ഒരു ഫോണും കുറെ നമ്പറും...
ഈ മൊബൈലിന്റെ ഉപയോഗങ്ങള്‍ എഴുതാന്‍ തുടങ്ങിയാല്‍ ഒരു ബ്ലോഗ് ഒന്നും പോരാതെ വരും. അത്രയ്ക്കല്ലേ ഈ സാധനത്തിന്റെ ഒരു പവ്വര്‍ . മൊബൈല്‍ കൊണ്ട് നമുക്ക് ഒത്തിരി അബദ്ധംപറ്റിയിട്ടുള്ളതാണല്ലോ. അങ്ങനത്തെ ഒരു കഥ തന്നെ ആകട്ടെ . ഒരു നാള്‍ നമ്മള്‍ പതിവ് പോലെ യാത്ര തുടങ്ങി. ഒരു ശനിയാഴ്ച ആണ് ദിവസം. അങ്ങകലെ നാഗര്‍കോവില്‍ ആണ് ലക്ഷ്യം. കഥയിലെ ആള്‍ക്കാര്‍ നമ്മടെ സ്ഥിരം പുള്ളികള്‍ ഒക്കെ തന്നെ. ഞായറാഴ്ച നാഗര്‍കോവില്‍ വച്ച് ഒരു പരീക്ഷ ഉണ്ട് സംഭവം അതാണ് യാത്രാലക്ഷ്യം. പക്ഷെ പണ്ടത്തെ പോലെ ഇതും കറങ്ങാന്‍ ഉള്ള ഒരവസരം. ഈ സൈഡിലേക്ക് അധികം പോയിട്ടില്ല. അപ്പൊ പിന്നെ അങ്കവും കാണാം താളീം ഓടിക്കാം. എപ്പടി..?? കേരളവും തമിഴ്നാടും അല്ലാത്ത ഒരു സ്ഥലത്താണ് നമ്മടെ "ഗദ്ദാമ"യുടെ വീട്. പാറശാല പഞ്ചായത്ത് എന്ന് പേര് മാത്രെ ഉള്ളൂ. അരി മേടിക്കണേലും പഞ്ചാര മേടിക്കണേലും അങ്ങ് മാര്‍താണ്ടം വരെ പോണം . ഗദ്ദാമ എന്ന് കേള്‍ക്കാത്ത ആള്‍കാര്‍ക്ക് വേണ്ടി. ------- നമ്മടെ അച്ചായന്റെം പോടിമോന്റെം ഒക്കെ കൂടെ ആറ്റിങ്ങല്‍ മഹാരാജ്യത്ത് തകര്‍ത്തു വാഴുന്നഒരുത്തന്‍ ആണ്. അച്ചായനും പരിവാരങ്ങള്‍ക്കും ഇവന്‍ ആണ് ചോറും കറി...