ഓരോരോ പേരുകളെ..!!!













ഞാനും നമ്മുടെ സിജിനും കൂടി ഒന്ന് പുതുപ്പള്ളി വരെ പോയതാ.. ഹ നമ്മടെ കുഞ്ഞൂഞ്ഞചായന്റെ നാടേ.. ശനിയാഴ്ച ഉള്ള തിരക്ക് കാരണം ആണ് ശകടം എടുത്തു പോയത്. തന്നയും അല്ല നമ്മടെ ബസ്‌ ചാര്‍ജ് ഇപ്പൊ നല്ല സെറ്റപ്പ് ആണല്ലോ... കൈ പൊള്ളുന്ന കളി ആണ്. അത് കൊണ്ട് അത്യാവശ്യം എല്ലാ പരിപാടിയും ഇപ്പൊ ട്രെയിനിലാണ്, തീരെ നിവൃത്തി ഇല്ലാതെ വന്നാല്‍ തീവണ്ടി. എന്നാല്‍ വെള്ളിയാഴ്ച വൈകിട്ട് ഒന്ന് ട്രെയിനില്‍ കേറിയതോടെ ഇന്നത്തെ പരിപാടിക്ക് ട്രെയിന്‍ ഒട്ടും നന്നാവില്ല എന്ന് തോന്നി. മൂന്നു ദിവസം അവധി, പോരാത്തതിനു പി എസ് സി പരീക്ഷ. പോരെ പൂരം. കേരളം മുഴുവന്‍ തെക്കോട്ടും വടക്കോട്ടും നീങ്ങുന്ന സമയം. അത് കൊണ്ടാണ് എണ്ണ അടിച്ചാലും വേണ്ടില്ല, ഇരുച്ചക്രത്തേല്‍ തന്നെ പോകാമെന്ന് വച്ചത്.
പുതുപള്ളിയെ പറ്റി അധികം വര്‍ണ്ണിക്കുന്നില്ല. നല്ല മനോഹരമായ ദൃശ്യഭംഗി ഉള്ള ഒരു കോട്ടയം ഗ്രാമം. പോകുന്ന വഴി നല്ല കുറെ സ്ഥലങ്ങള്‍ വേറെയും ഉണ്ട്.. തിരിച്ചു പോരുമ്പോ നമ്മടെ കരിമ്പിന്‍കാലായില്‍ കേറി ഒരു താറാവിനെ ഒക്കെ പിടിപ്പിച്ചിട്ടാ പോന്നത്. എന്നാലും നമ്മള്‍ കാണാത്ത, അല്ലെങ്കില്‍ പ്രതീക്ഷിക്കാത്ത കാഴ്ചകള്‍ ആണല്ലോ നമ്മളെ ആകര്‍ഷിക്കുക. അത്തരമൊരു കാഴ്ച ആണ് ഇത്. ആദ്യം സംഭവം കണ്ടിട്ട് പിടികിട്ടിയില്ല. ഇത്രേം സുന്ദരമായ റോഡില്‍ മാന്താനോ...??? അല്ല ഇനി ഇപ്പൊ മാന്തിയാല്‍ എന്തേലും കിട്ടുമോ..?? പിന്നാണ് കാര്യം പിടി കിട്ടിയത്. സ്ഥലത്തിന്റെ പേരാ.. !!!

നമ്മടെ എം സി റോഡില്‍ പന്തളത്തിനും ചെങ്ങന്നുരിനും ഇടയില്‍ ഉള്ള ഒരു കൊച്ചു സ്ഥലമാ. പന്തളത്ത് നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ, അഥവാ ചെങ്ങന്നൂരില്‍ നിന്നും പത്തു കിലോമീറ്റര്‍ , എം സി റോഡില്‍ തന്നെ ഉള്ളതാ. റോഡിനിരുവശവും ഈ ബോര്‍ഡ്‌ ഉണ്ട്.. ഇനി പോകുമ്പോ ഒന്ന് ശ്രദ്ദിക്കുക..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്റെ പൊന്നമ്പലവാസാ...

ചെമ്പരത്തി

പഠിച്ച കള്ളന്‍