ഒരു ഐ പി എല്‍ കാലം

നമ്മള്‍ കമ്പ്യൂട്ടര്‍ എടുത്തപ്പോഴേ പ്ലാന്‍ ഇട്ടതാണ് . വേള്‍ഡ് കപ്പ്‌ അല്ലെ വരുന്നത്, നമുക്ക് ടുനെര്‍ കാര്‍ഡും വാങ്ങാം.. അന്നൊക്കെ ട്വന്റി ട്വന്റി അവതരിച്ചിട്ടു പോലും ഇല്ല. ബണ്ണി ആണ് ഈ ടുനെര്‍ കാര്‍ഡ്‌ ആശയം മുന്നോട്ട് വച്ചത്.. അതും ഇന്റെര്‍ണല്‍ തന്നെ വേണം , എന്നാലല്ലേ റെക്കോര്‍ഡ്‌ ചെയ്തു പിന്നേം പിന്നേം കാണാന്‍ പറ്റൂ... കടി നോക്കണേ...!! അങ്ങനെ സംഗതി എല്ലാം എത്തി. എന്നിട്ടെന്തായി,,, മദര്‍ ബോര്‍ഡ്‌ താങ്ങാത്ത ഒരു ടുനെര്‍കാര്‍ഡ്‌ .!!!! ശബ്ദം ഇല്ല എന്ന ഒരേയൊരു പ്രശ്നം മാത്രം..!!! ഇതിപ്പോ ബധിരര്‍ക്ക് വേണ്ടിയുള്ള സംപ്രേക്ഷണം പോലെ ആയി. എന്തായാലും ബെന്നി ചേട്ടന്റെ കേബിള്‍ നമ്മള്‍ നീട്ടി വലിച് സംപ്രേക്ഷണം ആരംഭിച്ചു. എന്ത് കാര്യം താഴെ എഴുതി കാണിക്കുന്ന വാര്‍ത്തകള്‍ വായിക്കാനും ചില പ്രത്യേക തരാം ഗാനങ്ങള്‍ കാണാനും വേണ്ടി മാത്രമേ അത് ഉപയോഗിക്കേണ്ടി വന്നുള്ളൂ.. അങ്ങനെ ക്രിക്കറ്റ്‌ വേള്‍ഡ് കപ്പ്‌ എത്തി.. ഇത് നമ്മള്‍ മൊത്തം കണ്ടു തീര്കും എന്ന് ഉറപ്പിച്ചു. അങ്ങനെ കളി കാണാന്‍ വേണ്ടി ദൂരദേശങ്ങളില്‍ നിന്ന് പോലും പ്രജകള്‍ എത്തിച്ചേര്‍ന്നു.. പക്ഷെ ഈ ഊമ പ്രക്ഷേപണം ആകെ വെറുപിക്കുന്ന ഒന്നായിരുന്നു. ഒരു കളി വരുമ്പോള്‍ ശബ്ദം ഇല്ലാതെ ഒന്ന് കണ്ടു നോക്കണം അപ്പോള്‍ മനസ്സിലാകും.. എന്തായാലും കട്ടിലില്‍ നിരന്നു കിടന്നു ഒച്ചയില്ലാതെ കളി കാണുന്നതിനിടയില്‍ ടിന്കുമോന്‍ ഒരു ആശയം മുന്നോട്ട് വച്ച്. കമ്പ്യൂട്ടര്‍ അല്ലെ. നമുക്ക് പശ്ചാത്തലത്തില്‍ നല്ല മലയാളം പഴയ ഗാനങ്ങള്‍ കേള്‍ക്കാം എന്ന്. അങ്ങനെ പാട്ട് ഇട്ടു. എന്തിനേറെ പറയുന്നു,, താരാട്ട് പാട്ടുകള്‍ കേട്ട് കളി പത്തു ഓവര്‍ പോലും ആകുന്നതിനു മുന്‍പേ എല്ലാവനും ഉറങ്ങിപ്പോയി...!!!

അങ്ങനെ കുറച്ച നാള്‍ കൂടി കഴിഞ്ഞു ബെന്നി ചേട്ടന്‍ ഒരു മഹാപാപം ചെയ്തു.. കേബിള്‍ കട്ട്‌ ചെയ്തിട്ട് ഡി ടി എച് എടുത്തു.. അങ്ങനെ ഞങ്ങളുടെ ഈ ഊമ പ്രക്ഷേപണം വെള്ളത്തിലായി.. അതിനുള്ള പണി ബെന്നിചെട്ടന് കിട്ടി .. ട്വന്റി ട്വന്റി വേള്‍ഡ് കപ്പ്‌ കാണാന്‍ ഞങ്ങളെല്ലാം കൂടെ കേറി ചെന്ന് വീട്ടില്‍ അലമ്പ് സൃഷ്ടിച്ചു. എന്തായാലും ഈ പുരകത്തുന്നതിനിടയില്‍ പട്ടിക്കാടന്‍ അതിവിദഗ്ദമായി വാഴ വെട്ടി. അവന്‍ ഈ നോക്കുകുത്തിയായി മാറിയ ടുനെര്‍ കാര്‍ഡ്‌ വീട്ടില്‍ കൊണ്ടുപോയി.. അങ്ങനെ കാലമേറെ കഴിഞ്ഞു പോയി. ശരിക്കും പറഞ്ഞാല്‍ " പൂത്തു രണ്ടുവട്ടമിഹ കാനനം ". അപ്പോളാണ് ഐ പി എല്‍ വരുന്നത്.. അങ്ങനെ നമ്മുടെ നോക്കുകുത്തിയായ ടുനെര്‍ കാര്‍ഡ്‌ വെള്ളകയം അരയന്മാരുടെ അടുത്തേക്ക് നീങ്ങുന്നത്. ദൈവം സഹായിച് അവിടെ ഊമ പ്രക്ഷേപണം അല്ലായിരുന്നു.. നല്ല ശബ്ദം ഒക്കെയായി ഒരു ഉത്സവമേളം.. ശരിക്കും ഒരു ചേരിപ്പോര് ആരുന്നു അവിടെ പച്ചാളവും, ടോണി കുട്ടനും , സുന്ദരനും, കുസൃവും , രയ്ന്ചെരും ഒക്കെ കെ കെ ആറിന്റെ ചീര്‍ബോയ്സ് ആരുന്നു.. എല്ലാ കളിയും പൊട്ടി തുടങ്ങിയപ്പോള്‍ തലയില്‍ മുണ്ടിടെണ്ട അവസ്ഥ ആയി,, ഇതിനിടക്ക് അച്ചായനും അപ്പക്കാളയും കൂടി ഒരു തള്ള് തള്ളി .. കെ കെ ആര്‍ കപ്പ്‌ എടുക്കും എന്ന്... കളി പൊട്ടി തുടങ്ങിയപ്പോള്‍ ടോണി കുട്ടന്‍ രഹസ്യമായി പറഞ്ഞു " ആ ____ അപ്പക്കാളയ്ക്ക് ഇത് പറയേണ്ട വല്ല ആവശ്യവും ഉണ്ടാര്ന്നോ!!!.." അച്ചായനും പറഞ്ഞു അത്, "ആ തെണ്ടിക്ക് ഇതിന്റെ വല്ല കാര്യവും ഉണ്ടോ". മണവാളനും , മുട്ടാളനും , ഈയുള്ളവനും ഒക്കെ ഉള്‍പെട്ട ചെന്നൈ ഫാന്‍സിനെ അവന്മാര്‍ ആക്ഷേപിച്ചതിന് കണകില്ല.. എന്നാലും ഫൈനല്‍ വരെ എത്തി മാനക്കേട്‌ ഒഴിവാക്കാന്‍ സാധിച്ചു. കാശു മുടക്കുന്ന ഷാരുഖിനെ ക്കാളും ടെന്‍ഷന്‍ ഇവന്മാര്‍ക്ക് ആരുന്നു..

വാതു വയ്പ് തലക്ക് പിടിച്ച സുല്‍ത്താനും കൊമ്പനും കൂടി കാശു കളയുന്നത്.. കളി തോല്കുമ്പോള്‍ ടോണി കുട്ടന്റെ അഹി വിദഗ്ദമായ മുങ്ങല്‍... എത്ര തോറ്റാലും ഇനീം കളി ഉണ്ടല്ലോ എന്ന അച്ചായന്റെ ആശ്വാസം ... അങ്ങനെ ആകെ ഒരു ഉത്സവ കാലം ആരുന്നു ഓരോ സീസണും..


ഇതെന്തോക്കെ ആയാലും ഈ കാലത്തെ താരം പാച്ചു ആരുന്നു .. സാക്ഷാല്‍ ഊട്ട പാച്ചു.. ഇന്ന് ഒരു ടീം ജയിച്ചാല്‍ അവന്‍ അങ്ങോട്ട്‌ കാല് മാറും. അപ്പൊ അവന്മാര്‍ പൊട്ടും. വല്യ കളിക്കാരന്‍ ഒക്കെ ആണ് ഈ പാച്ചു .. പറഞ്ഞിട്ടെന്താ വെറും മണ്ടന്‍ ആയി പോയി.. അവസാനം പാച്ചൂനെ കാണുമ്പൊള്‍ എല്ലാരും പറഞ്ഞു തുടങ്ങി.. "എടാ പാച്ചൂ ഇന്ന് നീ പഞ്ചാബ്നെ സപ്പോര്‍ട്ട് ചെയ്യെടാ.. അവന്മാരെ ഞങ്ങള്‍ ഒന്ന് തോല്പിക്കട്ടെടാ.."

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...