പോസ്റ്റുകള്‍

കുട്ടന്‍ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേള്‍ഡ്കപ്പ്‌ ആവേശം..

കുറെ കാലമായി ഈ വഴി വന്നിട്ട്. വേറെ പല പരിപാടികളുമായി അങ്ങനെ കറങ്ങി തിരിഞ്ഞു പോയി. എന്നാല്‍ പിന്നെ ഒരു പോസ്റ്റ്‌ ഇട്ടേക്കാമെന്ന് കരുതി. വേള്‍ഡ്കപ്പ്‌ കത്തി നില്കുവല്ലേ, അത് കൊണ്ട് ഇപ്പൊ ഓര്‍മ വരുന്നത് ഒരു പഴയ വേള്‍ഡ്കപ്പ്‌ കാലം ആണ്. ആദ്യത്തെ ട്വന്റി ട്വന്റി വേള്‍ഡ്കപ്പ്‌ കാലം. കളികളൊക്കെ ഇന്ത്യ പതിവായി പൊട്ടാന്‍ തുടങ്ങിയപ്പോ കളി കാണല്‍ ഒരു വിധം നിര്‍ത്തിയതാണ്. അങ്ങനെ സ്വസ്ഥമായി ഇടുക്കിയുടെ മണ്ണില്‍ ചീട്ടു കളിച് നിര്‍വൃതി അടഞ്ഞ കാലം. അപ്പോളാണ് കളി ചെറുതായി കളിക്കാന്‍ കുറെ എണ്ണം പോയത്. സച്ചിനും ഒന്നും ഇല്ലാത്തത് കൊണ്ട് നമ്മള്‍ അത് അത്ര മൈന്‍ഡ് ചെയ്തില്ല. ധോണി ആണ് ക്യാപ്ടന്‍ എന്നൊക്കെ പറഞ്ഞ അറിവേ ഉള്ളൂ. അങ്ങോര്‍ കുറെ അടിച്ചെന്നൊക്കെ കേട്ടു. അത് കൊണ്ട് തീരെ ശ്രദ്ധിക്കാനേ പോയില്ല. പക്ഷെ നമ്മടെ പിള്ളേര്‍ എല്ലാം സ്ഥിരം പോയി കാണുമാരുന്നു. അങ്ങനെ കളി കണ്ടു വന്ന കണ്ണന്‍ ആണ് പറഞ്ഞത് ഇന്ത്യ പാകിസ്ഥാനെ എറിഞ്ഞു തോല്പിച്ചു എന്ന്. സേവാഗും ഉത്തപ്പയും ഒക്കെ.. പുതിയ കളി അറിയാത്ത നമ്മളോട് അവന്‍ അതൊക്കെ വിസദമായി പറഞ്ഞു തന്നു. അങ്ങനെ അങ്ങനെ നമ്മള്‍ സെമിയിലും എത്തി, അപ്പൊ ഒരാവേശം.നമ്മടെ ഇന്ത്യ സെമിയില്‍ എത്ത...

കുട്ടനും ഗോച്ചായും

വീണ്ടൂം നമുക്ക്‌ കുട്ടനിലേക്ക്‌ തിരിച്ച്‌ വരാം കുട്ടന്‍ ഒരു സുന്ദരിയെ നോട്ടമിട്ട്‌ പൊളിഞ്ഞ കാര്യം പറഞ്ഞല്ലോ. അവസാനം അവളെ തങ്കന്‍ കൊണ്ടു പൊയി എന്നത്‌ ഒരു നഗ്ന സത്യം. ശ്രീനിവാസന്‍ ഇത്‌ കഴിഞ്ഞപ്പോള്‍ കുട്ടനെ മൂപ്പിക്കാന്‍ തുടങ്ങി. ""ടാ അവള്‍ക്ക്‌ വേറേ ലൈന്‍ ആയി ഇനി നീ ചുമ്മാതെ നടന്നാല്‍ ആള്‍ക്കാറ്‍ കളിയാക്കും"" എന്നു. അങ്ങനെ കുട്ടനെ എല്ലാവരും ചേര്‍ന്ന് മൂപ്പിച്ചു. അവസാനം ഒരു സ്പോര്‍ട്സ്‌ ദിവസം കുട്ടന്‍ ഒരു ജൂനിയറ്‍ പെണ്‍കുട്ടിയെ നോട്ടമിട്ടു. അങ്ങനെ രണ്ടാം ദിവസം കുട്ടന്‍ അവളോട്‌ കാര്യം പറഞ്ഞു. വന്ന കാലം മുതലേ കുട്ടന്‍ ഇറക്കുന്ന നമ്പര്‍ ആണു പാരാസൈക്കോളൊജി അതെന്താടാ എന്നു ചോതിചാല്‍ ""ആര്‍ക്കുംഅറിയില്ലല്ലോ അത് കൊണ്ട് എന്ത് പറഞ്ഞാലും രക്ഷപെടാം"" അത് കൊണ്ടാണ് ആ നമ്പര്‍ ഇറക്കുന്നതെന്ന് ആണ് അവന്‍ പറയാറുള്ളത്‌ . എന്തായാലും അവന്‍ ആ കൊച്ചിന്റെ അടുത്ത് ആ നമ്പര്‍ ഇറക്കി. ആ ഒരു കാര്യത്തില്‍ അവനെ ഞങ്ങള്‍ ഇപ്പോഴും തെറി പറയാറുള്ളതാണ് മനുഷ്യരായിട്ടുല്ലവരോന്നും അവന്റെ ഈ പാരാസൈക്കോളൊജി കേട്ട് നില്‍ക്കാന്‍ ഉള്ള ക്ഷമ കാണിക്കില്ല. ആ നമ്പര്‍ ആണ് അവന്‍ ആ കൊച്ചിനോട് ...

എരിതീയ്യില്‍ എണ്ണ

ഇമേജ്
കുട്ടന്‍ ഞങ്ങളെല്ലാം പറയുന്നതു കേട്ടു അര്‍ധമനസ്സോടെ അതു വിശ്വസിച്ചു. പിന്നീടു ഈ കഥയിലെ പ്രധാന കഥാപാത്രങ്ങളായ ഈ രണ്ട്‌ പേരെ പറ്റി പറയെണ്ടതാണു.. ഇവന്‍ "റേഞ്ചറ്‍" കുട്ടന്‍ വര്‍ഗ ശത്രുവായി പ്രഖ്യപിച്ചതാനു ഇവനെ.. ഈ സംഭവത്തിനു ശേഷം... കുട്ടന്‍ അമ്മയൊടു പരഞ്ഞു ഇവനു അടി വാങ്ങി കൊടുക്കാനിരുന്നതാണൂ ചെമ്പന്‍ സഹായിച്ചതു കൊണ്ടു അതു ഉണ്ടായില്ല എന്നാലും ഇവന്‍ വീട്ടില്‍ കയറിയാല്‍ അടി വാങ്ങുമെന്നു കരുതി കുട്ടണ്റ്റെ വീട്ടിലെക്കു അടുക്കാറുമില്ല ഇതാണുഎച്ചിത്തരത്തിനു കയ്യും കാലും വച്ച "ചക്കര" ഇവന്‍ വണ്ടിക്കാശു ലാഭിക്കാന്‍ വേണ്ടീ ഓസി അടിച്ചേപൊകാറുള്ളൂ എങ്ങാനും ബസ്സില്‍ കയരേണ്ടി വന്നാല്‍ ഇവന്‍ കിളി മാത്രമേ കയറൂ കുട്ടനെ എരി കേറ്റാന്‍ ഇവന്‍മാര്‍ രണ്ടും മതിയാരുന്നു... ഈയുള്ളവനും സൂത്രധാരന്‍ ശ്രീനിവസനും ഇതില്‍ പിന്നെ ഒന്നും ചെയ്യ്ണ്ടതായി വന്നില്ല ... ചെമ്പന്‍ പിന്നെ ഒരു കാഴ്ച്ചക്കാരന്‍ മാത്രമാരുന്നു... കുട്ടനു വന്ന ഒരു കത്തില്‍ കുട്ടണ്റ്റെ സുട്ടും വിഴി എന്ന ഗാനം നായികയ്ക്കു വളരെ ഇഷ്ടമായി എന്നുപറഞ്ഞിരുന്നു... ഇതു മൂലം ചക്കരയും മറ്റും ച്ചേറ്‍ന്ന് കുട്ടനെ കൊണ്ടു ഈ ഗാനം എന്നും റിഹേര്‍സല്‍ എടുപ്പ...

കഥ തുടങ്ങാം

ഇമേജ്
കലാലയ ജീവിതത്തിണ്റ്റെ ഒന്നാം വറ്‍ഷം.. ഈ കഥയിലെ നായകനായ കുട്ടന്‍ തമ്പ്രാന്‍ ഈയുള്ളവനെക്കാളും വൈകിയാനു ഈ പുലിമടയില്‍ എത്തിപ്പെട്ടതു. നേരത്തേ പറഞ്ഞുവല്ലോ കഥാപാത്രങ്ങളെല്ലാം പല സമയങ്ങളായി ഒന്നിച്ചു കൂടിയതാനു കുട്ടന്‍ തമ്പ്രാന്‍ കലാലയത്തില്‍ എത്തുമ്പൊഴേക്കും ക്ളാസ്സ്‌ മുറികളില്‍ പ്രണയം മൊട്ടിട്ടു തുടങ്ങിയിരുന്നു.. അങ്ങനെ ഓണം വരവായിഓണത്തോടടുപ്പിച്ചു ക്ളാസ്സില്‍ ഓണം ഫ്രണ്ട്‌ എന്ന പരിപാദി തുടങ്ങി... കുട്ടണ്റ്റെ സുഹ്രുത്താവാന്‍ നറുക്കു വീണതു നമ്മുടേ ശ്രീനിവസനാനു... ശ്രീനിവാസണ്റ്റെ കുടില ബുദ്ധി പ്റവറ്‍ത്തിച്ചു തുടങ്ങി. അറിവില്ലാപ്പൈതലായ കുട്ടനെ വട്ടു കളിപ്പിക്കാന്‍ തീരുമാനിച്ചു... ഈയുള്ളവനും അതിനു സമ്മതിച്ചൂ. ശ്രീനിവാസന്‍ കുട്ടനു ഊമക്കത്തുകള്‍ എഴുതാന്‍ ആരംഭിച്ചു.... കുട്ടന്‍ ഇതിനു മുന്‍പേ തന്നെ ക്ളാസ്സിലെ ഒരു കുട്ടിയെ നോട്ടമിട്ടിരുന്നു. ചെമ്പനാണു ഈ വിവരം ഞങ്ങളെ അറിയിച്ചതു. "ചെമ്പനെ നിങ്ങള്‍ സംശയിക്കരുതു... പാവം അവന്‍ " ശ്രീനിവാസന്‍ ആ പെണ്ണിണ്റ്റെ പേരിലാണു ഈ കത്തുകള്‍ എഴുതി തുടങ്ങുന്നതു. കുട്ടന്‍ ഒരു ഗായകനാണെന്നാണൂ അവന്‍ തന്നെ പറയുന്നതു. ആ കാലത്തെ സുപെര്‍ഹിറ്റ്‌ ആയിരുന്ന ...