പോസ്റ്റുകള്‍

അച്ചായാൻ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു കല്യാണം കൂടിയ കഥ (രചന: അനീഷ്‌ കൊടുങ്ങല്ലൂർ)

ഇമേജ്
വാസുവിന്റെ പിറന്നാൾ ദിനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ എല്ലാം പിറന്നാൾ ആശംസകൾ കൊണ്ട് നിറഞ്ഞ സമയത്ത് ആശംസിക്കാൻ മറന്നു പോയ അപ്പക്കാള എഴുതിയ ഒരു പഴയ ഓർമ്മക്കുറിപ്പ്‌ ആണ് ഇത്. അവന്റെ തന്നെ ഭാഷയിൽ താഴെ ക്വോട്ട് ചെയ്യുന്നു. "വാസു ഗ്രൂപ്പിൽ എല്ലാവർക്കും നന്ദി പറഞ്ഞപ്പോൾ ആണ് അവന് ഞാൻ ഹാപ്പി ബർത്ത്ഡേ പറഞ്ഞില്ല എന്നോർത്തത്. അപ്പോൾ പിന്നെ ഒരു വാസു കഥയോട് കൂടി ആകാം ആശംസകൾ എന്ന്  കരുതി. ഈ കഥ എന്ന് പറയുമ്പോൾ പലതും ഉണ്ട്... അട്ടയും വാസുവും, തൊരപ്പനും വാസുവും പിന്നെ MG യൂണിവേർസിറ്റി സർട്ടിഫികറ്റും അങ്ങനെ പലതും. എന്നാലും ഞാനും വാസുവും കൂടി ഒരു കല്യാണത്തിന് പോയ കഥയാണ്‌ ഇവിടെ പറയുന്നത്. ഞാൻ അങ്ങനെ വലുതായി എഴുതുന്ന വ്യക്തി അല്ല, അത് കൊണ്ട് തെറ്റ് പറ്റിയാൽ ഒന്ന് ക്ഷമിച്ചേക്കണം. ഞങ്ങളുടെ B.Tech കഴിഞ്ഞ് തെണ്ടിത്തിരിഞ്ഞ് നടക്കുന്ന കാലം. നാല് കൊല്ലം കൊണ്ട് പഠിച്ച സംഭവം വച്ച് ചായക്കടയിൽ പോലും ജോലി  കിട്ടില്ല എന്ന് ഏകദേശം മനസ്സിലായി വരുന്നു. ഈ സമയത്ത് ആണല്ലോ കൂടെ പഠിച്ച പെണ്‍പിള്ളേർ അവരുടെ ജീവിതം ധന്യമാക്കി മാംഗല്യം കഴിക്കുന്നത്. ഞങ്ങൾ കുറേപ്പേർ അന്ന് വിളിച്ച എല്ലാ കല്യാണത്തിനും പോയി ഹാജർ കൊ...

സാറ് മലയാളിയാ...??!! മ്മളും മലയാളിയാട്ടോ

ഇമേജ്
ഒരു വൈകുന്നേരം ആറ്റിങ്ങൽ നമ്മുടെ താവളത്തിൽ ഇങ്ങനെ ഇരിക്കുമ്പോഴാണ് അച്ചായാൻ ചോദിക്കുന്നത് "നമുക്ക് ചുമ്മാ എങ്ങോട്ടേലും ഒന്ന് കറങ്ങിയാലോ ?". അഷറവും ഉണ്ട് കൂടെ. ഈയപ്പൻ അകത്ത് ചോറിടുന്ന തിരക്കിൽ ആണ്. എങ്ങാനും ആറ്റിങ്ങൽ ചെന്നാൽ ഈയപ്പൻ അപ്പോഴേ ചോദിക്കും, ചോറിടണോ വേണ്ടയോ എന്ന്. ആസ്ഥാന പാചകക്കാരനും ആസ്ഥാന പ്രോഗ്രാമറും ഒരാൾ അയാൾ ഇങ്ങനെ ഒക്കെ ആകുമോ !  " അല്ല, എങ്ങോട്ട് പോകാനാണ് ഉദ്ദേശം ??" എങ്ങോട്ട് പോകാനും തയ്യാർ ആണെങ്കിലും എനിക്കും അതൊന്നു അറിയണ്ടേ.  " ഗോവ " അഷറു എടുത്ത വായ്ക്ക് പറഞ്ഞു. അച്ചായാൻ കേട്ട ഉടനെ പ്രതികരിച്ചത് ഇങ്ങനെ " ഇയാൾ വരുകേം ഇല്ല, ചുമ്മാ അലമ്പ് ഇറക്കുവാണോ !! ". സംഗതി അച്ചായാൻ പറഞ്ഞത് പോയിന്റ്‌ ആണ്. പല മാതിരി തിരക്കുകൾ കാരണം ആഷറു വരില്ല. ഈയപ്പൻ അടുക്കള ഭരണവും കുടുംബ ഭരണവും കാരണം നിന്ന് തിരിയാൻ സമയം ഇല്ല. ഞാൻ അച്ചായനോട് ചോദിച്ചു, ശെരിക്കും ആരൊക്കെ ആണ് പോകുന്നതെന്ന്. കുഞ്ഞുകുട്ടി പരാധീനങ്ങൾ ഇല്ലാത്തതിനാൽ ഈയുള്ളവനും അച്ചായനും ഉറപ്പ് ആണ്. മൊട്ട എങ്ങോട്ടേലും പോകാൻ മുട്ടി നിൽക്കുന്നത് കൊണ്ട് അവനും ഉറപ്പ് ആണ്. അവൻ കൊല്ലം ഒന്ന് രണ്ട് ആയി ഗോ...

ഒരു ഫോണും കുറെ നമ്പറും...

ഇമേജ്
ഈ മൊബൈലിന്റെ ഉപയോഗങ്ങള്‍ എഴുതാന്‍ തുടങ്ങിയാല്‍ ഒരു ബ്ലോഗ്‌ ഒന്നും പോരാതെ വരും. അത്രയ്ക്കല്ലേ ഈ സാധനത്തിന്റെ ഒരു പവ്വര്‍ . മൊബൈല്‍ കൊണ്ട് നമുക്ക് ഒത്തിരി അബദ്ധംപറ്റിയിട്ടുള്ളതാണല്ലോ. അങ്ങനത്തെ ഒരു കഥ തന്നെ ആകട്ടെ . ഒരു നാള്‍ നമ്മള്‍ പതിവ് പോലെ യാത്ര തുടങ്ങി. ഒരു ശനിയാഴ്ച ആണ് ദിവസം. അങ്ങകലെ നാഗര്‍കോവില്‍ ആണ് ലക്ഷ്യം. കഥയിലെ ആള്‍ക്കാര്‍ നമ്മടെ സ്ഥിരം പുള്ളികള്‍ ഒക്കെ തന്നെ. ഞായറാഴ്ച നാഗര്‍കോവില്‍ വച്ച് ഒരു പരീക്ഷ ഉണ്ട് സംഭവം അതാണ്‌ യാത്രാലക്ഷ്യം. പക്ഷെ പണ്ടത്തെ പോലെ ഇതും കറങ്ങാന്‍ ഉള്ള ഒരവസരം. ഈ സൈഡിലേക്ക് അധികം പോയിട്ടില്ല. അപ്പൊ പിന്നെ അങ്കവും കാണാം താളീം ഓടിക്കാം. എപ്പടി..?? കേരളവും തമിഴ്നാടും അല്ലാത്ത ഒരു സ്ഥലത്താണ് നമ്മടെ "ഗദ്ദാമ"യുടെ വീട്. പാറശാല പഞ്ചായത്ത്‌ എന്ന് പേര് മാത്രെ ഉള്ളൂ. അരി മേടിക്കണേലും പഞ്ചാര മേടിക്കണേലും അങ്ങ് മാര്‍താണ്ടം വരെ പോണം . ഗദ്ദാമ എന്ന് കേള്‍ക്കാത്ത ആള്‍കാര്‍ക്ക് വേണ്ടി. ------- നമ്മടെ അച്ചായന്റെം പോടിമോന്റെം ഒക്കെ കൂടെ ആറ്റിങ്ങല്‍ മഹാരാജ്യത്ത് തകര്‍ത്തു വാഴുന്നഒരുത്തന്‍ ആണ്. അച്ചായനും പരിവാരങ്ങള്‍ക്കും ഇവന്‍ ആണ് ചോറും കറി...

ഒരു ഐ പി എല്‍ കാലം

നമ്മള്‍ കമ്പ്യൂട്ടര്‍ എടുത്തപ്പോഴേ പ്ലാന്‍ ഇട്ടതാണ് . വേള്‍ഡ് കപ്പ്‌ അല്ലെ വരുന്നത്, നമുക്ക് ടുനെര്‍ കാര്‍ഡും വാങ്ങാം.. അന്നൊക്കെ ട്വന്റി ട്വന്റി അവതരിച്ചിട്ടു പോലും ഇല്ല. ബണ്ണി ആണ് ഈ ടുനെര്‍ കാര്‍ഡ്‌ ആശയം മുന്നോട്ട് വച്ചത്.. അതും ഇന്റെര്‍ണല്‍ തന്നെ വേണം , എന്നാലല്ലേ റെക്കോര്‍ഡ്‌ ചെയ്തു പിന്നേം പിന്നേം കാണാന്‍ പറ്റൂ... കടി നോക്കണേ...!! അങ്ങനെ സംഗതി എല്ലാം എത്തി. എന്നിട്ടെന്തായി,,, മദര്‍ ബോര്‍ഡ്‌ താങ്ങാത്ത ഒരു ടുനെര്‍കാര്‍ഡ്‌ .!!!! ശബ്ദം ഇല്ല എന്ന ഒരേയൊരു പ്രശ്നം മാത്രം..!!! ഇതിപ്പോ ബധിരര്‍ക്ക് വേണ്ടിയുള്ള സംപ്രേക്ഷണം പോലെ ആയി. എന്തായാലും ബെന്നി ചേട്ടന്റെ കേബിള്‍ നമ്മള്‍ നീട്ടി വലിച് സംപ്രേക്ഷണം ആരംഭിച്ചു. എന്ത് കാര്യം താഴെ എഴുതി കാണിക്കുന്ന വാര്‍ത്തകള്‍ വായിക്കാനും ചില പ്രത്യേക തരാം ഗാനങ്ങള്‍ കാണാനും വേണ്ടി മാത്രമേ അത് ഉപയോഗിക്കേണ്ടി വന്നുള്ളൂ.. അങ്ങനെ ക്രിക്കറ്റ്‌ വേള്‍ഡ് കപ്പ്‌ എത്തി.. ഇത് നമ്മള്‍ മൊത്തം കണ്ടു തീര്കും എന്ന് ഉറപ്പിച്ചു. അങ്ങനെ കളി കാണാന്‍ വേണ്ടി ദൂരദേശങ്ങളില്‍ നിന്ന് പോലും പ്രജകള്‍ എത്തിച്ചേര്‍ന്നു.. പക്ഷെ ഈ ഊമ പ്രക്ഷേപണം ആകെ വെറുപിക്കുന്ന ഒന്നായ...