പോസ്റ്റുകള്‍

ദാസൻ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

യൂണിവേഴ്സിറ്റി പ്ളേയർ ...

ഇമേജ്
MH ഇൽ ലൂക്കോച്ചന്റെ മുറിയിൽ അങ്ങനെ ഇരിക്കുമ്പോഴാണ് P P ശിശു വന്ന് ഒരു ആഗ്രഹം പറയുന്നത്. " അളിയാ, എനിക്ക് ഫുട്ബോൾ കളിക്കണം. നമുക്ക് ടൈഗർ ഫൈവിന് ടീം ഇറക്കണം. " ലൂക്കോചൻ എന്നെ നോക്കി ഒന്ന് ചിരിച്ചു. ശിശുവിന്റെ പതിവ് തമാശ എന്ന ഭാവം. ലൂക്കോച്ചന്റെ ലാപ്ടോപ്പിൽ " ല ലിഗ "യുടെ സ്കോർ നോക്കി കൊണ്ടിരുന്ന ചന്തു ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി. " ങ്ങൾക്കെന്താ മനുഷ്യാ , തലക്ക് വല്ല ഇളക്കവും തട്ടിയോ ?? ". സംഭവം ഇവർ എല്ലാം ഞെട്ടിയതിനു കാരണം ഉണ്ട്. ഈ ടൈഗർ ഫൈവ് അത്ര ചില്ലറ കളി ഒന്നും അല്ല. ശിശു അവന്റെ റൂമിൽ നിന്ന് ഇവിടെ വന്നു പറയണം എങ്കിൽ ഇതല്പം സീരിയസ് ആയ ഒരു ആഗ്രഹം തന്നെ ആവണം.  നമ്മുടെ കോളേജിലെ ഒരു വമ്പൻ പോരാട്ടം തന്നെ ആണ് ടൈഗർ ഫൈവ് . UG പിള്ളേരുടെ വാശിയും അന്തസ്സിന്റെയും അഭിമാന പോരാട്ടം ആയ ടൈഗർ ഫൈവ്. MH ഉം താമരയും തമ്മിലുള്ള മൂപ്പിളമ തർക്കത്തിന്റെയും വേദി. MH എന്നത് ഞങ്ങടെ താവളം ആയ മെൻസ് ഹോസ്റ്റലും താമര എന്നത് MH ന്റെ ബദ്ധശത്രുക്കൾ ആയ താമരശ്ശേരി എന്ന അയൽ ഹോസ്റ്റലും ആണ്. ശെരിക്കും ടൈഗർ ഫൈവ് ഒരു ഫുട്ബോൾ ടൂർണമെന്റ് ആണ്. 5 പേർ മാത്രം ഉള്ള ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ...

ഗൂഗിള്‍ പൂക്കളം

ഇമേജ്
ഓണം ഇങ്ങു വന്നു മൂക്കില്‍ കേറി. നമുക്കും ഒന്നാഘോഷിക്കണ്ടേ, ആഘോഷത്തിനു മാറ്റ് കൂട്ടുവാന്‍ പെരുന്നാളിന്റെ അവധിയും കൂടി ആയതോടെ ചുരുക്കത്തില്‍ ഒരു നീണ്ട അവധി തന്നെ ആയി. എല്ലാ ഓണം ആഘോഷവും പോലെ ശിങ്കാരി മേളവും, ഊഞ്ഞാല്‍ ആട്ടവും ഓണസദ്യയും ഒക്കെ ആയി സ്ഥിരം കലാപരിപാടി തന്നെ പക്ഷെ ഇതില്‍ എല്ലാം കേമം നമ്മുടെ അത്തപ്പൂക്കള മത്സരം  തന്നെ.  കാശ് കൊടുത്തു പൂവ് വാങ്ങിയാലെന്താ, നല്ല കിടിലന്‍ കളങ്ങള്‍ അല്ലെ ഇട്ടു വച്ചേക്കുന്നെ. അതിനിടക്ക് നമ്മടെ കുറേ അനിയന്മാര്‍ ഇട്ട ഈ പൂക്കളം ആണ് പെട്ടന്നു ശ്രദ്ധ ആകര്‍ഷിച്ചത്. കാണാന്‍ ഗംഭീരവും കരവിരുത് നിറഞ്ഞതും ഒരുപാടുണ്ടെങ്കിലും നമ്മള്‍ ഇങ്ങനത്തെ ഐറ്റംസ് അല്ലെ ആദ്യം ശ്രദ്ധിക്കുന്നത് . ഇതാണ് സാധനം. നല്ല നല്ല പൂക്കളങ്ങള്‍ ഒക്കെ കണ്ടു ചെന്നപ്പോഴാണ് ഇവന്മാര്‍ ഈ കലാപരിപാടിയുമായി ഇരിക്കുന്നത്. ഈ ആശയം ഇട്ടവനെ അപ്പോള്‍ തന്നെ അഭിനന്ദിച്ചു, അവന്മാര്‍ക്ക് സമ്മാനം കിട്ടിയോ എന്നൊനും ആരും ചോദിച്ചു കേട്ടില്ല, അല്ല, സമ്മാനം അത്ര പ്രധാനം അല്ലല്ലോ. പക്ഷെ അവിടെ വന്നവരെല്ലാം "ഗൂഗിള്‍ പൂക്കളം " കണ്ടോ എന്ന് എല്ലാരോടും ചോതിച്ചു നടപ്പുണ്ടാരുന്നു . അത്രയ്കാര്നു ഇതി...