വീണ്ടും ഒരു റാഗിംഗ് കാലം

അല്ല അവന്മാരെയും പറഞ്ഞിട്ട് കാര്യം ഇല്ല, എന്റെ ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കാത്തത് അവരുടെ തെറ്റാണോ..!! കാര്യം പി ജി വിദ്യാര്‍ഥി ഒക്കെ ആണ് ഞാന്‍ .പക്ഷെ വല്യ ബുദ്ധിജീവി ഒന്നും അല്ലാത്തത് കൊണ്ട് സിമ്പിള്‍ വസ്ത്രങ്ങള്‍ ആണ്. അത് കണ്ടാല്‍ തീരെ പ്രായം തോന്നിക്കേം ഇല്ല. കാര്യം രണ്ടു കൊല്ലാതെ മസില് പിടുത്തത്തിനു ഒരു ഇടവേള കൊടുത്താണ്  പി ജി പഠിക്കാന്‍ വന്നത്. അത് കൊണ്ട് തന്നെ ആണ് . ആദ്യ ദിവസം തന്നെ "എവിടുന്നു ട്രാന്‍സ്ഫര്‍ ആയി വന്നതാ " എന്നാ ചോദ്യം കേട്ടത് കൊണ്ടാണ് ലുക്ക്‌ ഒന്ന് മാറ്റിക്കളയാം എന്ന് കരുതിയത്‌. കുറ്റി മീശ ആക്കിയപ്പോ തന്നെ അഞ്ചു വയസ്സ് കുറഞ്ഞു, ജീന്‍സും അരക്കയ്യന്‍ ഷര്‍ട്ടും ആയപ്പോ ഒരു മൂന്നും . അങ്ങനെ കണ്ടാല്‍ ഇപ്പൊ ഒരു മധുരപ്പതിനേഴു. പി ജി പഠിക്കാന്‍ വരുമ്പോ ഇങ്ങനെ സുന്ദരമായ ഒരു അന്തരീക്ഷത്തില്‍ എത്തുമെന്ന് സ്വപ്നേപി കരുതിയില്ല. എല്ലാം യുവരക്തങ്ങള്‍ അങ്ങനെ വീണ്ടും ആ പഴയ ആ സുവര്‍ണ കാല സ്മൃതികളിലേക്ക് ഏതാനും നിമിഷങ്ങള്‍ മാത്രമേ എടുത്തുള്ളൂ.. 

അങ്ങനെ കഴിഞ്ഞ ആഴ്ച ആണ് ഒന്നാം വര്‍ഷ അഡ്മിഷന്‍ ഒക്കെ ആയി കുട്ടികള്‍ വന്നത്. അങ്ങനെ അവര്‍ നമ്മുടെ മുകള്‍ നിലയില്‍ ക്ലാസ്സ്‌ ഒക്കെ ആയി ഒരു പുതിയ ജീവിതം തുടങ്ങി. ഇതിനിടക്ക് ഒരു കാര്യം വിട്ടു പോയി. നമ്മള്‍ പി ജി ഒക്കെ ആയത് കൊണ്ട് നല്ല സുന്ദര വര്‍ണങ്ങള്‍ ഒക്കെ അണിഞ്ഞു പോകാം. പാവം യു ജി പിള്ളേര്‍ യൂണിഫോറം ഒക്കെ ആയി വീര്‍പ്പു മുട്ടി കഴിയുന്നു. ഇന്ന് ഉച്ചക്ക് അതില്‍ ഒരുത്തന്‍ എന്നെ കണ്ടിട്ട് ചോദിക്കുവാ "ഫസ്റ്റ് ഇയര്‍ ആണോ..??"
ഞാന്‍ ഒന്ന് ചിരിച്ചു, ഏതേലും രണ്ടാം വര്‍ഷക്കാരന്‍ ആയിരിക്കും. രണ്ടാം വര്‍ഷം ആണല്ലോ
ഈ ഒന്നാം വര്‍ഷക്കാരെ അന്വേഷിക്കാന്‍ ഇത്ര ഉത്സാഹം. പണ്ട് നമ്മളും ഉത്സാഹിച്ചതല്ലേ. എന്റെ ചിരി കണ്ടു അവന്‍ ഒരു വല്ലാത്ത നോട്ടം ഒക്കെ. ഞാന്‍ പറഞ്ഞു " അനിയാ, യൂണിഫോറം ഇടാത്ത കുറച്ചു ചേട്ടന്മാരും ഉണ്ട് ഇവിടെ " .. അവന്റെ മുഖധാവില്‍ മനോഹരമായ ഭാവങ്ങള്‍ മിന്നി മറഞ്ഞു..
"സോറി ചേട്ടാ, മനസ്സിലായില്ല .".. "ചേട്ടാ, താഴെ എന്താ പരിപാടി നടക്കുന്നത്..??" അവന്‍ ഉടനെ തന്നെ വിഷയം മാറ്റി അവിടുന്ന് സ്കൂട്ടായി. അല്ല  ഇതിപ്പോ അവനേം കുറ്റം പറയാന്‍ പറ്റില്ല ... എന്റെ ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാത്തത് അവന്റെ തെറ്റാണോ..??!!

ഏതായാലും അപ്പോള്‍ ഓര്‍മ്മ വന്നത് ബിരുദ പഠനത്തിലെ ആദ്യ വര്‍ഷ ജീവിതം ആരുന്നു. സീനിയേര്‍സ്നെ പേടിച് ഒളിച്ചു നടന്ന ആദ്യ മാസങ്ങള്‍ .. പുറത്തിറങ്ങിയാല്‍ റാഞ്ചി കൊണ്ട് പോകുമെന്ന പേടി കൊണ്ട് ഭക്ഷണം കഴിക്കാന്‍ പോലും ഇറങ്ങാതെ ഇരുന്ന ഞായറാഴ്ചകള്‍ . പൊന്നു  പോലെ വളര്‍ത്തി കൊണ്ട് വന്ന മുടി ചേട്ടന്മാരെ പേടിച്ചു വെട്ടിക്കേണ്ടി വന്ന സങ്കടം . അവസാനം നിവൃത്തി ഇല്ലാതെ തല്ലാന്‍ ആയി പട ആയി പോയത്. മനോഹരമായ ഓര്‍മ്മകള്‍ . പക്ഷെ അതിനു ഒരു സുഖം ഉണ്ടായിരുന്നു ഒരു തവണ ഈ പരിചയപ്പെടല്‍ പരിപാടി കഴിയുമ്പോള്‍ തന്നെ ചേട്ടന്മാര്‍ ശെരിക്കും ഒരു നല്ല കമ്പനി ആകുമായിരുന്നു. പിന്നെ നമ്മടെ സ്വന്തം ചേട്ടന്മാരെ പോലെ ഉപദേശവും അനുഗ്രഹവും സ്നേഹവും ഒക്കെ നല്‍കിയിരുന്നു. എല്ലാ കാര്യത്തിനും പിന്നെ നമുക്ക് ആശ്രിക്കാന്‍ കുറച്ച ആള്‍കാര്‍ ആകുമായിരുന്നു. ആദ്യം പോകാന്‍ പേടിച്ച അവരുടെ ഹോസ്റ്റലില്‍ ഒക്കെ തന്നെ ആരുന്നു സ്ഥിരം. ഒന്നാം വര്‍ഷ കലോത്സവ സമയത്ത് ഒരു മാസക്കാലത്തോളം അവരുടെ കുടികിടപ്പ് ആരുന്നു നമ്മള്‍ . ഗെയിം കളിയും സിനിമ കാണലും നാടക രചനയും പരിശീലനവും ഒക്കെ ആയി ആഘോഷഭരിതമായ ഒരു മാസക്കാലം. അന്ന് ഈ റാഗിംഗ് നല്ല സുന്ദരമായ ഒരു കലാപരിപാടി ആരുന്നു. പക്ഷെ രണ്ടു മൂന്നു വര്‍ഷത്തിനു ശേഷം അതിന്റെ മുഖം തന്നെ അങ്ങ് മാറി.. രാഷ്ട്രീയവും പല അനുബന്ധ വിഷയങ്ങളും ഒക്കെ ആയി ഇത് ഒരു കയ്യാങ്കളി ആയി മാറിയതോടെ അതിന്റെ ആ മനോഹര മുഖം നഷ്ടപ്പെട്ടു. തീര്‍ച്ചയായും ഈ രാഗിങ്ങ്നു ഒരു സുന്ദര മുഖം ഉണ്ട്, അത് ഒരാള്‍ ഇതിനെ നോക്കിക്കാണുന്നത് പോലെ ഇരിക്കും. ഇടുങ്ങിയ മനസ്ഥിതി ഉള്ള ആള്‍കാര്‍ ആണ് ഇതിനെ ഒരു ക്രൂര വിനോദം ആക്കി മാറ്റിയത്. ദൈവം സഹായിച്ചു ഞങ്ങള്‍ടെ സീനിയേര്‍സ് ഒക്കെ നല്ല മനുഷ്യര്‍ ആരുന്നു. അവര്‍ ഈ രാഗിങ്ങിലൂടെ പകരന്നു തന്നത് കുറെ അറിവുകള്‍ ആയിരുന്നു. പട്ടാളത്തിലും ഒക്കെ മാനസിക വികാസത്തിനായി ഈ  പരിപാടി വേറെ പല പേരുകളിലും അരങ്ങേറുന്നുണ്ട് . പുറത്തിറങ്ങാന്‍ പോലും പേടിച്ചിരുന്ന പല ആള്‍ക്കാരും ഒരു റാഗിങ്ങിന്റെ കരച്ചിലിനും പിഴിച്ചിലും ശേഷം പുലി കുട്ടികള്‍ ആയ എത്രയോ സംഭവം ഉണ്ട്.

പക്ഷെ നിയമം മൂലം ഇത് നിരോധിച്ചതോടെ രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് പറ്റിയ കിടിലന്‍ കലാപരിപാടി ആയി ഇത് മാറി. ഒരു പൂ കൊടുത്ത തമാശയ്ക്ക് (അതില്‍ കൂടുതല്‍ എന്തെങ്കിലും സംഭവിച്ചോ എന്ന് കൃത്യമായി അറിയില്ല ) ആര് മാസം സസ്പെന്‍ഷന്‍ കിട്ടിയ രക്തസ്സക്ഷികളെ ഈ അവസരത്തില്‍ ഓര്‍ത്തു പോകുന്നു. ആ സുന്ദര ദിനങ്ങള്‍ എന്നും ഓര്‍മയില്‍ അവശേഷിക്കട്ടെ എല്ലാ നല്ല കാര്യവും നമ്മള്‍ തന്നെ കുളമാക്കി ഇല്ലാതാക്കുമല്ലോ.. അത് പോലെ കരുതിയാ മതി. 

അത് പോലെ പണ്ട് ഒരു രണ്ടാം വര്‍ഷ സമയത്ത് കുറച്ചു അനിയന്മാരെ പേടിപ്പിക്കാന്‍ കൊണ്ട് വന്നപ്പോ അവന്മാരെ ബോധം കെടുത്തുന്ന തരത്തില്‍ ജൂനിയര്‍ ആയി അഭിനയിപ്പിച്ചു പേടിപ്പിച്ച ഖാന്‍ ഇക്കയെ ഈ അവസരത്തില്‍ പ്രത്യേകിച്ചും ഓര്‍മ്മിക്കുന്നു. അടുത്ത തവണ ആകട്ടെ ആദ്യമേ ചേട്ടന്‍ ആണെന്ന് പറയാതെ അവന്മാരെ ഒന്ന് പറ്റിക്കാം. പക്ഷെ ഈ പ്രായം കുറച്ചത്  കൊണ്ട്  വേറെ ഒരു പ്രശ്നം പറ്റി . എന്റെ വിദ്യാര്‍ഥികള്‍  പോലും എന്നെ ഇപ്പൊ തിരിച്ചറിയുന്നില്ല. കഴിഞ്ഞ മാസം തീവണ്ടി ആപ്പീസില്‍ വച്ച് അവന്മാരോട് അങ്ങോട്ട പോയി സംസാരിച്ചപ്പോഴാണ് അവന്മാര്‍ക്ക് എന്നെ മനസ്സിലായത് . " അയ്യോ സര്‍ ആരുന്നോ, കണ്ടിട്ട് മനസ്സിലായേ ഇല്ല .." എന്ന് പറഞ്ഞു അവരും ഒന്ന് ഞെട്ടിയതാണ് . എന്തായാലും കുറെ കാലം കൂടി ഈ വനവാസം തുടരട്ടെ.. :)


ഇതും നിങ്ങൾക്കിഷ്ടപ്പെട്ടേക്കാം

2 അഭിപ്രായങ്ങൾ:

Arunlal Mathew പറഞ്ഞു...

സാറ അല്ലേ ??
ധാ പേന...
കണ്ടാ ഒരു ലുക്ക്‌ ഇല്ലന്നെ ഉള്ളു... ഭയങ്കര ബുദ്ധിയാ... :P

ശ്രീ പതാരം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.