പോസ്റ്റുകള്‍

അക്കം മാറുമ്പോള്‍

മാറ്റം, അത് പ്രകൃതി നിയമമാണ്. കഴിഞ്ഞ കുറെ നാളായി സംഭവികുന്നത് അതാണ്‌. അത് നമുക്ക് ചുറ്റുമുള്ള എല്ലാത്തിനും ബാധകമാണ്. നമ്മള്‍ മാത്രം അതിനു നേരെ മുഖം തിരിച്ചു നിന്നിട്ട് കാര്യമില്ല. ചുറ്റുമുള്ള എല്ലാം മാറുകയാണ് , ശരവേഗത്തില്‍. മണ്ണിന്റെ നിറം മാറുന്നു , കാറ്റിന്റെ ദിശ മാറുന്നു എല്ലാം... മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെന്നത് ശരിക്കും സത്യം. വാക്കിന്റെ വിരുതിനാല്‍ സ്ഫടിക സൌധം തീര്‍ത്ത ഒരു പാട്പെണ്‍കൊടികള്‍ മാറി. നിനക്ക് ഞാന്‍ അമ്പിളിമാമനെ കൊണ്ട് തരാം എന്ന് പറഞ്ഞ ദേവേന്ദ്രന്മാരും മാറി. ഇപ്പോള്‍ അവര്‍ കണ്ടാലറിയാത്തവരായി , ഇന്നലെ വരെ കാണാന്‍ പോലും പറ്റാതിരുന്നവര്‍..!!! മരുഭൂമിയില്‍ പോയാലും വാക്കുകള്‍ കൊണ്ട് മഞ്ഞുമഴ പെയ്യിക്കാനുള്ള വിരുത്, മനുഷ്യന്റെ ഏറ്റവും വലിയ കഴിവ്, അതിനു പ്രണാമം. വെറുതെയല്ല എല്ലാവരും അതിനെ പുകഴ്ത്തി പറയുന്നത്. ഇന്ന് ഒരു മാറ്റം കൂടി സംഭവിച്ചു. വയസ്സ് എന്ന് നാം പറയുന്ന ആ സംഗതി ഇല്ലേ, അതിന്റെ അവസാന അക്കം ഒരു മുന്നറിയിപ്പും ഇല്ലാതെ അങ്ങ് മാറികളഞ്ഞു . എല്ലാ മാറ്റവും മുന്നോട്ടും പിന്നോട്ടും ഉണ്ടെങ്കിലും ഇത് മുന്നോട്ട് മാത്രമേ മാറൂ എന്ന് മനസ്സിലായി. ഈ ദിവസം ഒ...

ആഴമേറും നിന്‍ മനസ്സമാഴിയില്‍.....

ഇമേജ്
ഇരുട്ട്, ചുറ്റും കട്ട പിടിച്ച ഇരുട്ട്. അനന്തമായ സത്യം. ആഴവും പരപ്പുമറിയാതെ നീണ്ടു നിവര്‍ന്നു കിടക്കുന്നു, ആര്‍കും പിടി കൊടുക്കാതെ. ഈ ഇരുട്ടും ഏകാന്തതയും കൂടി മറ്റേതോ ലോകത്തിലേക്ക് നയിക്കുന്ന പോലെ. ഈ ഇരുട്ടില്‍ ആരോകെ നമ്മെ അനുഗമികുമെന്നരിയില്ല, ആരൊക്കെ നമ്മെ ഒഴിഞ്ഞു പോകുമെന്നുമറിയില്ല. ഇരുട്ട് ഒരു മഹാസാഗരം പോലെയാണ്. ഒരു പാട് സത്യങ്ങള്‍ മറഞ്ഞിരിക്കുന്ന ഒരു ആഴി. ഇത്ര നാളും എല്ലാം നല്‍കിയിട്ടേ ഉള്ളൂ.. ഒന്നും ആവശ്യപെട്ടിട്ടില്ല .. ചോദിക്കാതെ തന്നെ എല്ലാം നല്‍കി. അത് വേണ്ടിയിരുന്നില്ല ഏന് ഒരികല്പോലും തോന്നിയിട്ടുമില്ല. ഈ മഹാസാഗരത്തില്‍ ഒരു പായ്കപ്പല്‍ കണ്ടപ്പോള്‍ ഇനിയുള്ള ഈ അന്തമായ യാത്രക്ക് ഒരു തുണയാകുമെന്നു കരുതി ആശിച്ചു പോയി. അത് എന്നെ തന്നെ വിളിക്കുന്ന പോലെ തോന്നിയപ്പോള്‍ ഒരു ശങ്ക തോന്നി. പിന്നെ മടിച്ചില്ല , ആഴമറിയാത്ത ആ ഇരുളിന്‍ മഹാസാഗരത്തിലെക്ക് എടുത്തു ചാടി. അധിക നേരം നീന്താന്‍ ആവില്ലെന്ന് അറിയാമെങ്കിലും പ്രാണന്‍ പിടഞ്ഞു തീരുന്നതിനു മുന്‍പേ അവിടെ എത്തും എന്ന ഒരു വിശ്വാസം. അനന്തമായ ഈ യാത്രയില്‍ ഒരു കൂട്ട്. മരമായാലും വഞ്ചി ആയാലും ഒരു കൂട്ട് നല്ലതാണ്. എന്നാല്‍ നീന്തി ...

ചുവരുകള്‍.. മൂകസാക്ഷികള്‍ ..

ഇമേജ്
ഇരുള്‍ വീഴുന്ന കാലഘട്ടങ്ങളിലെക്ക് നടന്നകലുന്ന ഈ ജീവിതയാത്രയില്‍ വിശാലമായ സൌഹൃദത്തിന്റെ തണല്‍ മരം കൊണ്ട് നിലാവെളിച്ചം പകര്‍ന്നു തന്ന ഇടത്താവളമായിരുന്നു എന്റെ കലാലയം. കുളിര്‍ പാകിയ പുലര്‍കാല മേഘത്തിന്റെ നീര്‍ക്കണങ്ങള്‍ പുല്‍നാമ്പുകളെ തലോടി മാഞ്ഞതുപോലെ, അറിവിന്റെയും സ്നേഹത്തിന്റെയും വാതയനങ്ങല്‍ക്കപ്പുറം കലാലയ ജീവിതത്തിന്റെ ആ ഇരമ്പമുള്ള കുത്തൊഴുക്കില്‍ നമ്മുടെയൊക്കെ ശ്രദ്ധ പതിയാതെ പോയിട്ടും ആരുടെയൊക്കെയോ സാന്ത്വനസ്പര്‍ശത്താല്‍ സ്വയം ആശ്വസിച്ച, ആശ്വസിക്കാന്‍ ശ്രമിച്ച കുറെ ചുവരുകള്‍ ഓരോ കലാലയത്തിലുമുണ്ട്. അനശ്വരങ്ങളായ പ്രണയങ്ങള്‍ക്കും സൌഹൃദങ്ങള്‍ക്കും സാകഷ്യം വഹിച്ച കുറെ ചുവരുകള്‍. ഒരായിരം നാവുകള്‍ നല്‍കിയാലും പറഞ്ഞൊഴിയാത്ത അനുഭവസമ്പത്തും കഥകളും ഉള്ളറയില്‍ സൂക്ഷിക്കുന്ന വര്‍ണ്ണശബളമായ ഭൂതകാലത്തിന്റെ ബാക്കിപത്രങ്ങള്‍. അനേകായിരം പ്രണയിനികളുടെ സംവാദങ്ങളും സ്വകാര്യതകളും ഒപ്പിയെടുത്ത മൂകസാക്ഷികലാണ് അവര്‍. തിരിച്ചെടുക്കാന്‍ സാധിക്കാത്ത ഒരായിരം സുന്ദരനിമിഷങ്ങള്‍ നല്‍കി മറഞ്ഞു പോയ ഇന്നലെകളുടെ ശേഷിപ്പും. നാമറിയാതെ ആര...

ഒരു ഐ പി എല്‍ കാലം

നമ്മള്‍ കമ്പ്യൂട്ടര്‍ എടുത്തപ്പോഴേ പ്ലാന്‍ ഇട്ടതാണ് . വേള്‍ഡ് കപ്പ്‌ അല്ലെ വരുന്നത്, നമുക്ക് ടുനെര്‍ കാര്‍ഡും വാങ്ങാം.. അന്നൊക്കെ ട്വന്റി ട്വന്റി അവതരിച്ചിട്ടു പോലും ഇല്ല. ബണ്ണി ആണ് ഈ ടുനെര്‍ കാര്‍ഡ്‌ ആശയം മുന്നോട്ട് വച്ചത്.. അതും ഇന്റെര്‍ണല്‍ തന്നെ വേണം , എന്നാലല്ലേ റെക്കോര്‍ഡ്‌ ചെയ്തു പിന്നേം പിന്നേം കാണാന്‍ പറ്റൂ... കടി നോക്കണേ...!! അങ്ങനെ സംഗതി എല്ലാം എത്തി. എന്നിട്ടെന്തായി,,, മദര്‍ ബോര്‍ഡ്‌ താങ്ങാത്ത ഒരു ടുനെര്‍കാര്‍ഡ്‌ .!!!! ശബ്ദം ഇല്ല എന്ന ഒരേയൊരു പ്രശ്നം മാത്രം..!!! ഇതിപ്പോ ബധിരര്‍ക്ക് വേണ്ടിയുള്ള സംപ്രേക്ഷണം പോലെ ആയി. എന്തായാലും ബെന്നി ചേട്ടന്റെ കേബിള്‍ നമ്മള്‍ നീട്ടി വലിച് സംപ്രേക്ഷണം ആരംഭിച്ചു. എന്ത് കാര്യം താഴെ എഴുതി കാണിക്കുന്ന വാര്‍ത്തകള്‍ വായിക്കാനും ചില പ്രത്യേക തരാം ഗാനങ്ങള്‍ കാണാനും വേണ്ടി മാത്രമേ അത് ഉപയോഗിക്കേണ്ടി വന്നുള്ളൂ.. അങ്ങനെ ക്രിക്കറ്റ്‌ വേള്‍ഡ് കപ്പ്‌ എത്തി.. ഇത് നമ്മള്‍ മൊത്തം കണ്ടു തീര്കും എന്ന് ഉറപ്പിച്ചു. അങ്ങനെ കളി കാണാന്‍ വേണ്ടി ദൂരദേശങ്ങളില്‍ നിന്ന് പോലും പ്രജകള്‍ എത്തിച്ചേര്‍ന്നു.. പക്ഷെ ഈ ഊമ പ്രക്ഷേപണം ആകെ വെറുപിക്കുന്ന ഒന്നായ...

സുന്ദര ചരിതം

ഇമേജ്
കുറെ കാലമായി സുന്ദരന്‍ പറഞ്ഞു തുടങ്ങിയിട്ട് ,, അവനെ പറ്റി ഒരു അവതരണം ഇത് വരെ നല്‍കിയില്ല എന്ന്. ഇതേല്‍ എഴുതാന്‍ കഥ ഒന്നും ഓര്മ വരുന്നില്ലെന്ന് പറഞ്ഞപ്പോ, സഹായിച്ചവനാണ് സുന്ദരന്‍. അവനെ അങ്ങനെ വിടുന്നത് ശരി അല്ലെല്ലോ! വന്ന സമയത്തെ ഓളത്തിനാണ് സുന്ദരന്‍ ആ കൊച്ചിന് അപ്പ്ളി വച്ചത്. പിന്നെ ഇക്കാലമത്രയും അപവാദങ്ങള്‍ കേള്‍കാന്‍ ആയിരുന്നു അവന്റെ യോഗം, നിമിഷ നേരം കൊണ്ട് ഒരു വട്ടപേര് ഇട്ടു അത് വന്‍ ഹിറ്റ്‌ ആക്കിയ ആള്‍ ആണ് സര്‍വശ്രീ സുന്ദരന്‍. ആദ്യ വര്ഷം പരിചയപെടാന്‍ എത്തിയ ഫൌണ്ടുവിനോട് "എവിടെ ആണ് വീട് " എന്ന് സുന്ദരന്‍ സാമാന്യ മര്യാദക്ക് ചോദിച്ചതാണ്. പാവം സുന്ദരന്‍ കരുതിയോ ആള്‍ ഇത്ര കലിപ്പ് ആണെന്ന്. എടുത്ത വഴിക്ക് ഫൌണ്‍ടു പറഞ്ഞു " ഫൌന്‍ടെഷന്റെ പുറത്ത് ". സുന്ദരന്‍ ഉണ്ടോ വിടുന്നു . അവള്‍ക് ഒരു പേര് അങ്ങ് സമ്മാനിച്ച്‌ "ഫൌണ്‍ടു" .. അത്ര കഴിവ് ഉള്ള ഒരു മനുഷ്യന്‍ ആണ് ഈ സുന്ദരന്‍, സലിം കുമാറിനെ പോലെ "പലവട്ടം കാത്തു നിന്ന് ഞാന്‍ ..." ഡാന്‍സ് കളിച് എത്ര ആരധികമാരെ ആണ് ഇവന്‍ ചാക്കിലക്കിയത് എന്ന് അറിയാമോ..? എന്തൊക്കെയായാലും കൊണയെ സഹിച്ചു നടന്നില്ലേ അതിനു ഒരു അവാര്‍ഡ്...

അവതാരങ്ങള്‍...

ഇമേജ്
--> റേഞ്ചറ് ‍ എന്ന തടിയന്റെ കഥ അധികം ഒന്നും പറയാന് ‍ പറ്റിയിട്ടില്ല , കാരണം വേറെ ഒന്നും അല്ല , അവന്റെ രണ്ടു ഇടി പോലും താങ്ങാന് ‍ ആവില്ല അതാ ,,, പുലിമടയിലെ രണ്ട് പ്രശസ്തരായ തടിയന്മാര് ‍ ആരുന്നു റേഞ്ചറ് ‍ ഉം തടിയനും ( ബൊണ്ണന് ‍ ).. ആകാരം കൊണ്ട തടിയന്മാര് ‍ എന്ന പേര് കിട്ടിയതാണ് രണ്ടു പേര് ‍ ക്കും .. ഒരിക്കല് ‍ ബോണ്ണന് ‍ ടെ വീട്ടില് ‍ നിന്നും അവന്റെ ചേട്ടന് ‍ ഒരു അപ്രതീക്ഷിത സന്ദര്സനം നടത്തി .. പുലിമട ആയത് കൊണ്ട് മാനിന്റെയും മുയലിന്റെയും ഒക്കെ പപ്പും പൂടയും ഒക്കെ കാണും , അത് കണ്ട് പല വീട്ടുക്കാരും ഞെട്ടിയിട്ടുല്ലതുമാണ് , ഒരിക്കല് ‍ പുലിമടയിലെത്തിയ ഈയുള്ളവന്റെ ചേട്ടന് ‍ എന്നോട് ‌ ചോതിച്ചതാണ് " നിനക്ക് വല്ല കാലിതൊഴുത്തിലും കിടന്നാല് ‍ പോരേ , അവിടം ഇതിനെക്കാള് ‍ നല്ലതാണല്ലോ ..!!!". ലോക രക്ഷകാനായ യേശുദേവന് ‍ കാലിതൊഴുത്തില് ‍ പിറന്നവന് ‍ ആണ് , പിന്നെ എന്താ നമുക്ക് ‌ ആയാല് ‍ . പുലിമടയിലെ എല്ലാ മാളങ്ങളും ഒന്നിനൊന്നു മനോഹരമാരുന്നു എന്ന് അഭിമാനത്തോടെ പറയാം . അലമ്പ് ‌ ആക്കാന് ‍ ഞങ്ങള് ‍ തമ്മില്...

കുട്ടനും ഗോച്ചായും

വീണ്ടൂം നമുക്ക്‌ കുട്ടനിലേക്ക്‌ തിരിച്ച്‌ വരാം കുട്ടന്‍ ഒരു സുന്ദരിയെ നോട്ടമിട്ട്‌ പൊളിഞ്ഞ കാര്യം പറഞ്ഞല്ലോ. അവസാനം അവളെ തങ്കന്‍ കൊണ്ടു പൊയി എന്നത്‌ ഒരു നഗ്ന സത്യം. ശ്രീനിവാസന്‍ ഇത്‌ കഴിഞ്ഞപ്പോള്‍ കുട്ടനെ മൂപ്പിക്കാന്‍ തുടങ്ങി. ""ടാ അവള്‍ക്ക്‌ വേറേ ലൈന്‍ ആയി ഇനി നീ ചുമ്മാതെ നടന്നാല്‍ ആള്‍ക്കാറ്‍ കളിയാക്കും"" എന്നു. അങ്ങനെ കുട്ടനെ എല്ലാവരും ചേര്‍ന്ന് മൂപ്പിച്ചു. അവസാനം ഒരു സ്പോര്‍ട്സ്‌ ദിവസം കുട്ടന്‍ ഒരു ജൂനിയറ്‍ പെണ്‍കുട്ടിയെ നോട്ടമിട്ടു. അങ്ങനെ രണ്ടാം ദിവസം കുട്ടന്‍ അവളോട്‌ കാര്യം പറഞ്ഞു. വന്ന കാലം മുതലേ കുട്ടന്‍ ഇറക്കുന്ന നമ്പര്‍ ആണു പാരാസൈക്കോളൊജി അതെന്താടാ എന്നു ചോതിചാല്‍ ""ആര്‍ക്കുംഅറിയില്ലല്ലോ അത് കൊണ്ട് എന്ത് പറഞ്ഞാലും രക്ഷപെടാം"" അത് കൊണ്ടാണ് ആ നമ്പര്‍ ഇറക്കുന്നതെന്ന് ആണ് അവന്‍ പറയാറുള്ളത്‌ . എന്തായാലും അവന്‍ ആ കൊച്ചിന്റെ അടുത്ത് ആ നമ്പര്‍ ഇറക്കി. ആ ഒരു കാര്യത്തില്‍ അവനെ ഞങ്ങള്‍ ഇപ്പോഴും തെറി പറയാറുള്ളതാണ് മനുഷ്യരായിട്ടുല്ലവരോന്നും അവന്റെ ഈ പാരാസൈക്കോളൊജി കേട്ട് നില്‍ക്കാന്‍ ഉള്ള ക്ഷമ കാണിക്കില്ല. ആ നമ്പര്‍ ആണ് അവന്‍ ആ കൊച്ചിനോട് ...