ഒരു കല്യാണം കൂടിയ കഥ (രചന: അനീഷ് കൊടുങ്ങല്ലൂർ)
വാസുവിന്റെ പിറന്നാൾ ദിനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ എല്ലാം പിറന്നാൾ ആശംസകൾ കൊണ്ട് നിറഞ്ഞ സമയത്ത് ആശംസിക്കാൻ മറന്നു പോയ അപ്പക്കാള എഴുതിയ ഒരു പഴയ ഓർമ്മക്കുറിപ്പ് ആണ് ഇത്. അവന്റെ തന്നെ ഭാഷയിൽ താഴെ ക്വോട്ട് ചെയ്യുന്നു. "വാസു ഗ്രൂപ്പിൽ എല്ലാവർക്കും നന്ദി പറഞ്ഞപ്പോൾ ആണ് അവന് ഞാൻ ഹാപ്പി ബർത്ത്ഡേ പറഞ്ഞില്ല എന്നോർത്തത്. അപ്പോൾ പിന്നെ ഒരു വാസു കഥയോട് കൂടി ആകാം ആശംസകൾ എന്ന് കരുതി. ഈ കഥ എന്ന് പറയുമ്പോൾ പലതും ഉണ്ട്... അട്ടയും വാസുവും, തൊരപ്പനും വാസുവും പിന്നെ MG യൂണിവേർസിറ്റി സർട്ടിഫികറ്റും അങ്ങനെ പലതും. എന്നാലും ഞാനും വാസുവും കൂടി ഒരു കല്യാണത്തിന് പോയ കഥയാണ് ഇവിടെ പറയുന്നത്. ഞാൻ അങ്ങനെ വലുതായി എഴുതുന്ന വ്യക്തി അല്ല, അത് കൊണ്ട് തെറ്റ് പറ്റിയാൽ ഒന്ന് ക്ഷമിച്ചേക്കണം. ഞങ്ങളുടെ B.Tech കഴിഞ്ഞ് തെണ്ടിത്തിരിഞ്ഞ് നടക്കുന്ന കാലം. നാല് കൊല്ലം കൊണ്ട് പഠിച്ച സംഭവം വച്ച് ചായക്കടയിൽ പോലും ജോലി കിട്ടില്ല എന്ന് ഏകദേശം മനസ്സിലായി വരുന്നു. ഈ സമയത്ത് ആണല്ലോ കൂടെ പഠിച്ച പെണ്‍പിള്ളേർ അവരുടെ ജീവിതം ധന്യമാക്കി മാംഗല്യം കഴിക്കുന്നത്. ഞങ്ങൾ കുറേപ്പേർ അന്ന് വിളിച്ച എല്ലാ കല്യാണത്തിനും പോയി ഹാജർ കൊ...