തെറി എന്ന രണ്ടക്ഷരം

പല നാടുകളില്‍ നിന്നും ഒത്തു കൂടിയ ഈ സ്നേഹിതര്‍ക്കു ഒന്നിച്ചു കൂടിയിരിക്കാന്‍ പറ്റിയ ഒരു വലിയ സംഗതി ആരുന്നു ചീട്ടു കളി....
പുലിമടയില്‍ മടങ്ങി എത്തിയാല്‍ അങ്കം തുടങ്ങുകയായി

കഴുതയും,റമ്മിയും, ബ്ലഫും , സെറ്റും , ൨൮ ഉം , 40 ഉം , ലേലവും ഒക്കെയായി എത്ര രാത്രികള്‍ ഞങ്ങള്‍ വെളുപ്പിച്ചിരിക്കുന്നു
കളിയില്‍ ഭ്രാന്ത്‌ മൂത്ത് രാത്രി 2 മണിക്ക് എഴുന്നേറ്റ ചരിത്രവും ഉണ്ട്‌...

ഈ രാത്രി കളിക്ക് മൂപ്പ് കൂട്ടിയത് ഈയുള്ളവന്റെ മുറിയില്‍ അതിവസിച്ചിരുന്ന ടിങ്കുമോനും കൊമ്പനും ഒക്കെയാണ്....




ഇവന്‍ ടിങ്കുമോന്‍ ....
നാടന്‍ പാട്ടിന്റെയും നാടന്‍ പെണ്ണുങ്ങളുടെയും ആരാധകനായ ഇവന്‍ നമ്മുടെ കലാഭവന്‍ മണിയുടെ നാട്ടുകാരനാണ്..


ഇതു കൊമ്പന്‍...
തന്‍റെ ചുരുണ്ട മുടി നിവര്‍ത്തനം എണ്ണ ഒരാഗ്രഹം മാത്രമേ ഈ മാന്യ ദേഹത്തിനുള്ളൂ ...
അങ്ങനെ തന്‍റെ മുടി നിവര്‍താനായി കൊമ്പന്‍ അതില്‍ പരീക്ഷിക്കാത്തതായി ഒന്നും ബാക്കിയില്ല
അങ്ങനെ അമേദ്യതിന്റെ രൂക്ഷ ഗന്ധമുള്ള ഒരു ലേപനം അവന്‍ ഉപയോഗിക്കുമായിരുന്നു
അതിന്‍റെ നാറ്റം കാരണം അന്ന് ഞങ്ങള്‍ എസ്കേപ്‌ ആകുമാരുന്നു..

അങ്ങനെ ചീട്ടു കളി രൂക്ഷമായ ഒരു രാത്രി...
അറിയാമല്ലോ ചീട്ടു ആകുമ്പോ ആവേശം കൂടും
അന്നും അത് സംഭവിച്ചു ആര്‍പ്പുവിളികളും ആഹ്ലാദപ്രകടനങ്ങളും ഓവര്‍ ആയി..
ദൈവദൂതനായ ഞങ്ങടെ വീട് ഉടമസ്ഥന്‍ ((പുള്ളിക്കാരന്‍ കുടുംബവും കുട്ടികളുമായി ആ വീട്ടില്‍ തന്നെ ആണ് താമസം ,, ഞങ്ങളെ അത്രയ്ക്ക് വിസ്വാസമായതിനാല്‍ ബെന്നിച്ചേട്ടന്‍ ഞങ്ങളെ വിടിന്റെ മുകള്‍ നിലയിലാണ് താമസിപ്പിച്ചിരിക്കുന്നത് ))

ഒച്ച കൂടിയപ്പോള്‍ ബെന്നിച്ചേട്ടന്‍ മുകള്‍നിലയിലേക്ക് പാഞ്ഞെത്തി തനിക്കും കുടുമ്പത്തിനും ഇവിടെ താമസിക്കണമെന്നും പറഞ്ഞു പണ്ടാര കലിപ്പ്....

കുതിച്ചെത്തിയ ബെന്നി ചേട്ടന്‍ ഓരോ മുറിയിലും കയറി തട്ട് തുടങ്ങി
ചീട്ടു കളി ജയിച്ചതിന്റെ ആവേശത്തില്‍ കട്ടിലില്‍ കയറി തുള്ളുന്ന ഞങ്ങളെ കണ്ടിട്ട് കന തെറി ആണ് വിളിച്ചത്
_____മോനേ ആരുന്നു അത്...
സഭ്യതക്ക് നിരക്കതതിനാല്‍ ഞാന്‍ അത് ഇവിടെ പറയുന്നില...
എങ്കിലും സൂപ്പര്‍ സാധനമാരുനു അത്...


ആവശ്യത്തിനു തെറി കേട്ട ഞങ്ങള്‍ കൃതാര്തരായി ...

കളി അടങ്ങാതെ അപ്പുറത്തെ മുറിയില്‍ എത്തിയ ബെന്നിച്ചേട്ടന്‍ 2000 രൂപ അഡ്വാന്‍സ്‌ തിരിച്ചു വാങ്ങി നാളെത്തന്നെ ഇവിടെ താമസിക്കാന്‍ പറ്റാത്തവര്‍ക്ക് പോകാമെന്നും.. ___മോനേ പ്രയോഗം അവിടെയും അദ്ദേഹം ഉദ്ധരിച്ച് ...
ചീട്ടു കളി നിഷിദ്ദമാനെന്നു പറഞ്ഞു വാള്‍ക്മാനില്‍ പാട്ടും കേട്ടിരുന്ന ചക്കരയോടാണ് ഇതൊക്കെ പറഞ്ഞതു
മലയാളം എഴുതാനും വായിക്കാനും അറിയാത്ത ചക്കര ഹെട്ഫോനെ ചെവിയില്‍ നിന്നും എടുത്തപ്പോള്‍ കേട്ടത് ഈ ____മോനേ പ്രയോഗമാണ് ...
അര്‍ഥം മനസ്സിലാവാത്ത പാവം ചക്കര തന്നെ ബെന്നി ചേട്ടന്‍ സ്നേഹത്തോടെ വിളിച്ചതാണെന്നു കരുതി കുറച്ചു നാള്‍ സ്വയം പുകഴ്ത്തി നടന്നു...
അവന് അത് തെറിയാണെന്നു മനസ്സിലാകാതെ കുറച്ചു നാള്‍ അങ്ങനെ നടന്നു... എറണാകുളം ബസ്സിണ്റ്റെ ബോര്‍ഡ്‌ പടം ആക്കി മനസ്സില്‍ സൂക്ഷിച്ച അവനു ഈ പറ്റു പ്റ്റിയില്ലെലല്ലേ അത്ഭുതമുള്ളൂ


ഇതും നിങ്ങൾക്കിഷ്ടപ്പെട്ടേക്കാം