വേള്‍ഡ്കപ്പ്‌ ആവേശം..

കുറെ കാലമായി ഈ വഴി വന്നിട്ട്. വേറെ പല പരിപാടികളുമായി അങ്ങനെ കറങ്ങി തിരിഞ്ഞു പോയി. എന്നാല്‍ പിന്നെ ഒരു പോസ്റ്റ്‌ ഇട്ടേക്കാമെന്ന് കരുതി. വേള്‍ഡ്കപ്പ്‌ കത്തി നില്കുവല്ലേ, അത് കൊണ്ട് ഇപ്പൊ ഓര്‍മ വരുന്നത് ഒരു പഴയ വേള്‍ഡ്കപ്പ്‌ കാലം ആണ്. ആദ്യത്തെ ട്വന്റി ട്വന്റി വേള്‍ഡ്കപ്പ്‌ കാലം. കളികളൊക്കെ ഇന്ത്യ പതിവായി പൊട്ടാന്‍ തുടങ്ങിയപ്പോ കളി കാണല്‍ ഒരു വിധം നിര്‍ത്തിയതാണ്. അങ്ങനെ സ്വസ്ഥമായി ഇടുക്കിയുടെ മണ്ണില്‍ ചീട്ടു കളിച് നിര്‍വൃതി അടഞ്ഞ കാലം. അപ്പോളാണ് കളി ചെറുതായി കളിക്കാന്‍ കുറെ എണ്ണം പോയത്. സച്ചിനും ഒന്നും ഇല്ലാത്തത് കൊണ്ട് നമ്മള്‍ അത് അത്ര മൈന്‍ഡ് ചെയ്തില്ല. ധോണി ആണ് ക്യാപ്ടന്‍ എന്നൊക്കെ പറഞ്ഞ അറിവേ ഉള്ളൂ. അങ്ങോര്‍ കുറെ അടിച്ചെന്നൊക്കെ കേട്ടു. അത് കൊണ്ട് തീരെ ശ്രദ്ധിക്കാനേ പോയില്ല. പക്ഷെ നമ്മടെ പിള്ളേര്‍ എല്ലാം സ്ഥിരം പോയി കാണുമാരുന്നു. അങ്ങനെ കളി കണ്ടു വന്ന കണ്ണന്‍ ആണ് പറഞ്ഞത് ഇന്ത്യ പാകിസ്ഥാനെ എറിഞ്ഞു തോല്പിച്ചു എന്ന്. സേവാഗും ഉത്തപ്പയും ഒക്കെ.. പുതിയ കളി അറിയാത്ത നമ്മളോട് അവന്‍ അതൊക്കെ വിസദമായി പറഞ്ഞു തന്നു. അങ്ങനെ അങ്ങനെ നമ്മള്‍ സെമിയിലും എത്തി, അപ്പൊ ഒരാവേശം.നമ്മടെ ഇന്ത്യ സെമിയില്‍ എത്തിയിട്ട് കാണാതിരിക്കുന്നതെങ്ങനാ?? അങ്ങനെ സെമി ദിവസം നമ്മടെ സ്വന്തം ബെന്നി ചേട്ടന്‍ വീണ്ടും മഹാമനസ്കത കാട്ടി. കളി കാണാന്‍ കഷ്ടപെട്ട് പോകേണ്ട, നേരെ അങ്ങോട്ട് ചെന്നോളാന്‍. ഇതില്പരം സന്തോഷം എന്ത് വേണം. അങനെ സെമി കണ്ടു തുടങ്ങുമ്പോളാണ് ഈ കഥ തുടങ്ങുന്നത്. നമ്മടെ കുട്ടന്‍, അവനു ഇത് ഇരുന്നു കാണാനൊന്നും വയ്യ, വല്യ ബിസി മാന്‍ അല്ലിയോ!!! അത് കൊണ്ട് പുള്ളി ഇടക്ക് ഇടക്ക് സ്കോര്‍ നോക്കാന്‍ വരും. സെമി ഓര്‍മ ഉണ്ടല്ലോ. അങ്ങോട്ടും ഇങ്ങോട്ടും കയ്യാലപ്പുറത്തെ തേങ്ങ പോലെ നിന്ന കളിയാ. കളി നമ്മള്‍ ഒന്ന് പിടിച് വരുമ്പോള്‍ ആവും ഇവന്‍ കാണാന്‍ വരുന്നത്. ഉടനെ അവന്മാര്‍ വല്ല സിക്സ് ഓ ഫോര്‍ ഓ ഒക്കെ അടിച്ച വീണ്ടും കളി അങ്ങോട്ട് തിരിക്കും. കളി തുടങ്ങിയത് മുതല്‍ ഇത് താനെ ആണ് പരിപാടി. ഉത്തപ്പ അടിച്ച തകര്‍ക്കുമ്പോ അവന്‍ കാണാന്‍ വന്നതാ. ഉടനെ ഉത്തപ്പ ഔട്ട്‌. ആദ്യം മുതല്‍ ഇത് തന്നെ പരിപാടി. കുറെ ആയപ്പോ നമ്മടെ പൈന്‍ആപ്പിള്‍ ഇത് നോട്ട് ചെയ്തു. കുട്ടന്‍ വരുമ്പോള്‍ എല്ലാം ഇന്ത്യക്ക് പണി കിട്ടുന്നുണ്ട്. അവന്‍ ഇത് എല്ലാരോടും പറഞ്ഞു " എടാ ഈ കുട്ടന്‍ കാരണമാ നമ്മടെ വിക്കെറ്റ് പോയത് .." ഇത് കേട്ട ഉടനെ കണ്ണന്‍ "ശരിയാടാ. ഇവനെ ആരാ ഇപ്പൊ ഇങ്ങോട്ട് കെട്ടി എടുത്ത്..?" ഇത് കേട്ട എല്ലാവനും കുട്ടന്റെ മണ്ടയ്കോട്ട് കേറി. ദോഷം പറയരുത് കുട്ടന് പണി കൊടുക്കാന്‍ ആവുമ്പോ എല്ലാരും ഒറ്റകെട്ടാ. അത് പോലെ ആണ് മൊല്ലാക്കയ്ക്ക് പണി കൊടുക്കാനും. കുട്ടന്‍ ഇതിനെ എതിര്‍ത്തു. അവസാനം എല്ലാവനും കൂടെ കുട്ടനെ തള്ളി പുറത്താക്കി. അതിനു ശേഷം ആണ് ഭാജി എറിഞ്ഞു പിടച്ചു കളി നമ്മള്‍ ജയിക്കുന്നത്. അങ്ങനെ കുട്ടന്‍ കളി കണ്ടാല്‍ ഇന്ത്യ തോല്കുമെന്നു നമ്മളെല്ലാം ഉറപ്പിച്ചു. പിന്നെ കുട്ടന്റെ വക സ്ഥിരം സെന്റി, അങ്ങനെ ആ ദിവസം മംഗളമായി അവസാനിച്ചു. അങ്ങനെ കാത്തു കാത്തു ആ മഹാദിവസം എത്തി. ഇന്ത്യ പാകിസ്ഥാന്‍ സ്വപ്ന ഫൈനല്‍. ഇതിനും ബെന്നി ചേട്ടന്‍ ടി വി വച്ച് തന്നു. അങ്ങനെ കളിയൊക്കെ തുടങ്ങി ഒരു വിധം ആയപ്പോ കുട്ടന്‍ വീണ്ടും കളി കാണാന്‍ എത്തി. പാവം കുട്ടന്‍ അല്ലെ, കണ്ടോട്ടെ എന്ന് കരുതി. പക്ഷെ വീണ്ടും ശകുനം, ഇന്ത്യക്ക് പണി കിട്ടുന്നു. ഇതും കൂടി ആയപ്പോ എല്ലാനും കലിപ്പ് ആയി. കുട്ടനെ തള്ളി പുറത്താക്കി. അങ്ങനെ ഇന്ത്യ ബൌളിംഗ് തുടങ്ങി, വിക്കെറ്റ് ഒക്കെ ഇടക്ക് പോകുന്നു. ഇന്ത്യ ജയിക്കാന്‍ പോകുന്നു എന്നാ തോന്നല്‍ ഉണ്ടായപ്പോ അതാ വീണ്ടും കുട്ടന്‍... പൈന്‍ആപ്പിള്‍ ജോബി കലിപ്പ് ആയി "നിന്നെ കേറ്റില്ല, നീ പിന്നെ ഹൈലൈറ്റ്സ് കണ്ടാ മതി,," "അളിയാ, അങ്ങനെ പറയാതെ ഞാനും കൂടെ കാണട്ടെ, ഞാന്‍ കാണാതിരുന്ന കളി ജയിക്കയോന്നുമില്ല " "വേണ്ട , നീ കണ്ടു തോല്പിക്കണ്ട " കുട്ടന്‍ കലിപ്പ് " പിന്നെ നീയൊക്കെ കണ്ടാല്‍ ഒന്നും സംഭവിക്കിലെങ്കില്‍ ഞാനും കാണും. " അവസാനം പൈന്‍ആപ്പിള്‍ ജോബി കതക് തുറന്നു. പക്ഷെ ഇവന്‍ വന്നു കേറിയതും മിസ്ബഹ് കന അടി. എല്ലാത്തിനേം വാരി അടിക്കുന്നു. എന്തിനേറെ പറയുന്നു, കുട്ടന്‍ എല്ലാരുടേം ആരാധനാപാത്രം ആയി !!!! അങ്ങനെ കണ്ണന്‍ ഒക്കെ ഇടപെട്ട് കുട്ടനെ തല്ലിപുറത്താക്കി. പിന്നെ ഉള്ള കഥ എല്ലാര്ക്കും അറിയാവുന്നതാണല്ലോ , ഇന്ത്യ കളി ജയിക്കുന്നു, കപ്പ്‌ എടുക്കുന്നു. അവസാനം ഒരു സത്യം മനസ്സിലായി. കുട്ടന്‍ കളി കാണാഞ്ഞത് കൊണ്ടാണ് ഇന്ത്യ ജയിച്ചത്. ഇനി ഒരു ആഗ്രഹം മാത്രേ ഉള്ളൂ. കുട്ടന്‍ ബുധനാഴ്ചത്തെ കളിയും കാണല്ലേ......


ഇതും നിങ്ങൾക്കിഷ്ടപ്പെട്ടേക്കാം

അഭിപ്രായങ്ങളൊന്നുമില്ല: