സുന്ദര ചരിതം
കുറെ കാലമായി സുന്ദരന്‍ പറഞ്ഞു തുടങ്ങിയിട്ട് ,, അവനെ പറ്റി ഒരു അവതരണം ഇത് വരെ നല്‍കിയില്ല എന്ന്. ഇതേല്‍ എഴുതാന്‍ കഥ ഒന്നും ഓര്മ വരുന്നില്ലെന്ന് പറഞ്ഞപ്പോ, സഹായിച്ചവനാണ് സുന്ദരന്‍. അവനെ അങ്ങനെ വിടുന്നത് ശരി അല്ലെല്ലോ! വന്ന സമയത്തെ ഓളത്തിനാണ് സുന്ദരന്‍ ആ കൊച്ചിന് അപ്പ്ളി വച്ചത്. പിന്നെ ഇക്കാലമത്രയും അപവാദങ്ങള്‍ കേള്‍കാന്‍ ആയിരുന്നു അവന്റെ യോഗം, നിമിഷ നേരം കൊണ്ട് ഒരു വട്ടപേര് ഇട്ടു അത് വന്‍ ഹിറ്റ് ആക്കിയ ആള്‍ ആണ് സര്‍വശ്രീ സുന്ദരന്‍. ആദ്യ വര്ഷം പരിചയപെടാന്‍ എത്തിയ ഫൌണ്ടുവിനോട് "എവിടെ ആണ് വീട് " എന്ന് സുന്ദരന്‍ സാമാന്യ മര്യാദക്ക് ചോദിച്ചതാണ്. പാവം സുന്ദരന്‍ കരുതിയോ ആള്‍ ഇത്ര കലിപ്പ് ആണെന്ന്. എടുത്ത വഴിക്ക് ഫൌണ്‍ടു പറഞ്ഞു " ഫൌന്‍ടെഷന്റെ പുറത്ത് ". സുന്ദരന്‍ ഉണ്ടോ വിടുന്നു . അവള്‍ക് ഒരു പേര് അങ്ങ് സമ്മാനിച്ച് "ഫൌണ്‍ടു" .. അത്ര കഴിവ് ഉള്ള ഒരു മനുഷ്യന്‍ ആണ് ഈ സുന്ദരന്‍, സലിം കുമാറിനെ പോലെ "പലവട്ടം കാത്തു നിന്ന് ഞാന്‍ ..." ഡാന്‍സ് കളിച് എത്ര ആരധികമാരെ ആണ് ഇവന്‍ ചാക്കിലക്കിയത് എന്ന് അറിയാമോ..? എന്തൊക്കെയായാലും കൊണയെ സഹിച്ചു നടന്നില്ലേ അതിനു ഒരു അവാര്‍ഡ്...