പോസ്റ്റുകള്‍

രചന എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു ഫേസ്ബുക് ചതി

ഇമേജ്
ആ നാല് വരി കവിത അവന്റെ ഉള്ളിൽ നിറഞ്ഞിട്ട് കുറച്ചു ദിവസങ്ങളായി. ഫേസ്‌ബുക്കിലൂടെ അതിനെ പുറത്തേക്ക് കൊണ്ട് വരണമെന്ന് വിചാരിക്കുന്നുണ്ടായിരുന്നെങ്കിലും മറ്റുള്ളവരുടെ വിചാരങ്ങളെ കുറിച്ചുള്ള വിചാരം അവനെ തടഞ്ഞു. മറ്റുള്ളവരുടെ ചിന്തകളെ കുറിച്ചുള്ള ചിന്തകൾ മിക്കവരുടെയും ജീവിതത്തിലെന്ന പോലെ ഇവന്റെ ജീവിതത്തിലും നഷ്ടങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഒടുവിൽ രണ്ടും കൽപ്പിച്ചു അത് ഫേസബുക്കിലേക്ക്പകർത്താൻ തന്നെ അവൻ തീരുമാനിച്ചു. അങ്ങനെ ആദ്യമായവൻ തനിക്കേറെ പ്രിയങ്കരമായ ആ വരികൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. പുതുതായി ജന്മം നൽകിയ കുഞ്ഞിനെ ഒരമ്മ നോക്കുന്നത് പോലെ അവൻ ആ പോസ്റ്റിലേക്ക് നോക്കിക്കൊണ്ടിരുന്നു. ലൈക്കുകൾ കുന്നുകൂടും എന്നാ പ്രതീക്ഷ അവന്റെ മനസ്സിൽ കുന്നുകൂടി. പക്ഷെ പ്രതീക്ഷകൾ എല്ലാം തെറ്റി. സമയം ഏറെ കഴിഞ്ഞിട്ടും കിട്ടിയത് പഞ്ചായത്ത് പൈപ്പിൽ നിന്നും വന്ന വെള്ളം പോലെ വളരെ കുറച് ലൈക്കുകൾ. മനസ്സിലെ പ്രതീക്ഷയുടെ കുന്നുകളിൽ നിരാശയുടെ മൂടൽ മഞ് നിറഞ്ഞു. പിറ്റേ ദിവസം എടുത്തു നോക്കിയപ്പോഴാണ് ഒരു നോട്ടിഫിക്കേഷൻ കണ്ടത്. Nikhil nikkki commented on your post. ആകാംക്ഷയോടെ അവൻ കമന്റിലേക് നോക്കി. "ഇങ്ങള് എന്ത് വെറു...

എല്ലാ നിറങ്ങളും കറുപ്പല്ല,

ഇമേജ്
സായാഹ്ന പത്രത്തില്‍ ആ വാര്‍ത്ത വായിച്ചത് മുതല്‍ അയാളുടെ മനസ്സില്‍ ആശങ്ക നിറയാന്‍ തുടങ്ങിയിരുന്നു... കുറച്ചു ദിവസങ്ങളായ് ഒരു പയ്യന്‍ തന്റെ വീടിനെ ചുറ്റിപ്പറ്റി നടക്കുന്നതു അയാള്‍ ശ്രദ്ധിച്ചിരുന്നു. അയാള്‍ ഓഫീസ് കഴിഞ്ഞു വീട്ടിലേക്ക് വരുന്ന സന്ധ്യ സമയങ്ങളിലും രാത്രിയിലും വീടിന്റെ പരിസരത്ത് അവനെ കാണാറുണ്ട്. ഇങ്ങോട്ട് താമസം മാറിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ എന്നതിനാല്‍ അയാള്‍ക്ക് ആളാരാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അവധിക്കാലം ആയതിനാല്‍ താനും അവളും രാവിലെ ഓഫീസിലേക്ക് പോയാല്‍ മോള്‍ വീട്ടില്‍ തനിച്ചാണ്.. .ആലോചിച്ചപ്പോള്‍ മനസ്സിലേക്ക് വീണ്ടും ആശങ്ക ഇരച്ചു കയറാന്‍ തുടങ്ങി. വീട്ടിലെ ലാന്ഡ് ഫോണിലേക്ക് വിളിച്ചിട്ടാണെങ്കില്‍ കിട്ടുന്നുമില്ല. മോള്‍ക്ക് ഒരു മൊബൈല്‍ വാങ്ങിച്ച് കൊടുക്കാഞ്ഞത് മണ്ടത്തരമായെന്ന് അയാള്‍ക് തോന്നി. ബസ്സില്‍ അയാള്‍ക്ക് ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല. എത്രയും വേഗം വീട്ടില്‍ എത്തിയാല്‍ മതിയെന്നായിരുന്നു അയാള്‍ക്ക്. അയാള്‍ വീട്ടിലെത്തിയപ്പോള്‍ വരാന്തയില്‍ തന്നെ മകള്‍ ഇരിക്കുന്നുണ്ടായിരുന്നു. അത് കണ്ടപ്പോഴാണ് അയാള്‍ക്ക് ആശ്വാസമായത്. "അച്ഛന്‍ ഇന്ന് ലേറ്റ് ആയോ? അ...

സമത്വം

ഇമേജ്
ഉച്ചക്ക് 2:15 നു കോഴിക്കോട് നിന്നും കണ്ണൂരേക്ക് ഒരു പാസഞ്ചര്‍ ട്രെയിന്‍ ഉണ്ട്. എല്ലാ ദിവസും രവിലത്തെ ക്ലാസ്സ് കഴിഞ്ഞു ആ ട്രെയിനിലാണ് വീട്ടിലേക്ക് മടങ്ങാറ്.സ്റ്റേഷനാണോ എന്നു തോന്നിപ്പോകുന്ന സ്റ്റേഷനുകളില്‍ പോലും നിര്‍ത്തി പതിഞ്ഞ താളത്തിലുള്ള ഉച്ച നേരത്തെ ആ യാത്ര ആസ്വാദ്യകരമാണ് അന്നും പതിവ് പോലെ ക്ലാസ്സ് കഴിഞ്ഞു ഞാന്‍ ട്രെയിനില്‍ കയറി. ആളൊഴിഞ്ഞ ഒരു കൂപ്പയില്‍ ജനാലയുടെ അരികിലായ് ഇരുന്നു. അതാകുമ്പോള്‍ കുറച്ചു സമയം പുറംലോക കാഴ്ചകളും അത് കഴിഞ്ഞു കാറ്റിന്റെ തലോടലാല്‍ സ്വപ്ന ലോക കാഴ്ചകളും കാണാം. ട്രെയിന്‍ പുറപ്പെടാന്‍ ഇനിയും സമയം ഉണ്ട് കയ്യിലിരിക്കുന്ന പത്രം നിവര്‍ത്തി. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായ് ബന്ധപ്പെട്ട കോടതി വിധിയുടെ വര്‍ത്തകളാണ് പത്രത്തില്‍ നിറഞ്ഞിരിക്കുന്നത്.....ശബരിമലയിലെ സ്ത്രീ പ്രവേശനം സ്ത്രീ പുരുഷ സമത്വത്തിലേക്കുള്ള പുതിയ ചുവടു വെപ്പത്രേ. "സ്ത്രീ പുരുഷ സമത്വം സര്‍വ മേഖലയിലും" എന്ന എഡിറ്റോറിയല്‍ വായിച്ചു തുടങ്ങിയപ്പോഴാണ് എന്റെ മുന്‍പിലായ് 2 പെണ്‍ കുട്ടികള്‍ വന്നിരുന്നത്. സൌന്ദര്യമെന്തെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു അതില്‍ ഒരാള്‍. പ്രണയ ദാരിദ്ര്യം അനുഭവിക്കുന്ന ഏ...

വിജനതയിൽ

ഇമേജ്
പോകും വഴിയെല്ലാം വിജനമത്രേ അവൾ പോകും വഴിയെല്ലാം വിജനമത്രേ! അരയാലിന്റെ പിന്നിലൊളിച്ചിരുന്ന, അവളെ തിരയുന്നൊരെൻ കണ്ണുകൾ കണ്ടുകാണില്ല. അതോ അങ്ങനെയൊരു കണ്ണുകളെ അവൾ തിരഞ്ഞുകാണില്ലെന്നാണോ! പതിനാറിന്റെ പവിത്രത അങ്ങനെയൊരു തിരച്ചിൽ നടത്തിക്കാണില്ല എന്നാണോ? നിറമെഴുന്നൊരു പതിനേഴിൻ പരിണയം അവൾ കണ്ണുകളിൽ ഒളിപ്പിച്ചിരുന്നു. പോകും വഴി പിൻതുടർന്നൊരെൻ പാദമുദ്രകൾ പിന്നിലേക്ക് നോക്കാത്ത അവൾ കണ്ടതുമില്ല. അതോ മറവിയിലേക്ക് നടന്നകലാൻ കൊതിച്ച മനം തിരിഞ്ഞുനോക്കുന്നത് വിലക്കിയതോ! പാവാടയിൽ നിന്ന് പതിനെട്ടിന്റെ അരസാരിയിലേക്ക് മാറിയപ്പോഴും നോക്കകലം ദൂരെ മാത്രമായിട്ടും കാണാതെ പോയെൻ വിടർന്ന മിഴികൾ. പ്രതീക്ഷയാൽ വിടർന്ന മിഴികൾ പ്രണയത്താൽ വിടർന്ന മിഴികൾ എന്റെ സ്വപനങ്ങളാൽ വിടർന്ന മിഴികൾ. കൌമാരം തീരുന്ന പത്തൊൻപതിൽ, പിന്നിട്ട വഴികളിലൊന്നും കണ്ടുമുട്ടാതെ നോക്കകലം വിട്ട് കയ്യകലം അടുത്തെത്തിയിട്ടും നോക്കാതെ പോയി നീ എൻ ചുവന്ന മിഴികൾ. ചോര പൊടിഞ്ഞ് തുടങ്ങിയിരുന്നൊരെൻ നനഞ്ഞ മിഴികൾ. വിരഹത്തിന്റെ ചോര പൊടിഞ്ഞ മിഴികൾ. യൗവ്വനത്തിന്റെ ഇരുപതാമാണ്ടിൽ സുമംഗലിയുടെ തിരുന്നാളിന് പ്രാർഥനകൾ ഒക്കെയും...

പോളിയും പോളിടെക്നിക്കും

ഇമേജ്
പ്രേമിക്കുന്നതിനേക്കാൾ പാടാണ്  പ്രേമത്തിന് ടിക്കറ്റ്‌ കിട്ടാൻ. പ്രേമത്തിന് കണ്ണും കാതും മാത്രം അല്ല, പ്രേമത്തിന് ടിക്കറ്റും ഇല്ലത്രേ ! പ്രേമം സിനിമ കാണാൻ ടിക്കറ്റ്‌ കിട്ടാത്ത ഒരു ആരാധകന്റെ വാചകങ്ങളാണിത്. പ്രേമം എന്ന സിനിമ അത്ര വലിയ എന്തോ ഒരു സംഗതി ആണെന്നാണ്‌ ഈയുള്ള ദിവസങ്ങളിൽ ഇന്റർനെറ്റ്‌ പരത്തുന്ന ആർക്കും തോന്നുന്നത്. സംഗതി വലിയ സംഗതി ആണെന്ന് തന്നെ ആണ് പലരും പറഞ്ഞ അഭിപ്രായവും. നിരൂപണങ്ങളും സ്റ്റാറ്റസ് അപ്ഡേറ്റുകളും വായിച്ചിട്ട് അങ്ങനെ തന്നെയാണെന്ന് തോന്നുന്നുമുണ്ട്. ആലുവാപ്പുഴയുടെ തീരത്തെ ആ ചുരുളൻ മുടി (ചുരുളൻ മുടി എന്നതിനേക്കാൾ ബ്രഷ് മുടി എന്നതാവും ശരി!) പലരുടെയും സൗന്ദര്യസങ്കല്പങ്ങൾ തന്നെ മാറ്റിമറിച്ചു എന്ന് പറയുന്നതാവും ശരി. പ്രേമവും പ്രേമത്തിന് നിരൂപണങ്ങളും ഒന്നും അല്ല ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്. അങ്ങനെ സിനിമ കാണാതെ നിരൂപണം നടത്തുന്ന സിംഹഭാഗം വരുന്ന നിരൂപകരിൽ പെടുന്നവനും അല്ല ഈയുള്ളവൻ. പോളിയാണ് വിഷയം, നിവിൻ പോളി. നിവിൻ പോളി എന്ന നടൻറെ ഏതാണ്ട് എല്ലാ സിനിമകളും കണ്ട ഒരു പ്രേക്ഷകൻ ആണ് ഈയുള്ളവൻ. പോളി നല്ലൊരു നടൻ ആണെന്ന് ഞാനും പറയും. പക്ഷേ ഈയടുത്ത ദ...

ഇന്നലെ ഇന്ന് നാളെ

ഇമേജ്
"ഇന്നലകളെ തിരികെ വരുമോ കനവിന്‍ അഴകേ പിറകെ വരുമോ ഒന്നു കാണാന്‍ കനവ്‌ തരുമോ കുടെ വരുവാൻ ചിറകു തരുമോ" കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സുന്ദരമായ വരികൾ. ഒരുപാട് ഗതകാലസ്മരണകളെ ഉണർത്തുന്ന വരികൾ. ഓർമ്മകൾ അങ്ങനെയാണ്. പലതും സുഖമുള്ളതാണ്‌, പലതും തിരകെ ലഭിക്കാൻ നമ്മൾ ആഗ്രഹിക്കുന്നതുമാണ്, ചുരുക്കം ചിലത് മറക്കാനും. ഓർമ്മകൾ തിരിച്ച് കിട്ടണമെന്ന് ആഗ്രഹിക്കുന്നതും പഴയകാലത്തെ സ്നേഹിക്കുന്നതും തീവ്രമായ ഒരനുഭവമാണ്. ഗൃഹാതുരത്വം, അത് ഏറ്റവും സുന്ദരവും മനോഹരവുമായ അനുഭവം തന്നെ. ഓർമ്മകളുടെ തടവുകാരാണ് നമ്മൾ. ഓർമ്മകളെ താലോലിച്ച്, നഷ്ടനിമിഷങ്ങളിൽ നിർവൃതിയടയുന്നതിനിടെ പലപ്പോഴും നമ്മൾ മറന്നുപോകുന്ന ഒന്നുണ്ട്. ഇന്നിന്റെ സൗന്ദര്യം. ശരിക്കും ഒന്നാലോചിച്ചാൽ ഇന്നിന്റെ നല്ല നിമിഷങ്ങളെ നമ്മൾ നല്ലത് പോലെ ആസ്വദിക്കാതെ അത് ഓർമ്മകൾ ആയി മാറുമ്പോൾ അതിനെ ഓർത്ത് വേദനിക്കുന്നു, സന്തോഷിക്കുന്നു.  'ഓർമ്മകളും പഴയകാലവും ഒക്കെ നല്ലതായിരിക്കുന്നത് അത് കഴിഞ്ഞുപോയത്‌ കൊണ്ടാണ്.' ഓർമ്മകൾ മധുരതരമാണ്, എന്നാൽ അവ മധുരിക്കുന്നത് അവ ഓർമ്മകൾ മാറിയത് കൊണ്ടാണ്. ഇന്നത്തെ പല നല്ല നിമിഷങ്ങളേയും പലപ്പോഴും നമ്മൾ ശരിക്കും ആ...

അകലങ്ങൾ

ഇമേജ്
മഴമേഘം കരയാതിരിക്കുവതെങ്ങിനെ ഗ്രഹണത്തിന് താമര വാടാതിരിക്കുകതെങ്ങിനെ വാനമെരിയവേ നിലാവുറങ്ങുവതെങ്ങിനെ നീയില്ലയെങ്കിൽ ഹൃദയം നുറുങ്ങാതിരിക്കതെങ്ങിനെ പാടത്ത് വച്ച കോലത്തിന് സ്വന്തമെന്നാരാണുള്ളത്, നാട്ടിയവർ തന്നെ അത് എടുത്തുകളയുന്നു പിന്നീട്. കൈരേഖയും ഹൃദയരേഖയുമെല്ലാം ഭാവിപറയുന്നതെങ്കിൽ, കൈവിട്ട് നീ പോയശേഷവും ഈ കൈരേഖ മായാത്തതെന്ത്? കണ്ണുകളിൽ നിന്ന് കടലൊഴുകുന്നു, നീ വന്നുചേരും വരെ കനലൊഴുകുന്നു. ഒരിക്കൽ വന്നുകൂടിയിട്ട് ഒഴിഞ്ഞുപോകാൻ എന്റെ ഹൃദയം വാടകമുറിയല്ല. ദേഹത്തിൽ നിന്ന് ആത്മാവിനെ വേർപെടുത്താൻ പറയൂ, ചിലപ്പോൾ അതിന് കഴിഞ്ഞേക്കും! പക്ഷേ നിന്നെ ഹൃദയത്തിൽ നിന്ന് വേർപെടുത്താൻ പറയരുതൊരിക്കലും! കാണുന്ന കാഴ്ച്ചകളിൽ എല്ലാം നിൻ മുഖം മാത്രം, ഇന്നതെല്ലാമെൻ കനവുകളിൽ മാത്രം. കണ്ണുകളിൽ നിന്ന് കടലൊഴുകുന്നു, നീ വന്നുചേരും വരെ കനലൊഴുകുന്നു. പ്രേമത്തിന് കണ്ണുകൾ ഇല്ലയത്രേ! എന്നാൽ കാലുകൾ തീർച്ചയായും ഉണ്ട്. അല്ലെങ്കിൽ എന്നോട് പറയാതെ ഇത്ര ദൂരം ഓടിയകലുകയില്ല. ദേശാടനക്കിളികൾക്ക് കൂടുകൾ പലയിടത്ത് കാണും, പക്ഷേ എന്റെയുള്ളിലെ കൂട് നിനക്കായ്‌ മാത്രം. മീനിനെ തേടുന്ന കൊക്കായി മാറി ഞാൻ, അരികെ...

ഗോമാതാവും ചില ചിന്തകളും

ഇമേജ്
പല വിധ രാഷ്ട്രീയ അവസ്ഥകളെ എങ്ങനെ ലളിതമായ ഭാഷയിൽ വിശദീകരിക്കാം. ആദ്യമേ തന്നെ ജാമ്യം എടുക്കട്ടെ, ഇത് സ്വന്തം സൃഷ്ടി അല്ല! പല ഭാഗങ്ങളിൽ നിന്ന് തർജ്ജമ ചെയ്തതാണ്, ഒരല്പം കയ്യിൽ നിന്ന് ഇട്ടിട്ടുണ്ട് എന്ന് മാത്രം. വിശ്വപ്രസിദ്ധമായ ഒരു ഉദാഹരണം ആണ് രണ്ട് പശുക്കൾ. ലോകത്തൊട്ടാകെയുള്ള രാഷ്ട്രീയ സ്ഥിതികളെ എങ്ങനെ ലളിതമായ ഭാഷയിൽ വിശദീകരിക്കാം എന്നതിന്റെ ഉദാഹരണം ആണ് 'രണ്ട് പശുക്കൾ' എന്ന പ്രസിദ്ധമായ വിശദീകരണം. ഫ്യൂഡലിസം : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. മാടമ്പി അതിന്റെ ഭൂരിഭാഗം പാലും കൊണ്ട് പോകുന്നു, മൊത്തം വെണ്ണയും! യഥാര്‍ത്ഥ സോഷ്യലിസം ( യഥാര്‍ത്ഥ സ്ഥിതിസമത്വവാദം) : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. ഗവണ്മെന്റ് അതിനെ രണ്ടിനേയും എടുത്ത് എല്ലാവരുടെയും പശുക്കളുടെ ഒപ്പം ഒരു തൊഴുത്തിൽ കെട്ടുന്നു. നിങ്ങൾ എല്ലാ പശുക്കളെയും പരിപാലിക്കണം. ഗവണ്മെന്റ് നിങ്ങൾക്ക് ആവശ്യമുള്ള അത്രയും പാൽ ലഭിക്കുന്നു. സോഷ്യലിസം (സ്ഥിതിസമത്വവാദം) : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. ഗവണ്മെന്റ് ഒരു പശുവിനെ എടുത്ത് നിങ്ങളുടെ അയൽക്കാരന് നൽകുന്നു. നിങ്ങൾ ഒരു സഹകരണസംഘത്തിൽ ചേരാൻ നിർബന്ധിക്കപ്പെദുന്നു, അവിടെ നി...

ഒരു കളിക്കുറിപ്പ്

ഇമേജ്
കൊൽക്കത്ത കൊല്ലവർഷം 1190 മേടം 25 ഹൗറയിലെ വിശ്വപ്രസിദ്ധമായ രവീന്ദ്രസേതുവിൽ ഹൂഗ്ലി നദിയുടെ മുകളിൽ ഗംഗയിൽ നിന്നും വീശുന്ന ഇളം മന്ദമാരുതന്റെ തലോടലും ഏറ്റ്‌ നിൽക്കവേ ദിഗന്തം നടുങ്ങുമാറുച്ചത്തിൽ ഉയരുന്ന ആരവം കേട്ടാണ്‌ ഞാൻ അവിടേക്ക്‌ ശ്രദ്ധ തിരിച്ചത്‌. നദിക്കരയിൽ കുറച്ചകലെയായുള്ള കളിമൈതാനത്ത്‌ നിന്നായിരുന്നു ആ ആരവം. വിദ്യുത്ദീപങ്ങളുടെ പ്രകാശത്തിൽ കുളിച്ച്‌ നിന്ന ആ മൈതാനം എന്തോ വലിയ പോരാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയായിരുന്നു. ഇ പ്ര ലീ ഇലെ നാല്പത്തിനാലാം മത്സരത്തിൽ ഹൂഗ്ലിയുടെ തീരത്തെ ഏദൻ തോട്ടത്തിൽ കൊൽകത്ത പ്രഭുവിന്റെ തേരാളികളും പഞ്ചാബ്‌ രാജാവിന്റെ 11 അംഗരക്ഷകരും തമ്മിൽ നടന്ന ഇരുപത്‌-20 പോരാട്ടത്തിൽ ദേശവാസികളായ തേരാളികൾ ജയിച്ചതിന്റെ ആരവമായിരുന്നു അത്‌ !

കർത്താവിന്റെ അവതാരം

ഇമേജ്
സമയം : ഈസ്റ്റർ ദിനം സ്ഥലം : ചേട്ടന്റെ വീട് സന്ദർഭം : ഉച്ചയൂണ് കനത്തിൽ കഴിച്ചുകഴിഞ്ഞ് ടിവി കണ്ടുകൊണ്ട് വിശ്രമം കഥാപാത്രങ്ങൾ : അപ്പുണ്ണി (ചേട്ടന്റെ 10 വയസ്സുള്ള മകൻ), കൊച്ഛാ (അപ്പുണ്ണിയുടെ കൊച്ചച്ഛൻ) സ്റ്റാർ മൂവീസിൽ ഇടതടവില്ലാതെ ഓടിക്കൊണ്ടിരുന്ന ഫാസ്റ്റ്  & ഫ്യൂരിയസ് ചിത്രങ്ങളിൽ ഏതോ ഒരു ഭാഗം ടിവിയിൽ ഓടുന്നു. മേശപ്പുറത്ത് പത്രങ്ങളും അതിന്റെ ഈസ്റ്റർ അനുബന്ധ പ്രത്യേക പതിപ്പുകളും കിടക്കുന്നു. കാർട്ടൂണ്‍ വച്ചു കൊടുക്കാതെ ഇംഗ്ലീഷ് പടം വച്ചതിന്റെ നീരസത്തിൽ ടിവിയിൽ ശ്രദ്ധിക്കാതെ വെറുതെ നോക്കി മാത്രം ഇരിക്കുന്ന അപ്പുണ്ണി. മസിൽകാറുകളുടെ ഇരമ്പം ആസ്വദിച്ച് സിനിമയിൽ മുഴുകിയിരിക്കുന്ന കൊച്ഛാ. അലക്ഷ്യമായി ഇരിക്കുന്നതിനിടയിൽ ഈസ്റ്റർ പ്രത്യേകപതിപ്പിലെ യേശുവിന്റെ ഉയർത്തെഴുന്നേൽപ്പ് ചിത്രം കണ്ടുകൊണ്ട് അപ്പുണ്ണി : "യേശുവിന്റെ കൈ എന്താ മുറിഞ്ഞിരിക്കുന്നത് ?" കൊച്ഛാ : "അത് യേശുവിനെ കുരിശിൽ തറയ്ക്കുമ്പോൾ മുറിഞ്ഞതാ." അപ്പുണ്ണി : "കുരിശിലേറ്റുമ്പോൾ യേശു ഇങ്ങനെ വലിയ കുപ്പായം അല്ലാരുന്നല്ലോ ഇട്ടിരുന്നത്? " അപ്പുണ്ണി കണ്ടിട്ടുള്ള ക്രൂശിതമായ ക്രിസ്തുവിന്റെ ചിത്ര...

ഞാൻ

ഇമേജ്
ഈ ഞാനല്ല ഞാൻ. കണ്‍കെട്ടാണ് ഞാൻ. കാണാത്തതാണ് ഞാൻ. കാണിക്കാത്തതാണ് ഞാൻ. ചിരിക്കുന്ന ചിത്രവും രസിക്കുന്ന ആഘോഷവും കിട്ടുന്ന ആശംസകളും പറഞ്ഞുകേൾക്കുന്ന നല്ലതും വാഴ്ത്തപ്പെടുന്ന നന്മയും ഒന്നും എന്റേതല്ല. അതൊന്നും ഞാനല്ല. ഭയമാണ് ഞാൻ ക്രോധമാണ് ഞാൻ ചതിയാണ് ഞാൻ സ്വാർഥതയാണ് ഞാൻ എന്നെ കാത്തിരിക്കരുത് എന്നെ സ്നേഹിക്കരുത് എനിക്കായി പ്രതീക്ഷിക്കയുമരുത് കാരണം ഞാൻ എനിക്ക് മാത്രമുള്ളതാണ്. എനിക്ക് സുഹൃത്തുക്കളില്ല എനിക്ക് ഉറ്റവരില്ല എനിക്ക് പ്രേയസിമാരുമില്ല എനിക്ക് ഞനൊഴികെയാരുമില്ല.

മെഡുല്ല ഒബ്ലാംകട്ട (നടുവിലെ കൊഞ്ചം പക്കത്തെ കാണൂം)

ഇമേജ്
കുംഭ മാസം, കത്തുന്ന പകലുകളും ചെറുകുളിരുള്ള രാവുകളുമായി തുടങ്ങി ഉത്സവത്തിമിർപ്പിന്റെ ദിനങ്ങൾ. ആദ്യത്തെ ചൊവ്വാഴ്ച്ചയാണ്‌ പത്താം ഉത്സവം. ഒന്നാം ദിവസം തന്നെ തുടങ്ങുന്ന രാത്രിപരിപാടികൾ. ലോകത്തിന്റെ ഏത്‌ കോണിൽ ആണെങ്കിലും ഈ സമയത്ത്‌ എങ്ങനെയും നാട്ടിലെത്താൻ ഈ ദേശക്കാർ മുഴുവൻ ശ്രമിക്കും. ഒരു തവണ പോലും ഉത്സവം കൂടാതെ പോയതായി ഓർമ്മയിലില്ല. ഇത്തവണയും മെഗാബീറ്റ്സിന്റെ ഗാനമേളയും കെപിഎസിയുടെ നിത്യഹരിത നാടകം നീലക്കുയിലും ഒക്കെ കണ്ട്‌ ആഘോഷമായി തുടങ്ങിയതാണ്‌.  എട്ടാം ദിനം ഞായറാഴ്ച കുറച്ച്‌ ബന്ധൂഗൃഹ സന്ദർശനവും കഴിഞ്ഞ്‌ ടൗൺ ക്ലബ്ബിൽ പതിവ്‌ സൊറപറഞ്ഞിരിക്കയായിരുന്നു. ടി ദിവസം ഗാനമേള ആയതിനാലും 2,3 ദിവസം മൂകാംബികായാത്ര കാരണം കുറച്ച്‌ പരിപാടികൾ കാണാൻ കഴിയാതെ പോയതിനാലും സൊറപറച്ചിൽ നേരത്തെ അവസാനിപ്പിച്ച്‌ 9.30ഓട്‌ കൂടി ക്ലബ്ബിൽ നിന്നും യാത്രപറഞ്ഞിറങ്ങി. പലവഴിക്കായി എല്ലാവരും സ്വവസതികളിലേക്ക്‌ യാത്ര തിരിച്ചു.  വലത്‌ വശത്തേക്ക്‌ തന്നെ തിരിയേണ്ടിയിരുന്നതിനാൽ ദേശീയപാതയുടെ വലത്‌ വശത്ത്‌ കൂടി തന്നെ ഓരം ചേർന്ന് വലിയ വേഗത ഇല്ലാതെ എന്റെ ഇരുചക്രവാഹനം ഞാൻ ഓടിച്ചു. സിനിമാനായകന്മാരെ പോലെ എതിരെയടിക്കുന്ന കാറ്റിൽ ...

സുഹൃത്ത്

ഇമേജ്
വൈകുന്നേരമാണ് പിറന്നാൾ ആശംസിക്കാൻ വിളിച്ചത്. എന്നാൽ എല്ലാരേയും പോലെ 'താങ്ക്സ് ' പറയാതെ ഒരു മറുചോദ്യം എറിഞ്ഞു. "മറന്ന് പോയി അല്ലേ. ഇപ്പോൾ ഫേസ്ബുക്കിൽ കണ്ടിട്ട് ഓർത്തതല്ലേ ?? ". ഒരൽപം ചുറ്റിക്കുന്ന ചോദ്യമായിരുന്നു. പക്ഷേ ഉത്തരം മുട്ടിയില്ല. എന്റെ മറുപടി വളരെ ലളിതമായിരുന്നു. "അതിന് നമ്മൾ ഫേസ്ബുക്കിൽ ഫ്രണ്ട്സ് അല്ലല്ലോ ..!" "അത് ശരിയാണല്ലോ. അപ്പൊ ഓർത്ത് തന്നെ വിളിക്കുന്നതാ ?!" "എന്താ സംശയം ?" "അല്ല, അങ്ങനെ ഓർത്ത് വയ്ക്കാൻ പറ്റും അല്ലേ... ?" " ഫെയ്സ്ബുക്ക് ഫ്രണ്ട് അല്ല, റിയൽ ലൈഫ് ഫ്രണ്ട് അല്ലേ. അപ്പോൾ കുറച്ചൊക്കെ ഓർത്ത് വയ്ക്കാം " " :) "

ചെമ്പരത്തി

ഇമേജ്
സുന്ദരിയായ ചെമ്പരത്തിക്കും ഒരു കഥയുണ്ട്‌, അടിച്ചമർത്തലിന്റെ കഥ. താളിയായി മുടിയഴകിന്‌ സൗന്ദര്യമേകാനും മേനിയഴകിന്‌ മാറ്റുകൂട്ടുവാനും ഇടിച്ചുപിഴിയപ്പെട്ടിട്ടും "ഭ്രാന്തന്റെ പൂവടയാളം " എന്ന് മുദ്ര ചാർത്തപ്പെട്ട തഴയലിന്റെ കഥ.  ചുവപ്പിന്റെ പ്രണയം പനിനീർപ്പൂവിനും ചുവപ്പിന്റെ വിരഹം ഗുൽമോഹറിനും പതിച്ചുകൊടുത്തത്‌ പോലെ ചുവപ്പിന്റെ ഭ്രാന്തത ചെമ്പരത്തിക്ക്‌ പത ിച്ച്‌ കൊടുത്തത്‌ ആരാണാവോ? ചെമ്പരത്തിയും ഒരു പൂവാണ്‌. ചുവപ്പിന്റെ സൗന്ദര്യം തുളുമ്പുന്ന പൂവ്‌. എന്നും എപ്പോഴും എവിടെയും പൂക്കുന്നത്‌ മാത്രമണെന്ന് തോന്നുന്നു അത്‌ ചെയ്ത തെറ്റ്‌. എപ്പോഴും ഒപ്പവുണ്ടാവുന്ന ഉപകാരികളേക്കാലും, വല്ലപ്പോഴും വരുന്ന വിരുന്നുകാർ ആണല്ലോ നമുക്ക്‌ വലുത്‌!

കാത്തിരിപ്പ്

കാത്തിരിക്കാൻ ആരുമില്ലെന്ന് കരുതി വ്യസനപ്പെടാതിരിക്കുക. നിങ്ങളെയും കാത്ത് ഒരാൾ ഇരിപ്പുണ്ട്. ആർക്കും വേണ്ടപ്പെടാത്തവർക്കും എല്ലാവർക്കും വേണ്ടപ്പെട്ടവർക്കും വേണ്ടി അയാൾ/അവൾ കാത്തിരിപ്പുണ്ട്. അപ്പുറം കാണാത്ത ആ വളവിന്റെ മറവിലായി, ചൂളം വിളിച്ചു പായുന്ന തീവണ്ടിയിലായി, അമ്പലക്കുളത്തിലെ താമരവള്ളിയിലായി, ഇരുളിൽ ഇഴയുന്ന ശീൽക്കാരങ്ങളിലായി, നീന്തൽക്കയതിന്റെ ആഴങ്ങളിലായി, ഒരിക്കലും ഒന്നിക്കാനാകാത്ത ആ ഇരുമ്പ് പാളങ്ങളിലായി, എരിയുന്ന ചുവപ്പ് നാളങ്ങളിലായി, മൂർച്ചയേറിയ വായ്ത്തലയിലായി, പെയ്തൊഴിയാത്ത പേമാരിയിലായി, ആകാശം പിളരും ഇടിമിന്നലിലായി, കാർന്ന് തിന്നുന്ന വ്യാധികളിലായി, അങ്ങനെ വർണ്ണനീയവും അവർണ്ണനീയവുമയ എന്തിലുമായി. ഒരിക്കൽ കാത്തിരിപ്പിന് വിരമാമിടാൻ നമ്മൾ കണ്ടുമുട്ടും. കാത്തിരിക്കാൻ ഒരാളുണ്ട്, ഏവർക്കും. കാത്തിരിപ്പിന്റെ നീളം പലതെന്നു മാത്രം...

സമസ്തകേരളം പി ഓ

ഇമേജ്
ഇതൊരു സിനിമ റിവ്യൂ അല്ല എന്ന് ആദ്യമേ പറയട്ടെ. ഇക്കഴിഞ്ഞ മാസം ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് എന്നെ ഒന്ന് ചുറ്റിച്ച കഥ ആണ് ഇത്. കുറച്ച് നാള്‍ക്ക് മുന്‍പേ തന്നെ ഞങ്ങടെ പോസ്റല്‍ ഓഫീസിന്റെ പിന്‍കോഡ് മാറിയത് ഞാന്‍ അറിഞ്ഞിരുന്നു. ആദ്യമേ ഒന്ന് ഞെട്ടി, ആരാധക വൃന്ദങ്ങളില്‍ നിന്നുള്ള കത്തുകള്‍ എല്ലാം ഇനി എങ്ങോട്ട് പോകും ഈശ്വരാ ..! പക്ഷെ പഴയ പിന്‍ കോഡില്‍ അയച്ചാലും ഇവിടെ തന്നെ എത്തുമെന്ന് കേട്ടപ്പോള്‍ ഉണ്ടായ ആശ്വാസം. കാര്യം ഇതൊക്കെ ആണെങ്കിലും ഉച്ച വരെ മാത്രം പോസ്റ്റ്‌ ഓഫീസ് പ്രവര്‍ത്തിക്കുന്ന എന്റെ സുന്ദര ഗ്രാമത്തില്‍ സാധാരണ കത്തുകള്‍ ഒരാഴ്ചക്കുള്ളില്‍ ഒന്നും എത്തി പതിവില്ല. എല്ലാ ക്രിസ്തുമസിനും കൃത്യമായി വരാറുള്ള പട്ടിക്കാടന്റെ ആശംസാകാര്‍ഡ് പോലും പുതുവര്‍ഷം കഴിഞ്ഞാണ് കയ്യില്‍ എത്തുക. ആകെ മൂന്നു ജീവനക്കാര്‍ മാത്രേ ഉള്ളൂ താനും. അത് കൊണ്ട് തന്നെ പിന്‍ കോഡ് മാറിയ ശേഷം അങ്ങനെ ഒരു മാറ്റം ഉണ്ടായതായി പോലും എനിക്ക് തോന്നിയില്ല. On I.G.S എന്ന തലക്കെട്ടില്‍ ഉള്ള കത്തുകള്‍ മാത്രം ആയിരുന്നു കൃത്യമായ ഇടവേളകളില്‍ വന്നു കൊണ്ടിരുന്നത്. On I.G.S എന്ന് കാണുമ്പോള്‍ തന്നെ അവര്‍ അത് അപ്പോഴേ വീട്ടില്‍ എത്തിക...

നീന്താന്‍ പോയാലോ..??

ഇമേജ്
കുറേ പേര്‍ പറയുന്ന കേള്‍ക്കണം, "മൂന്നാം ക്ലാസ്സ്‌ മുതലേ ഇംഗ്ലീഷ് പഠിപ്പിക്കണം" , "കമ്പ്യൂട്ടര്‍ പഠിപ്പിക്കണം, ഇല്ലേല്‍ ഭാവി പോക്കാ ". പക്ഷെ ഇന്നേ വരെ ആരും നീന്തല്‍ പഠിപ്പിക്കണം എന്ന് പറഞ്ഞു ഞാന്‍ കേട്ടിട്ടില്ല. സംഭവം പുശ്ചിച്ചു തള്ളാന്‍ വരട്ടെ .. ഒന്നാലോചിച്ചാല്‍ അല്പം ഗുരുതരം ആണ് പ്രശ്നം. എന്റെ അനുഭവം വച്ച് ഇങ്ങനെ ഒരു ക്ലാസ്സിനു പോകാത്തതിന്റെ ഒരു പാട് പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട് . നീന്തല്‍ പഠിച്ചാല്‍ എന്ത് ഭാവി എന്ന് ചോദിയ്ക്കാന്‍ വരട്ടെ. സ്വന്തം ഭാവി ഉണ്ടാവാന്‍ ഈ അറിവ് ചിലപ്പോള്‍ ഉപകാരപ്പെടും. ഒരു പക്ഷെ സ്വന്തം ജീവന്‍ വരെ രക്ഷിക്കാന്‍ ഈ ഒരു ചെറിയ അറിവ് ഉപകാരപ്പെടും. വീടിനു അടുത്ത് തന്നെ തോടും കുളവും ഒക്കെ ഉണ്ടായിട്ടും നീന്തല്‍ പഠിക്കാന്‍ ആയുസിന്റെ കാല്‍ ഭാഗത്തോളം കാത്തിരിക്കേണ്ടി വന്ന ഒരു ഹതഭാഗ്യന്‍ ആണ് ഞാന്‍ . വെള്ളം എന്ന് പറഞ്ഞാലേ വീട്ടുകാര്‍ക്ക് പേടിയാ, അങ്ങോട്ട്‌ നീന്തല്‍ പഠിക്കാന്‍ എന്നും പറഞ്ഞു ചെന്നേച്ചാ മതി. എപ്പോ കിട്ടിയെന്നു ചോതിച്ചാ മതി.! പക്ഷെ ഈ ഒരു അറിവില്ലായ്മ കൊണ്ട് ഒരു പാട് കളി കിട്ടിയിട്ടുണ്ട് 11ആം ക്ലാസ്സില്‍ പാലോട് സസ്യോദ്യാനത്തില്‍ പഠനയ...

സൌഹൃദത്തിന്റെ ആഴം

ഇമേജ്
ഒരു സൌഹൃദ ദിനത്തിന്റെ ആവശ്യംഎന്താണ്..?? ഈ ചോദ്യം ഒരു മൂന്നു വര്ഷം മുന്‍പ് വരെ ഞാനും ചോദിച്ചതാണ്. സുഹൃത്തുക്കള്‍ക്ക്എല്ലാ ദിനവും ഒരു പോലെ തന്നെ അല്ലെ. കോളേജില്‍ ആരുന്നു ആ നാല് വര്‍ഷവും ഇത് അത്കാര്യമാക്കാത്ത ഒരാള്‍ ആരുന്നു ഞാനും. സൌഹൃദദിനത്തിന്റെ അന്ന് കയ്യില്‍ ബാന്‍ഡ് കെട്ടാന്‍വന്നവരെ ഞാന്‍ ഇഷ്ടമല്ലെന്നു പറഞ്ഞു മടക്കി അയച്ചിട്ടുണ്ട്. സംഗതി എന്താച്ചാല്‍ , നമ്മള്‍ ഇത്ആഘോഷിക്കാന്‍ തുടങ്ങിയാല്‍ എല്ലാത്തിനും ഇത് പോലെ ഒരു ചരട് വാങ്ങണ്ടേ, പിന്നെപോരാത്തതിണോ, ഗിഫ്റ്റ് ഗിഫ്റ്റ് എന്ന് പറഞ്ഞു ഓരോന്ന് നടക്കാന്‍ തുടങ്ങും. സംഗതി കാശു പൊട്ടുന്ന ഏര്‍പ്പാട് ആണ്. പോരെങ്ങില്‍ അന്ന് സ്ഥിരം പട്ടിണിയും ആണ്. അതിന്റെ ഇടയ്കാ ഈ പരിപാടി. അങ്ങനെ ചരടും കൊണ്ട് വരുന്നതിനെ എല്ലാം " സൌഹൃദദിനത്തിന് ഒരു ദിവസത്തിന്റെ പ്രസക്തിമാത്രമല്ല ഉള്ളത്" എന്ന കടുകട്ടി ഡയലോഗ് വല്ലതും പറഞ്ഞു തിരിച്ചു വിടും. സത്യത്തില്‍ പെണ്‍കുട്ടികളെ കൊണ്ടാര്‍ന്നു ഈ ശല്യം. നമ്മടെ പയ്യന്മാര്‍ ഒന്നും ഈ വക പരിപാടിയുംആയി ഇറങ്ങുക പോലും ഇല്ല. എങ്ങാനും നമ്മള്‍ എങ്ങും ഇതും കൊണ്ട് ചെന്നാല്‍ അവന്മാര്‍ കൊന്നുകൊല വിളിച്ചത് തന്നെ. എല്ല...

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

ഇമേജ്
ഇത് ഈയുള്ളവന്റെ ഒരു അണ്ണന്‍ എഴുതിയതാണ്.. പ്രായം കൊണ്ട് അല്പം (കുറച്ചധികം) മൂത്തതാണെങ്കിലും ആള്‍ ഇപ്പോഴും പഠിക്കുകയാണ്. അണ്ണന്റെ ഒരു കലാലയ ജീവിതം കൂടി ഇന്നലെ അവസാനിച്ചു. അവസാന പരീക്ഷ കഴിഞ്ഞു വന്ന അണ്ണനെ ഒന്ന് സന്ദര്‍ശിക്കാന്‍ ചെന്ന എന്നെ അണ്ണന്‍ ഈ കവിത കാണിക്കുകയുണ്ടായി. "മഹത്തായ രചന" എന്ന് ഞാന്‍ ഒറ്റ വാക്കില്‍ ഒതുക്കി..!!! സര്‍വകലാശാലയിലെ ലാലേട്ടന്റെ അത്രേം വരില്ലെങ്കിലും ഇദ്ദേഹവും തന്റെ കലാലയത്തിലെ ഒരു വല്യേട്ടന്‍ ആണ്.. ഇങ്ങോരെ കണ്ടാണ്‌ അവിടത്തെ എല്ലാവനും ഇങ്ങനെ നന്നാവുന്നത്. ആര്‍ട്സ് ആയാല്‍ ക്ലാസ്സ്‌ കട്ട്‌ ചെയ്യാന്‍ വേണ്ടി അക്ഷരം കൂട്ടിവായിക്കാന്‍ അറിയാത്തവന്‍ പോലും വല്യ എഴുത്തുകാര്‍ ആവും, ബ്രഷ് പിടിക്കാന്‍ അറിയാത്തവന്‍ പോലും പികാസ്സോ ആവും. എന്തായാലും ഈ പരിപാടി കേരള മഹാരാജ്യത്തെ എല്ലാ കലാലയങ്ങളിലും ഉള്ളതാണ്, എന്നാലും തല മൂത്ത ഇദ്ദേഹവും ഈ ഗണത്തിലോ!! പണ്ട് ഇടുക്കിയില്‍ ആയിരുന്ന കാലത്ത് ഷവിന്‍ (ഷ _ _ + വി ന്‍ _) ഇങ്ങനെ ഒരു അക്രമം കാണിച്ചതാണ്. മലയാളും എഴുതാന്‍ പോലും അറിയാത്ത അവന്‍ ഒരു ഉപന്യാസ രചന മത്സരത്തിനു വന്നത്.. എന്നിട്ട് അവന്‍ ചോതിച്ച ഒരു ചോദ്...

അക്കം മാറുമ്പോള്‍

മാറ്റം, അത് പ്രകൃതി നിയമമാണ്. കഴിഞ്ഞ കുറെ നാളായി സംഭവികുന്നത് അതാണ്‌. അത് നമുക്ക് ചുറ്റുമുള്ള എല്ലാത്തിനും ബാധകമാണ്. നമ്മള്‍ മാത്രം അതിനു നേരെ മുഖം തിരിച്ചു നിന്നിട്ട് കാര്യമില്ല. ചുറ്റുമുള്ള എല്ലാം മാറുകയാണ് , ശരവേഗത്തില്‍. മണ്ണിന്റെ നിറം മാറുന്നു , കാറ്റിന്റെ ദിശ മാറുന്നു എല്ലാം... മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെന്നത് ശരിക്കും സത്യം. വാക്കിന്റെ വിരുതിനാല്‍ സ്ഫടിക സൌധം തീര്‍ത്ത ഒരു പാട്പെണ്‍കൊടികള്‍ മാറി. നിനക്ക് ഞാന്‍ അമ്പിളിമാമനെ കൊണ്ട് തരാം എന്ന് പറഞ്ഞ ദേവേന്ദ്രന്മാരും മാറി. ഇപ്പോള്‍ അവര്‍ കണ്ടാലറിയാത്തവരായി , ഇന്നലെ വരെ കാണാന്‍ പോലും പറ്റാതിരുന്നവര്‍..!!! മരുഭൂമിയില്‍ പോയാലും വാക്കുകള്‍ കൊണ്ട് മഞ്ഞുമഴ പെയ്യിക്കാനുള്ള വിരുത്, മനുഷ്യന്റെ ഏറ്റവും വലിയ കഴിവ്, അതിനു പ്രണാമം. വെറുതെയല്ല എല്ലാവരും അതിനെ പുകഴ്ത്തി പറയുന്നത്. ഇന്ന് ഒരു മാറ്റം കൂടി സംഭവിച്ചു. വയസ്സ് എന്ന് നാം പറയുന്ന ആ സംഗതി ഇല്ലേ, അതിന്റെ അവസാന അക്കം ഒരു മുന്നറിയിപ്പും ഇല്ലാതെ അങ്ങ് മാറികളഞ്ഞു . എല്ലാ മാറ്റവും മുന്നോട്ടും പിന്നോട്ടും ഉണ്ടെങ്കിലും ഇത് മുന്നോട്ട് മാത്രമേ മാറൂ എന്ന് മനസ്സിലായി. ഈ ദിവസം ഒ...