പോസ്റ്റുകള്‍

ലോകകപ്പ് സ്മരണകൾ

ഇമേജ്
എല്ലാവർക്കും ഉണ്ടാകും ഓരോരോ ഓർമ്മകൾ. ലോകകപ്പ് ഓർമ്മകൾ ഓരോ നാല് കൊല്ലം കഴിയുമ്പോഴും ഓർമ്മയിൽ തെളിയും. 2003 : ക്രിക്കറ്റ്‌ ആരാധന തലക്ക് കൊണ്ടുമ്പിരി കൊണ്ടിരിക്കുന്ന കുട്ടിക്കാലം. കളി എന്നാൽ ക്രിക്കറ്റ്‌ എന്ന് മാത്രം അറിയാവുന്ന ഒരു കൌമാരക്കാരൻ. കളിച്ച് നടക്കുന്നതിന് തല്ല് കൊണ്ടിട്ടും ഞാൻ നന്നാവൂല്ല എന്ന പതിവ് പല്ലവി. പത്താം ക്ലാസ് പരീക്ഷക്കിടയിൽ കൃത്യമായി വന്ന് സീൻ കോന്ട്ര ആക്കിയ ലോകകപ്പ്. കളി കാണാതെ ഇരുന്ന് പഠിക്കണം എന്ന പിതൃവചനം പേടിച്ച്, ഒളിച്ച് ഒളിച്ച് കളി കണ്ട ദിനങ്ങൾ. സെമിയിൽ ഇന്ത്യ ജയിച്ചപ്പോൾ "ഫൈനൽ എന്തായാലും ഞാൻ കാണും" എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. ടോസ്സ് നേടി ഇന്ത്യ ബൌളിംഗ് തിരഞ്ഞെടുത്തപ്പോൾ "ഇപ്പൊ പഠിക്ക്, നാളെ പരീക്ഷ ഉള്ളതല്ലേ. ഇന്ത്യേടെ ബാറ്റിംഗ് കാണാം" എന്ന് പറഞ്ഞ് അച്ഛൻ ആദ്യം തന്നെ പണി തന്നു. ഒന്നാം ഇന്നിങ്ങ്സ് കഴിഞ്ഞ് ഇന്ത്യക്ക് 360 റണ്ണിന്റെ വിജയലക്ഷ്യം ആയപ്പോൾ "ഇതിനി എന്ത് കാണാനാ, ഇന്ത്യ കളി തോൽക്കും എന്ന് ഉറപ്പല്ലേ." എന്ന സാന്ദർഭികമായ ഡയലോഗ് അടിച്ച് അച്ഛൻ പണി തന്നു. കളി കാണാത്തതിന്റെ സങ്കടവും കളി തോറ്റതിന്റെ സങ്കടവും ഒന്നിച്ച് ! ...

സുവിശേഷങ്ങൾ

ഇമേജ്
ബജറ്റ് ദിവസം രാത്രി ആണ് ഭയ്യ വിളിക്കുന്നത്. ജന്മം കൊണ്ട് മലയാളി ആണെങ്കിലും ബിലാസ്പൂരിൽ ജനിച്ച് ഉത്തരേന്ത്യയിൽ പണിയെടുത്ത് ജീവിച്ച് ആണ്ടിൽ ഒരിക്കൽ മാത്രം നാട്ടിൽ വന്ന് പോകുന്ന ഭയ്യ മലയാളി എന്ന നിലയിൽ ഊറ്റം കൊള്ളുന്ന ആൾ ആണ്. മലയാള സംസ്കാരത്തെയും മണ്ണിനെയും പറ്റി വാതോരാതെ സംസാരിക്കുകയും നമ്മുടെ വിവരത്തിലും വിദ്യാഭ്യാസത്തിലും മറ്റ് സംസ്ഥാനക്കാരോട് അല്പം അഹങ്കാരം കാണിക്കുകയും ചെയ്യുന്ന ഭയ്യ എന്നെ വിളിച്ചത് ഞെട്ടലോടെയായിരുന്നു.  " എന്തോക്കെയാടാ നാട്ടിൽ നടക്കുന്നത് ? ഇവന്മാർക്കൊന്നും യാതൊരു ഉളുപ്പും ഇല്ലേ. ബീഹാറിലെയും ഒക്കെ അസംബ്ലിയിൽ നടക്കുന്നത് കണ്ട് കളിയാക്കി ചിരിച്ചിട്ടുണ്ട്, നമ്മുടെ നാടും ആ അവസ്ഥയിൽ ആയല്ലോ! ഇങ്ങനെ ആണേൽ അവന്മാരും നമ്മളും തമ്മിൽ എന്താ വ്യത്യാസം ". ഭയ്യയുടെ സങ്കടം സത്യമാണ്. ദേശീയ മാധ്യമങ്ങൾ അത്യാവശ്യം നല്ല കവറേജ് തന്നെ നല്കിയിട്ടുണ്ട്. ഒരു ഹിന്ദി പത്രത്തിന്റെ ഒന്നാം പേജിൽ എട്ടു കോളം വാർത്തയാണ് ഇത്. "കേരൾ വിധാനസഭാ മേം ഹിംസാ" എന്ന തലക്കെട്ടിൽ!! 'ഉളുപ്പ്' എന്ന വികാരം തടയാൻ ഖദറിന് കഴിയും എന്നാണ് പൊതുവെ ഉള്ള വയ്പ്പ്.  ബജറ്റ് അവതരണത്ത...

മെഡുല്ല ഒബ്ലാംകട്ട (നടുവിലെ കൊഞ്ചം പക്കത്തെ കാണൂം)

ഇമേജ്
കുംഭ മാസം, കത്തുന്ന പകലുകളും ചെറുകുളിരുള്ള രാവുകളുമായി തുടങ്ങി ഉത്സവത്തിമിർപ്പിന്റെ ദിനങ്ങൾ. ആദ്യത്തെ ചൊവ്വാഴ്ച്ചയാണ്‌ പത്താം ഉത്സവം. ഒന്നാം ദിവസം തന്നെ തുടങ്ങുന്ന രാത്രിപരിപാടികൾ. ലോകത്തിന്റെ ഏത്‌ കോണിൽ ആണെങ്കിലും ഈ സമയത്ത്‌ എങ്ങനെയും നാട്ടിലെത്താൻ ഈ ദേശക്കാർ മുഴുവൻ ശ്രമിക്കും. ഒരു തവണ പോലും ഉത്സവം കൂടാതെ പോയതായി ഓർമ്മയിലില്ല. ഇത്തവണയും മെഗാബീറ്റ്സിന്റെ ഗാനമേളയും കെപിഎസിയുടെ നിത്യഹരിത നാടകം നീലക്കുയിലും ഒക്കെ കണ്ട്‌ ആഘോഷമായി തുടങ്ങിയതാണ്‌.  എട്ടാം ദിനം ഞായറാഴ്ച കുറച്ച്‌ ബന്ധൂഗൃഹ സന്ദർശനവും കഴിഞ്ഞ്‌ ടൗൺ ക്ലബ്ബിൽ പതിവ്‌ സൊറപറഞ്ഞിരിക്കയായിരുന്നു. ടി ദിവസം ഗാനമേള ആയതിനാലും 2,3 ദിവസം മൂകാംബികായാത്ര കാരണം കുറച്ച്‌ പരിപാടികൾ കാണാൻ കഴിയാതെ പോയതിനാലും സൊറപറച്ചിൽ നേരത്തെ അവസാനിപ്പിച്ച്‌ 9.30ഓട്‌ കൂടി ക്ലബ്ബിൽ നിന്നും യാത്രപറഞ്ഞിറങ്ങി. പലവഴിക്കായി എല്ലാവരും സ്വവസതികളിലേക്ക്‌ യാത്ര തിരിച്ചു.  വലത്‌ വശത്തേക്ക്‌ തന്നെ തിരിയേണ്ടിയിരുന്നതിനാൽ ദേശീയപാതയുടെ വലത്‌ വശത്ത്‌ കൂടി തന്നെ ഓരം ചേർന്ന് വലിയ വേഗത ഇല്ലാതെ എന്റെ ഇരുചക്രവാഹനം ഞാൻ ഓടിച്ചു. സിനിമാനായകന്മാരെ പോലെ എതിരെയടിക്കുന്ന കാറ്റിൽ ...

സുഹൃത്ത്

ഇമേജ്
വൈകുന്നേരമാണ് പിറന്നാൾ ആശംസിക്കാൻ വിളിച്ചത്. എന്നാൽ എല്ലാരേയും പോലെ 'താങ്ക്സ് ' പറയാതെ ഒരു മറുചോദ്യം എറിഞ്ഞു. "മറന്ന് പോയി അല്ലേ. ഇപ്പോൾ ഫേസ്ബുക്കിൽ കണ്ടിട്ട് ഓർത്തതല്ലേ ?? ". ഒരൽപം ചുറ്റിക്കുന്ന ചോദ്യമായിരുന്നു. പക്ഷേ ഉത്തരം മുട്ടിയില്ല. എന്റെ മറുപടി വളരെ ലളിതമായിരുന്നു. "അതിന് നമ്മൾ ഫേസ്ബുക്കിൽ ഫ്രണ്ട്സ് അല്ലല്ലോ ..!" "അത് ശരിയാണല്ലോ. അപ്പൊ ഓർത്ത് തന്നെ വിളിക്കുന്നതാ ?!" "എന്താ സംശയം ?" "അല്ല, അങ്ങനെ ഓർത്ത് വയ്ക്കാൻ പറ്റും അല്ലേ... ?" " ഫെയ്സ്ബുക്ക് ഫ്രണ്ട് അല്ല, റിയൽ ലൈഫ് ഫ്രണ്ട് അല്ലേ. അപ്പോൾ കുറച്ചൊക്കെ ഓർത്ത് വയ്ക്കാം " " :) "

ചെമ്പരത്തി

ഇമേജ്
സുന്ദരിയായ ചെമ്പരത്തിക്കും ഒരു കഥയുണ്ട്‌, അടിച്ചമർത്തലിന്റെ കഥ. താളിയായി മുടിയഴകിന്‌ സൗന്ദര്യമേകാനും മേനിയഴകിന്‌ മാറ്റുകൂട്ടുവാനും ഇടിച്ചുപിഴിയപ്പെട്ടിട്ടും "ഭ്രാന്തന്റെ പൂവടയാളം " എന്ന് മുദ്ര ചാർത്തപ്പെട്ട തഴയലിന്റെ കഥ.  ചുവപ്പിന്റെ പ്രണയം പനിനീർപ്പൂവിനും ചുവപ്പിന്റെ വിരഹം ഗുൽമോഹറിനും പതിച്ചുകൊടുത്തത്‌ പോലെ ചുവപ്പിന്റെ ഭ്രാന്തത ചെമ്പരത്തിക്ക്‌ പത ിച്ച്‌ കൊടുത്തത്‌ ആരാണാവോ? ചെമ്പരത്തിയും ഒരു പൂവാണ്‌. ചുവപ്പിന്റെ സൗന്ദര്യം തുളുമ്പുന്ന പൂവ്‌. എന്നും എപ്പോഴും എവിടെയും പൂക്കുന്നത്‌ മാത്രമണെന്ന് തോന്നുന്നു അത്‌ ചെയ്ത തെറ്റ്‌. എപ്പോഴും ഒപ്പവുണ്ടാവുന്ന ഉപകാരികളേക്കാലും, വല്ലപ്പോഴും വരുന്ന വിരുന്നുകാർ ആണല്ലോ നമുക്ക്‌ വലുത്‌!

ചില ചിന്തകൾ

സ്വതവേ സാഞ്ചാരപ്രിയനായ ഞാൻ ഈയടുത്തായി ഒരു വരി വായിക്കാനിടയാവുകയുണ്ടായി. "The world is a book and those who do not travel read only one page." ഇതായിരുന്നു അത്. ദേഹമാസകലം ഉള്ള രോമങ്ങളെല്ലാം എണീറ്റ് നിന്ന് പോവുകയുണ്ടായി. കുറച്ച് കാലത്തെ യാത്രകൾക്കിടയിൽ നിന്ന് തോന്നിയ ഒരു ചിന്തയായിരുന്നു അത്. ലോകം എത്ര വലുതാണെന്നും നമ്മൾ എത്ര ചെറുതാണെന്നും അതിൽ എത്ര സുന്ദരമായി പറഞ്ഞിരിക്കുന്നു. ഇന്ത്യാമഹാരാജ്യത്തിന്റെ 18 സംസ്ഥാനങ്ങൾ കഴിഞ്ഞ ഒരു വർഷം കൊണ്ട് കടന്നു പോയി. ചുട്ടുപൊള്ളിക്കുന്ന ചൂടും അസ്ഥിതുളയ്ക്കുന്ന തണുപ്പും കടപുഴക്കുന്ന കാറ്റും പെയ്തുതകർക്കുന്ന മഴയും എല്ലാം ഇതിനിടയിൽ കണ്ടു. ഹിമവാന്റെ മഞ്ഞു പുതച്ച ഗിരിശ്രംഗങ്ങളും ഗംഗാമായിയുടെ ശാന്തസുന്ദര ഭാവങ്ങളും ഒക്കെ. യാത്ര നിങ്ങളുടെ മനസ്സിനെ വലുതാക്കുന്നു. നാം എത്ര ഭാഗ്യം ചെയ്തവർ ആണെന്നും നമുക്ക് ഇല്ലായ്മകൾ കുറവാണെന്നും മനസ്സിലാക്കിയെടുത്തു. ഇനി ഒരു സ്വപ്നം ഉണ്ട്. എങ്ങോട്ടെന്നില്ലാതെ ഒരു യാത്ര പോകണം. ഒരു ട്രെയിനിൽ കയറി നേരെ നാഗ്പൂർ എത്തണം. അത് മാത്രമേ പ്ളാൻ ചെയ്യാൻ പാടുള്ളൂ. അവിടെ നിന്ന് തീരുമാനിക്കണം ഏത് ദിക്കിലേക്ക് പോകണം എന്ന്. ഏതാണ്ട് ...

കാത്തിരിപ്പ്

കാത്തിരിക്കാൻ ആരുമില്ലെന്ന് കരുതി വ്യസനപ്പെടാതിരിക്കുക. നിങ്ങളെയും കാത്ത് ഒരാൾ ഇരിപ്പുണ്ട്. ആർക്കും വേണ്ടപ്പെടാത്തവർക്കും എല്ലാവർക്കും വേണ്ടപ്പെട്ടവർക്കും വേണ്ടി അയാൾ/അവൾ കാത്തിരിപ്പുണ്ട്. അപ്പുറം കാണാത്ത ആ വളവിന്റെ മറവിലായി, ചൂളം വിളിച്ചു പായുന്ന തീവണ്ടിയിലായി, അമ്പലക്കുളത്തിലെ താമരവള്ളിയിലായി, ഇരുളിൽ ഇഴയുന്ന ശീൽക്കാരങ്ങളിലായി, നീന്തൽക്കയതിന്റെ ആഴങ്ങളിലായി, ഒരിക്കലും ഒന്നിക്കാനാകാത്ത ആ ഇരുമ്പ് പാളങ്ങളിലായി, എരിയുന്ന ചുവപ്പ് നാളങ്ങളിലായി, മൂർച്ചയേറിയ വായ്ത്തലയിലായി, പെയ്തൊഴിയാത്ത പേമാരിയിലായി, ആകാശം പിളരും ഇടിമിന്നലിലായി, കാർന്ന് തിന്നുന്ന വ്യാധികളിലായി, അങ്ങനെ വർണ്ണനീയവും അവർണ്ണനീയവുമയ എന്തിലുമായി. ഒരിക്കൽ കാത്തിരിപ്പിന് വിരമാമിടാൻ നമ്മൾ കണ്ടുമുട്ടും. കാത്തിരിക്കാൻ ഒരാളുണ്ട്, ഏവർക്കും. കാത്തിരിപ്പിന്റെ നീളം പലതെന്നു മാത്രം...