കൂകിപ്പായും തീവണ്ടി...

സ്ഥലം : കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്‍.
സമയം : ഒരു നട്ടുച്ച.

വൈകുന്നേരത്തെ വെയില്‍ കായല്‍ ഇന്ന് അല്പം ദൂരെയാക്കം എന്ന് കരുതിയാണ് കൊല്ലത്തിനു പുറപ്പെടാമെന്നു കരുതിയത്. ഓന്ത് ആണ് ഈ പരിപാടി പ്ലാന്‍ ചെയ്തത്. പൈസ ഒരു പാട് കയ്യില്‍ ഉള്ളതിനാല്‍ തീവണ്ടിക്ക് പോകാമെന്ന് വച്ചു. (ദയവായി ശ്രദ്ധിക്കുക : ട്രെയിനും തീവണ്ടിയും തമ്മില്‍ അന്തരം ഉണ്ട്. പൈസ കൊടുത്തു പോകുന്നത് ട്രെയിന്‍, അത് നമ്മള്‍ സ്ലീപര്‍ ക്ലാസ്സ്‌ ഒക്കെ ബുക്ക്‌ ചെയ്തെ പോകൂ.. നാടുകാരുടെ ഉന്തും തല്ലും കൊണ്ട്, പടിയില്‍ ഇരുന്നു . ടി ടി ആറിനെ പേടിച് പോകുന്നത് തീവണ്ടി..). അങ്ങനെ ഉച്ചക്കുള്ള ബാംഗ്ലൂര്‍ വണ്ടിയും കാത്ത് നില്കയാണ്. അപ്പോളാണ് ഈയുള്ളവന് ഒരു സംശയം തോന്നിയത്,,


"അളിയാ , ഈ സീബ്ര കറുപ്പില്‍ വെളുത്ത വരയുള്ള കുതിര ആണോ അതോ വെളുപ്പില്‍ കറുത്ത വരയുള്ള കുതിര ആണോ..???"
"എടാ സീബ്ര രണ്ടു തരാം ഉണ്ട്. കറുപ്പില്‍ വെളുത്ത വര ഉള്ളത് ആണും വെളുപ്പില്‍ കറുത്ത വര ഉള്ളത് പെണ്ണും. "

അപ്പോള്‍ ഇത് കേട്ട് നിന്ന കെ ആര്‍ "അളിയാ ആ പെണ്ണിന്റെ വീട് എവിടാ.???"

കെ ആറിനെ പറ്റി ഇതിലും നല്ല ഒരവതരണം നല്‍കാനാവില്ല. പെണ്ണ് എന്ന് തികച്ച് കേള്‍ക്കുകയൊന്നും വേണമെന്നില്ല. ഇത് പറയാന്‍ കാര്യം ഉണ്ട്. അന്നേദിവസം വേറെ ഒരു വണ്ടിയിലെ യാത്രക്കാരിയായ ഒരു പെണ്‍കിടാവിനെ നോക്കി വാള് വെപ്പിച്ച മഹദ് വ്യക്തി ആണ് അദ്ദേഹം. നമ്മള്‍ തീവണ്ടി കഥ ആണ് പറഞ്ഞു വന്നത്.

തീവണ്ടികളില്‍ മറ്റാരെയും ശല്യപെടുത്താതെ സ്വൈരവിഹാരം നടത്തുന്ന നമ്മളുടെ പിള്ളേര്‍ക്ക് ഇപ്പൊ സമയം മോശമാണ്. ചെക്കിംഗ് അല്പം കൂടിയില്ലേ എന്നൊരു സംശയം. അതിനു കാരണവും ഉണ്ട്, ശ്രീനിവാസന്‍ ഗുരുക്കള്‍ വിളിക്കുംപോളൊക്കെ ഫൈന്‍ അടച്ച കഥ മാത്രമേ പറയുന്നുള്ളൂ. ശ്രീനിവാസന്‍ തീവണ്ടിയില്‍ അധികം യാത്ര ചെയ്യാറില്ല, ആ ദേഹത്തിനു സീസണ്‍ ടിക്കറ്റ്‌ എന്നാ ആയുധമുല്ലതിനാല്‍ ഭയം ലവലേശവും ഇല്ലാതെ ട്രെയിനില്‍ പോകാം. പാവം നമുക്ക് തീവണ്ടി തന്നെ ആശ്രയം. പക്ഷെ ലോട്ടറി അടിക്കുന്നത് മുഴുവന്‍ അവനാണ്. അവന്‍ റെയില്‍വേക്ക്
സഹായനിധി നല്‍കിയ കണക്ക് കയ്യില്‍ കൂട്ടിതീരില്ല.ഇടുക്കിയില്‍ നിന്ന് വരുന്ന കാലം തൊട്ടേ ശ്രീനിവാസന്റെ ഈ ഭാഗ്യം ഞങ്ങളെയും അടിച്ചിട്ടുണ്ട്. ആ കഥ പണ്ട് ഒരിക്കല്‍ ഞാന്‍ പറഞ്ഞതുമാണ്. ഈയിടെയ്യായി അവനു അല്പം ഭാഗ്യം കൂടിയത് പോലെ..!!! ആശാനെ സ്ഥിരം പിടിക്കുന്നത് സപ്പ്ളിമെന്റി ഇല്ലാതെ സൂപ്പര്‍ ഫാസ്റ്റില്‍ കയറുമ്പോഴാണ് , അപ്പോഴെല്ലാം കുറഞ്ഞത് ഒരു 250 എങ്കിലും പൊട്ടും. പക്ഷെ അവന്റെ ഭാഗ്യം മനസ്സിലായത് അതിനു ശേഷം ആണ്. കുട്ടനാട് സന്ദര്‍ശനം കഴിഞ്ഞു തിരികെ വരുന്ന അവന്‍ യാത്രാക്ഷീണം കാരണം ഒന്നിരിക്കണം എന്ന് കരുതിയത് തെറ്റാണോ..? പക്ഷെ സീറ്റില്ലാതെ എങ്ങനെ ഇരിക്കും, പാവം പടിയില്‍ ഒന്നിരുന്നു പോയി. ഉടനെ അടുത്ത് നിന്നിരുന്ന ഒരു ചേട്ടന്‍ ആണേ എഴുന്നേല്പിച് ഒരു രസീത് അങ്ങേല്പിച്ചു.
" ഇതെന്താ ട്രെയിനിലും പിരിവോ...!!! ഇവന്മാരെ കൊണ്ട് വല്യ ശല്യം ആയല്ലോ..??"
" മോനെ ഇത് ഫൈന്‍ ആണ് . ഓടുന്ന വണ്ടിയുടെ പടിയില്‍ ഇരുന്നതിനു..."
" സര്‍ സര്‍ സര്‍, ഫൈന്‍ അടിക്കരുത് , അടയ്ക്കാന്‍ പൈസ ഇല്ല."
" സാരമില്ല നാളെ ഇങ്ങു ആലപ്പുഴ റെയില്‍വേ കോര്‍ട്ടില്‍ വന്നു അടച്ചാ മതി.."
ഇതാണ് ശ്രീനിവാസന് ഈയ്യിടെ അടിച്ച ഒരു ലോട്ടറി. പിറ്റേന്ന് അങ്ങ് ആലപ്പുഴക്ക് പോകുന്ന വഴിക്കാണ് അവന്‍ ഈ സത്യങ്ങള്‍ പറയുന്നത്..

ഇതെല്ലം പോട്ടെ, ഇനി ഒരിക്കലും അബദ്ധം പറ്റില്ല എന്ന ഉറപ്പില്‍ അവന്‍ ഒരു 3ആം തീയതി സീസണ്‍ ടിക്കറ്റ്‌ എടുത്തു, ഇനി ഇപ്പോള്‍ പേടിക്കനില്ലല്ലോ. സ്വൈരവിഹാരം.

അങ്ങനെ അടുത്ത 3ആം തീയ്യതി വണ്ടി പിടിക്കാന്‍ ഓടിയ അവനെ ടി ടി ആര്‍ തടഞ്ഞു നിര്‍ത്തി. തിരക്കുള്ള സമയത്ത് പ്ലട്ഫോര്മില്‍ ഓടിയതിനാണ് തടഞ്ഞു നിര്‍ത്തിയത്.
" പ്ലാറ്റ്ഫോം ടിക്കറ്റ്‌ കനിക്കെടോ..."
" ഞാന്‍ യാത്രക്കാരന്‍ ആണ് ചേട്ടാ , പിന്നെന്തിനാ പ്ലാറ്റ്ഫോം ടിക്കറ്റ്‌..??"
ടി ടി യോട് കളിപ്പിക്കാന്‍ കിട്ടിയ ചാന്‍സ് അവന്‍ കളയുമോ..
"ഓഹോ, എന്നാല്‍ ടിക്കറ്റ്‌ കാണിക്ക..??"
"സീസണ്‍ ടിക്കറ്റ്‌ ആണ് ചേട്ടാ.."
"എന്നാല്‍ അത് കാണിക്ക് "
ശ്രീനിവാസന്‍ വല്യ റോളില്‍ പേഴ്സ് ഒക്കെ എടുത്തു ടിക്കറ്റ്‌ എടുത്തു കൊടുത്തു.
"താന്‍ എന്താ ആളെ കളിയാക്കുന്നോ,, ഇത് കഴിഞ്ഞ ടിക്കറ്റ്‌ ആണ്,,,"
"അത് മര്യാദക്ക് നോക്കണം"
"ഇല്ല ഇത് ഇന്നലെ തീര്ന്നതനെടോ."
"സര്‍, അത് കഴിഞ്ഞ 3നു എടുത്തതാ..."
"അതാ പറഞ്ഞത് ഇത് കഴിഞ്ഞതാണെന്നു.. 2ആം തീയ്യതി വരെയുള്ളൂ ഇത്,,, "
അപ്പോഴാണ്‌ ശ്രീനിവാസന് മനസ്സിലാകുന്നത് പണി കിട്ടിയെന്നു . ഉടനെ കിട്ടി ഒരു രസീത്..
"സര്‍ സര്‍ സര്‍.... അടയ്ക്കാന്‍ പൈസ ഇല്ല സര്‍.."
പക്ഷെ പ്രസില്‍ 500ന്റെ പുത്തന്‍ നോട്ടു അങ്ങോര്‍ കണ്ടിരുന്നു. അങ്ങനെ ശ്രീനിവാസന് പിന്നെയും ലോട്ടറി അടിച്ചു.. ഈ പൈസ എല്ലാം കൂടി ഉണ്ടാര്‍ന്ണേല്‍ സ്വന്തമായി ഒരു ട്രെയിന്‍ വാങ്ങമെന്നാണ് അവന്‍ പറയുന്നത്..!!!
കാര്യമെന്തൊക്കെ ആയാലും ഓരോ തീവണ്ടി യാത്രയിലും ശ്രീനിവാസന്റെ ഈ യോഗത്തെ അല്പം പേടിയോടെ ആണ് ആലോചിക്കുന്നത്.. എപ്പോഴാണ് നമുക്കും ലോട്ടറി അടിക്കുന്നതെന്നു പറയാന്‍ പറ്റില്ലല്ലോ....!!!!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...