ഒരു ഫോണും കുറെ നമ്പറും...
ഈ മൊബൈലിന്റെ ഉപയോഗങ്ങള്‍ എഴുതാന്‍ തുടങ്ങിയാല്‍ ഒരു ബ്ലോഗ് ഒന്നും പോരാതെ വരും. അത്രയ്ക്കല്ലേ ഈ സാധനത്തിന്റെ ഒരു പവ്വര്‍ . മൊബൈല്‍ കൊണ്ട് നമുക്ക് ഒത്തിരി അബദ്ധംപറ്റിയിട്ടുള്ളതാണല്ലോ. അങ്ങനത്തെ ഒരു കഥ തന്നെ ആകട്ടെ .
ഒരു നാള്‍ നമ്മള്‍ പതിവ് പോലെ യാത്ര തുടങ്ങി. ഒരു ശനിയാഴ്ച ആണ് ദിവസം. അങ്ങകലെ നാഗര്‍കോവില്‍ ആണ് ലക്ഷ്യം. കഥയിലെ ആള്‍ക്കാര്‍ നമ്മടെ സ്ഥിരം പുള്ളികള്‍ ഒക്കെ തന്നെ. ഞായറാഴ്ച നാഗര്‍കോവില്‍ വച്ച് ഒരു പരീക്ഷ ഉണ്ട് സംഭവം അതാണ് യാത്രാലക്ഷ്യം. പക്ഷെ പണ്ടത്തെ പോലെ ഇതും കറങ്ങാന്‍ ഉള്ള ഒരവസരം. ഈ സൈഡിലേക്ക് അധികം പോയിട്ടില്ല. അപ്പൊ പിന്നെ അങ്കവും കാണാം താളീം ഓടിക്കാം. എപ്പടി..??
കേരളവും തമിഴ്നാടും അല്ലാത്ത ഒരു സ്ഥലത്താണ് നമ്മടെ "ഗദ്ദാമ"യുടെ വീട്. പാറശാല പഞ്ചായത്ത് എന്ന് പേര് മാത്രെ ഉള്ളൂ. അരി മേടിക്കണേലും പഞ്ചാര മേടിക്കണേലും അങ്ങ് മാര്‍താണ്ടം വരെ പോണം. ഗദ്ദാമ എന്ന് കേള്‍ക്കാത്ത ആള്‍കാര്‍ക്ക് വേണ്ടി. ------- നമ്മടെ അച്ചായന്റെം പോടിമോന്റെം ഒക്കെ കൂടെ ആറ്റിങ്ങല്‍ മഹാരാജ്യത്ത് തകര്‍ത്തു വാഴുന്നഒരുത്തന്‍ ആണ്. അച്ചായനും പരിവാരങ്ങള്‍ക്കും ഇവന്‍ ആണ് ചോറും കറിയും ഒക്കെ വച്ച്കൊടുക്കുന്നത്. "ഇവന്‍ ഇല്ലേല്‍ അവന്മാര്‍ പട്ടിണി , അതാണ് സത്യം ". അങ്ങനെ അടിമയെ പ്പോലെഅടുക്കള പണി ചെയുന്നതിന് അവന്മാര്‍ കൊടുത്ത പദവി ആണ് ഈ "ഗദ്ദാമ" ------- അപ്പൊ ആ വഴി ഒക്കെ ഒന്ന് കറങ്ങി പോരാം, അതാണ് നമ്മടെ യാത്രയുടെ പ്രധാന ലക്‌ഷ്യം. അപ്പോഴാണ് നമ്മടെ "അംബാനി" വിളിക്കുന്നത് , കാര്യമൊക്കെ അറിഞ്ഞപ്പോള്‍ അവന്‍ അങ്ങോട്ട് ക്ഷണിച്ചു. ഇത് വരെ ഈ അംബാനിയുടെ കൊട്ടാരം കാണാന്‍ പറ്റിയിട്ടില്ല. എന്നാല്‍ പിന്നെ അതും കൂടെ ആട്ടെ എന്ന് കരുതി പ്ലാന്‍ ഒക്കെ മാറ്റി. ആദ്യം നാഗര്‍കോവില്‍, പിന്നെ അംബാനിയുടെ കൊട്ടാരം, പിന്നെ പിറ്റേന്ന് പരീക്ഷ, പിന്നെ പാറശ്ശാല... അപ്പോള്‍ എല്ലാം അങ്ങനെ തന്നെ. പക്ഷെ ഈ അംബാനി വൈകിട്ടെ ഫ്രീ ആകൂ. അത് വരെ അവനെ ശല്യപെടുത്താന്‍ പറ്റില്ല. അപ്പൊ പിറ്റേന്ന് രാവിലെ യാത്ര തുടങ്ങി. നാഗര്‍കോവില്‍ ഒക്കെ പോയി, നമ്മടെ പരിപാടി ഒക്കെ തീര്‍ത്തു.
അപ്പൊ ഉച്ച നേരം. ഒരു തമിഴ് ഹോട്ടലില്‍ കേറി നല്ല രസികന്‍ തൈര്‍സാദം ഒക്കെ കഴിച്ചു ഇങ്ങനെ നിക്കുവാ . സംഗതി അംബാനി ഇനി വൈകിട്ടേ വരൂ. അത് വരെ ഇങ്ങനെ കുരു പൊട്ടി നില്കനമല്ലോ..!! അപ്പോള്‍ ഒരു പുതിയ ബള്‍ബ് കത്തി. നമ്മടെ പദ്മനാഭപുരം കൊട്ടാരം ഒന്ന് കണ്ടാലോ. അത് തക്കലയില്‍ ആണ്, പോകുന്ന വഴി അടുത്ത് തന്നെ ആണല്ലോ. ഇത്രേം നേരം നമ്മള്‍ മൊത്തം പരിപാടി മൊബൈലില്‍ ആണ്. അംബാനിയെ വിളിക്കുന്നു, നമ്മടെ അച്ചായനെ വിളിക്കുന്നു അങ്ങനെ അങ്ങനെ. പിന്നെ വഴി നോക്കാന്‍ നമ്മടെ സ്വന്തം ഗൂഗിള്‍ മാപ്സും.. (അത് ഉള്ളത് കൊണ്ട് ആരെയും വഴി ചോദിച്ചു ബുദ്ധിമുട്ടികണ്ടാ)
അങ്ങനെ തക്കല എത്തുന്നു. വഴി കണ്ടു പിടിച്ചു പദ്മനാഭപുരം കൊട്ടാരം എത്തി. രണ്ടു മണി എന്തോ ആയിട്ടെ ഉള്ളൂ. അംബാനി വരാമെന്ന് പറഞ്ഞ സ്ഥലം അമരവിള ആണ്, സമയം ഇനീം രണ്ടു മണിക്കൂര്‍ ഉണ്ട്. അങ്ങനെ മൊബൈലിന്റെ ക്യാമറ ഒക്കെ ഓണ്‍ ചെയ്തു കൊട്ടാരത്തിന്റെ ദൃശ്യഭംഗി പകര്‍ത്താന്‍ തുടങ്ങി.
അങ്ങനെ ഏതാണ്ട് കുറെ നേരം ഇതേ പരിപാടി തന്നെ ആരുന്നു.
ഇനി ആണ് പണി കിടുന്നത്. ഏതാണ്ട് നാല് മണി ആയപ്പോ കാഴ്ച ഒക്കെ മതിയാക്കി ഇറങ്ങി. അപ്പോള്‍ ആണ് സത്യത്തില്‍ ഫോണിന്റെ ക്യാമറ ഓഫ് ആക്കുന്നത്. ഉടനെ തന്നെ 'ബാറ്റെരി ലോ ' എന്ന ഒരു അറിയിപ്പും തന്നു. അവിടുന്ന് ഇറങ്ങി അംബാനിയെ ഒന്ന് വിളിക്കാന്‍ ഡയല്‍ ചെയ്തതാ. 'ബാറ്റെരി എംപ്ടി ' എന്ന് കാണിച്ചു ഫോണ്‍ നിദ്രയില്‍ ആണ്ടു. ഈശ്വരാ കളി കിട്ടി. ഇനി എന്തോ ചെയ്യും. എല്ലാ സംഭവവും ഫോണില്‍ ആണ്. വഴി അറിയില്ല അംബാനിയുടെ നമ്പറും അറിയില്ല. അടുത്തുള്ള ബൂത്തില്‍ കേറി വിളിക്കാമെന്ന് വച്ചാല്‍ നമ്പര്‍ അറിയാതെ എന്നാ കാണിക്കാനാ. സത്യത്തില്‍ മൊബൈല്‍ കൊണ്ടുള്ള ഓരോ പ്രശ്നങ്ങള്‍ മനസ്സിലാകുന്നത് ഇങ്ങനെ ഓരോ അവസ്ഥ വരുമ്പോഴാ. ഇടക്ക് വായിക്കാറുണ്ട് മൊബൈല്‍ വന്നതില്‍ പിന്നെ ആര്‍കും സ്വന്തം നമ്പര്‍ പോലും ഓര്മ ഇല്ലെന്നു. സംഗതി ഏതാണ്ടൊക്കെ ശരിയാ, ഒരോത്തന്മാര്‍ ഉണ്ട്, നമ്പര്‍ ചോതിച്ചാല്‍ നമ്മടെ നമ്പര്‍ വാങ്ങി ബെല്‍ അടിപ്പിക്കുന്ന കുറെ എണ്ണം. എല്ലാം ഈ മൊബൈല്‍ കാരണം തന്നെ ആണ്. പണ്ട് കുട്ടികാലത്ത് എനിക്ക് ഏതാണ്ട് എല്ലാ നമ്പറും ഓര്മ ഉണ്ടാര്‍ന്നു. കൂട്ടുകാരുടെ എണ്ണം കുറവാരുന്നു എന്നതിനേക്കാള്‍ കാണാതെ പഠിക്കാന്‍ ശ്രമിച്ചിരുന്നു എന്നതാണ് സത്യം. ഇപ്പൊ പിന്നെ അത് പഠിക്കാന്‍ ആരും ശ്രമിക്കാറില്ലല്ലോ. പണ്ടും ഇത് പോലെ ഒരു പണി എനിക്ക് കിട്ടിയതാണ്. ഫോണ്‍ കള്ളന്‍ കൊണ്ട് പോയപ്പോ. അന്ന് ഞാന്‍ ഇരുന്നു കുറെ എന്നതിന്റെ നമ്പര്‍ പഠിച്ചതാണ്. അത് കൊണ്ട് ഈ അവസ്ഥയില്‍ അത് എനിക്ക് ഗുണം ചെയ്തു. അങ്ങനെ അറിയാവുന്ന കുറെ നമ്പര്‍ ഉണ്ട്. ഒരു ഇരുപത്തഞ്ചു എണ്ണം എങ്കിലും മിനിമം കാണും. അതില്‍ അംബാനിയുടെ നമ്പര്‍ അറിയാവുന്ന ആരുണ്ടാവും. നമ്മടെ സ്വന്തം 'റേഞ്ചര്‍' കണ്ണന്‍ ഉണ്ടല്ലോ. ഉടനെ അടുത്തുള്ള ബൂത്തില്‍ കയറി ചില്ലറ മാറി ഒരു രൂഫാ നാണയം ആക്കി റേഞ്ചറെ വിളിച്ചു.
"അളിയാ, അത്യാവശ്യം ആണ്. ഇങ്ങോട്ടൊന്നും പറയണ്ട. നമ്മടെ അംബാനിയുടെ നമ്പര്‍ അത്യാവശ്യമായി ഇങ്ങോട്ടൊന്നു വിളിച്ചു പറയണം. മൊബൈലില്‍ വിളികല്ലേ, ഈ നമ്പറില്‍ വിളിക്കണം. " റേഞ്ചര് ഈ സുന്ദരമായ എസ് ടി ഡി കോഡ് ഒക്കെ കണ്ടു ഞെട്ടി കാണും. എന്തായാലും അവന്‍ വിളിക്കാമെന്നു പറഞ്ഞു. ഉടനെ തന്നെ അവന്‍ തിരിച്ചു വിളിക്കയും ചെയ്തു. പക്ഷെ അവന്മാര്‍ ആ ഫോണില്‍ എന്തോ ഉടായിപ്പ് ഒപിച്ചു വച്ചിടുണ്ടാരുന്നു. അതെലോട്ടു വിളിച്ചാല്‍ ഒന്നും കേള്‍ക്കാന്‍ പറ്റില്ല. രണ്ടു തവണ ആയപ്പോ ഞാന്‍ തിരിച്ചു വിളിച്ചു നമ്പര്‍ വാങ്ങി. അത് ഒരു പേപ്പറില്‍ എഴുതി വച്ചു. ഇനിയിപ്പോ പേടിക്കണ്ട. അങ്ങനെ വണ്ടി കയറി കേരള അതിര്‍ത്തി എത്തി. പാറശ്ശാല ഇറങ്ങി ശ്രീമാന്‍ അംബാനിയെ വിളിച്ചു.
"ഹരിവരാസനം വിശ്വമോഹനം..." അങ്ങേ തലയ്ക്കല്‍ നല്ല ടയലര്‍ ടൂണ്‍. പകുതി ആശ്വാസം ആയി. പക്ഷെ ഫോണ്‍ എടുത്തപ്പോ എല്ലാം ആവി ആയി. അത് അംബാനി അല്ല, ഏതോ ഒരു അരുണ്‍ . ഈശ്വരാ പണി കിട്ടി. പിന്നേം റേഞ്ചറെ വിളിച്ചു. അവന്ടടുത്തു ഈ നമ്പര്‍ മാത്രമേ ഉള്ളൂ. പണി കിട്ടി. "അളിയാ, പെട്ടു . നീ ആ നമ്പര്‍ ഒന്ന് കൂടി പറഞ്ഞെ "
അപ്പോഴാണ് എല്ലാം ക്ലീന്‍ ആയത്, സംഗതി ആദ്യം അവന്‍ പറഞ്ഞത് മാറിയതോ അതോ ഞാന്‍ കേട്ടത് മാറിയതോ.
എന്തായാലും പിന്നെ അംബാനിയെ തന്നെ വിളിച്ചു കിട്ടി. അങ്ങനെ കാര്യങ്ങള്‍ എല്ലാം ശുഭം ആയി അവസാനിച്ചു.
ഞാന്‍ പറഞ്ഞു വന്നത് ഈ മൊബൈല്‍ കൊണ്ടുള്ള ഒരു ദോഷം നേരിട്ട അനുഭവിക്കേണ്ടി വന്ന ഒരു സാഹചര്യം ആയതു കൊണ്ടാണ്. പണ്ട് ഒരു തവണ ഫോണ്‍ കള്ളന്‍ കൊണ്ട് പോയപ്പോ ഈ അവസ്ഥ ഞാന്‍ നേരിട്ടതാണ്. പക്ഷെ അന്ന് ഇങ്ങനെ പെട്ട ഒരു അവസ്ഥ അല്ലാര്നു. ഈയിടെയും വായിച്ചു "ഒരു ചോദ്യത്തിന്റെ ഉത്തരം അറിയുന്നതിനേക്കാള്‍ അത് ഇന്‍റര്‍നെറ്റില്‍ എവിടെ കാണും എന്ന് ഒരാള്‍ക് കൃത്യമായി പറയാന്‍ പട്ടുമത്രെ...!!!"
എന്തായാലും എനിക്ക് തരാന്‍ ഉള്ള ഒരു ഉപദേശം ഇതാണ്. കുറെ നമ്പരുകളും മറ്റും മനസ്സില്‍ തന്നെ സൂക്ഷിക്കുക. ഒരു പാട് ഗുണം ചെയ്യും.
ചില പൊടിക്കൈകള്‍ .....
1)ഏറ്റവും അടുത്ത കൂടുകാരുടെ നമ്പര്‍ കാണാതെ പഠിക്കണം. 2)ഇടക്ക് വിളിക്കുന്ന കുറച്ചു നമ്പര്‍ പേരില്ലാതെ നമ്പര്‍ ആയി തന്നെ സേവ് ചെയ്യണം. അത് അങ്ങനെഅങ്ങ് പഠിച്ചോളും. 3)നമ്പര്‍ പഠിക്കാന്‍ പഴേ വഴികള്‍ ഉപയോഗിക്കുക. വണ്ടി നമ്പര്‍ , വര്ഷം അങ്ങനെ അങ്ങനെ.
4)സ്ഥിരമായി കമ്പ്യൂട്ടര്‍നു മുന്നില്‍ കുത്തി ഇരിക്കുന്ന ഒരുത്തന്റെ നമ്പര്‍ പഠിച്ചു വയ്ക്കുക. ഒരു പാട് ഗുണംചെയ്യും. 5)പരമാവധി നമ്പര്‍ ഡയല്‍ ചെയ്തു തന്നെ വിളിക്കാന്‍ ശ്രമിക്കുക. സ്പീഡ് ഡയല്‍ ഒഴിവാക്കുക.
6)സ്കൂള്‍ ,കോളേജ് ,ഓഫീസ് അങ്ങനെ ഓരോ സ്ഥലത്തേം ഓരോ നമ്പര്‍ വീതം എങ്കിലും പഠിച്ചുവയ്ക്കുക.
ഇത്രയൊക്കെ ചെയ്‌താല്‍ ഒരു മുപ്പത് നമ്പര്‍ എങ്കിലും പഠിക്കാം, അത് ആപത്ത് കാലത്ത് ഗുണംചെയ്യുകേം ചെയ്യും..
അഭിപ്രായങ്ങള്‍