തട്ടമിട്ട സുന്ദരി... തുടരുന്നു...


അങ്ങനെ.. ഒരു പാട് മനക്കനക്ക്കളോടെ മൂവര്‍ സംഘം തട്ടമിട്ടആ സുന്ദരിയുമായി, ബസില്‍ യാത്ര തുടര്‍ന്നു... അങ്ങനെ ഏറെനേരത്തെ യാത്രയ്കൊടുവില്‍ ബസ്സ് തൃശൂര്‍ എത്തി.

ചക്കരയും പിള്ളേരും തട്ടമിട്ട സുന്ദരിയോടൊപ്പം ഇറങ്ങി. തട്ടമിട്ട സുന്ദരി നേരത്തെ ഫോണ്‍ ചെയ്തുവന്നു പറഞ്ഞല്ലോ..!!
അത് അവളുടെ പിതാവിനെ ആരുന്നു. അങ്ങനെ അദ്ദേഹം ബസ്സ്സ്റ്റാന്‍ഡില്‍ കാത്തു നില്പുണ്ടാര്നു. "കാറുമായി..."

ഇതു കണ്ട ചക്കര ഒന്നു സന്തോഷിച്ചു , തങ്ങള്‍ ഇനിയും ബസ്സ്കയറി ബുദ്ധിമുട്ടേണ്ട എന്ന് കരുതി അവള്‍ കാര്‍വരുത്തിയതാണെന്നു ഓര്ത്തു "പാവം ചക്കര.."

ശേഷം എന്ത് നടന്നു എന്ന് ഊഹിക്കവുനത്തെ ഉള്ളൂ..
മൂവര്‍ സംഘത്തെ അവള്‍ തന്റെ പിതാവിന് ഇതു തന്റെ സുഹൃത്തുക്കള്‍ ആണെന്ന് പരിചയപെടുത്തി , അതിന്ശേഷം ഒരു മന്ദഹാസം പൊഴിച്ചു അവള്‍ കാറില്‍ കയറി യാത്ര ആയി....

ദോഷം പറയരുത് ഇവന്മാര്‍ മൂന്നും ഇതു വരെ തൃശൂര്‍ പോയിട്ടില്ല.
രായപ്പന്റെ പൈസയിലാണ് ഈ കളിയൊക്കെ..
അങ്ങനെ അറിയാത്ത നാട്ടില്‍ അസമയത്ത്‌ ചെന്നു പെട്ട അവന്മാര്‍ അടുത്തതായി എന്ത് എന്ന ചോദ്യത്തിന് .....
" ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല,, ഇതു നമ്മള്‍ മൂന്നു പേരും മാത്രം അറിഞ്ഞാല്‍ മതി. നലോമാതോരാള്‍ ഇത് ഒരിക്കലും അറിയാന്‍ പാടില്ലെനും ... സ്വന്തം വീടുകളിലെക് മടങ്ങുക.."

എന്ന ധീരമായ തീരുമാനം എടുത്തു. അതിന് ശേഷം എറണാകുളത്തേക്കുള്ള അടുത്ത ബസില്‍ കയറി യാത്രതിരിക്കാന്‍ തീരുമാനിച്ചു...
പാവം രായപ്പന്റെ കാശിലാണ്‌ ഈ പരിപാടി എല്ലാം..
എല്ലാവരും വീട്ടില്‍ ഓരോ നുണ പറഞ്ഞിരികയല്ലേ..
അപ്പോള്‍ കൊണ വീട്ടില്‍ വിളിച്ചു പറഞ്ഞു "രായപ്പന്റെ അമ്മൂമ്മേടെ ഷഷ്ടിപൂര്‍ത്തി കഴിഞ്ഞു താന്‍ തിരികെവരികയാണ് എന്ന് ."
അപ്പോള്‍ കൊണയുടെ പിതാവ് പറഞ്ഞു " ഞാന്‍ ഇപ്പൊ പെരുമ്പാവൂര്‍ ഉണ്ട് നമുക്കു ഒന്നിച്ചു പോകാം , ഞാന്‍എവിടെ വരണം???..."

കൊണ തൃശൂര്‍ നിന്നു കൊണ്ടു എങ്ങോട്ട് വരാന്‍ പറയാന്‍ !!!!
താന്‍ സുഹൃത്തുക്കള്‍ക്ക് ഒപപമാനെന്നും അവിടെ എത്തിക്കോല്ലാമെന്നും കൊണ പറഞ്ഞു ഒപ്പിച്ചു ...
രായപ്പന്‍ ആകെ കളി ഇളകി നില്‍കുകയാണ്‌ ...
അങ്ങനെ അവര്‍ അടുത്ത എറണാകുളം ബസ്സില്‍ കയറി..
രായപ്പന്‍ ആലുവ ടിക്കറ്റ്‌ എടുത്തു...
വഴിയില്‍ ഉടനീളം സുന്ദരിയെ മനസ്സില്‍ ശപിച്ചു കൊണ്ടു വിശപ്പ് കടിച്ചമര്‍ത്തി അവര്‍ യാത്ര തുടര്‍ന്നു..
ആലുവ എത്തരായപ്പോള്‍ ബസ്സ് കണ്ടക്ടര്‍ വന്നു , രാത്രി ആയതിനാല്‍ ബസ്സ് സ്റ്റാന്‍ഡില്‍ കയറുകയില്ലെന്നുംഅതിനാല്‍ അതിന് മുന്പ് ഇറങ്ങണമെന്നും ആവശ്യപെട്ടു..
കലി കയറി ഇരുന്ന രായപ്പന്‍ പുള്ളിയോട് തട്ടിക്കയറി ...
താന്‍ പോലീസില്‍ പരാതിപെട്ടാല്‍ ഇയടെ പണി പോകുമെന്ന് ഭീഷണി പെടുത്തി ...
ആദ്യം ഇതെല്ലം കേട്ട്‌ നിന്ന അങ്ങോര്‍ അവസാനം രായപ്പനോട് ചൂടായി അടി കിട്ടും എന്ന്ന ഘട്ടം ആയപ്പോള്‍..
ചക്കര ഒക്കെ കൂടി മാപ് പറഞ്ഞു പ്രശ്നം സോള്‍വ്‌ ആക്കി ..

വീട്ടിലെത്തിയ കൊണ വിശപ്പ്‌ കാരണം ഭക്ഷണം ആവശ്യപെട്ടപ്പോള്‍ , അവന്റെ അമ്മ ചോയിച്ചു ഷഷ്ടി പൂര്‍ത്തിസ്ഥലത്ത്‌ നിന്നും കഴിച്ചിട്ട് ആളെ കളിയാക്കുന്നോ എന്ന്...........!!!!!

ഈ ഒരു സംഭവത്തോടെ ചക്കര നന്നായെന്നു ആരെങ്കിലും കരുതിയെങ്കില്‍ തെറ്റി
ജാത്തി യാല്‍ ഉള്ളത്‌ തൂത്താല്‍ പോകുമോ.....!!!!!!

ഈ സംഭവത്തിനു ശേഷം ചക്കര അവളെ വര്‍ഗ ശത്രുവായി പ്രഗ്യാപിച്ചു ....

ഈ സുന്ദരിക്ക് അവസാന വര്ഷം ഒരു വിഷയം കിട്ടാതെ പോയപ്പോള്‍...
" അവള്‍ക്ക് അതെ പോയുള്ളൂ.. ഇതിലും കൂടുതല്‍ കിട്ടനമാരുന്നു...,,, എന്തായാലും ഇത് ഞാന്‍ പടക്കം പൊട്ടിച്ചുആഘോഷിക്കും...
രായപ്പനെ ഞാന്‍ ഈ സന്തോഷ വാര്ത്ത വിളിച്ച അറിയികട്ടെ...."
ഇങ്ങനെ ആയിരുന്നു കൊണയുടെ പ്രതികരണം...

അന്ന് താന്‍ ഉടക്കിയ കണ്ടക്ടര്‍യെ പേടിച്ചു രായപ്പന്‍ പിന്നെ ഇതു വരെയും സര്‍ക്കാര്‍ വണ്ടിയില്‍ കേറിയില്ല എന്നതാണ് മറ്റൊരു സത്യം.....!!!!!


ഇതും നിങ്ങൾക്കിഷ്ടപ്പെട്ടേക്കാം