പോസ്റ്റുകള്‍

ഓഗസ്റ്റ്, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തട്ടമിട്ട സുന്ദരി..

ഇമേജ്
ഇത് ആദ്യ വര്ഷം തന്നെ നടന്ന ഒരു കഥയാണ്.. എന്നാല്‍ വളരെ രഹസ്യമായി സൂക്ഷിക്കപെടുകയയിരുന്ന ഈ കഥ , മൂന്നാം വര്ഷം ആദ്യമാണ് ഞങ്ങള്‍ അറിയാനിടയായത്‌.. ഈ കഥയിലെ കഥാപാത്രങ്ങള്‍ ഇവരാണ്.. ചക്കര... (പുതിയതായി പരിചയപ്പെടുത്തേണ്ട ആവശ്യമില്ലലോ) കൊണ... രായപ്പന്‍... പിന്നെ കഥാനായിക തട്ടമിട്ട സുന്ദരിയും.. ഇതാണ് സര്‍വശ്രീ കൊണ അവര്‍കള്‍... നാല് പേര്‍ കൂടുന്നിടത്ത് ഇത് പോലെ മര്യാദരാമനയ ഒരാളെ നിങ്ങള്‍ക്ക്‌ വേറെ കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല... എന്നാല്‍ വൈകുന്നേരങ്ങളില്‍ പുലിമാടയിലെതുംപോള്‍ കൊണയ്ക്കുക എന്നതാണ് ഇവന്റെ പ്രധാന വിനോദം.. എന്ത് പറഞ്ഞാലും ഈ വിദ്വാന്‍ വെറുതെ കൊണച്ചോളും... ഈ കഥയില്‍ ഇവന്‍ ഒരു രക്തസാക്ഷി മാത്രമാണു ... ചക്കരയ്ക്കു താന്‍ അത്യാവശ്യം സുന്ദരന്‍ ആയിട്ടു കൂടി പെണ്‍കുട്ടികള്‍ ആരും തന്നെ നോക്കുന്നില്ല എന്ന പരാതിക്കരനാണു... അതു അവന്‍ നേരിട്ടു പറഞ്ഞിട്ടുള്ളതുമാണു.. അങ്ങനെ ഒരു വൈകുന്നേരം ഇവര്‍ മൂന്നു പേരും കൂടി നാട്ടിലേക്കു പോകാന്‍ ബസ്സ്‌ കാത്തു നില്‍ക്കുന്ന സമയം... ചക്കരയുടെയും ഈയുള്ളവണ്റ്റെയും ഒക്കെ സഹപാഠിയായ ആ തട്ടമിട്ട സുന്ദരി നാട്ടില്‍ പോകാനായി അവിടെ എത്തി..... ഇവന്‍മാറ്‍ക്കു സ്റ്റ്യ്

ഒരു തീവണ്ടി യാത്ര...

ഇമേജ്
ഇത് ആദ്യ വര്ഷം നടന്ന കഥയാണ് ... ഈയുള്ളവനും കുട്ടന്‍ തമ്പ്രാനും , ചെമ്പനും, ശ്രീനിവാസനും ഒക്കെ തീവണ്ടി യില്‍ ആണ് തിരിച്ചു പോയിരുന്നത്... അങ്ങനെ ഒരു തവണ പോകുന്ന വഴി... രണ്ടു സ്ത്രീജനങ്ങളും ഞങ്ങലോടോപ്പമുന്ടരുന്നു... അന്നത്തെ സമയത്ത് സ്ത്രീജനങ്ങളെയും കൊണ്ട് യാത്ര പോകുന്നത് ഒരു അഭിമാന ചിഹ്നമാരുന്നു ... അങ്ങനെ ചരിത്ര പ്രസിദ്ധമായ എയെലന്ദ്‌ എക്സ്പ്രസ്സ്‌ ആണ് ഞങ്ങള്‍ യാത്രയ്കായി തിരഞ്ഞെടുത്തത്‌.. റെയില്‍വേ സ്റ്റേഷന്‍ എതിയപോള്‍ തന്നെ നല്ല തിരക്ക്.. ഞങ്ങളെല്ലാം ലോക്കല്‍ കംപര്‍ത്മെന്റില്‍ ടിക്കറ്റ്‌ എടുത്തു... സാമ്പത്തികം ഒരു പ്രശ്നമാണല്ലോ..? അങ്ങനെ പറഞ്ഞ സമയത്തിന് മിനിട്ടുകള്‍ മുന്‍പേ... തീവണ്ടി എത്തിയില്ല .... ഞാന്‍ ഇന്ത്യന്‍ റെയില്‍വേയെ കുറ്റപെടുത്തിയതല്ല ... കന്യാകുമാരി-ബാംഗ്ലൂര്‍ വണ്ടി എങ്ങനെ പറഞ്ഞ സമയത്തിലും നേരത്തെ ഇതും.. കുറെ നേരം കാത്തു നിന്നു... അങ്ങനെ കാത്ത് കാത്ത് നിന്നു വണ്ടി വന്നു.. വന്നപോഴോ സൂചി കുത്താന്‍ ഇടമില്ലാത്ത അവസ്ഥ ... ആ സമയം ആ സ്ത്രീജനങ്ങളെയും കൊണ്ട് എങ്ങിനെ ലോക്കലില്‍ കേറാന്‍ ,,, അവസാനം റിസര്‍വേഷന്‍ കോച്ചില്‍ കയറാന്‍ തീരുമാനമെടുത്തു.. കാലെടുത്ത്‌ വയ്കുന്നതിനു തൊട്ടു

പുതിയ മുഖം...

ഇമേജ്
ചക്കരയെ പറ്റി പാവം എന്ന അഭിപ്രായം ഉയര്‍ന്നു വന്നതിനാലാണ് ഇത്.. അവന്‍ അത്ര പാവം ഒന്നും അല്ല.. ചക്കരയെ പോലെ ഒരു പിച്ചയെ നിങ്ങള്‍ക്ക് കാണാന്‍ കിട്ടിയെന്നു വരില്ല ചക്കരയുടെ എചിതരത്തിന് ഒരു ഉദാഹരണം ഞാന്‍ ഇവിടെ പറയാം മാര്‍ച്ച്‌ മാസം ഒന്നാം തീയ്യതി ആണ് ചക്കരയുടെ പിറന്നാള്‍ ഇത് അറിഞ്ഞ ഞങ്ങള്‍ പിശുക്കനായ ചക്കരയെ കൊണ്ട് ചെലവു ചെയ്യിക്കാന്‍ പ്ലാന്‍ ഇട്ടു എന്നാല്‍ ഇത് മണത്തറിഞ്ഞ ചക്കര തന്റെ സ്വന്തം വീട്ടിലേക്കു പോവുകയും അന്നേ ദിവസം രാവിലെ മാത്രമാണ് എത്തിയത് അതും നേരെ കലാലയത്തിലേക്ക് ... അവിടെ വച്ച് അവനെ പോക്കന്‍ ശ്രമിച്ചെങ്കിലും നടന്നില്ല അന്ന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന സ്വന്തം കൂട്ടുകാരിയോട് ഇന്ന് തന്റെ പിറന്നാള്‍ അല്ലെന്നും സര്ടിഫികടുകളില്‍ മാത്രമേ അങ്ങനെ ഉള്ളു എന്നും തന്റെ പിറന്നാള്‍ മറ്റൊരു ദിവസമാണെന്നും അവന്‍ കാച്ചി ,,പാവം അവള്‍ അത് വിശ്വസിക്കുകയും ചെയ്തു... ആ മാതിരി പിശുക്കത്തരം കയിലുള്ള അവനെ പാവം എന്ന്നു ആരും അറിയാതെ പോലും വിളിക്കരുത് ഒരു കാര്യം എന്തായാലും സമ്മതിച്ചേ പറ്റൂ വലിയ ഒരു കലാലയത്തില്‍ വീട്ടില്‍ നിന്നും മാറി താമസിച്ച് പഠിക്കാനെത്തിയ അവന്‍ അകെ കൊണ്ട് വന്നത് ഒരു പാന്റ്സും രണ്ടു

തെറി എന്ന രണ്ടക്ഷരം

ഇമേജ്
പല നാടുകളില്‍ നിന്നും ഒത്തു കൂടിയ ഈ സ്നേഹിതര്‍ക്കു ഒന്നിച്ചു കൂടിയിരിക്കാന്‍ പറ്റിയ ഒരു വലിയ സംഗതി ആരുന്നു ചീട്ടു കളി.... പുലിമടയില്‍ മടങ്ങി എത്തിയാല്‍ അങ്കം തുടങ്ങുകയായി കഴുതയും,റമ്മിയും, ബ്ലഫും , സെറ്റും , ൨൮ ഉം , 40 ഉം , ലേലവും ഒക്കെയായി എത്ര രാത്രികള്‍ ഞങ്ങള്‍ വെളുപ്പിച്ചിരിക്കുന്നു കളിയില്‍ ഭ്രാന്ത്‌ മൂത്ത് രാത്രി 2 മണിക്ക് എഴുന്നേറ്റ ചരിത്രവും ഉണ്ട്‌... ഈ രാത്രി കളിക്ക് മൂ പ്പ് കൂട്ടിയത് ഈയുള്ളവന്റെ മുറിയില്‍ അതിവസിച്ചിരുന്ന ടിങ്കുമോനും കൊമ്പനും ഒക്കെയാണ്.... ഇവന്‍ ടിങ്കുമോന്‍ .... നാടന്‍ പാട്ടിന്റെയും നാടന്‍ പെണ്ണുങ്ങളുടെയും ആരാധകനായ ഇവന്‍ നമ്മുടെ കലാഭവന്‍ മണിയുടെ നാട്ടുകാരനാണ്.. ഇതു കൊമ്പന്‍... തന്‍റെ ചുരുണ്ട മുടി നിവര്‍ത്തനം എണ്ണ ഒരാഗ്രഹം മാത്രമേ ഈ മാന്യ ദേഹത്തിനുള്ളൂ ... അങ്ങനെ തന്‍റെ മുടി നിവര്‍താനായി കൊമ്പന്‍ അതില്‍ പരീക്ഷിക്കാത്തതായി ഒന്നും ബാക്കിയില്ല അങ്ങനെ അമേദ്യതിന്റെ രൂക്ഷ ഗന്ധമുള്ള ഒരു ലേപനം അവന്‍ ഉപയോഗിക്കുമായിരുന്നു അതിന്‍റെ നാറ്റം കാരണം അന്ന് ഞങ്ങള്‍ എസ്കേപ്‌ ആകുമാരുന്നു.. അങ്ങനെ ചീട്ടു കളി രൂക്ഷമായ ഒരു രാത്രി... അറിയാമല്ലോ ചീട്ടു ആകുമ്പോ ആവേശം കൂടും അന്നും അത

ഇങ്ങനെ കൊല്ലല്ലേ അണ്ണാ.....

ഇമേജ്
തത്കാലം നമുക്കു കുട്ടണ്റ്റെ കഥയില്‍ നിന്നും അല്‍പം മാറി സഞ്ചരിക്കാം.. പുലിമടയിലെ എല്ലവരെയും പരിചയപ്പെടേണ്ടതല്ലെ... ചക്കരയെ പറ്റി ഒരു ചെറിയ രൂപം നിങ്ങള്‍ക്കു കിട്ടികാണുമല്ലോ, അറുത്ത കൈയ്ക്കു ഉപ്പു തേയ്ക്കാത്ത നല്ലഒന്നാംതരം പിശുക്കന്‍. അതു പോലെ തന്നെ തൊലിക്കട്ടിയുടെ കാര്യത്തിലും അവന്‍ സൂപ്പര്‍ ആരുന്നെന്നു മനസിലായല്ലോ. അവനെ പറ്റി എടുത്തു പറയേണ്ടതു, കലാലയ ജീവിതത്തിണ്റ്റെ ഒന്നാം വര്‍ഷം അവനും ഓന്തും കൂദി സ്റ്റേജില്‍അവതരിപ്പിച്ച കോമെഡി സ്കിറ്റ്‌ അയിരുന്നു. ഈ പരിപടിയില്‍ ഇവരെ കൂടാതെ കുറെ ആള്‍ക്കാര്‍ഉണ്ടായിരുന്നെങ്കിലും ഇവന്‍മാരുടെ പെര്‍ഫോമന്‍സ്‌,,,, "സമ്മതിക്കണം പ്രഭോ...!!" ഇതാനു ഓന്തു. ആളു അല്‍പം ചെറുതാണെങ്കിലുംദൈവം അതിനും കൂടി നാക്കു ഇവനുനല്‍കിയിട്ടുണ്ടു, ഈയടുത്തായാണു ഇവനു ഓന്ത്‌ എന്നവിളിപ്പേരു കിട്ടിയതു. ഏന്നാലും ഇവണ്റ്റെ സ്വഭാവത്തിനുചേര്‍ന്ന പേെരാണെന്നാനുഭൂരിപക്ഷാഭിപ്രായം . ഓന്തും ചക്കരയും കൂടി അന്നു ആസ്റ്റേജില്‍ കാണിച്ചു കൂട്ടിയതു. "എണ്റ്റമ്മോ..." അസ്സോസിയേേഷനു 2 പാര്‍ടിസിപെണ്റ്റ്സ്‌തികയ്ക്യാനായാണു ഇവരുടെസംഘത്തിനു അവസരം ലഭിച്ചതു. ഈയുള്ളവനും കൂടി ഉള്‍പെട്ട സംഘം നേരത്തെ

എരിതീയ്യില്‍ എണ്ണ

ഇമേജ്
കുട്ടന്‍ ഞങ്ങളെല്ലാം പറയുന്നതു കേട്ടു അര്‍ധമനസ്സോടെ അതു വിശ്വസിച്ചു. പിന്നീടു ഈ കഥയിലെ പ്രധാന കഥാപാത്രങ്ങളായ ഈ രണ്ട്‌ പേരെ പറ്റി പറയെണ്ടതാണു.. ഇവന്‍ "റേഞ്ചറ്‍" കുട്ടന്‍ വര്‍ഗ ശത്രുവായി പ്രഖ്യപിച്ചതാനു ഇവനെ.. ഈ സംഭവത്തിനു ശേഷം... കുട്ടന്‍ അമ്മയൊടു പരഞ്ഞു ഇവനു അടി വാങ്ങി കൊടുക്കാനിരുന്നതാണൂ ചെമ്പന്‍ സഹായിച്ചതു കൊണ്ടു അതു ഉണ്ടായില്ല എന്നാലും ഇവന്‍ വീട്ടില്‍ കയറിയാല്‍ അടി വാങ്ങുമെന്നു കരുതി കുട്ടണ്റ്റെ വീട്ടിലെക്കു അടുക്കാറുമില്ല ഇതാണുഎച്ചിത്തരത്തിനു കയ്യും കാലും വച്ച "ചക്കര" ഇവന്‍ വണ്ടിക്കാശു ലാഭിക്കാന്‍ വേണ്ടീ ഓസി അടിച്ചേപൊകാറുള്ളൂ എങ്ങാനും ബസ്സില്‍ കയരേണ്ടി വന്നാല്‍ ഇവന്‍ കിളി മാത്രമേ കയറൂ കുട്ടനെ എരി കേറ്റാന്‍ ഇവന്‍മാര്‍ രണ്ടും മതിയാരുന്നു... ഈയുള്ളവനും സൂത്രധാരന്‍ ശ്രീനിവസനും ഇതില്‍ പിന്നെ ഒന്നും ചെയ്യ്ണ്ടതായി വന്നില്ല ... ചെമ്പന്‍ പിന്നെ ഒരു കാഴ്ച്ചക്കാരന്‍ മാത്രമാരുന്നു... കുട്ടനു വന്ന ഒരു കത്തില്‍ കുട്ടണ്റ്റെ സുട്ടും വിഴി എന്ന ഗാനം നായികയ്ക്കു വളരെ ഇഷ്ടമായി എന്നുപറഞ്ഞിരുന്നു... ഇതു മൂലം ചക്കരയും മറ്റും ച്ചേറ്‍ന്ന് കുട്ടനെ കൊണ്ടു ഈ ഗാനം എന്നും റിഹേര്‍സല്‍ എടുപ്പ

കഥ തുടങ്ങാം

ഇമേജ്
കലാലയ ജീവിതത്തിണ്റ്റെ ഒന്നാം വറ്‍ഷം.. ഈ കഥയിലെ നായകനായ കുട്ടന്‍ തമ്പ്രാന്‍ ഈയുള്ളവനെക്കാളും വൈകിയാനു ഈ പുലിമടയില്‍ എത്തിപ്പെട്ടതു. നേരത്തേ പറഞ്ഞുവല്ലോ കഥാപാത്രങ്ങളെല്ലാം പല സമയങ്ങളായി ഒന്നിച്ചു കൂടിയതാനു കുട്ടന്‍ തമ്പ്രാന്‍ കലാലയത്തില്‍ എത്തുമ്പൊഴേക്കും ക്ളാസ്സ്‌ മുറികളില്‍ പ്രണയം മൊട്ടിട്ടു തുടങ്ങിയിരുന്നു.. അങ്ങനെ ഓണം വരവായിഓണത്തോടടുപ്പിച്ചു ക്ളാസ്സില്‍ ഓണം ഫ്രണ്ട്‌ എന്ന പരിപാദി തുടങ്ങി... കുട്ടണ്റ്റെ സുഹ്രുത്താവാന്‍ നറുക്കു വീണതു നമ്മുടേ ശ്രീനിവസനാനു... ശ്രീനിവാസണ്റ്റെ കുടില ബുദ്ധി പ്റവറ്‍ത്തിച്ചു തുടങ്ങി. അറിവില്ലാപ്പൈതലായ കുട്ടനെ വട്ടു കളിപ്പിക്കാന്‍ തീരുമാനിച്ചു... ഈയുള്ളവനും അതിനു സമ്മതിച്ചൂ. ശ്രീനിവാസന്‍ കുട്ടനു ഊമക്കത്തുകള്‍ എഴുതാന്‍ ആരംഭിച്ചു.... കുട്ടന്‍ ഇതിനു മുന്‍പേ തന്നെ ക്ളാസ്സിലെ ഒരു കുട്ടിയെ നോട്ടമിട്ടിരുന്നു. ചെമ്പനാണു ഈ വിവരം ഞങ്ങളെ അറിയിച്ചതു. "ചെമ്പനെ നിങ്ങള്‍ സംശയിക്കരുതു... പാവം അവന്‍ " ശ്രീനിവാസന്‍ ആ പെണ്ണിണ്റ്റെ പേരിലാണു ഈ കത്തുകള്‍ എഴുതി തുടങ്ങുന്നതു. കുട്ടന്‍ ഒരു ഗായകനാണെന്നാണൂ അവന്‍ തന്നെ പറയുന്നതു. ആ കാലത്തെ സുപെര്‍ഹിറ്റ്‌ ആയിരുന്ന

നമുക്കു തുടങ്ങാം

ഇമേജ്
ഓര്‍മകളില്‍ മായാതെ നില്‍ക്കുന്ന മുഖം ഇവൻറെതാണ് ... എന്നു കരുതി ഒരു രൂപവും മായില്ല... "സാഹിത്യം കേറ്റനുള്ള ഈയുള്ളവണ്റ്റെ ശ്രമത്തിനിടയില്‍ ഉണ്ടകുന്നു ഈ ചെറിയ തെറ്റുകള്‍ ക്ഷമിക്കേണം" അതു കൊണ്ടു ആദ്യത്തെ കഥഇവണ്റ്റേതു തന്നെ ആവണം. ഈ പടത്തില്‍ കാണുന്ന രൂപമാണു "കുട്ടന്‍".. കുട്ടന്‍ തമ്പ്രാന്‍ എന്നണു ഈ മാന്യദേഹത്തെ ഞങ്ങള്‍ വിളിക്കുന്നതു... മണ്ടത്തരത്തിണ്റ്റെയും പൊട്ടത്തരത്തിണ്റ്റേയും അവതാരം. ഇവന്‍ എങ്ങിനേ ഇവിടെ എത്തിപ്പെട്ടെന്നു നാം പലപ്പോഴും അത്ഭുതപ്പെദേണ്ടി വരും... ആളിനെ പറ്റി നിങ്ങള്‍ക്കു വഴിയേ മനസ്സിലാകും.. ഇവന്‍ "ശ്രീനിവാസന്‍"... ശരിക്കും ഒരു ശകുനി തന്നെ കുട്ടനെകൊണ്ടു ഈ മണ്ടത്തരങ്ങളെല്ലാംചെയ്യിക്കുന്നതു ഈ ശ്രീനിവാസനുംചെമ്പനും" ചേറ്‍ന്നാണു ഇതു ""ചെമ്പന്‍".... ഈ കഥയിലുടനീളം കുട്ടണ്റ്റെസന്തതസഹചാരി, ഇവന്‍ കഥയില്‍വില്ലനാണോ എന്നു പലപ്പോഴും നമ്മള്‍സംശയിക്കുമെങ്കിലും, ഈ മാന്യദേഹം മൂലമാണൂ കുട്ടനിലൂടെ രസകരമായ പലസംഭവങ്ങളും ഞങ്ങളുക്കു കിട്ടിയതു. പിന്നെ "ഈയുള്ളവന്"‍.... കുട്ടനെ എരി കേറ്റാന്‍ പലപ്പോഴുംഞാനും കൂട

തുടക്കം

ഇമേജ്
ഈ കഥയും കഥാപാത്രങ്ങളും സാങ്കല്‍പികമല്ല, ഇതു ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുടെ കഥയുമായി സാദ്രിശ്യം തോന്നാം അതു സത്യം മാത്രം..... ഈ കഥ തുടങ്ങുന്നതു 2005ലെ മഴക്കാലത്താണു. പച്ചപ്പരവതാനി വിരിച്ച ഇടുക്കി മലനിരകളില്‍ എത്തിപ്പെട്ട കുറേ ചെറൂപ്പക്കാര്‍... അറിയാത്ത നാടു, അറിയാത്ത ആള്‍ക്കാര്‍ അവിടെ കയറി കിടക്കാന്‍ ഒരു താങ്ങു തന്ന നമ്മുടെ സ്വന്തം ബെന്നി ചേട്ടന്‍...   അതെ ബെന്നി ചേട്ടണ്റ്റെ വീടു നമ്മള്‍ സ്വര്‍ഗതുല്യമാക്കി. അവിടെയാണു ഈ കഥ നടന്നതു... കുറേ സുഹ്രുത്തുക്കള്‍, ഈയുള്ളവനും അതിലുണ്ടായിരുന്നു. ആദ്യം കണ്ട കുറേ മുഖങ്ങള്‍ മിന്നി മറഞ്ഞു പോയി എന്നാലും ഓരോ കാലത്തും പുതിയ മുഖങ്ങല്‍ വന്നു കൊണ്ടിരുന്നു.. ഈ കഥാപാത്രങ്ങളെ നമുക്കു വഴിയേ പരിചയപ്പെടാം. പേടിയും ആകാംക്ഷയുമായി ഒന്നിച്ചു കൂടിയ നമ്മള്‍ മൂന്നു വര്‍ഷത്തിലേറെ ആ കൂടാരത്തില്‍ ഒന്നിച്ചു കഴിഞ്ഞു, നമ്മളെ അവിടെ നിന്നും പുറത്താക്കുന്നതു വരെ അതിലെ സംഭവങ്ങലാണു ഇതിണ്റ്റെ തുടര്‍ച്ച.... അതു പുറകെ വരും

നടവഴി

ഇമേജ്
ഈ വിജനമാം താഴ്‌വരയിലൂടെ.... കോടമഞ്ഞിറങ്ങിയ ഈ കാട്ടുവഴികളിലൂടെ... കാലമെത്ര സഞ്ചരിച്ചു നാം. സ്വപ്നങ്ങള്‍ ബാക്കിയാക്കി, ഈ സുന്ദരഭൂവില്‍ നിന്നു യാത്രപരയേണ്ടി വന്നു. വിധി... എങ്കിലും ഈ സ്വപ്ന തീരം നമ്മുടെ സ്വന്തം. ചക്രവാളത്തിലെ കൂടില്ലാപക്ഷികള്‍ക്കു എല്ലാ നാടും ഒരു പോലെ.....