ചീട്ടു കീറി


കുറെ കാലം കൂടി നമ്മുടെ വാസുവിനെ ഒന്ന് വിളിച്ചു. വിശേഷങ്ങള്‍ ഒക്കെ അറിയാമല്ലോ. ഇടക്ക് അവന്റെ വിളി ഒന്നും കാണാത്തപ്പോ അങ്ങട് വിളിക്കണ്ടേ. പക്ഷെ അവന്റെ വിശേഷം കേട്ട് ഞാന്‍ ശെരിക്കും ഞെട്ടി. വാസു കുറെ കാലമായി എറണാകുളം പാസ്സന്ജരിലെ സ്ഥിരം യാത്രക്കാരന്‍ ആണ്.
ഈ പോക്ക് തുടങ്ങീട്ട് മാസങ്ങള്‍ കുറെ ആയി. ചുരുക്കി പറഞ്ഞാല്‍ ആലപ്പുഴ - എറണാകുളം പാസ്സന്ജരില്‍ ആണ് പുള്ളീടെ ജീവിതം ഇപ്പൊ.
"അളിയാ, എന്നും ഇങ്ങനെ പോയാല്‍ ബോര്‍ അടികില്ലെടാ..?" എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞ ഒരു കാര്യം ഉണ്ട്.
"എന്നും ചീട്ടു കളി ആണെട, അത് കൊണ്ട് ബോര്‍ ഒന്നും ഇല്ല. സ്ഥിരം പോകുന്ന ചേട്ടന്മാര്‍ ഉണ്ട്. അത് കൊണ്ട് എന്നും ഇതാ പരിപാടി. സീറ്റ്‌ ഒക്കെ അവര്‍ പിടിച്ചോളും. "
സംഭവം കൊള്ളാം. എന്നും ഇരുന്നു ഒരേ കാഴ്ച തന്നെ കാണേണ്ടല്ലോ. അങ്ങനെ ഇരിക്കെ ഒരു ദിവസം നമ്മടെ ന്യൂസ്‌ ചാനലില്‍ ഈ വാര്‍ത്ത കാണിക്കേം ചെയ്തു. അങ്ങനെ തീവണ്ടിയില്‍ സ്വൈര്യവിഹാരം നടത്തുന്ന വാസുവും ചേട്ടന്മാരും. ആഹാ.. എത്ര സുന്ദരം.. സീസണ്‍ ടിക്കറ്റ്‌ എന്നാ ആയുധം ഇവന്മാര്കെല്ലാം ഉണ്ട്. അത് കൊണ്ട് ആരെയും പേടിക്കേണ്ടല്ലോ.
അങ്ങനെ കഥ തുടരവേയാണ് നമ്മടെ ഈ സംഭവം.
അങ്ങനെ എന്നത്തേയും പോലെ ഒരു ദിവസം ചീട്ടും കളിച്ചു സൊറയും പറഞ്ഞു എല്ലാവനും കൂടി അങ്ങനെ പോകുന്നു. (ഇതില്‍ നമ്മടെ വാസു മാത്രമേ ഉള്ളൂ നമ്മടെ പയ്യന്‍, ബാക്കി ഒക്കെ അവന്റെ ദോസ്ത് ആണ്). ഒമ്പത് പേര്‍ എന്നാണ് വാസു പറഞ്ഞ കണക്ക്.
അപ്പോളാണ് നമ്മടെ അണ്ണന്‍ സിനിമ സ്റ്റൈലില്‍ എത്തിയത്. വേറെ ആരും അല്ല നമ്മടെ സ്വന്തം സ്ക്വാഡു അണ്ണന്മാര്‍. ഈ ഒമ്പത് എണ്ണത്തിനേം പൊക്കി. കുറ്റം വേറെ ഒന്നും അല്ല. "ട്രെയിനില്‍ ഇരുന്നു ചീട്ടു കളിച്ചതിനു ..!!"
ഇത് കേട്ട ഞാന്‍ ആദ്യം ഒന്ന് ഞെട്ടി. ട്രെയിനില്‍ ഇരുന്നു ചീട്ടു കളിച്ചതിനു അണ്ണന്മാര്‍ പിടിക്കയോ,, ഇവന്‍ തള്ളുന്നതാണോ..!! എനിക്ക് ഒരു സംശയം. കാശു വച്ച് പട്ടാപ്പകല്‍ വട്ടം കൂടിയിരുന്നു കളിക്കുന്നത് പ്രശ്നം ആണെന്ന് മാത്രമേ കേട്ടിടുള്ളൂ. ആഹ്, വരട്ടെ, നമുക്ക് കഥ മുഴുവന്‍ ആക്കാം...
അണ്ണന്മാര്‍ പിന്നെ പണ്ടേ ചോദ്യുഅവും പറച്ചിലും ഒന്നും ഇല്ലാലോ. സംഗതി എഴുതി കയ്യില്‍ അങ്ങ് കൊടുത്തു.
അല്ലേലും ഇവന്മാര്‍ ഇനഗ്നെ ആണ്. ഹോട്ടലില്‍ ചായ കൊടുക്കുന്ന വെയിറ്റ്ര്‍ മാരെ പോലെ..!! വേണോ വേണ്ടയോ എന്ന് പോലും ചോദിക്കാതെ ബില്‍ തന്നിട്ട് പോകുന്ന പോലെ.
സംഭവം എന്തായാലും പണി കിട്ടി. പിറ്റേന് സുപ്രഭാതം. നമ്മടെ പ്രതികള്‍ എല്ലാം രാവിലെ ഒമ്പത് മണിയോട് കൂടി കോടതി വളപ്പില്‍ എത്തി. അവിടെ ഒരു ജനാവലി തന്നെ ഉണ്ട്. എല്ലാം വിവിധ കേസില്‍ പ്രതികള്‍. വാസു പതുക്കെ എല്ലാരേം ഒന്ന് മുട്ടി.
ടിക്കറ്റ്‌ ഇല്ലാതെ യാത്ര, ഓടുന്ന വണ്ടീല്‍ ചാടി കേറിയത്, പാളത്തില്‍ കൂടി നടന്നത് (അത് കുറ്റം ആണ് കേട്ടോ) അങ്ങനെ പല പല കേസുകള്‍. വാസു കരുതി "ഇതൊക്കെ വച്ച് നോക്കുമ്പോ നമ്മള്‍ എത്ര ഭേദം.."
ചീട്ടു കളി ആണ് കുറ്റം എന്ന് പറഞ്ഞപ്പോ, ഓ, അതിനു വല്ല പത്തോ നൂറോ ഫൈന്‍ അടച്ച മതിയാകും എന്ന് അടുത്ത് നിന്ന പോലീസ്കാരനും പറഞ്ഞു. അങ്ങനെ കാത്തു കാത്തു നിന്ന് അവസാനം പതിനൊന്നു മണി ആയപ്പോ ജഡ്ജി എത്തി. നമ്മടെ പയ്യന്മാരുടെ വിചാരണ തുടങ്ങി.
ഇനി ആണ് ശെരിക്കും ഞെട്ടിച്ച കഥ. നമ്മടെ പ്രതികള്‍ ചെയ്തത് ഏതാണ്ട് ക്ലാസ്സ്‌ എ കുറ്റമാണെന്ന്. തടവ്‌ ശിക്ഷ വരെ ലഭിക്കാവുന്ന എന്തോ വലിയ തെറ്റാണെന്ന്. ജഡ്ജി അദ്ദേഹം ഇവന്മാരെ തടവാന്‍ തന്നെ ഉള്ള പുറപ്പാട് ആണ്. ഇവന്മാര്‍ കരഞ്ഞു കാലു പിടിച്ചു.
"ചീട്ടു കളി തെറ്റാണെന്ന് അറിയില്ലാര്നു, പൈസ വച്ച് കളിച്ചതല്ല, സമയം പോകാന്‍ ചെയ്തതാണ്, സത്യമായും ഒന്നും ചെയ്തതല്ല,വെറുതെ വിടണം അങ്ങുന്നെ.,."
സ്ഥിരം കോടതി സീന്‍. പക്ഷെ ജഡ്ജി സര്‍ വിടുന്ന കോളില്ല. അവസാനം പുള്ളി ഒന്ന് അയഞ്ഞു. പിഴ ഒടുക്കുന്ന ഘട്ടത്തിലേക്ക് വന്നു.
"ഓരോരുത്തരും അയ്യായിരം വച്ച് പിഴ അടച്ചാല്‍ വിടാം."
വീണ്ടും ഞെട്ടല്‍, ടിക്കറ്റ്‌ ഇല്ലാതെ പോയാല്‍ തന്നെ ഇരുന്നോറോ മുന്നൂറോ ഒക്കെയേ അടിക്കൂ,, ഇത് ഇത്തിരി കടുത്തു പോയി.. വാസു വീണ്ടും കഷ്ടപ്പാട് പറഞ്ഞു , ഇത് ഒരു മാസത്തെ ശമ്പളത്തോളം വരുമെന്നും , ഇത്രേം അടയ്ക്കാന്‍ പറ്റിലെന്നും ഒക്കെ..
ഇവന്മാര്ടെ സങ്ങടം കേട്ടോ എന്തോ ജഡ്ജി സര്‍ അവസാനം അത് കുറച്ചു.
"ഓരോരുത്തരും ആയിരം വീതം. മൊത്തം ഒമ്പതിനായിരം അടച്ചാല്‍ മാത്രമേ പോകാന്‍ പറ്റൂ.."
ഇനി ഇപ്പൊ എന്നാ ചെയ്യാനാ, തടവാന്‍ കിടക്കാന്‍ പറ്റില്ലെലോ, ഇവിടുന്നു രക്ഷപെടണ്ടേ. പൈസ അടയാക്കാതെ വേറെ വഴി ഇല്ല. അങ്ങനെ അവസാനം അത് അവന്മാര്‍ സമ്മതിച്ചു. പക്ഷെ ജഡ്ജി സര്‍ വിട്ടില്ല . ഒരു ദിവസത്തെ കഠിന തടവ്‌ ഉണ്ടത്രേ...!!
ഈ ഒരു ദിവസം കഠിന തടവ്‌ കലാപരിപാടി നമ്മള്‍ കുറെ കണ്ടിട്ടുള്ളതാണ്, ഇടുക്കീലെ നമ്മടെ പുലികുട്ടികള്‍ ഓരോ കേസ് ഉണ്ടാകുമ്പോ ഫൈന്‍ അടയ്ക്കാന്‍ കോടതിയില്‍ പോകേണ്ടി വന്നിടുണ്ട്, അപ്പോഴെല്ലാം ഈ ഒരു ഒരു ദിവസം കഠിന തടവ്‌ വിധിക്കും, സംഭവം രാവിലെ മുതല്‍ വൈകുന്ന വരെ കോടതിയില്‍ കുരു പൊട്ടി അങ്ങനെ നില്കണം. അത് കൊണ്ട് ഈ തടവ്‌ അത്ര ഞെട്ടിച്ചില്ല, പക്ഷെ ഈ ആയിരം രൂഫാ.. ഹോ. അത് ഇച്ചിരെ കടന്ന കയ്യായിപ്പോയി. ഇന്നേ വരെ ഞാന്‍ ഇങ്ങനെ ഒരു ഫൈന്‍ കഥ കേട്ടിട്ട് പോലുമില്ല.
വാസൂനോട് ഞാന്‍ പറഞ്ഞു " അളിയാ , നിന്നെ പറ്റിച്ചതാവും , അത് കേസ് ആക്കനുല്ലത് ഒന്നും ഇല്ലെടെ.."
വാസു പറഞ്ഞത് ഇതാണ്, ജഡ്ജി സര്‍ വകുപ്പ് ഏതാണെന്ന് പറഞ്ഞു കൊടുത്തെന്നു . അത് വച്ച് വാസു ഗൂഗിളില്‍ തപ്പിയപ്പോ അത് എന്തോ വലിയ ശിക്ഷ ലഭിക്കാവുന്ന ഒന്നാണെന്ന്. സംഭവം എന്തായാലും രൂഫാ ആയിരം ഗോപി. പക്ഷെ ഒരു ദിവസത്തെ തടവ്‌ അവന്മാര്‍ക്ക് നില്‍കേണ്ടി വന്നില്ല,, ജഡ്ജി സര്‍ ഉച്ചക്ക് ഊണ് കഴിക്കാന്‍ തുടങ്ങിയപ്പോള്‍ കുരു പൊട്ടി നിന്ന നമ്മടെ പ്രതികളെ , ഭക്ഷണം എന്നാ മൌലിക അവകാസത്തിനു വേണ്ടി വെറുതെ വിട്ടു. അങ്ങോര്‍ ഫുഡ്‌ അടിക്കുന്ന ഇവന്മാര്‍ കൊതി വിട്ടപ്പോ ചിലപ്പോ പുള്ളി ഇറക്കി വിട്ടതാകും..!! വാസു അല്ലെ,, നോക്കി വെറുപിച്ചു കാണും .. അതാകും കാര്യം.
തെറ്റ് ഇനീം ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി വലിയ ശിക്ഷ നല്കിയതനെന്നാണ് വാസു സമാധാനിക്കുന്നത്.
എന്തായാലും ഇത് ഒരു കുറ്റം ആണെന്ന് എനിക്ക് അങ്ങോട്ട്‌ വിശ്വസിക്കാന്‍ പറ്റുന്നില്ല. സമയം പോകാന്‍ വേണ്ടി ചീട്ടു കളികുന്നത് അത്ര കലിപ്പ് പ്രശ്നം ആണോ. ഇതില്‍ വാസുനോട് അവന്മാര്‍ക്ക് നേരത്തെ കലിപ്പ് ഒന്നും ഇല്ലാത്തതിനാല്‍ പണി കൊടുത്തതാണെന്ന് വിചാരിക്കാന്‍ വയ്യ. എന്തായാലും ട്രെയിന്‍ നമുക്ക് ഇട്ടു പണി തരുവാണല്ലോ.
അങ്ങനെ എന്തായാലും നമ്മടെ പ്രതികള്‍ ഇനി ജന്മത്ത് ട്രെയിനില്‍ ഇരുന്നു ചീട്ടു കളിക്കില്ല. ചൂട് വെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും എന്നാണല്ലോ. അത് ഇനി വാസു ഇനി ചീട്ടു കളിയെ നിര്‍ത്താന്‍ സാധ്യത ഇല്ലാതില്ല. പക്ഷെ ഒരു കാര്യം കൂടി, നിയമം പഠിച്ച ആരേലും ഉണ്ടേല്‍ ഇതൊക്കെ ഇതു വകുപ്പാണെന്ന് ഒന്ന് പറഞ്ഞു തന്നാല്‍ കൊല്ലമാര്നു.. അത് പോലെ ട്രെയിനില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളും.
പണ്ട് നമ്മള്‍ ട്രെയിനില്‍ ഇരുന്നു എന്തോരം ചീട്ടു കളിച്ചതാ.. അന്നെങ്ങാനും ഇങ്ങനെ പണി കിട്ടിയിരുന്നേല്‍ ചീട്ടു കീറിയേനെ.


ഇതും നിങ്ങൾക്കിഷ്ടപ്പെട്ടേക്കാം

അഭിപ്രായങ്ങളൊന്നുമില്ല: