ആരോടായിരുന്നു ഈ വാശി.... ???"


വേനല്‍ വരും മുന്‍പെ തന്നെ ഒരു വരള്‍ചയ്കുള്ള തയ്യാറെടുപ്പാണു നടത്തിയത്‌ ... എന്നാല്‍ വെയിലിണ്റ്റെ കാഠിന്യം ഇത്ര ഏേറുമെന്നു ഞാന്‍ കരുതിയോ.. ?
ഇതല്ല ഇതിണ്റ്റെ അപ്പുറത്തെ വേനലിനെ ഞാന്‍ നേരിടുമെന്ന വെല്ലുവിളി ...
അത്‌ വേണ്ടിയിരുന്നില്ല ...
വേനല്‍ വരുന്നു എന്നു കേട്ടു കൂടെ ഉണ്ടായിരുന്നവരെല്ലാം ഓടി അകന്നപ്പോഴും വെള്ളവും വളവും തന്ന ഈ മണ്ണിനെ വിട്ടു എങ്ങും പോകില്ല എന്നത്‌ ഒരു അഹങ്കാരമണെന്നു ഒരിക്കലും തോന്നിയിട്ടില്ല .
തീമഴ പെയ്താലും ഒപ്പം കാണും എന്നു പറഞ്ഞവര്‍ പോലും വെയിലിനെ പേടിച്ചു ഓടി മറഞ്ഞപ്പോള്‍ ഹൃദയം തകറ്‍ന്നു പോയി..
വാക്കുകള്‍ക്കു അച്ചടി മഷിയുടെ വില പോലും കല്‍പിക്കാത്തവര്‍..
ഇല്ല, എന്തിനു അവരെ കുറ്റപ്പെടുത്തണം ,, അവര്‍കും ഇല്ലേ, അവരുടെ കാര്യങ്ങള്‍...
എണ്റ്റേതു എന്നതു തിരുത്തി നമ്മുടെതു എന്നു പറയിപിച്ചവര്‍, തന്നെ അവസാനം എണ്റ്റെ ജീവന്‍, എണ്റ്റെ ജീവന്‍ എന്നു പറഞ്ഞാണു ഓടിയതു...
എങ്കിലും സ്വപ്നങ്ങളും വര്‍ണങ്ങളും തന്ന ഈ മണ്ണിനെ വിട്ട്‌ എങ്ങൊട്ടും ഇല്ല എന്ന വാശി...
അതു കൊണ്ടു വേനലോ, വരള്‍ച്ചയോ, ഇനി ആകാശം ഇടിഞ്ഞു വീണാല്‍ തന്നെ ഒരു കൈ നോക്കിക്കളയാം...
അവസാനം ദാഹജലം പോലും ഊറ്റിയെടുക്കാന്‍ എണ്റ്റെ കുഞ്ഞു വേരുകള്‍ക്കു കഴിയാതെ ഒരു മേട വെയിലില്‍ അവസാനത്തെ വേരും ഉണങ്ങിക്കരിഞ്ഞപ്പോള്‍..
അറിയാതെ ഓറ്‍ത്തു പൊയി
"ആരോടായിരുന്നു ഈ വാശി...... ???"

അഭിപ്രായങ്ങള്‍

Jaseem Valiyattu പറഞ്ഞു…
Da super, Nice articles and great language....continue your work.

Jezz
Unknown പറഞ്ഞു…
superb.... ne itra kalakaran anenu vcharichilla...
രാം പതാരം പറഞ്ഞു…
continue your work. i'm proud of you

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...