പോസ്റ്റുകള്‍

സാറ് ഡോക്ടറാ അല്ലേ !

ഇമേജ്
ചെങ്ങന്നൂർ കോളേജിന്റെ ആ ഓടിട്ട കെട്ടിടത്തിന്റെ വരാന്തയിൽ വരാന്തയിൽ ചിന്താഗാത്രനായി നിൽക്കുന്ന കമ്പോസർ ശിശുവിനെ ആ ശബ്ദം ഉണർത്തി. "എന്താ പേര്?" "പി പി ശിശു. നിന്റെയോ?" "ലൂക്കോച്ചൻ. പുതിയ അഡ്മിഷൻ ആണോ" ശി: "അതെ. നമ്മൾ ഒരേ ക്ലാസ്സിൽ ആണല്ലേ!" ലൂ: "അതെ. ഇനി രണ്ടു കൊല്ലം നമുക്ക് തകർക്കാമെന്നേ." ശി: "ഓ" ( മുടിഞ്ഞ പഠിപ്പിസ്റ്റ് ആണെന്ന് തോന്നുന്നു, കണ്ണട ഒക്കെ ഉണ്ടല്ലോ. എന്തായാലും കാര്യമായി കുറച്ച് കാര്യവിവരമുള്ള ഒരാളുടെ കൂടെ പഠിച്ചാലേ രക്ഷപെടാൻ സാധിക്കൂ) ലൂ: "എന്താ ആലോചിക്കുന്നത് ?" ശി: "ഏയ്‌, ഒന്നുമില്ല" ലൂ: "ഞാൻ വന്നപ്പോഴേ ശ്രദ്ധിക്കുന്നതാ. ആ മുറി പ്രിൻസിപ്പാളിന്റേത് ആണോ?", അടുത്തുള്ള ആ മുറി ചൂണ്ടിക്കാട്ടി ലൂക്കോച്ചൻ ചോദിച്ചു. ശി: "അതെന്നാ തോന്നുന്നത്." ലൂ: "എന്താ സാറിന്റെ പേര്?" ശി: "എനിക്ക് അറിയില്ല. നമുക്ക് ആരോടേലും ചോദിക്കാം." ലൂ: "ഏയ്‌ അത് വേണ്ട, നമുക്ക് അല്ലാതെ കണ്ടുപിടിക്കാം." ശി: "അതെങ്ങനെ?" ലൂ: "സാറിന്റെ റൂമി...

വിജനതയിൽ

ഇമേജ്
പോകും വഴിയെല്ലാം വിജനമത്രേ അവൾ പോകും വഴിയെല്ലാം വിജനമത്രേ! അരയാലിന്റെ പിന്നിലൊളിച്ചിരുന്ന, അവളെ തിരയുന്നൊരെൻ കണ്ണുകൾ കണ്ടുകാണില്ല. അതോ അങ്ങനെയൊരു കണ്ണുകളെ അവൾ തിരഞ്ഞുകാണില്ലെന്നാണോ! പതിനാറിന്റെ പവിത്രത അങ്ങനെയൊരു തിരച്ചിൽ നടത്തിക്കാണില്ല എന്നാണോ? നിറമെഴുന്നൊരു പതിനേഴിൻ പരിണയം അവൾ കണ്ണുകളിൽ ഒളിപ്പിച്ചിരുന്നു. പോകും വഴി പിൻതുടർന്നൊരെൻ പാദമുദ്രകൾ പിന്നിലേക്ക് നോക്കാത്ത അവൾ കണ്ടതുമില്ല. അതോ മറവിയിലേക്ക് നടന്നകലാൻ കൊതിച്ച മനം തിരിഞ്ഞുനോക്കുന്നത് വിലക്കിയതോ! പാവാടയിൽ നിന്ന് പതിനെട്ടിന്റെ അരസാരിയിലേക്ക് മാറിയപ്പോഴും നോക്കകലം ദൂരെ മാത്രമായിട്ടും കാണാതെ പോയെൻ വിടർന്ന മിഴികൾ. പ്രതീക്ഷയാൽ വിടർന്ന മിഴികൾ പ്രണയത്താൽ വിടർന്ന മിഴികൾ എന്റെ സ്വപനങ്ങളാൽ വിടർന്ന മിഴികൾ. കൌമാരം തീരുന്ന പത്തൊൻപതിൽ, പിന്നിട്ട വഴികളിലൊന്നും കണ്ടുമുട്ടാതെ നോക്കകലം വിട്ട് കയ്യകലം അടുത്തെത്തിയിട്ടും നോക്കാതെ പോയി നീ എൻ ചുവന്ന മിഴികൾ. ചോര പൊടിഞ്ഞ് തുടങ്ങിയിരുന്നൊരെൻ നനഞ്ഞ മിഴികൾ. വിരഹത്തിന്റെ ചോര പൊടിഞ്ഞ മിഴികൾ. യൗവ്വനത്തിന്റെ ഇരുപതാമാണ്ടിൽ സുമംഗലിയുടെ തിരുന്നാളിന് പ്രാർഥനകൾ ഒക്കെയും...

പോളിയും പോളിടെക്നിക്കും

ഇമേജ്
പ്രേമിക്കുന്നതിനേക്കാൾ പാടാണ്  പ്രേമത്തിന് ടിക്കറ്റ്‌ കിട്ടാൻ. പ്രേമത്തിന് കണ്ണും കാതും മാത്രം അല്ല, പ്രേമത്തിന് ടിക്കറ്റും ഇല്ലത്രേ ! പ്രേമം സിനിമ കാണാൻ ടിക്കറ്റ്‌ കിട്ടാത്ത ഒരു ആരാധകന്റെ വാചകങ്ങളാണിത്. പ്രേമം എന്ന സിനിമ അത്ര വലിയ എന്തോ ഒരു സംഗതി ആണെന്നാണ്‌ ഈയുള്ള ദിവസങ്ങളിൽ ഇന്റർനെറ്റ്‌ പരത്തുന്ന ആർക്കും തോന്നുന്നത്. സംഗതി വലിയ സംഗതി ആണെന്ന് തന്നെ ആണ് പലരും പറഞ്ഞ അഭിപ്രായവും. നിരൂപണങ്ങളും സ്റ്റാറ്റസ് അപ്ഡേറ്റുകളും വായിച്ചിട്ട് അങ്ങനെ തന്നെയാണെന്ന് തോന്നുന്നുമുണ്ട്. ആലുവാപ്പുഴയുടെ തീരത്തെ ആ ചുരുളൻ മുടി (ചുരുളൻ മുടി എന്നതിനേക്കാൾ ബ്രഷ് മുടി എന്നതാവും ശരി!) പലരുടെയും സൗന്ദര്യസങ്കല്പങ്ങൾ തന്നെ മാറ്റിമറിച്ചു എന്ന് പറയുന്നതാവും ശരി. പ്രേമവും പ്രേമത്തിന് നിരൂപണങ്ങളും ഒന്നും അല്ല ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്. അങ്ങനെ സിനിമ കാണാതെ നിരൂപണം നടത്തുന്ന സിംഹഭാഗം വരുന്ന നിരൂപകരിൽ പെടുന്നവനും അല്ല ഈയുള്ളവൻ. പോളിയാണ് വിഷയം, നിവിൻ പോളി. നിവിൻ പോളി എന്ന നടൻറെ ഏതാണ്ട് എല്ലാ സിനിമകളും കണ്ട ഒരു പ്രേക്ഷകൻ ആണ് ഈയുള്ളവൻ. പോളി നല്ലൊരു നടൻ ആണെന്ന് ഞാനും പറയും. പക്ഷേ ഈയടുത്ത ദ...

ഇന്നലെ ഇന്ന് നാളെ

ഇമേജ്
"ഇന്നലകളെ തിരികെ വരുമോ കനവിന്‍ അഴകേ പിറകെ വരുമോ ഒന്നു കാണാന്‍ കനവ്‌ തരുമോ കുടെ വരുവാൻ ചിറകു തരുമോ" കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സുന്ദരമായ വരികൾ. ഒരുപാട് ഗതകാലസ്മരണകളെ ഉണർത്തുന്ന വരികൾ. ഓർമ്മകൾ അങ്ങനെയാണ്. പലതും സുഖമുള്ളതാണ്‌, പലതും തിരകെ ലഭിക്കാൻ നമ്മൾ ആഗ്രഹിക്കുന്നതുമാണ്, ചുരുക്കം ചിലത് മറക്കാനും. ഓർമ്മകൾ തിരിച്ച് കിട്ടണമെന്ന് ആഗ്രഹിക്കുന്നതും പഴയകാലത്തെ സ്നേഹിക്കുന്നതും തീവ്രമായ ഒരനുഭവമാണ്. ഗൃഹാതുരത്വം, അത് ഏറ്റവും സുന്ദരവും മനോഹരവുമായ അനുഭവം തന്നെ. ഓർമ്മകളുടെ തടവുകാരാണ് നമ്മൾ. ഓർമ്മകളെ താലോലിച്ച്, നഷ്ടനിമിഷങ്ങളിൽ നിർവൃതിയടയുന്നതിനിടെ പലപ്പോഴും നമ്മൾ മറന്നുപോകുന്ന ഒന്നുണ്ട്. ഇന്നിന്റെ സൗന്ദര്യം. ശരിക്കും ഒന്നാലോചിച്ചാൽ ഇന്നിന്റെ നല്ല നിമിഷങ്ങളെ നമ്മൾ നല്ലത് പോലെ ആസ്വദിക്കാതെ അത് ഓർമ്മകൾ ആയി മാറുമ്പോൾ അതിനെ ഓർത്ത് വേദനിക്കുന്നു, സന്തോഷിക്കുന്നു.  'ഓർമ്മകളും പഴയകാലവും ഒക്കെ നല്ലതായിരിക്കുന്നത് അത് കഴിഞ്ഞുപോയത്‌ കൊണ്ടാണ്.' ഓർമ്മകൾ മധുരതരമാണ്, എന്നാൽ അവ മധുരിക്കുന്നത് അവ ഓർമ്മകൾ മാറിയത് കൊണ്ടാണ്. ഇന്നത്തെ പല നല്ല നിമിഷങ്ങളേയും പലപ്പോഴും നമ്മൾ ശരിക്കും ആ...

അകലങ്ങൾ

ഇമേജ്
മഴമേഘം കരയാതിരിക്കുവതെങ്ങിനെ ഗ്രഹണത്തിന് താമര വാടാതിരിക്കുകതെങ്ങിനെ വാനമെരിയവേ നിലാവുറങ്ങുവതെങ്ങിനെ നീയില്ലയെങ്കിൽ ഹൃദയം നുറുങ്ങാതിരിക്കതെങ്ങിനെ പാടത്ത് വച്ച കോലത്തിന് സ്വന്തമെന്നാരാണുള്ളത്, നാട്ടിയവർ തന്നെ അത് എടുത്തുകളയുന്നു പിന്നീട്. കൈരേഖയും ഹൃദയരേഖയുമെല്ലാം ഭാവിപറയുന്നതെങ്കിൽ, കൈവിട്ട് നീ പോയശേഷവും ഈ കൈരേഖ മായാത്തതെന്ത്? കണ്ണുകളിൽ നിന്ന് കടലൊഴുകുന്നു, നീ വന്നുചേരും വരെ കനലൊഴുകുന്നു. ഒരിക്കൽ വന്നുകൂടിയിട്ട് ഒഴിഞ്ഞുപോകാൻ എന്റെ ഹൃദയം വാടകമുറിയല്ല. ദേഹത്തിൽ നിന്ന് ആത്മാവിനെ വേർപെടുത്താൻ പറയൂ, ചിലപ്പോൾ അതിന് കഴിഞ്ഞേക്കും! പക്ഷേ നിന്നെ ഹൃദയത്തിൽ നിന്ന് വേർപെടുത്താൻ പറയരുതൊരിക്കലും! കാണുന്ന കാഴ്ച്ചകളിൽ എല്ലാം നിൻ മുഖം മാത്രം, ഇന്നതെല്ലാമെൻ കനവുകളിൽ മാത്രം. കണ്ണുകളിൽ നിന്ന് കടലൊഴുകുന്നു, നീ വന്നുചേരും വരെ കനലൊഴുകുന്നു. പ്രേമത്തിന് കണ്ണുകൾ ഇല്ലയത്രേ! എന്നാൽ കാലുകൾ തീർച്ചയായും ഉണ്ട്. അല്ലെങ്കിൽ എന്നോട് പറയാതെ ഇത്ര ദൂരം ഓടിയകലുകയില്ല. ദേശാടനക്കിളികൾക്ക് കൂടുകൾ പലയിടത്ത് കാണും, പക്ഷേ എന്റെയുള്ളിലെ കൂട് നിനക്കായ്‌ മാത്രം. മീനിനെ തേടുന്ന കൊക്കായി മാറി ഞാൻ, അരികെ...

ഗോമാതാവും ചില ചിന്തകളും

ഇമേജ്
പല വിധ രാഷ്ട്രീയ അവസ്ഥകളെ എങ്ങനെ ലളിതമായ ഭാഷയിൽ വിശദീകരിക്കാം. ആദ്യമേ തന്നെ ജാമ്യം എടുക്കട്ടെ, ഇത് സ്വന്തം സൃഷ്ടി അല്ല! പല ഭാഗങ്ങളിൽ നിന്ന് തർജ്ജമ ചെയ്തതാണ്, ഒരല്പം കയ്യിൽ നിന്ന് ഇട്ടിട്ടുണ്ട് എന്ന് മാത്രം. വിശ്വപ്രസിദ്ധമായ ഒരു ഉദാഹരണം ആണ് രണ്ട് പശുക്കൾ. ലോകത്തൊട്ടാകെയുള്ള രാഷ്ട്രീയ സ്ഥിതികളെ എങ്ങനെ ലളിതമായ ഭാഷയിൽ വിശദീകരിക്കാം എന്നതിന്റെ ഉദാഹരണം ആണ് 'രണ്ട് പശുക്കൾ' എന്ന പ്രസിദ്ധമായ വിശദീകരണം. ഫ്യൂഡലിസം : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. മാടമ്പി അതിന്റെ ഭൂരിഭാഗം പാലും കൊണ്ട് പോകുന്നു, മൊത്തം വെണ്ണയും! യഥാര്‍ത്ഥ സോഷ്യലിസം ( യഥാര്‍ത്ഥ സ്ഥിതിസമത്വവാദം) : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. ഗവണ്മെന്റ് അതിനെ രണ്ടിനേയും എടുത്ത് എല്ലാവരുടെയും പശുക്കളുടെ ഒപ്പം ഒരു തൊഴുത്തിൽ കെട്ടുന്നു. നിങ്ങൾ എല്ലാ പശുക്കളെയും പരിപാലിക്കണം. ഗവണ്മെന്റ് നിങ്ങൾക്ക് ആവശ്യമുള്ള അത്രയും പാൽ ലഭിക്കുന്നു. സോഷ്യലിസം (സ്ഥിതിസമത്വവാദം) : നിങ്ങൾക്ക് രണ്ട് പശുക്കൾ ഉണ്ട്. ഗവണ്മെന്റ് ഒരു പശുവിനെ എടുത്ത് നിങ്ങളുടെ അയൽക്കാരന് നൽകുന്നു. നിങ്ങൾ ഒരു സഹകരണസംഘത്തിൽ ചേരാൻ നിർബന്ധിക്കപ്പെദുന്നു, അവിടെ നി...

ഒരു കളിക്കുറിപ്പ്

ഇമേജ്
കൊൽക്കത്ത കൊല്ലവർഷം 1190 മേടം 25 ഹൗറയിലെ വിശ്വപ്രസിദ്ധമായ രവീന്ദ്രസേതുവിൽ ഹൂഗ്ലി നദിയുടെ മുകളിൽ ഗംഗയിൽ നിന്നും വീശുന്ന ഇളം മന്ദമാരുതന്റെ തലോടലും ഏറ്റ്‌ നിൽക്കവേ ദിഗന്തം നടുങ്ങുമാറുച്ചത്തിൽ ഉയരുന്ന ആരവം കേട്ടാണ്‌ ഞാൻ അവിടേക്ക്‌ ശ്രദ്ധ തിരിച്ചത്‌. നദിക്കരയിൽ കുറച്ചകലെയായുള്ള കളിമൈതാനത്ത്‌ നിന്നായിരുന്നു ആ ആരവം. വിദ്യുത്ദീപങ്ങളുടെ പ്രകാശത്തിൽ കുളിച്ച്‌ നിന്ന ആ മൈതാനം എന്തോ വലിയ പോരാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയായിരുന്നു. ഇ പ്ര ലീ ഇലെ നാല്പത്തിനാലാം മത്സരത്തിൽ ഹൂഗ്ലിയുടെ തീരത്തെ ഏദൻ തോട്ടത്തിൽ കൊൽകത്ത പ്രഭുവിന്റെ തേരാളികളും പഞ്ചാബ്‌ രാജാവിന്റെ 11 അംഗരക്ഷകരും തമ്മിൽ നടന്ന ഇരുപത്‌-20 പോരാട്ടത്തിൽ ദേശവാസികളായ തേരാളികൾ ജയിച്ചതിന്റെ ആരവമായിരുന്നു അത്‌ !