വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

ഇത് ഈയുള്ളവന്റെ ഒരു അണ്ണന്‍ എഴുതിയതാണ്.. പ്രായം കൊണ്ട് അല്പം (കുറച്ചധികം) മൂത്തതാണെങ്കിലും ആള്‍ ഇപ്പോഴും പഠിക്കുകയാണ്. അണ്ണന്റെ ഒരു കലാലയ ജീവിതം കൂടി ഇന്നലെ അവസാനിച്ചു. അവസാന പരീക്ഷ കഴിഞ്ഞു വന്ന അണ്ണനെ ഒന്ന് സന്ദര്‍ശിക്കാന്‍ ചെന്ന എന്നെ അണ്ണന്‍ ഈ കവിത കാണിക്കുകയുണ്ടായി. "മഹത്തായ രചന" എന്ന് ഞാന്‍ ഒറ്റ വാക്കില്‍ ഒതുക്കി..!!! സര്‍വകലാശാലയിലെ ലാലേട്ടന്റെ അത്രേം വരില്ലെങ്കിലും ഇദ്ദേഹവും തന്റെ കലാലയത്തിലെ ഒരു വല്യേട്ടന്‍ ആണ്.. ഇങ്ങോരെ കണ്ടാണ്‌ അവിടത്തെ എല്ലാവനും ഇങ്ങനെ നന്നാവുന്നത്. ആര്‍ട്സ് ആയാല്‍ ക്ലാസ്സ്‌ കട്ട്‌ ചെയ്യാന്‍ വേണ്ടി അക്ഷരം കൂട്ടിവായിക്കാന്‍ അറിയാത്തവന്‍ പോലും വല്യ എഴുത്തുകാര്‍ ആവും, ബ്രഷ് പിടിക്കാന്‍ അറിയാത്തവന്‍ പോലും പികാസ്സോ ആവും. എന്തായാലും ഈ പരിപാടി കേരള മഹാരാജ്യത്തെ എല്ലാ കലാലയങ്ങളിലും ഉള്ളതാണ്, എന്നാലും തല മൂത്ത ഇദ്ദേഹവും ഈ ഗണത്തിലോ!! പണ്ട് ഇടുക്കിയില്‍ ആയിരുന്ന കാലത്ത് ഷവിന്‍ (ഷ _ _ + വി ന്‍ _) ഇങ്ങനെ ഒരു അക്രമം കാണിച്ചതാണ്. മലയാളും എഴുതാന്‍ പോലും അറിയാത്ത അവന്‍ ഒരു ഉപന്യാസ രചന മത്സരത്തിനു വന്നത്.. എന്നിട്ട് അവന്‍ ചോതിച്ച ഒരു ചോദ്യം ഉണ്ട്. MP3 പ്ലയെറിന്റെ സ്പെല്ലിംഗ് എന്താണെന്നു.. അതിന്റെ മിക്ക വരിയും ഇപ്പോഴും ഓര്മ ഉണ്ട്.

ഈ കവിത കണ്ടപ്പോള്‍ ക്ലാസ്സ്‌ കട്ട്‌ ചെയ്യാനുള്ള എല്ലാ പിള്ളേര്‍ടേം അടങ്ങാത്ത ആ ദാഹം മനസ്സില്‍ ഓടിയെത്തി. പക്ഷെ ഒരല്പം രസവും ഇതില്‍ ഉണ്ടെന്നു തോന്നി. അണ്ണന്‍ ഈ ലക്ഷ്യത്തോടെ തന്നെ കാര്ടൂനിലും ഒക്കെ പങ്കെടുത്തിരുന്നു. പക്ഷെ അതൊക്കെ ബ്ലോഗില്‍ പോസ്റ്റിയാല്‍ അക്രമം ആകില്ലേ. അത് കൊണ്ട് അദ്ദേഹത്തിനോടുള്ള ബഹുമാനാര്‍ഥം ഈ കവിത ഇടാം.. ഇത് ക്ലാസ്സ്‌ കട്ട്‌ ചെയ്യാനായി മാത്രം ഇങ്ങനത്തെ പരിപടിക്കിറങ്ങിതിരിക്കുന്ന എല്ലാ സമനമാനസ്കര്‍ക്കും വേണ്ടി സമര്പിക്കുന്നു...

ഇതും നിങ്ങൾക്കിഷ്ടപ്പെട്ടേക്കാം

അഭിപ്രായങ്ങളൊന്നുമില്ല: