പോസ്റ്റുകള്‍

അബദ്ധം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

എല്ലാ നിറങ്ങളും കറുപ്പല്ല,

ഇമേജ്
സായാഹ്ന പത്രത്തില്‍ ആ വാര്‍ത്ത വായിച്ചത് മുതല്‍ അയാളുടെ മനസ്സില്‍ ആശങ്ക നിറയാന്‍ തുടങ്ങിയിരുന്നു... കുറച്ചു ദിവസങ്ങളായ് ഒരു പയ്യന്‍ തന്റെ വീടിനെ ചുറ്റിപ്പറ്റി നടക്കുന്നതു അയാള്‍ ശ്രദ്ധിച്ചിരുന്നു. അയാള്‍ ഓഫീസ് കഴിഞ്ഞു വീട്ടിലേക്ക് വരുന്ന സന്ധ്യ സമയങ്ങളിലും രാത്രിയിലും വീടിന്റെ പരിസരത്ത് അവനെ കാണാറുണ്ട്. ഇങ്ങോട്ട് താമസം മാറിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ എന്നതിനാല്‍ അയാള്‍ക്ക് ആളാരാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അവധിക്കാലം ആയതിനാല്‍ താനും അവളും രാവിലെ ഓഫീസിലേക്ക് പോയാല്‍ മോള്‍ വീട്ടില്‍ തനിച്ചാണ്.. .ആലോചിച്ചപ്പോള്‍ മനസ്സിലേക്ക് വീണ്ടും ആശങ്ക ഇരച്ചു കയറാന്‍ തുടങ്ങി. വീട്ടിലെ ലാന്ഡ് ഫോണിലേക്ക് വിളിച്ചിട്ടാണെങ്കില്‍ കിട്ടുന്നുമില്ല. മോള്‍ക്ക് ഒരു മൊബൈല്‍ വാങ്ങിച്ച് കൊടുക്കാഞ്ഞത് മണ്ടത്തരമായെന്ന് അയാള്‍ക് തോന്നി. ബസ്സില്‍ അയാള്‍ക്ക് ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല. എത്രയും വേഗം വീട്ടില്‍ എത്തിയാല്‍ മതിയെന്നായിരുന്നു അയാള്‍ക്ക്. അയാള്‍ വീട്ടിലെത്തിയപ്പോള്‍ വരാന്തയില്‍ തന്നെ മകള്‍ ഇരിക്കുന്നുണ്ടായിരുന്നു. അത് കണ്ടപ്പോഴാണ് അയാള്‍ക്ക് ആശ്വാസമായത്. "അച്ഛന്‍ ഇന്ന് ലേറ്റ് ആയോ? അ...

ഒരു കല്യാണം കൂടിയ കഥ (രചന: അനീഷ്‌ കൊടുങ്ങല്ലൂർ)

ഇമേജ്
വാസുവിന്റെ പിറന്നാൾ ദിനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ എല്ലാം പിറന്നാൾ ആശംസകൾ കൊണ്ട് നിറഞ്ഞ സമയത്ത് ആശംസിക്കാൻ മറന്നു പോയ അപ്പക്കാള എഴുതിയ ഒരു പഴയ ഓർമ്മക്കുറിപ്പ്‌ ആണ് ഇത്. അവന്റെ തന്നെ ഭാഷയിൽ താഴെ ക്വോട്ട് ചെയ്യുന്നു. "വാസു ഗ്രൂപ്പിൽ എല്ലാവർക്കും നന്ദി പറഞ്ഞപ്പോൾ ആണ് അവന് ഞാൻ ഹാപ്പി ബർത്ത്ഡേ പറഞ്ഞില്ല എന്നോർത്തത്. അപ്പോൾ പിന്നെ ഒരു വാസു കഥയോട് കൂടി ആകാം ആശംസകൾ എന്ന്  കരുതി. ഈ കഥ എന്ന് പറയുമ്പോൾ പലതും ഉണ്ട്... അട്ടയും വാസുവും, തൊരപ്പനും വാസുവും പിന്നെ MG യൂണിവേർസിറ്റി സർട്ടിഫികറ്റും അങ്ങനെ പലതും. എന്നാലും ഞാനും വാസുവും കൂടി ഒരു കല്യാണത്തിന് പോയ കഥയാണ്‌ ഇവിടെ പറയുന്നത്. ഞാൻ അങ്ങനെ വലുതായി എഴുതുന്ന വ്യക്തി അല്ല, അത് കൊണ്ട് തെറ്റ് പറ്റിയാൽ ഒന്ന് ക്ഷമിച്ചേക്കണം. ഞങ്ങളുടെ B.Tech കഴിഞ്ഞ് തെണ്ടിത്തിരിഞ്ഞ് നടക്കുന്ന കാലം. നാല് കൊല്ലം കൊണ്ട് പഠിച്ച സംഭവം വച്ച് ചായക്കടയിൽ പോലും ജോലി  കിട്ടില്ല എന്ന് ഏകദേശം മനസ്സിലായി വരുന്നു. ഈ സമയത്ത് ആണല്ലോ കൂടെ പഠിച്ച പെണ്‍പിള്ളേർ അവരുടെ ജീവിതം ധന്യമാക്കി മാംഗല്യം കഴിക്കുന്നത്. ഞങ്ങൾ കുറേപ്പേർ അന്ന് വിളിച്ച എല്ലാ കല്യാണത്തിനും പോയി ഹാജർ കൊ...

ചീട്ടു കീറി

ഇമേജ്
കുറെ കാലം കൂടി നമ്മുടെ വാസുവിനെ ഒന്ന് വിളിച്ചു. വിശേഷങ്ങള്‍ ഒക്കെ അറിയാമല്ലോ. ഇടക്ക് അവന്റെ വിളി ഒന്നും കാണാത്തപ്പോ അങ്ങട് വിളിക്കണ്ടേ. പക്ഷെ അവന്റെ വിശേഷം കേട്ട് ഞാന്‍ ശെരിക്കും ഞെട്ടി. വാസു കുറെ കാലമായി എറണാകുളം പാസ്സന്ജരിലെ സ്ഥിരം യാത്രക്കാരന്‍ ആണ്. ഈ പോക്ക് തുടങ്ങീട്ട് മാസങ്ങള്‍ കുറെ ആയി. ചുരുക്കി പറഞ്ഞാല്‍ ആലപ്പുഴ - എറണാകുളം പാസ്സന്ജരില്‍ ആണ് പുള്ളീടെ ജീവിതം ഇപ്പൊ. "അളിയാ, എന്നും ഇങ്ങനെ പോയാല്‍ ബോര്‍ അടികില്ലെടാ..?" എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞ ഒരു കാര്യം ഉണ്ട്. "എന്നും ചീട്ടു കളി ആണെട, അത് കൊണ്ട് ബോര്‍ ഒന്നും ഇല്ല. സ്ഥിരം പോകുന്ന ചേട്ടന്മാര്‍ ഉണ്ട്. അത് കൊണ്ട് എന്നും ഇതാ പരിപാടി. സീറ്റ്‌ ഒക്കെ അവര്‍ പിടിച്ചോളും. " സംഭവം കൊള്ളാം. എന്നും ഇരുന്നു ഒരേ കാഴ്ച തന്നെ കാണേണ്ടല്ലോ. അങ്ങനെ ഇരിക്കെ ഒരു ദിവസം നമ്മടെ ന്യൂസ്‌ ചാനലില്‍ ഈ വാര്‍ത്ത കാണിക്കേം ചെയ്തു. അങ്ങനെ തീവണ്ടിയില്‍ സ്വൈര്യവിഹാരം നടത്തുന്ന വാസുവും ചേട്ടന്മാരും. ആഹാ.. എത്ര സുന്ദരം.. സീസണ്‍ ടിക്കറ്റ്‌ എന്നാ ആയുധം ഇവന്മാര്കെല്ലാം ഉണ്ട്. അത് കൊണ്ട് ആരെയും പേടിക്കേണ്ടല്ലോ. അങ്ങനെ കഥ ത...

ഇട്ടാല്‍ പൊട്ടാത്ത മുട്ട...

ഇമേജ്
ഇതാണ്‍ കഥാനായകന്‍ "മൊട്ട" മൊട്ട ബോസ്സ്‌ എന്നാണു ഈ വിദ്വാന്‍ സ്വയം പുകഴ്ത്തുന്നത്‌... നല്ല സുന്ദരനായ ഒരു ചെറുപ്പക്കാരനാണു, പക്ഷെ തലയില്‍ കഷണ്ടി ഒന്നും ഇല്ല... ശകലം മുടി ഉണ്ടു എന്ന ഒരു കുറവു മാത്രമെ ഉള്ളൂ.... !! എന്തായാലും നാട്ടിലുള്ള പൊലീസ്‌ സ്റ്റേഷനിലൊക്കെ നല്ല പിടിപാട്‌ ആണു . അല്ല മാമന്‍ പൊലീസില്‍ അണേ.. അതിണ്റ്റെ അല്‍പം അഹങ്കാരം ഇല്ലേ എന്നു ആരും ഒന്നു സംശയിച്ചു പോകും.. കഷണ്ടിക്കും അസൂയക്കും മരുന്നില്ല എന്നു പറയുന്നവരോട്‌ ഇദ്ദേഹത്തിനു ഒന്നു മാത്രമേ പറയാന്‍ ഉള്ളൂ.. കഷണ്ടിക്കു മരുന്ന് കാണില്ല,, പക്ഷെ അസൂയയ്ക്കു മരുന്നുണ്ടു.. അങ്ങനെ ആണു നമ്മുടെ മൊട്ട. സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരെ സഹായിക്കുന്ന ഒരുപാവം. ആ മൊട്ടയ്ക്കു പറ്റിയ ഒരു പറ്റിനെ പറ്റിയാണു ഇനി പറയാന്‍ പൊകുന്നത്‌. മൊട്ട പണ്ടു മുതലേ സ്വന്തം കാലില്‍ നില്‍കണമെന്ന ആഗ്രഹം ഉള്ള ഒരാള്‍ ആനു.. അങ്ങനെ കുറച്ച്‌ പൈസ ഉണ്ടാക്കനായി അവന്‍ മൊബൈല്‍ ബിസിനെസ്സ്‌ ആരംഭിച്ചു. അവണ്റ്റെ ഏതൊ ഒരു അളിയന്‍ ഗള്‍ഫില്‍ നിന്നും കുറഞ്ഞ വിലയ്ക്ക്‌ മൊബൈല്‍ എത്തിച്ചു കൊടുക്കാമ്മെന്നു ഏറ്റു . ഇതു കേട്ട അവന്‍ അവിടെ എല്ലാം ഓടി നടന്നു കുറേ ആള്‍കാരെ ഒപ്പിച...

തട്ടമിട്ട സുന്ദരി... തുടരുന്നു...

ഇമേജ്
അങ്ങനെ.. ഒരു പാട് മനക്കനക്ക്കളോടെ മൂവര്‍ സംഘം തട്ടമിട്ടആ സുന്ദരിയുമായി, ബസില്‍ യാത്ര തുടര്‍ന്നു... അങ്ങനെ ഏറെനേരത്തെ യാത്രയ്കൊടുവില്‍ ബസ്സ് തൃശൂര്‍ എത്തി. ചക്കരയും പിള്ളേരും തട്ടമിട്ട സുന്ദരിയോടൊപ്പം ഇറങ്ങി. തട്ടമിട്ട സുന്ദരി നേരത്തെ ഫോണ്‍ ചെയ്തുവന്നു പറഞ്ഞല്ലോ..!! അത് അവളുടെ പിതാവിനെ ആരുന്നു. അങ്ങനെ അദ്ദേഹം ബസ്സ്സ്റ്റാന്‍ഡില്‍ കാത്തു നില്പുണ്ടാര്നു. "കാറുമായി..." ഇതു കണ്ട ചക്കര ഒന്നു സന്തോഷിച്ചു , തങ്ങള്‍ ഇനിയും ബസ്സ്കയറി ബുദ്ധിമുട്ടേണ്ട എന്ന് കരുതി അവള്‍ കാര്‍വരുത്തിയതാണെന്നു ഓര്ത്തു "പാവം ചക്കര.." ശേഷം എന്ത് നടന്നു എന്ന് ഊഹിക്കവുനത്തെ ഉള്ളൂ.. മൂവര്‍ സംഘത്തെ അവള്‍ തന്റെ പിതാവിന് ഇതു തന്റെ സുഹൃത്തുക്കള്‍ ആണെന്ന് പരിചയപെടുത്തി , അതിന്ശേഷം ഒരു മന്ദഹാസം പൊഴിച്ചു അവള്‍ കാറില്‍ കയറി യാത്ര ആയി.... ദോഷം പറയരുത് ഇവന്മാര്‍ മൂന്നും ഇതു വരെ തൃശൂര്‍ പോയിട്ടില്ല. രായപ്പന്റെ പൈസയിലാണ് ഈ കളിയൊക്കെ.. അങ്ങനെ അറിയാത്ത നാട്ടില്‍ അസമയത്ത്‌ ചെന്നു പെട്ട അവന്മാര്‍ അടുത്തതായി എന്ത് എന്ന ചോദ്യത്തിന് ..... " ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല,, ഇതു നമ്മള്‍ മൂന്നു പേരും മാത്രം അറിഞ്ഞാല...

തട്ടമിട്ട സുന്ദരി..

ഇമേജ്
ഇത് ആദ്യ വര്ഷം തന്നെ നടന്ന ഒരു കഥയാണ്.. എന്നാല്‍ വളരെ രഹസ്യമായി സൂക്ഷിക്കപെടുകയയിരുന്ന ഈ കഥ , മൂന്നാം വര്ഷം ആദ്യമാണ് ഞങ്ങള്‍ അറിയാനിടയായത്‌.. ഈ കഥയിലെ കഥാപാത്രങ്ങള്‍ ഇവരാണ്.. ചക്കര... (പുതിയതായി പരിചയപ്പെടുത്തേണ്ട ആവശ്യമില്ലലോ) കൊണ... രായപ്പന്‍... പിന്നെ കഥാനായിക തട്ടമിട്ട സുന്ദരിയും.. ഇതാണ് സര്‍വശ്രീ കൊണ അവര്‍കള്‍... നാല് പേര്‍ കൂടുന്നിടത്ത് ഇത് പോലെ മര്യാദരാമനയ ഒരാളെ നിങ്ങള്‍ക്ക്‌ വേറെ കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല... എന്നാല്‍ വൈകുന്നേരങ്ങളില്‍ പുലിമാടയിലെതുംപോള്‍ കൊണയ്ക്കുക എന്നതാണ് ഇവന്റെ പ്രധാന വിനോദം.. എന്ത് പറഞ്ഞാലും ഈ വിദ്വാന്‍ വെറുതെ കൊണച്ചോളും... ഈ കഥയില്‍ ഇവന്‍ ഒരു രക്തസാക്ഷി മാത്രമാണു ... ചക്കരയ്ക്കു താന്‍ അത്യാവശ്യം സുന്ദരന്‍ ആയിട്ടു കൂടി പെണ്‍കുട്ടികള്‍ ആരും തന്നെ നോക്കുന്നില്ല എന്ന പരാതിക്കരനാണു... അതു അവന്‍ നേരിട്ടു പറഞ്ഞിട്ടുള്ളതുമാണു.. അങ്ങനെ ഒരു വൈകുന്നേരം ഇവര്‍ മൂന്നു പേരും കൂടി നാട്ടിലേക്കു പോകാന്‍ ബസ്സ്‌ കാത്തു നില്‍ക്കുന്ന സമയം... ചക്കരയുടെയും ഈയുള്ളവണ്റ്റെയും ഒക്കെ സഹപാഠിയായ ആ തട്ടമിട്ട സുന്ദരി നാട്ടില്‍ പോകാനായി അവിടെ എത്തി..... ഇവന്‍മാറ്‍ക്കു സ്റ്റ്യ്...

ഒരു തീവണ്ടി യാത്ര...

ഇമേജ്
ഇത് ആദ്യ വര്ഷം നടന്ന കഥയാണ് ... ഈയുള്ളവനും കുട്ടന്‍ തമ്പ്രാനും , ചെമ്പനും, ശ്രീനിവാസനും ഒക്കെ തീവണ്ടി യില്‍ ആണ് തിരിച്ചു പോയിരുന്നത്... അങ്ങനെ ഒരു തവണ പോകുന്ന വഴി... രണ്ടു സ്ത്രീജനങ്ങളും ഞങ്ങലോടോപ്പമുന്ടരുന്നു... അന്നത്തെ സമയത്ത് സ്ത്രീജനങ്ങളെയും കൊണ്ട് യാത്ര പോകുന്നത് ഒരു അഭിമാന ചിഹ്നമാരുന്നു ... അങ്ങനെ ചരിത്ര പ്രസിദ്ധമായ എയെലന്ദ്‌ എക്സ്പ്രസ്സ്‌ ആണ് ഞങ്ങള്‍ യാത്രയ്കായി തിരഞ്ഞെടുത്തത്‌.. റെയില്‍വേ സ്റ്റേഷന്‍ എതിയപോള്‍ തന്നെ നല്ല തിരക്ക്.. ഞങ്ങളെല്ലാം ലോക്കല്‍ കംപര്‍ത്മെന്റില്‍ ടിക്കറ്റ്‌ എടുത്തു... സാമ്പത്തികം ഒരു പ്രശ്നമാണല്ലോ..? അങ്ങനെ പറഞ്ഞ സമയത്തിന് മിനിട്ടുകള്‍ മുന്‍പേ... തീവണ്ടി എത്തിയില്ല .... ഞാന്‍ ഇന്ത്യന്‍ റെയില്‍വേയെ കുറ്റപെടുത്തിയതല്ല ... കന്യാകുമാരി-ബാംഗ്ലൂര്‍ വണ്ടി എങ്ങനെ പറഞ്ഞ സമയത്തിലും നേരത്തെ ഇതും.. കുറെ നേരം കാത്തു നിന്നു... അങ്ങനെ കാത്ത് കാത്ത് നിന്നു വണ്ടി വന്നു.. വന്നപോഴോ സൂചി കുത്താന്‍ ഇടമില്ലാത്ത അവസ്ഥ ... ആ സമയം ആ സ്ത്രീജനങ്ങളെയും കൊണ്ട് എങ്ങിനെ ലോക്കലില്‍ കേറാന്‍ ,,, അവസാനം റിസര്‍വേഷന്‍ കോച്ചില്‍ കയറാന്‍ തീരുമാനമെടുത്തു.. കാലെടുത്ത്‌ വയ്കുന്നതിനു തൊട്ടു ...