പോസ്റ്റുകള്‍

മെഡുല്ല ഒബ്ലാംകട്ട (നടുവിലെ കൊഞ്ചം പക്കത്തെ കാണൂം)

ഇമേജ്
കുംഭ മാസം, കത്തുന്ന പകലുകളും ചെറുകുളിരുള്ള രാവുകളുമായി തുടങ്ങി ഉത്സവത്തിമിർപ്പിന്റെ ദിനങ്ങൾ. ആദ്യത്തെ ചൊവ്വാഴ്ച്ചയാണ്‌ പത്താം ഉത്സവം. ഒന്നാം ദിവസം തന്നെ തുടങ്ങുന്ന രാത്രിപരിപാടികൾ. ലോകത്തിന്റെ ഏത്‌ കോണിൽ ആണെങ്കിലും ഈ സമയത്ത്‌ എങ്ങനെയും നാട്ടിലെത്താൻ ഈ ദേശക്കാർ മുഴുവൻ ശ്രമിക്കും. ഒരു തവണ പോലും ഉത്സവം കൂടാതെ പോയതായി ഓർമ്മയിലില്ല. ഇത്തവണയും മെഗാബീറ്റ്സിന്റെ ഗാനമേളയും കെപിഎസിയുടെ നിത്യഹരിത നാടകം നീലക്കുയിലും ഒക്കെ കണ്ട്‌ ആഘോഷമായി തുടങ്ങിയതാണ്‌.  എട്ടാം ദിനം ഞായറാഴ്ച കുറച്ച്‌ ബന്ധൂഗൃഹ സന്ദർശനവും കഴിഞ്ഞ്‌ ടൗൺ ക്ലബ്ബിൽ പതിവ്‌ സൊറപറഞ്ഞിരിക്കയായിരുന്നു. ടി ദിവസം ഗാനമേള ആയതിനാലും 2,3 ദിവസം മൂകാംബികായാത്ര കാരണം കുറച്ച്‌ പരിപാടികൾ കാണാൻ കഴിയാതെ പോയതിനാലും സൊറപറച്ചിൽ നേരത്തെ അവസാനിപ്പിച്ച്‌ 9.30ഓട്‌ കൂടി ക്ലബ്ബിൽ നിന്നും യാത്രപറഞ്ഞിറങ്ങി. പലവഴിക്കായി എല്ലാവരും സ്വവസതികളിലേക്ക്‌ യാത്ര തിരിച്ചു.  വലത്‌ വശത്തേക്ക്‌ തന്നെ തിരിയേണ്ടിയിരുന്നതിനാൽ ദേശീയപാതയുടെ വലത്‌ വശത്ത്‌ കൂടി തന്നെ ഓരം ചേർന്ന് വലിയ വേഗത ഇല്ലാതെ എന്റെ ഇരുചക്രവാഹനം ഞാൻ ഓടിച്ചു. സിനിമാനായകന്മാരെ പോലെ എതിരെയടിക്കുന്ന കാറ്റിൽ ...

സുഹൃത്ത്

ഇമേജ്
വൈകുന്നേരമാണ് പിറന്നാൾ ആശംസിക്കാൻ വിളിച്ചത്. എന്നാൽ എല്ലാരേയും പോലെ 'താങ്ക്സ് ' പറയാതെ ഒരു മറുചോദ്യം എറിഞ്ഞു. "മറന്ന് പോയി അല്ലേ. ഇപ്പോൾ ഫേസ്ബുക്കിൽ കണ്ടിട്ട് ഓർത്തതല്ലേ ?? ". ഒരൽപം ചുറ്റിക്കുന്ന ചോദ്യമായിരുന്നു. പക്ഷേ ഉത്തരം മുട്ടിയില്ല. എന്റെ മറുപടി വളരെ ലളിതമായിരുന്നു. "അതിന് നമ്മൾ ഫേസ്ബുക്കിൽ ഫ്രണ്ട്സ് അല്ലല്ലോ ..!" "അത് ശരിയാണല്ലോ. അപ്പൊ ഓർത്ത് തന്നെ വിളിക്കുന്നതാ ?!" "എന്താ സംശയം ?" "അല്ല, അങ്ങനെ ഓർത്ത് വയ്ക്കാൻ പറ്റും അല്ലേ... ?" " ഫെയ്സ്ബുക്ക് ഫ്രണ്ട് അല്ല, റിയൽ ലൈഫ് ഫ്രണ്ട് അല്ലേ. അപ്പോൾ കുറച്ചൊക്കെ ഓർത്ത് വയ്ക്കാം " " :) "

ചെമ്പരത്തി

ഇമേജ്
സുന്ദരിയായ ചെമ്പരത്തിക്കും ഒരു കഥയുണ്ട്‌, അടിച്ചമർത്തലിന്റെ കഥ. താളിയായി മുടിയഴകിന്‌ സൗന്ദര്യമേകാനും മേനിയഴകിന്‌ മാറ്റുകൂട്ടുവാനും ഇടിച്ചുപിഴിയപ്പെട്ടിട്ടും "ഭ്രാന്തന്റെ പൂവടയാളം " എന്ന് മുദ്ര ചാർത്തപ്പെട്ട തഴയലിന്റെ കഥ.  ചുവപ്പിന്റെ പ്രണയം പനിനീർപ്പൂവിനും ചുവപ്പിന്റെ വിരഹം ഗുൽമോഹറിനും പതിച്ചുകൊടുത്തത്‌ പോലെ ചുവപ്പിന്റെ ഭ്രാന്തത ചെമ്പരത്തിക്ക്‌ പത ിച്ച്‌ കൊടുത്തത്‌ ആരാണാവോ? ചെമ്പരത്തിയും ഒരു പൂവാണ്‌. ചുവപ്പിന്റെ സൗന്ദര്യം തുളുമ്പുന്ന പൂവ്‌. എന്നും എപ്പോഴും എവിടെയും പൂക്കുന്നത്‌ മാത്രമണെന്ന് തോന്നുന്നു അത്‌ ചെയ്ത തെറ്റ്‌. എപ്പോഴും ഒപ്പവുണ്ടാവുന്ന ഉപകാരികളേക്കാലും, വല്ലപ്പോഴും വരുന്ന വിരുന്നുകാർ ആണല്ലോ നമുക്ക്‌ വലുത്‌!

ചില ചിന്തകൾ

സ്വതവേ സാഞ്ചാരപ്രിയനായ ഞാൻ ഈയടുത്തായി ഒരു വരി വായിക്കാനിടയാവുകയുണ്ടായി. "The world is a book and those who do not travel read only one page." ഇതായിരുന്നു അത്. ദേഹമാസകലം ഉള്ള രോമങ്ങളെല്ലാം എണീറ്റ് നിന്ന് പോവുകയുണ്ടായി. കുറച്ച് കാലത്തെ യാത്രകൾക്കിടയിൽ നിന്ന് തോന്നിയ ഒരു ചിന്തയായിരുന്നു അത്. ലോകം എത്ര വലുതാണെന്നും നമ്മൾ എത്ര ചെറുതാണെന്നും അതിൽ എത്ര സുന്ദരമായി പറഞ്ഞിരിക്കുന്നു. ഇന്ത്യാമഹാരാജ്യത്തിന്റെ 18 സംസ്ഥാനങ്ങൾ കഴിഞ്ഞ ഒരു വർഷം കൊണ്ട് കടന്നു പോയി. ചുട്ടുപൊള്ളിക്കുന്ന ചൂടും അസ്ഥിതുളയ്ക്കുന്ന തണുപ്പും കടപുഴക്കുന്ന കാറ്റും പെയ്തുതകർക്കുന്ന മഴയും എല്ലാം ഇതിനിടയിൽ കണ്ടു. ഹിമവാന്റെ മഞ്ഞു പുതച്ച ഗിരിശ്രംഗങ്ങളും ഗംഗാമായിയുടെ ശാന്തസുന്ദര ഭാവങ്ങളും ഒക്കെ. യാത്ര നിങ്ങളുടെ മനസ്സിനെ വലുതാക്കുന്നു. നാം എത്ര ഭാഗ്യം ചെയ്തവർ ആണെന്നും നമുക്ക് ഇല്ലായ്മകൾ കുറവാണെന്നും മനസ്സിലാക്കിയെടുത്തു. ഇനി ഒരു സ്വപ്നം ഉണ്ട്. എങ്ങോട്ടെന്നില്ലാതെ ഒരു യാത്ര പോകണം. ഒരു ട്രെയിനിൽ കയറി നേരെ നാഗ്പൂർ എത്തണം. അത് മാത്രമേ പ്ളാൻ ചെയ്യാൻ പാടുള്ളൂ. അവിടെ നിന്ന് തീരുമാനിക്കണം ഏത് ദിക്കിലേക്ക് പോകണം എന്ന്. ഏതാണ്ട് ...

കാത്തിരിപ്പ്

കാത്തിരിക്കാൻ ആരുമില്ലെന്ന് കരുതി വ്യസനപ്പെടാതിരിക്കുക. നിങ്ങളെയും കാത്ത് ഒരാൾ ഇരിപ്പുണ്ട്. ആർക്കും വേണ്ടപ്പെടാത്തവർക്കും എല്ലാവർക്കും വേണ്ടപ്പെട്ടവർക്കും വേണ്ടി അയാൾ/അവൾ കാത്തിരിപ്പുണ്ട്. അപ്പുറം കാണാത്ത ആ വളവിന്റെ മറവിലായി, ചൂളം വിളിച്ചു പായുന്ന തീവണ്ടിയിലായി, അമ്പലക്കുളത്തിലെ താമരവള്ളിയിലായി, ഇരുളിൽ ഇഴയുന്ന ശീൽക്കാരങ്ങളിലായി, നീന്തൽക്കയതിന്റെ ആഴങ്ങളിലായി, ഒരിക്കലും ഒന്നിക്കാനാകാത്ത ആ ഇരുമ്പ് പാളങ്ങളിലായി, എരിയുന്ന ചുവപ്പ് നാളങ്ങളിലായി, മൂർച്ചയേറിയ വായ്ത്തലയിലായി, പെയ്തൊഴിയാത്ത പേമാരിയിലായി, ആകാശം പിളരും ഇടിമിന്നലിലായി, കാർന്ന് തിന്നുന്ന വ്യാധികളിലായി, അങ്ങനെ വർണ്ണനീയവും അവർണ്ണനീയവുമയ എന്തിലുമായി. ഒരിക്കൽ കാത്തിരിപ്പിന് വിരമാമിടാൻ നമ്മൾ കണ്ടുമുട്ടും. കാത്തിരിക്കാൻ ഒരാളുണ്ട്, ഏവർക്കും. കാത്തിരിപ്പിന്റെ നീളം പലതെന്നു മാത്രം...

യൂണിവേഴ്സിറ്റി പ്ളേയർ ...

ഇമേജ്
MH ഇൽ ലൂക്കോച്ചന്റെ മുറിയിൽ അങ്ങനെ ഇരിക്കുമ്പോഴാണ് P P ശിശു വന്ന് ഒരു ആഗ്രഹം പറയുന്നത്. " അളിയാ, എനിക്ക് ഫുട്ബോൾ കളിക്കണം. നമുക്ക് ടൈഗർ ഫൈവിന് ടീം ഇറക്കണം. " ലൂക്കോചൻ എന്നെ നോക്കി ഒന്ന് ചിരിച്ചു. ശിശുവിന്റെ പതിവ് തമാശ എന്ന ഭാവം. ലൂക്കോച്ചന്റെ ലാപ്ടോപ്പിൽ " ല ലിഗ "യുടെ സ്കോർ നോക്കി കൊണ്ടിരുന്ന ചന്തു ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി. " ങ്ങൾക്കെന്താ മനുഷ്യാ , തലക്ക് വല്ല ഇളക്കവും തട്ടിയോ ?? ". സംഭവം ഇവർ എല്ലാം ഞെട്ടിയതിനു കാരണം ഉണ്ട്. ഈ ടൈഗർ ഫൈവ് അത്ര ചില്ലറ കളി ഒന്നും അല്ല. ശിശു അവന്റെ റൂമിൽ നിന്ന് ഇവിടെ വന്നു പറയണം എങ്കിൽ ഇതല്പം സീരിയസ് ആയ ഒരു ആഗ്രഹം തന്നെ ആവണം.  നമ്മുടെ കോളേജിലെ ഒരു വമ്പൻ പോരാട്ടം തന്നെ ആണ് ടൈഗർ ഫൈവ് . UG പിള്ളേരുടെ വാശിയും അന്തസ്സിന്റെയും അഭിമാന പോരാട്ടം ആയ ടൈഗർ ഫൈവ്. MH ഉം താമരയും തമ്മിലുള്ള മൂപ്പിളമ തർക്കത്തിന്റെയും വേദി. MH എന്നത് ഞങ്ങടെ താവളം ആയ മെൻസ് ഹോസ്റ്റലും താമര എന്നത് MH ന്റെ ബദ്ധശത്രുക്കൾ ആയ താമരശ്ശേരി എന്ന അയൽ ഹോസ്റ്റലും ആണ്. ശെരിക്കും ടൈഗർ ഫൈവ് ഒരു ഫുട്ബോൾ ടൂർണമെന്റ് ആണ്. 5 പേർ മാത്രം ഉള്ള ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ...

സാറ് മലയാളിയാ...??!! മ്മളും മലയാളിയാട്ടോ

ഇമേജ്
ഒരു വൈകുന്നേരം ആറ്റിങ്ങൽ നമ്മുടെ താവളത്തിൽ ഇങ്ങനെ ഇരിക്കുമ്പോഴാണ് അച്ചായാൻ ചോദിക്കുന്നത് "നമുക്ക് ചുമ്മാ എങ്ങോട്ടേലും ഒന്ന് കറങ്ങിയാലോ ?". അഷറവും ഉണ്ട് കൂടെ. ഈയപ്പൻ അകത്ത് ചോറിടുന്ന തിരക്കിൽ ആണ്. എങ്ങാനും ആറ്റിങ്ങൽ ചെന്നാൽ ഈയപ്പൻ അപ്പോഴേ ചോദിക്കും, ചോറിടണോ വേണ്ടയോ എന്ന്. ആസ്ഥാന പാചകക്കാരനും ആസ്ഥാന പ്രോഗ്രാമറും ഒരാൾ അയാൾ ഇങ്ങനെ ഒക്കെ ആകുമോ !  " അല്ല, എങ്ങോട്ട് പോകാനാണ് ഉദ്ദേശം ??" എങ്ങോട്ട് പോകാനും തയ്യാർ ആണെങ്കിലും എനിക്കും അതൊന്നു അറിയണ്ടേ.  " ഗോവ " അഷറു എടുത്ത വായ്ക്ക് പറഞ്ഞു. അച്ചായാൻ കേട്ട ഉടനെ പ്രതികരിച്ചത് ഇങ്ങനെ " ഇയാൾ വരുകേം ഇല്ല, ചുമ്മാ അലമ്പ് ഇറക്കുവാണോ !! ". സംഗതി അച്ചായാൻ പറഞ്ഞത് പോയിന്റ്‌ ആണ്. പല മാതിരി തിരക്കുകൾ കാരണം ആഷറു വരില്ല. ഈയപ്പൻ അടുക്കള ഭരണവും കുടുംബ ഭരണവും കാരണം നിന്ന് തിരിയാൻ സമയം ഇല്ല. ഞാൻ അച്ചായനോട് ചോദിച്ചു, ശെരിക്കും ആരൊക്കെ ആണ് പോകുന്നതെന്ന്. കുഞ്ഞുകുട്ടി പരാധീനങ്ങൾ ഇല്ലാത്തതിനാൽ ഈയുള്ളവനും അച്ചായനും ഉറപ്പ് ആണ്. മൊട്ട എങ്ങോട്ടേലും പോകാൻ മുട്ടി നിൽക്കുന്നത് കൊണ്ട് അവനും ഉറപ്പ് ആണ്. അവൻ കൊല്ലം ഒന്ന് രണ്ട് ആയി ഗോ...