പോസ്റ്റുകള്‍

ചുവരുകള്‍.. മൂകസാക്ഷികള്‍ ..

ഇമേജ്
ഇരുള്‍ വീഴുന്ന കാലഘട്ടങ്ങളിലെക്ക് നടന്നകലുന്ന ഈ ജീവിതയാത്രയില്‍ വിശാലമായ സൌഹൃദത്തിന്റെ തണല്‍ മരം കൊണ്ട് നിലാവെളിച്ചം പകര്‍ന്നു തന്ന ഇടത്താവളമായിരുന്നു എന്റെ കലാലയം. കുളിര്‍ പാകിയ പുലര്‍കാല മേഘത്തിന്റെ നീര്‍ക്കണങ്ങള്‍ പുല്‍നാമ്പുകളെ തലോടി മാഞ്ഞതുപോലെ, അറിവിന്റെയും സ്നേഹത്തിന്റെയും വാതയനങ്ങല്‍ക്കപ്പുറം കലാലയ ജീവിതത്തിന്റെ ആ ഇരമ്പമുള്ള കുത്തൊഴുക്കില്‍ നമ്മുടെയൊക്കെ ശ്രദ്ധ പതിയാതെ പോയിട്ടും ആരുടെയൊക്കെയോ സാന്ത്വനസ്പര്‍ശത്താല്‍ സ്വയം ആശ്വസിച്ച, ആശ്വസിക്കാന്‍ ശ്രമിച്ച കുറെ ചുവരുകള്‍ ഓരോ കലാലയത്തിലുമുണ്ട്. അനശ്വരങ്ങളായ പ്രണയങ്ങള്‍ക്കും സൌഹൃദങ്ങള്‍ക്കും സാകഷ്യം വഹിച്ച കുറെ ചുവരുകള്‍. ഒരായിരം നാവുകള്‍ നല്‍കിയാലും പറഞ്ഞൊഴിയാത്ത അനുഭവസമ്പത്തും കഥകളും ഉള്ളറയില്‍ സൂക്ഷിക്കുന്ന വര്‍ണ്ണശബളമായ ഭൂതകാലത്തിന്റെ ബാക്കിപത്രങ്ങള്‍. അനേകായിരം പ്രണയിനികളുടെ സംവാദങ്ങളും സ്വകാര്യതകളും ഒപ്പിയെടുത്ത മൂകസാക്ഷികലാണ് അവര്‍. തിരിച്ചെടുക്കാന്‍ സാധിക്കാത്ത ഒരായിരം സുന്ദരനിമിഷങ്ങള്‍ നല്‍കി മറഞ്ഞു പോയ ഇന്നലെകളുടെ ശേഷിപ്പും. നാമറിയാതെ ആര...

ഒരു ഐ പി എല്‍ കാലം

നമ്മള്‍ കമ്പ്യൂട്ടര്‍ എടുത്തപ്പോഴേ പ്ലാന്‍ ഇട്ടതാണ് . വേള്‍ഡ് കപ്പ്‌ അല്ലെ വരുന്നത്, നമുക്ക് ടുനെര്‍ കാര്‍ഡും വാങ്ങാം.. അന്നൊക്കെ ട്വന്റി ട്വന്റി അവതരിച്ചിട്ടു പോലും ഇല്ല. ബണ്ണി ആണ് ഈ ടുനെര്‍ കാര്‍ഡ്‌ ആശയം മുന്നോട്ട് വച്ചത്.. അതും ഇന്റെര്‍ണല്‍ തന്നെ വേണം , എന്നാലല്ലേ റെക്കോര്‍ഡ്‌ ചെയ്തു പിന്നേം പിന്നേം കാണാന്‍ പറ്റൂ... കടി നോക്കണേ...!! അങ്ങനെ സംഗതി എല്ലാം എത്തി. എന്നിട്ടെന്തായി,,, മദര്‍ ബോര്‍ഡ്‌ താങ്ങാത്ത ഒരു ടുനെര്‍കാര്‍ഡ്‌ .!!!! ശബ്ദം ഇല്ല എന്ന ഒരേയൊരു പ്രശ്നം മാത്രം..!!! ഇതിപ്പോ ബധിരര്‍ക്ക് വേണ്ടിയുള്ള സംപ്രേക്ഷണം പോലെ ആയി. എന്തായാലും ബെന്നി ചേട്ടന്റെ കേബിള്‍ നമ്മള്‍ നീട്ടി വലിച് സംപ്രേക്ഷണം ആരംഭിച്ചു. എന്ത് കാര്യം താഴെ എഴുതി കാണിക്കുന്ന വാര്‍ത്തകള്‍ വായിക്കാനും ചില പ്രത്യേക തരാം ഗാനങ്ങള്‍ കാണാനും വേണ്ടി മാത്രമേ അത് ഉപയോഗിക്കേണ്ടി വന്നുള്ളൂ.. അങ്ങനെ ക്രിക്കറ്റ്‌ വേള്‍ഡ് കപ്പ്‌ എത്തി.. ഇത് നമ്മള്‍ മൊത്തം കണ്ടു തീര്കും എന്ന് ഉറപ്പിച്ചു. അങ്ങനെ കളി കാണാന്‍ വേണ്ടി ദൂരദേശങ്ങളില്‍ നിന്ന് പോലും പ്രജകള്‍ എത്തിച്ചേര്‍ന്നു.. പക്ഷെ ഈ ഊമ പ്രക്ഷേപണം ആകെ വെറുപിക്കുന്ന ഒന്നായ...

സുന്ദര ചരിതം

ഇമേജ്
കുറെ കാലമായി സുന്ദരന്‍ പറഞ്ഞു തുടങ്ങിയിട്ട് ,, അവനെ പറ്റി ഒരു അവതരണം ഇത് വരെ നല്‍കിയില്ല എന്ന്. ഇതേല്‍ എഴുതാന്‍ കഥ ഒന്നും ഓര്മ വരുന്നില്ലെന്ന് പറഞ്ഞപ്പോ, സഹായിച്ചവനാണ് സുന്ദരന്‍. അവനെ അങ്ങനെ വിടുന്നത് ശരി അല്ലെല്ലോ! വന്ന സമയത്തെ ഓളത്തിനാണ് സുന്ദരന്‍ ആ കൊച്ചിന് അപ്പ്ളി വച്ചത്. പിന്നെ ഇക്കാലമത്രയും അപവാദങ്ങള്‍ കേള്‍കാന്‍ ആയിരുന്നു അവന്റെ യോഗം, നിമിഷ നേരം കൊണ്ട് ഒരു വട്ടപേര് ഇട്ടു അത് വന്‍ ഹിറ്റ്‌ ആക്കിയ ആള്‍ ആണ് സര്‍വശ്രീ സുന്ദരന്‍. ആദ്യ വര്ഷം പരിചയപെടാന്‍ എത്തിയ ഫൌണ്ടുവിനോട് "എവിടെ ആണ് വീട് " എന്ന് സുന്ദരന്‍ സാമാന്യ മര്യാദക്ക് ചോദിച്ചതാണ്. പാവം സുന്ദരന്‍ കരുതിയോ ആള്‍ ഇത്ര കലിപ്പ് ആണെന്ന്. എടുത്ത വഴിക്ക് ഫൌണ്‍ടു പറഞ്ഞു " ഫൌന്‍ടെഷന്റെ പുറത്ത് ". സുന്ദരന്‍ ഉണ്ടോ വിടുന്നു . അവള്‍ക് ഒരു പേര് അങ്ങ് സമ്മാനിച്ച്‌ "ഫൌണ്‍ടു" .. അത്ര കഴിവ് ഉള്ള ഒരു മനുഷ്യന്‍ ആണ് ഈ സുന്ദരന്‍, സലിം കുമാറിനെ പോലെ "പലവട്ടം കാത്തു നിന്ന് ഞാന്‍ ..." ഡാന്‍സ് കളിച് എത്ര ആരധികമാരെ ആണ് ഇവന്‍ ചാക്കിലക്കിയത് എന്ന് അറിയാമോ..? എന്തൊക്കെയായാലും കൊണയെ സഹിച്ചു നടന്നില്ലേ അതിനു ഒരു അവാര്‍ഡ്...

അവതാരങ്ങള്‍...

ഇമേജ്
--> റേഞ്ചറ് ‍ എന്ന തടിയന്റെ കഥ അധികം ഒന്നും പറയാന് ‍ പറ്റിയിട്ടില്ല , കാരണം വേറെ ഒന്നും അല്ല , അവന്റെ രണ്ടു ഇടി പോലും താങ്ങാന് ‍ ആവില്ല അതാ ,,, പുലിമടയിലെ രണ്ട് പ്രശസ്തരായ തടിയന്മാര് ‍ ആരുന്നു റേഞ്ചറ് ‍ ഉം തടിയനും ( ബൊണ്ണന് ‍ ).. ആകാരം കൊണ്ട തടിയന്മാര് ‍ എന്ന പേര് കിട്ടിയതാണ് രണ്ടു പേര് ‍ ക്കും .. ഒരിക്കല് ‍ ബോണ്ണന് ‍ ടെ വീട്ടില് ‍ നിന്നും അവന്റെ ചേട്ടന് ‍ ഒരു അപ്രതീക്ഷിത സന്ദര്സനം നടത്തി .. പുലിമട ആയത് കൊണ്ട് മാനിന്റെയും മുയലിന്റെയും ഒക്കെ പപ്പും പൂടയും ഒക്കെ കാണും , അത് കണ്ട് പല വീട്ടുക്കാരും ഞെട്ടിയിട്ടുല്ലതുമാണ് , ഒരിക്കല് ‍ പുലിമടയിലെത്തിയ ഈയുള്ളവന്റെ ചേട്ടന് ‍ എന്നോട് ‌ ചോതിച്ചതാണ് " നിനക്ക് വല്ല കാലിതൊഴുത്തിലും കിടന്നാല് ‍ പോരേ , അവിടം ഇതിനെക്കാള് ‍ നല്ലതാണല്ലോ ..!!!". ലോക രക്ഷകാനായ യേശുദേവന് ‍ കാലിതൊഴുത്തില് ‍ പിറന്നവന് ‍ ആണ് , പിന്നെ എന്താ നമുക്ക് ‌ ആയാല് ‍ . പുലിമടയിലെ എല്ലാ മാളങ്ങളും ഒന്നിനൊന്നു മനോഹരമാരുന്നു എന്ന് അഭിമാനത്തോടെ പറയാം . അലമ്പ് ‌ ആക്കാന് ‍ ഞങ്ങള് ‍ തമ്മില്...

കുട്ടനും ഗോച്ചായും

വീണ്ടൂം നമുക്ക്‌ കുട്ടനിലേക്ക്‌ തിരിച്ച്‌ വരാം കുട്ടന്‍ ഒരു സുന്ദരിയെ നോട്ടമിട്ട്‌ പൊളിഞ്ഞ കാര്യം പറഞ്ഞല്ലോ. അവസാനം അവളെ തങ്കന്‍ കൊണ്ടു പൊയി എന്നത്‌ ഒരു നഗ്ന സത്യം. ശ്രീനിവാസന്‍ ഇത്‌ കഴിഞ്ഞപ്പോള്‍ കുട്ടനെ മൂപ്പിക്കാന്‍ തുടങ്ങി. ""ടാ അവള്‍ക്ക്‌ വേറേ ലൈന്‍ ആയി ഇനി നീ ചുമ്മാതെ നടന്നാല്‍ ആള്‍ക്കാറ്‍ കളിയാക്കും"" എന്നു. അങ്ങനെ കുട്ടനെ എല്ലാവരും ചേര്‍ന്ന് മൂപ്പിച്ചു. അവസാനം ഒരു സ്പോര്‍ട്സ്‌ ദിവസം കുട്ടന്‍ ഒരു ജൂനിയറ്‍ പെണ്‍കുട്ടിയെ നോട്ടമിട്ടു. അങ്ങനെ രണ്ടാം ദിവസം കുട്ടന്‍ അവളോട്‌ കാര്യം പറഞ്ഞു. വന്ന കാലം മുതലേ കുട്ടന്‍ ഇറക്കുന്ന നമ്പര്‍ ആണു പാരാസൈക്കോളൊജി അതെന്താടാ എന്നു ചോതിചാല്‍ ""ആര്‍ക്കുംഅറിയില്ലല്ലോ അത് കൊണ്ട് എന്ത് പറഞ്ഞാലും രക്ഷപെടാം"" അത് കൊണ്ടാണ് ആ നമ്പര്‍ ഇറക്കുന്നതെന്ന് ആണ് അവന്‍ പറയാറുള്ളത്‌ . എന്തായാലും അവന്‍ ആ കൊച്ചിന്റെ അടുത്ത് ആ നമ്പര്‍ ഇറക്കി. ആ ഒരു കാര്യത്തില്‍ അവനെ ഞങ്ങള്‍ ഇപ്പോഴും തെറി പറയാറുള്ളതാണ് മനുഷ്യരായിട്ടുല്ലവരോന്നും അവന്റെ ഈ പാരാസൈക്കോളൊജി കേട്ട് നില്‍ക്കാന്‍ ഉള്ള ക്ഷമ കാണിക്കില്ല. ആ നമ്പര്‍ ആണ് അവന്‍ ആ കൊച്ചിനോട് ...

കാത്തിരിപ്പ്‌..

ഇമേജ്
കുറേ നേരമായി  ഈ നില്‍പ്പ്  തുടങ്ങിയിട്ടു , എത്ര വൈകിയാലും വരാമെന്നാണ്  പറഞ്ഞത്‌.. വന്നു നിന്നപ്പോള്‍ ശ്രദ്ധിച്ചതാണു ഈ മനോഹരമായ പുല്‍ത്തകിടി.. പച്ചവിരിച്ച പുല്ലുകള്‍ മാത്രം  .. ഒരു തണല്‍ മരം പോലും  ഇല്ല. ആകെ ഉള്ളത്‌ ഒരു ചെറിയ ചെടി , അതാണെങ്കില്‍ തോളൊപ്പം വരെയേ ഉള്ളു താനും, എന്നാലും വെയിലിന്‍റെ  കാഠിന്യം ഏറിയപ്പൊഴാണു അതിന്‍റെ  അടുത്തേക്കു നീങ്ങിയത്‌. അപ്പോളാണു ശ്രദ്ധിച്ചതു അതു ഒരു ചെറിയ മരമാണു, തോളൊപ്പം വരയേ ഉള്ളെന്നു മാത്രം. അതിണ്റ്റെ ചുവട്ടില്‍ അങ്ങനെ കിടന്നു. നല്ല സുഖം തോന്നുന്നു ,, യാത്രാക്ഷീണമാണെന്നു തൊന്നുന്നു, ഉറക്കം വരുന്നുമുണ്ട്‌ , വരാമെന്നു പറഞ്ഞിട്ട്‌ ഇതു വരെ കാണുന്നുമില്ല... എത്ര വൈകിയാലും വരിക തന്നെ ചെയ്യും.. എന്തായാലും ഒന്നു മയങ്ങാം.. വരുമ്പോഴേക്കും ഉണരാമല്ലോ. ഉറക്കം എത്ര നേരം നീണ്ടു പോയെന്നു അറിയില്ല,, മഴത്തുള്ളികള്‍ മുഖത്തേക്കു ഇറ്റ്‌ വീണപ്പൊളാണൂ എഴുന്നേറ്റത്‌.. നേരം കുറെ ആയെന്ന് തൊന്നുന്നു.. നേരത്തെ മഴയുടെ ലക്ഷണം ഒന്നും കണ്ടുമില്ല. അപ്പോളാണു കണ്ടതു , സ്ഥലം മാറിപ്പോയെന്ന് തോന്നുന്നു അവിടെ ഒരു വലി...

ഇട്ടാല്‍ പൊട്ടാത്ത മുട്ട...

ഇമേജ്
ഇതാണ്‍ കഥാനായകന്‍ "മൊട്ട" മൊട്ട ബോസ്സ്‌ എന്നാണു ഈ വിദ്വാന്‍ സ്വയം പുകഴ്ത്തുന്നത്‌... നല്ല സുന്ദരനായ ഒരു ചെറുപ്പക്കാരനാണു, പക്ഷെ തലയില്‍ കഷണ്ടി ഒന്നും ഇല്ല... ശകലം മുടി ഉണ്ടു എന്ന ഒരു കുറവു മാത്രമെ ഉള്ളൂ.... !! എന്തായാലും നാട്ടിലുള്ള പൊലീസ്‌ സ്റ്റേഷനിലൊക്കെ നല്ല പിടിപാട്‌ ആണു . അല്ല മാമന്‍ പൊലീസില്‍ അണേ.. അതിണ്റ്റെ അല്‍പം അഹങ്കാരം ഇല്ലേ എന്നു ആരും ഒന്നു സംശയിച്ചു പോകും.. കഷണ്ടിക്കും അസൂയക്കും മരുന്നില്ല എന്നു പറയുന്നവരോട്‌ ഇദ്ദേഹത്തിനു ഒന്നു മാത്രമേ പറയാന്‍ ഉള്ളൂ.. കഷണ്ടിക്കു മരുന്ന് കാണില്ല,, പക്ഷെ അസൂയയ്ക്കു മരുന്നുണ്ടു.. അങ്ങനെ ആണു നമ്മുടെ മൊട്ട. സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരെ സഹായിക്കുന്ന ഒരുപാവം. ആ മൊട്ടയ്ക്കു പറ്റിയ ഒരു പറ്റിനെ പറ്റിയാണു ഇനി പറയാന്‍ പൊകുന്നത്‌. മൊട്ട പണ്ടു മുതലേ സ്വന്തം കാലില്‍ നില്‍കണമെന്ന ആഗ്രഹം ഉള്ള ഒരാള്‍ ആനു.. അങ്ങനെ കുറച്ച്‌ പൈസ ഉണ്ടാക്കനായി അവന്‍ മൊബൈല്‍ ബിസിനെസ്സ്‌ ആരംഭിച്ചു. അവണ്റ്റെ ഏതൊ ഒരു അളിയന്‍ ഗള്‍ഫില്‍ നിന്നും കുറഞ്ഞ വിലയ്ക്ക്‌ മൊബൈല്‍ എത്തിച്ചു കൊടുക്കാമ്മെന്നു ഏറ്റു . ഇതു കേട്ട അവന്‍ അവിടെ എല്ലാം ഓടി നടന്നു കുറേ ആള്‍കാരെ ഒപ്പിച...