പോസ്റ്റുകള്‍

യൂണിവേഴ്സിറ്റി പ്ളേയർ ...

ഇമേജ്
MH ഇൽ ലൂക്കോച്ചന്റെ മുറിയിൽ അങ്ങനെ ഇരിക്കുമ്പോഴാണ് P P ശിശു വന്ന് ഒരു ആഗ്രഹം പറയുന്നത്. " അളിയാ, എനിക്ക് ഫുട്ബോൾ കളിക്കണം. നമുക്ക് ടൈഗർ ഫൈവിന് ടീം ഇറക്കണം. " ലൂക്കോചൻ എന്നെ നോക്കി ഒന്ന് ചിരിച്ചു. ശിശുവിന്റെ പതിവ് തമാശ എന്ന ഭാവം. ലൂക്കോച്ചന്റെ ലാപ്ടോപ്പിൽ " ല ലിഗ "യുടെ സ്കോർ നോക്കി കൊണ്ടിരുന്ന ചന്തു ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി. " ങ്ങൾക്കെന്താ മനുഷ്യാ , തലക്ക് വല്ല ഇളക്കവും തട്ടിയോ ?? ". സംഭവം ഇവർ എല്ലാം ഞെട്ടിയതിനു കാരണം ഉണ്ട്. ഈ ടൈഗർ ഫൈവ് അത്ര ചില്ലറ കളി ഒന്നും അല്ല. ശിശു അവന്റെ റൂമിൽ നിന്ന് ഇവിടെ വന്നു പറയണം എങ്കിൽ ഇതല്പം സീരിയസ് ആയ ഒരു ആഗ്രഹം തന്നെ ആവണം.  നമ്മുടെ കോളേജിലെ ഒരു വമ്പൻ പോരാട്ടം തന്നെ ആണ് ടൈഗർ ഫൈവ് . UG പിള്ളേരുടെ വാശിയും അന്തസ്സിന്റെയും അഭിമാന പോരാട്ടം ആയ ടൈഗർ ഫൈവ്. MH ഉം താമരയും തമ്മിലുള്ള മൂപ്പിളമ തർക്കത്തിന്റെയും വേദി. MH എന്നത് ഞങ്ങടെ താവളം ആയ മെൻസ് ഹോസ്റ്റലും താമര എന്നത് MH ന്റെ ബദ്ധശത്രുക്കൾ ആയ താമരശ്ശേരി എന്ന അയൽ ഹോസ്റ്റലും ആണ്. ശെരിക്കും ടൈഗർ ഫൈവ് ഒരു ഫുട്ബോൾ ടൂർണമെന്റ് ആണ്. 5 പേർ മാത്രം ഉള്ള ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ...

സാറ് മലയാളിയാ...??!! മ്മളും മലയാളിയാട്ടോ

ഇമേജ്
ഒരു വൈകുന്നേരം ആറ്റിങ്ങൽ നമ്മുടെ താവളത്തിൽ ഇങ്ങനെ ഇരിക്കുമ്പോഴാണ് അച്ചായാൻ ചോദിക്കുന്നത് "നമുക്ക് ചുമ്മാ എങ്ങോട്ടേലും ഒന്ന് കറങ്ങിയാലോ ?". അഷറവും ഉണ്ട് കൂടെ. ഈയപ്പൻ അകത്ത് ചോറിടുന്ന തിരക്കിൽ ആണ്. എങ്ങാനും ആറ്റിങ്ങൽ ചെന്നാൽ ഈയപ്പൻ അപ്പോഴേ ചോദിക്കും, ചോറിടണോ വേണ്ടയോ എന്ന്. ആസ്ഥാന പാചകക്കാരനും ആസ്ഥാന പ്രോഗ്രാമറും ഒരാൾ അയാൾ ഇങ്ങനെ ഒക്കെ ആകുമോ !  " അല്ല, എങ്ങോട്ട് പോകാനാണ് ഉദ്ദേശം ??" എങ്ങോട്ട് പോകാനും തയ്യാർ ആണെങ്കിലും എനിക്കും അതൊന്നു അറിയണ്ടേ.  " ഗോവ " അഷറു എടുത്ത വായ്ക്ക് പറഞ്ഞു. അച്ചായാൻ കേട്ട ഉടനെ പ്രതികരിച്ചത് ഇങ്ങനെ " ഇയാൾ വരുകേം ഇല്ല, ചുമ്മാ അലമ്പ് ഇറക്കുവാണോ !! ". സംഗതി അച്ചായാൻ പറഞ്ഞത് പോയിന്റ്‌ ആണ്. പല മാതിരി തിരക്കുകൾ കാരണം ആഷറു വരില്ല. ഈയപ്പൻ അടുക്കള ഭരണവും കുടുംബ ഭരണവും കാരണം നിന്ന് തിരിയാൻ സമയം ഇല്ല. ഞാൻ അച്ചായനോട് ചോദിച്ചു, ശെരിക്കും ആരൊക്കെ ആണ് പോകുന്നതെന്ന്. കുഞ്ഞുകുട്ടി പരാധീനങ്ങൾ ഇല്ലാത്തതിനാൽ ഈയുള്ളവനും അച്ചായനും ഉറപ്പ് ആണ്. മൊട്ട എങ്ങോട്ടേലും പോകാൻ മുട്ടി നിൽക്കുന്നത് കൊണ്ട് അവനും ഉറപ്പ് ആണ്. അവൻ കൊല്ലം ഒന്ന് രണ്ട് ആയി ഗോ...

ടീച്ചറും സ്ടുടെന്റ്സം അഥവാ ടീച്ചറും ക്ളാസ്സ്മേറ്റ്സും

ഇമേജ്
ഒരു പാട് കാലശേഷം ഈ ബ്ളോഗ് തുറന്ന് നോക്കിയപ്പോഴാണ് ഒരു വർഷത്തോളമായി എഴുത്ത് മുടങ്ങി കിടക്കുകയാണെന്ന് മനസ്സിലായത്. കഥകൾ പറയാൻ ഇല്ലാഞ്ഞിട്ടല്ല. കഥകൾ അതിസാഗരം തന്നെയാണ്. കണ്ട കഥ,കേട്ട കഥ പിന്നെ കൊണ്ട കഥ. ഇതിൽ കൊണ്ട കഥകൾ തന്നെ ഏറ്റവും ഭയങ്കരം. മറ്റേത് രണ്ടും ചുമ്മാ കേട്ടും കണ്ടും കളഞ്ഞാ മതി, പക്ഷെ കൊണ്ടത് ഉണ്ടല്ലോ, ഒരു കാലത്തും അങ്ങനെ പോകില്ല. കൊണ്ട കഥ എന്ന് കേൾക്കുമ്പോൾ വഴിയെ നടന്നു തല്ല് കൊണ്ട കഥ ആണെന്ന് കരുതരുത്. നമ്മൾ ഒപ്പം ഉള്ള കഥ. അനുഭവങ്ങൾ പാച്ചാളികൾ എന്നാണല്ലോ കവി പാടിയിരിക്കുന്നത്. ഇടുക്കി മലനിരകളിൽ മലനിരകളിൽ നിന്നും ഇറങ്ങി രണ്ടു വർഷം കഴിഞ്ഞപ്പോഴെക്ക് ഒരു പുതിയ സ്വർഗം ലഭിച്ചു. ഇങ്ങ് ആറന്മുള തേവരുടെയും ചെങ്ങന്നൂർ ഭഗവതിയുടെയും പന്തളം രാജാവിന്റെയും ഇടയിൽ ഒരു കൊച്ചു സുന്ദര കലാലയം. അവിടെ ബിരുദാന്തര ബിരുദം പഠിക്കാൻ ഒരു ഭാഗ്യവും. അവിടെ പതിനെട്ടു പേർ മാത്രം ഉള്ള ഒരു കൊച്ചു ക്ളാസ്സും. അറുപത്തിമൂന്ന് എന്ന വലിയ സംഖ്യയിൽ നിന്നും പതിനെട്ട് എന്നതിലേക്ക് ചുരുങ്ങുമ്പോൾ പ്രതീക്ഷകളും അത്ര കണ്ടു ചെറുതായിരുന്നു. നാല് കൊല്ലത്തെ അർമാദവും കഴിഞ്ഞ് രണ്ടു കൊല്ലം ലോകവും ചുറ്റി നടന്ന് എന്നാൽ പിന്നെ ഒന്ന...

എന്റെ പൊന്നമ്പലവാസാ...

ഇമേജ്
ഈ ബ്ലോഗ്‌ വായിച്ച പലരും എന്നോട് ചോദിച്ച ഒരു ചോദ്യം ഉണ്ട്. "ഈ പേരും ഇതിനകത്ത് ഉള്ളതും തമ്മില്‍ ഒരു ബന്ധവും ഇല്ലലോ?". സംഭവം തുടങ്ങിയ കാലത്ത് ഒരു ബുദ്ധിജീവി ലുക്ക്‌ കിട്ടാന്‍ വേണ്ടി ഇട്ട പേരാ, പിന്നെ അത് മാറ്റിയില്ല. അല്ലെങ്കില്‍ തന്നെ ഒരു പേരില്‍ എന്തിരിക്കുന്നു?. ടൈഗര്‍ ബിസ്കേറ്റില്‍ ടൈഗര്‍ ഇല്ലലോ എന്ന ചോദ്യം പോലെ ബാലിശം ആണ് ഇതും. അല്ലെങ്കില്‍ തന്നെ അലുവയും മത്തിക്കറിയും ആണല്ലോ ഇപ്പോളത്തെ ട്രെന്‍ഡ്. പൊന്നമ്പല വാസാ എന്ന പേര് കേള്‍ക്കുമ്പോള്‍ സാക്ഷാല്‍ പൊന്നമ്പലവാസന്‍ അയ്യപ്പനെ ആണല്ലോ ഓര്‍മ്മ വരിക. ഈ കഥയിലും ചെറിയ ഒരു കഥാപാത്രം പൊന്നമ്പലവാസന്‍ തന്നെ. ഒരു വൈകുന്നേരം ടൌണ്‍ ക്ലബ്ബിന്റെ വരാന്തയില്‍ ഓന്തിന്റെ കൂടെ ഇരുന്നു സൊറ പറഞ്ഞു ഇരിക്കുമ്പോഴാണ് ഓന്തിന്റെ പഴേ കൂട്ടുകാര്‍ വന്നു ചാടിയത്. ഓന്തിന്റെ കൂട്ടുകാര്‍ ഒരു വന്‍ പട തന്നെ ഉണ്ട്. ബ്രഹ്മചാരി,ടിന്റു-മോന്‍, കുശന്‍, ശര്‍മ ഇത്യാദി പല അവതാരങ്ങളും ആ കൂട്ടത്തില്‍ ഉണ്ട്. അങ്ങനെ ഇരുന്നു അവന്മാരുടെ പഴയ ടൂട്ടോരി ജീവിതം പറഞ്ഞു തുടങ്ങി. അതില്‍ ഒന്ന് ഇങ്ങനെ. ക്രിക്കറ്റ്‌ കളി തലക്ക് മൂത്ത് അടുത്ത സ്കൂളുകളില്‍ നിന്നും ടീമിനെ ...

സമസ്തകേരളം പി ഓ

ഇമേജ്
ഇതൊരു സിനിമ റിവ്യൂ അല്ല എന്ന് ആദ്യമേ പറയട്ടെ. ഇക്കഴിഞ്ഞ മാസം ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് എന്നെ ഒന്ന് ചുറ്റിച്ച കഥ ആണ് ഇത്. കുറച്ച് നാള്‍ക്ക് മുന്‍പേ തന്നെ ഞങ്ങടെ പോസ്റല്‍ ഓഫീസിന്റെ പിന്‍കോഡ് മാറിയത് ഞാന്‍ അറിഞ്ഞിരുന്നു. ആദ്യമേ ഒന്ന് ഞെട്ടി, ആരാധക വൃന്ദങ്ങളില്‍ നിന്നുള്ള കത്തുകള്‍ എല്ലാം ഇനി എങ്ങോട്ട് പോകും ഈശ്വരാ ..! പക്ഷെ പഴയ പിന്‍ കോഡില്‍ അയച്ചാലും ഇവിടെ തന്നെ എത്തുമെന്ന് കേട്ടപ്പോള്‍ ഉണ്ടായ ആശ്വാസം. കാര്യം ഇതൊക്കെ ആണെങ്കിലും ഉച്ച വരെ മാത്രം പോസ്റ്റ്‌ ഓഫീസ് പ്രവര്‍ത്തിക്കുന്ന എന്റെ സുന്ദര ഗ്രാമത്തില്‍ സാധാരണ കത്തുകള്‍ ഒരാഴ്ചക്കുള്ളില്‍ ഒന്നും എത്തി പതിവില്ല. എല്ലാ ക്രിസ്തുമസിനും കൃത്യമായി വരാറുള്ള പട്ടിക്കാടന്റെ ആശംസാകാര്‍ഡ് പോലും പുതുവര്‍ഷം കഴിഞ്ഞാണ് കയ്യില്‍ എത്തുക. ആകെ മൂന്നു ജീവനക്കാര്‍ മാത്രേ ഉള്ളൂ താനും. അത് കൊണ്ട് തന്നെ പിന്‍ കോഡ് മാറിയ ശേഷം അങ്ങനെ ഒരു മാറ്റം ഉണ്ടായതായി പോലും എനിക്ക് തോന്നിയില്ല. On I.G.S എന്ന തലക്കെട്ടില്‍ ഉള്ള കത്തുകള്‍ മാത്രം ആയിരുന്നു കൃത്യമായ ഇടവേളകളില്‍ വന്നു കൊണ്ടിരുന്നത്. On I.G.S എന്ന് കാണുമ്പോള്‍ തന്നെ അവര്‍ അത് അപ്പോഴേ വീട്ടില്‍ എത്തിക...

ഒരല്പം ഗന്ഗ്നം സ്റ്റൈല്‍...

ഇമേജ്
പറഞ്ഞു വരുന്നത് ഇപ്പോഴത്തെ വൈറല്‍ വീഡിയോ ഗന്ഗ്നം സ്റ്റൈല്‍ നെ പറ്റി തന്നെ ആണ്. ഇത് എഴുതുന്ന ഈ സമയത്തിനിടക്ക് തന്നെ അത് നാല്പത്തി ഏഴു കോടി ആള്‍ക്കാര്‍ കണ്ടു കഴിഞ്ഞു. ഇനിയും അതിനെപ്പറ്റി എഴുതി പ്രചരിപ്പിക്കേണ്ട കാര്യം ഇല്ല. ഇന്‍റര്‍നെറ്റില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്നത് അത് തന്നെ. ജൂലൈ മാസത്തില്‍ പുറത്തിറങ്ങിയ ഈ ഗന്ഗ്നം ഗാനം ഞാന്‍ കേള്‍ക്കുന്നത് സെപ്റ്റംബര്‍ അവസാനം ആണ്. അന്ന് ഏകദേശം മുപ്പതു കോടി ആള്‍ക്കാര്‍ കണ്ടതെ ഉള്ളരുന്നു. കൃത്യമായി പറഞ്ഞാല്‍ സെപ്റ്റംബര്‍ 28നു ആദ്യം കാണുമ്പോള്‍ 292 മില്യണ്‍ ആരുന്നു കണ്ട കണക്ക്. തൊട്ടു പിറ്റേ ദിവസം തന്നെ അത് 302 ആയി അന്നാദ്യമായാണ് "മില്യണ്‍നു ഒന്നും ഒരു വില ഇല്ലേടേ..!! " എന്ന് ചോദിച്ചു പോയത്. കാരണം അത് വരെ ഈ മില്യണ്‍ വ്യൂസ് എന്ന് പറയുന്നത് അക്ഷരാര്‍ഥത്തില്‍ വല്യ കണക്ക് ആരുന്നു. സത്യത്തില്‍ 9GAG ന്റെ ഫേസ്ബുക്ക്‌ പേജില്‍ കേറി കളിക്കുമ്പോഴാണ് ഈ ചുള്ളന്റെ കുറെ ഫോട്ടോയും പിന്നെ ഗന്ഗ്നം സ്റ്റൈല്‍ എന്ന പേരും ഒക്കെ കണ്ടത്. ആദ്യം അത്ര കാര്യം അക്കിയില്ലെങ്കിലും വടക്കന്‍ കൊറിയയെയും തെക്കന്‍ കൊറിയയെയും വച്ച് ഒരു വര്‍ണന കണ്ടപ്പോള...

അപ്പൊ അങ്ങനെയാണ് ഷൊര്‍ണൂര്‍ ജങ്ക്ഷന്‍ ഉണ്ടായത്

ഇമേജ്
ഒരു പഴേ പെരുന്നാള് കാലത്താണ് നാട് കാണലിന്റെ ഭാഗമായി വടക്കന്‍ കേരളത്തിലേക്ക് ആദ്യമായി പോകാന്‍ ഒരു അവസരം ഒത്തു വന്നത്. ഏതോ ഒരു അവധിക്കാലത്ത്‌ മലനാട്ടില്‍ നിന്നും ഇറങ്ങി കൊടുങ്ങല്ലൂരമ്മയുടെ മണ്ണില്‍ ചുറ്റി നടക്കുന്ന സമയം. നമ്മടെ ഒരു ഗെഡി ശ്രീ അപ്പക്കാള അവര്‍കളുടെ സ്വവസതിയില്‍ ചുമ്മാ ഈച്ചയും അടിച്ചു ഇരിക്കുന്ന ഒരു ദിവസം. അത്തവണത്തെ  പെരുന്നാളിന്റെ (വലിയ പെരുന്നാള്‍ ആണോ ചെറിയ പെരുന്നാള്‍ ആണോ എന്ന് കൃത്യമായി ഓര്‍മയില്ല) തലേന്നാള്‍ ആണ് ഇത്. അങ്ങനെ പ്രത്യേകിച്ചു പണി ഒന്നും ഇല്ലാതെ അങ്ങനെ ഇരിക്കുന്ന സമയം. എന്തോ വെട്ടു കേസ് കാരണം കൊടുങ്ങല്ലൂര്‍ നഗരം മൂന്നു ദിവസത്തേക്ക് ഹര്‍ത്താല്‍ മഹോത്സവം നടത്തുകയാണ്. മൂന്നു പാര്‍ട്ടിക്കാരുടെയും സഹകരണം മൂലം ആണ് അത് മൂന്നു ദിവസം നീളുന്ന മഹോത്സവം ആയതു. അങ്ങനെ ഒരു ഗതിയും ഇല്ലാതെ ഇരിക്കുമ്പോഴാണ് കാള പെരുന്നാള്‍ കൂടാന്‍ പച്ചാളത്തിന്റെ വീട്ടില്‍ പോകുന്ന കാര്യം സൂചിപിച്ചത്. നമ്മുടെ മഹാനടന്‍ പച്ചാളം പെരുന്നാള് കൂടാന്‍ വിളിച്ചിട്ട് പോകതിരിക്കയോ. അചിന്തനീയം. പാലക്കാടന്‍ സുന്ദരിയായ പറളി ഗ്രാമം ആണ് പച്ചാളത്തിന്റെ സ്വദേശം. ആദ്യമായി ഭാരതപ്പുഴയുടെ തീരങ്ങള...