‍ടിസിപെണ്റ്റ്സ്‌തികയ്ക്യാനായാണു ഇവരുടെസംഘത്തിനു അവസരം ലഭിച്ചതു. ഈയുള്ളവനും കൂടി ഉള്‍പെട്ട സംഘം നേരത്തെ...