കഥ തുടങ്ങാം


കലാലയ ജീവിതത്തിണ്റ്റെ ഒന്നാം വറ്‍ഷം..
ഈ കഥയിലെ നായകനായ കുട്ടന്‍ തമ്പ്രാന്‍ ഈയുള്ളവനെക്കാളും വൈകിയാനു ഈ പുലിമടയില്‍ എത്തിപ്പെട്ടതു.
നേരത്തേ പറഞ്ഞുവല്ലോ കഥാപാത്രങ്ങളെല്ലാം പല സമയങ്ങളായി ഒന്നിച്ചു കൂടിയതാനു
കുട്ടന്‍ തമ്പ്രാന്‍ കലാലയത്തില്‍ എത്തുമ്പൊഴേക്കും ക്ളാസ്സ്‌ മുറികളില്‍ പ്രണയം മൊട്ടിട്ടു തുടങ്ങിയിരുന്നു..
അങ്ങനെ ഓണം വരവായിഓണത്തോടടുപ്പിച്ചു ക്ളാസ്സില്‍ ഓണം ഫ്രണ്ട്‌ എന്ന പരിപാദി തുടങ്ങി...
കുട്ടണ്റ്റെ സുഹ്രുത്താവാന്‍ നറുക്കു വീണതു നമ്മുടേ ശ്രീനിവസനാനു...
ശ്രീനിവാസണ്റ്റെ കുടില ബുദ്ധി പ്റവറ്‍ത്തിച്ചു തുടങ്ങി.
അറിവില്ലാപ്പൈതലായ കുട്ടനെ വട്ടു കളിപ്പിക്കാന്‍ തീരുമാനിച്ചു...
ഈയുള്ളവനും അതിനു സമ്മതിച്ചൂ.
ശ്രീനിവാസന്‍ കുട്ടനു ഊമക്കത്തുകള്‍ എഴുതാന്‍ ആരംഭിച്ചു....

കുട്ടന്‍ ഇതിനു മുന്‍പേ തന്നെ ക്ളാസ്സിലെ ഒരു കുട്ടിയെ നോട്ടമിട്ടിരുന്നു.
ചെമ്പനാണു ഈ വിവരം ഞങ്ങളെ അറിയിച്ചതു."ചെമ്പനെ നിങ്ങള്‍ സംശയിക്കരുതു... പാവം അവന്‍ "

ശ്രീനിവാസന്‍ ആ പെണ്ണിണ്റ്റെ പേരിലാണു ഈ കത്തുകള്‍ എഴുതി തുടങ്ങുന്നതു.
കുട്ടന്‍ ഒരു ഗായകനാണെന്നാണൂ അവന്‍ തന്നെ പറയുന്നതു.
ആ കാലത്തെ സുപെര്‍ഹിറ്റ്‌ ആയിരുന്ന "സുട്ടും വിഴി ചൂടലേ "എന്ന ഗാനമായിരുന്നു കുട്ടന്‍ സ്തിരംആലപിച്ചിരുന്നതു.

ശ്രീനിവാസണ്റ്റെ ആദ്യത്തെ കത്തില്‍ കുട്ടനെ തനിക്കു ഇഷ്ടമാനെന്നും കുട്ടന്‍ നല്ലൊരു ഗായകനാണെന്നും ആ പെണ്‍കുട്ടി പരഞ്ഞു ..

കുട്ടണ്റ്റെ കൂടെ ഉണ്ടായിരുന്ന ഞങ്ങല്‍ ഈ കുട്ട്ണ്റ്റെ ഒരു യോഗമേ.!!! എന്നു അത്ഭുതപെട്ടു...
ശുദ്ദഗതിക്കാരനായ കുട്ടന്‍ ഞങ്ങളെ കന്നടച്ചു നമ്പി...
(തുടരും...)


ഇതും നിങ്ങൾക്കിഷ്ടപ്പെട്ടേക്കാം

2 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

ഒരു പോസ്റ്റില്‍ തന്നെ കുറച്ചു കൂടി എഴുതാമായിരുന്നു.

കൊട്ടോട്ടിക്കാരന്‍... പറഞ്ഞു...

അതെ, കുറച്ചുകൂടി എഴുതാമായിരുന്നു...

അക്ഷരത്തെറ്റുകള്‍ കുറേയുണ്ട്. കീമാന്‍ ഉപയോഗിച്ചുനോക്കൂ....
http://malayalam.epathram.com ല്‍ പോയി മൊഴി കീമാന്‍ എടുത്തോളൂ...