എന്താണു രാജുമോന് കുഴപ്പം

ഞാന്‍ പണ്ഡിതന്റെ കാര്യം പറഞ്ഞപ്പോള്‍ ഒരു ചെറിയ കാര്യം കൂടി സൂചിപ്പിച്ചിരുന്നു. പണ്ഡിതന്റെ കൂടെ നമ്മുടെ രാജുമോനെയും നിര്‍ത്തി നാറ്റിക്കുന്ന കാര്യം. സത്യത്തില്‍ എന്താണ് ഇവിടെ നടക്കുന്നത്. ഇന്റര്‍നെറ്റ്‌ തുറന്നു നോക്കിയാല്‍ 'രാജപ്പന്‍ ' തമാശകള്‍ മാത്രമേ കാണാന്‍ ഉള്ളൂ.. സംഗതി പുള്ളിക്ക് പണ്ട് മുതലേ ആരാധകരും ശത്രുക്കളും ഒരുപാട് ഉണ്ട്. ഒരു താരം ആകുമ്പോള്‍ രണ്ടു തരം ആള്‍ക്കാരും കാണുമല്ലോ. പക്ഷെ ഇപ്പോള്‍  ശത്രുക്കള്‍ പോലും ആരാധകര്‍ ആയ സ്ഥിതി ആണ്. !!!!

പണ്ട് കാലം മുതല്കെ എന്റെ ഒക്കെ മനസ്സില്‍ ഇദ്ദേഹം ജാഡ ആണെന്ന് ഒരു തോന്നല്‍ ഉണ്ടാര്‍ന്നു . പലര്‍ക്കും പല തോന്നല്‍ ആണല്ലോ.. പക്ഷെ ഇപ്പോഴത്തെ പുള്ളിയുടെ അവസ്ഥ കണ്ടിട്ട സങ്കടം തോന്നുന്നു. ഫെയിസ്ബുക്ക്‌ , യൂ ട്യൂബ് എന്ന് വേണ്ട എന്ത് തുറന്നു നോക്കിയാലും അങ്ങരെ വലിച്ചു കീറി ഒട്ടിക്കല്‍ തന്നെ..!! ഇതിനും വേണ്ടി പുള്ളി എന്ത് പാപം ചെയ്തു എന്നാണു എന്റെ സംശയം. ആരെയും അറിയിക്കാതെ ഒരു കല്യാണം കഴിച്ചു,, ശെരിക്കും ആ  കല്യാണത്തിനു ഒരു ആറ്റം  ബോംബിന്റെ പ്രഭാവം തന്നെ ഉണ്ടാര്‍ന്നു. പ്രിത്വി എന്ന് പറഞ്ഞു  ചാകാന്‍ നടന്നിരുന്ന എന്റെ സുഹൃത്തുക്കള്‍ പോലും ആ ഒരു സംഭവത്തോടെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞത്‌ ഞാന്‍ കണ്ടതാണ് .ആ കല്യാണം മുതലാണ്‌ ഈ ഇന്റര്‍നെറ്റ്‌ കലാപരിപാടി ഇത്ര ഭീകരം ആയതു. കല്യാണം കഴിഞ്ഞു ടി വിയില്‍ അഭിമുഖം കൂടി വന്നതോടെ പൂരത്തിന്റെ വെടികെട്ടു പോലെ ആയി.

ആദ്യമേ പറയാം, ഞാന്‍ ഒരു പ്രിത്വി ഫാന്‍ അല്ല , നല്ല തകര്‍പ്പന്‍ മോഹന്‍ലാല്‍ ഫാന്‍ . പക്ഷെ എല്ലാ മോഹന്‍ലാല്‍ ഫാന്സിനെയും പോലെ അണ്ണന്റെ പടം ആദ്യ ദിവസം തന്നെ കണ്ടു എത്ര കഡോരം ആണെങ്കിലും 'അതിസുന്ദരം' എന്ന് വാഴ്തിപാടാതെ നല്ലത് മാത്രം കാശു മുടക്കി കാണുന്ന ഒരു ശരാശരി സിനിമ പ്രേക്ഷകന്‍ . മമ്മുട്ടിയുടെ ഏറ്റവും അവസാനമായി തിയേറ്ററില്‍ പോയി കണ്ടത് 'ബെസ്റ്റ് ആക്ടര്‍' ആണെന്ന് ഞാന്‍ തീര്‍ത്തു പറയും. രണ്ടു പേരും ഇന്ത്യന്‍ സിനിമയിലെ തന്നെ കൊലകൊമ്പന്മാര്‍ ആണ് . പക്ഷെ അതിനോട് നീതി പുലര്‍ത്തുന്ന പടങ്ങള്‍ ഇപ്പോള്‍ ഹാലിയുടെ വാല്‍നക്ഷത്രം പോലെ വല്ലപോഴുമോക്കെയെ കാണാന്‍ പറ്റുന്നുള്ളൂ.. ഇങ്ങനത്തെ ഒരു അഭിപ്രായം നമ്മടെ രാജുമോന്‍ പറഞ്ഞതാണ്  വേറെ ഒരു പ്രശ്നം . ഒരു കാര്യം ഞാന്‍ ഓര്‍ക്കട്ടെ നമ്മുടെ ജയസൂര്യ ഒക്കെ ഇതേ അഭിപ്രായം പറഞ്ഞിട്ടുള്ളതാണ് . പക്ഷെ അദ്ദേഹം പറഞ്ഞ രീതി വേറെ ആരുന്നു എന്ന് മാത്രം . ഇപ്പൊ രാജുമോന്‍ എന്ത് പറഞ്ഞാലും ആളുകള്‍ക്ക് അത് തമാശ ആണ്. പറയുന്ന കാര്യം അല്ല, പറയുന്ന ആള്‍ ആണ് പ്രശ്നം. 

ഇന്റര്‍നെറ്റ്‌ പോകട്ടെ , ഇപ്പോള്‍ മൊബൈല്‍ എടുത്താലും രാജുമോന്‍ ജോക്ക്സ് ആണ്. സര്‍ദാര്‍ജിയേയും ടിന്റുവിനെയും ഒന്നും ആര്‍ക്കും വേണ്ട. ഒരാളെ ഇങ്ങനെ കൂവിതോല്പിക്കുനത്  തീരെ തറ ഏര്‍പ്പാട് ആണ് . എതിരാളികള്‍ പറയുന്ന ന്യായം ഇതാണ്  " ആദ്യം അവന്‍ മര്യാദയ്ക്ക് അഭിനയിക്കട്ടെ എന്ന്.." എല്ലാ മനുഷ്യരെയും പോലെ അദ്ദേഹത്തിനും കുറവുകള്‍ കാണും . കോമഡി റോളുകള്‍ അദ്ദേഹത്തിന് പറ്റുന്നില്ല. മഹാനടന്‍ മമ്മൂട്ടി പോലും എത്ര കാലം കഴിഞ്ഞാണ് കോമഡി ചെയ്തു തുടങ്ങിയതെന്ന് ആലോചിക്കണം .ഞാന്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാന്‍ കാരണം നമ്മുടെ 'ഇന്ത്യന്‍ റുപീ' എന്നാ സിനിമ ആണ് . രാജുമോന്റെ പടം ഒന്നും അങ്ങനെ സ്ഥിരം കാണുന്ന ഒരാളല്ല ഞാന്‍ . എന്നാലും രാജുമോന്റെ ഈ അവസ്ഥ കണ്ടപ്പോ ഒരു പടം കണ്ടെക്കാമെന്ന് കരുതി.. അധികം ബഹളം ഇല്ലാത്ത നല്ല ഒരു സിനിമ. പക്ഷെ അത് കണ്ടു കഴിഞ്ഞാണ് വേറെ ഒരു കാര്യം ഓര്‍ത്തത്. ഈ പടം എങ്ങാനും ഓടിയാല്‍ അത് രാജുമോന്റെ പടം എന്ന് ആരും പറയില്ല. രഞ്ജിത്ന്റെ പടം എന്നെ പറയൂ.. പടം പൊട്ടിയാല്‍ അത് രാജുമോന്റെ പടം ആകും . ഉദാഹരണം നമ്മടെ തെജഭായി തന്നെ , ഞാന്‍ കണ്ടില്ല അഭിപ്രായം കേട്ടറിഞ്ഞതാണ്. പ്രിത്വിരാജിന്റെ ഒരു പൊളി പടം എന്ന്.. അല്ലാതെ ദീപു കരുണാകരന്റെ കുഴപ്പം കൊണ്ടല്ല..!!

പണ്ഡിതന്റെ കാര്യത്തില്‍ എല്ലാം നമ്മള്‍ കണ്ടതാണ് കൊള്ളാത്ത ഒരു കാര്യം ചികഞ്ഞു പോകാന്‍ നമുക്ക് ഉള്ള വ്യഗ്രത. രാജുമോന്റെ ഫാന്‍ പേജില്‍ ഉള്ളതിനെക്കളും അംഗങ്ങള്‍ ' ഐ ഹേറ്റ് പ്രിത്വി ' എന്ന ഗ്രൂപ്പില്‍ ഉണ്ട്. ഒരു പടം കൊള്ളത്തില്ല എങ്കില്‍ കൂവുക തന്നെ വേണം. ഞാനും കൂവിയിട്ടുണ്ട് . പക്ഷെ ഇങ്ങനെ പുറകെ നടന്നു കൂവുന്നത് നല്ല പരിപാടി ആണോ..?  ദിവസേന ഇരുപതിനായിരത്തോളം പേര്‍ ഇരുന്നു അങ്ങോരെ ചെളി വാരി എറിയുന്ന ഒരു ഗ്രൂപ്പ്‌ ഉണ്ട്.. അതേല്‍ ഒന്ന് കണ്ടപ്പോഴാണ് ഇത് ശെരിക്കും അക്രമം ആണെന്ന് തോന്നിയത്ഈ ഗ്രൂപ്പില്‍ എല്ലാം തന്നെ ഉള്ള ഒരു പരിപാടി ആണ് അസിഫ് അലി യെ പുകഴ് ത്തല്‍ . രാജുമോന് ഇട്ടു പണി കൊടുക്കാന്‍ ഉള്ള ഒരു എളുപ്പവഴി ആണ്  'രാജുമോന്‍ കൊള്ളില്ല, ആസിഫ് വല്യ സംഭവം ആണ് ' എന്ന് പറയുന്നതെന്ന് തോനുന്നു. ഒരു ആഴ്ചപതിപ്പിലെ ആസിഫ്ന്റെ അഭിമുഖം വായിച്ചപോഴും അങ്ങനെ തോന്നി. ഇതിനിടക്ക് ഒരുത്തന്‍ പറയുന്ന കേട്ടു . ആസിഫ് ഫാന്‍സ്‌ ആണത്രേ ഈ കളിക്കെല്ലാം പിന്നില്‍ . കാര്യം എന്തായാലും നമ്മള്‍ പ്രേക്ഷകര്‍ കഥാപാത്രങ്ങളെ വച്ചാണ് നടന്മാരെ വിലയിരുത്തേണ്ടത്. കോമഡി ചെയ്തില്ലെന്ന് കരുതി ആരും താരം ആകതിരിക്കില്ല. മികച്ച ഒരു നടന്‍ ആയ ശ്രീ മുരളി ചെയ്ത കോമഡി റോളുകള്‍ ഒന്നും തന്നെ എന്റെ ഓര്‍മയില്‍ വരുനില്ല. കോമഡി ചെയ്തിട്ടല്ല സത്യന്‍ മാഷ്‌ മഹാനടന്‍ ആയതു. രാജുമോന് കുറച്ച സമയം കൊടുക്കൂ. നല്ല റോളുകള്‍ എന്നിട്ടും ചെയുന്നില്ലെങ്കില്‍ താനെ എല്ലാം ശരി ആയിക്കോളും .പരിണാമ സിദ്ധാന്തം തന്നെ പറയുന്നത്  " ഉറപ്പുള്ളവനെ പിടിച്ചു നില്‍കൂ" എന്നാണല്ലോ..

ഇനി നമ്മള്‍ എത്ര തന്നെ കളിയാക്കിയാലും നല്ല ഒരു റോളും ചിത്രവും മതി നാട്ടുകാര്‍ ഇഷ്ടപ്പെടാന്‍ . രാജുമോന്‍ ഒരു നല്ല പടം ചെയ്യുമ്പോള്‍ ഇതൊക്കെ താനെ ഒതുങ്ങിക്കോളും. എന്നും കൂവിതോല്പിക്കാന്‍ ആര്‍ക്കും പറ്റില്ലല്ലോ. അത് പോലെ കയ്യടിച്ചു ജയിപ്പിക്കാനും. ഈ ആസിഫ് അലി സപ്പോര്‍ട്ട് ഒക്കെ നല്ലതാണ് . അസിഫ് അലിയെ എനിക്കും ഇഷ്ടമാണ് .  കുറെ നല്ല റോളുകളും ചെയ്തു. പക്ഷെ ഇത്ര പെട്ടന്ന് ഒരാളെ വിലയിരുത്തുന്നത് നമ്മള്‍ മലയാളികള്‍ക്ക് മോശം ആണ്. ഒരു പാട് വര്ഷം അപ്പ്രേന്റിന്സ് ആയി നിര്‍ത്തി നോക്കിയിട്ടല്ലേ നമ്മള്‍ ഒരാളെ സൂപ്പര്‍ തരാം ആക്കാറുള്ളൂ . ഒരു ദിവസം കൊണ്ടൊക്കെ മലയാളത്തില്‍ ഒരു സൂപ്പര്‍ തരാം ഉണ്ടാകുന്നത് സിനിമയില്‍ മാത്രം നടക്കുന്ന കാര്യം ആണ്. അലിയെ പൊക്കി പറഞ്ഞത് കൊണ്ട് മാത്രം അവന്‍ രക്ഷപെടുകയും ഇല്ല. പിന്നെ ഈ രാജുമോന്‍ വിരുദ്ധ തരംഗത്തിനു പിന്നില്‍ 'പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ ശ്രമിക്കുന്നവര്‍ ' തന്നെ ആയിരിക്കുമെന്ന് ആര്‍ക്കും ഊഹിക്കവുന്നത്തെ ഉള്ളൂ.. ചത്തത് കീചകന്‍ എങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന പോലെ. പക്ഷെ ഇവിടെ ഇതു ഭീമന്‍ ആണെന്ന് എനിക്ക് ഇത് വരേം മനസ്സിലായില്ല കേട്ടോ. രാജുമോന്‍ ശത്രുക്കളുടെ എണ്ണം പോലെ ഭീമന്മാരും കുറെ ഉണ്ടോ ആവൊ..!!

നല്ല പടം വന്നാല്‍ നായകനെ നോക്കാതെ കാണാന്‍ പോകുന്നവരാണ് ശരാശരി മലയാളികള്‍ . രാജപ്പന്‍ ജോക്ക്സ് അയച്ചു കളിച്ചും ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്തു നമ്മുടെ സമയം പോകുന്നത് മാത്രം മിച്ചം. ഒരു തമാശ എന്ന നിലയില്‍ അത് നല്ലതാണു . പ്രിത്വി ആദ്യം കേസ് കൊടുത്തപ്പോ കളിയാക്കിയ ആളാണ് ഞാനും. പക്ഷെ ഇപ്പോഴത്തെ അവസ്ഥ ശെരിക്കും മോശം എന്ന് മാത്രമേ പറയാന്‍ പാടൂ. അല്ല ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല എന്നെയും പ്രിത്വി ഫാന്‍ എന്ന് പറഞ്ഞു കളിയാക്കാനെ എല്ലാരും നോക്കൂ. കാരണം പ്രബുദ്ധരായ ഒരു ജനവിഭാഗം ആണല്ലോ മലയാള ജനത.  അനാവശ്യമായ ഒരു പോസ്റ്റിനു വേണ്ടി സമയം കളഞ്ഞ സന്തോഷത്തോടെ...


ഇതും നിങ്ങൾക്കിഷ്ടപ്പെട്ടേക്കാം

6 അഭിപ്രായങ്ങൾ:

രാം പതാരം പറഞ്ഞു...

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന ഈ 'കണ്ണു കെട്ടി കുടം അടി'ക്കെതിരെപലര്‍ക്കും എഴുതണമെന്നുണ്ട്. പക്ഷേ കൂട്ടമായി വന്നുള്ള ആക്രമണം ഭയന്ന് നിശബ്ദരാകുന്നു. ഈ പോസ്റ്റ്‌ നന്നായി.

പ്രിഥ്വിരാജുമായി ബന്ധപ്പെട്ട ഫേസ്‌ബുക്കിലെ ചില പോസ്റ്റുകളില്‍ ഞാന്‍ ഇട്ട കമെന്റ്സ് ആണ് ഇവ.

■■■■■■■■■■■■■■ ആരും ഫേസ്ബുക്കില്‍ കൂടിയല്ല രാജുവിനെ വളര്‍ത്തിയത്‌. സമകാലീനരായ പലരെക്കാളും അഭിനയമികവ് കുറവായിരുന്നിട്ടും അയാള്‍ ഇത്രകാലം ഈ രംഗത്ത് നിലനിക്കുന്നത് അയാളുടെ സിനിമയോടുള്ള സമീപനം കൊണ്ടാണ്. പ്രിഥ്വിരാജ് ഒരു നല്ല നടനാണോ എന്ന് കാലം വിലയിരുത്തട്ടെ. പക്ഷേ അയാള്‍ ഒരു നല്ല സിനിമാ പ്രവര്‍ത്തകനാണ്."

■■■■■■■■■■■■■■ ആരും വിമര്‍ശനത്തിന് അതീതരല്ല. പ്രിഥ്വിരാജ് ഒരു സാധാരണ മോഹന്‍ലാല്‍/മമ്മൂട്ടി ആരാധകന്‍ പറയുന്ന രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു. പറഞ്ഞവ വിലയിരുത്താതെ ആരോ എഡിറ്റു ചെയ്ത് ഉണ്ടാക്കി വിട്ട വീഡിയോയിലുള്ളത് അപ്പാടെ ഛര്‍ദ്ദിക്കുന്നവരോട് എന്താ പറയുക

■■■■■■■■■■■■ പ്രിഥ്വിരാജ് എന്ന നടന്‍ ഇതുവരെ എന്നെ വിസ്മയിപ്പിച്ചിട്ടില്ല. വലിയ അഭിനയമുഹൂര്‍ത്തങ്ങള്‍ ഇല്ലാതെ തന്നെ അദ്ദേഹം സിനിമയില്‍ ഇപ്പോഴും വിജയകരമായി നിലനില്‍ക്കുന്നത് അയാളുടെ സെലക്ഷന്‍ ഏറെക്കുറെ ശരിയായിരുന്നത് കൊണ്ടാണ്. ഇപ്പോള്‍ കുഞ്ചാക്കോ ബോബനും ചെയ്യുന്നത് അതാണ്‌ നല്ല പ്രൊജെക്ട്കള്‍ തെരഞ്ഞെടുകുന്നു.

■■■■■■■■■■■■"സൂര്യമാനസം" മോഹന്‍ലാല്‍ ചെയ്‌താല്‍ ശരിയാവില്ല. "വാനപ്രസ്ഥം" മമ്മൂട്ടി ചെയ്താലും ശരിയാവില്ല. ഒരാളെ മറ്റൊരാളുടെ റേഞ്ച് വച്ച് അളക്കുന്നത് എന്തിന്? ചാന്തുപൊട്ട് മമ്മൂട്ടിയോ മോഹന്‍ലാലോ ദിലീപിനേക്കാള്‍ ഭംഗിയായി ചെയ്യുമോ? ഓരോരുത്തരുടെയും റേഞ്ച് വ്യത്യസ്തമാണ്. "ചോക്ലേറ്റ്" ഇവര്‍ രണ്ടും ഇപ്പോള്‍ ചെയ്‌താല്‍ ശരിയാവില്ല.

■■■■■■■■■■■■■■■■മോഹന്‍ലാല്‍ മമ്മൂട്ടി, അവര്‍ കലാമൂല്യമുള്ള സിനിമളെ നയിക്കട്ടെ.
അവരിലൂടെ കൂടുതല്‍ 'പ്രണയവും' 'പലേരിമാണിക്യവും' ഒക്കെ മലയാളത്തില്‍ ഉണ്ടാകട്ടെ. ആവശ്യമെങ്കില്‍ വര്‍ഷത്തില്‍ ഒരു ബിഗ്‌ബജറ്റ്‌ വാണിജ്യ സിനിമ ചെയ്യട്ടെ. യുവനടന്മാര്‍ കൂടുതല്‍ വാണിജ്യസിനിമകളിലൂടെ മലയാളസിനിമവ്യവസായം നിലനിര്‍ത്തട്ടെ.

■■■■■■■■■■■■■■■■■പ്രിഥ്വിരാജ് താങ്കള്‍ അഭിനയം ഒന്നും മെച്ചപ്പെടുത്തെണ്ടതില്ല, എത്ര മോശം പടങ്ങളിലും അഭിനയിച്ചോളൂ,

പക്ഷേ ഒരു കാര്യം ഇന്‍റര്‍വ്യൂ ഒക്കെ നടത്തുമ്പോള്‍ പോളണ്ടിനെക്കുറിച്ച് ചോദിച്ചാല്‍ ഒരക്ഷരം മിണ്ടരുത്. വിനയം പഠിക്കാന്‍ ഏതെങ്കിലും ട്രെയിനറെ വെക്കുന്നത് നന്നായിരിക്കും. പറ്റുമെങ്കില്‍ ഫേസ്‌ബുക്കില്‍ ഒരു അക്കൗണ്ട് തുടങ്ങിയാല്‍ വിനയത്തിന്‍റെ കാര്യത്തില്‍ പ്രബുദ്ധരായവര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ തരും.

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പോലെ അഭിനയിക്കാന്‍ ശ്രമിക്കരുത്. പക്ഷേ ഇന്‍റര്‍വ്യൂ ഒക്കെ വരുമ്പോള്‍ അവരെപ്പോലെ വിനയാന്വിതരാകാന്‍ അല്പം അഭിനയിച്ചു നോക്കുന്നതില്‍ തെറ്റില്ല.
വിനയം അഭിനയിക്കാന്‍ അറിയാമെങ്കില്‍ താങ്കള്‍ എത്ര കഴിവ് കുറഞ്ഞവനായാലും ഞങ്ങള്‍ പോക്കിയെടുത്തോണ്ട് നടന്നോളാം,

താങ്കള്‍ക്ക് മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും മോശം സിനിമകളെക്കുറിച്ച് പറയാന്‍ അവകാശമില്ല, അതൊക്കെ ഞങ്ങള്‍ ഫാന്‍സിന് മാത്രം അവകാശപ്പെട്ടതാണ്, അവര്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങളെ വന്നു കണ്ട് അനുവാദം ചോദിച്ചിട്ടാണ് തുടങ്ങിയത്. ഞങ്ങള്‍ പറഞ്ഞപോലെ ഒക്കെ അഭിനയിച്ചത് കൊണ്ട് അവര്‍ ഇന്നീ നിലയില്‍ എത്തി. മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും നല്ല സിനിമകള്‍ ഞങ്ങള്‍ എന്തുകൊണ്ട് തീയേറ്ററില്‍ പോയി കാണുന്നില്ല എന്നൊന്നും ചോദിക്കരുത്. അതൊക്കെ ഞങ്ങള്‍ക്ക് കാണാനുള്ളതല്ല, ഇവരുടെ അഭിനയമികവിനെക്കുറിച്ച് പരസ്പരം തര്‍ക്കിക്കുമ്പോള്‍ എണ്ണിപ്പറയാന്‍ വേണ്ടി മാത്രമുള്ളതാണ്."

■■■■■■■■■■■■■■■■ http://ranjithsankar.wordpress.com/2011/09/22/prithviraj/
■ ■ ■ ■ ■ ■ ■ ■

പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

ഈ താരത്തിന്റെ പെര്‍ഫോമന്‍സ് ഒന്നും അധികം കാണാനൊത്തിട്ടില്ല അതോണ്ട് എന്തുപായാന്‍..!
എഴുത്ത് നന്നായിട്ടുണ്ട്. ഖണ്ഠിക തിരിക്കുമ്പോള്‍ ആദ്യ വരി കുറച്ചുകൂടി വലതുവശത്തേക്കു മാ‍റ്റി തുടങ്ങണം.
“പറയുന്ന കാര്യം അല്ല, പറയുന്ന കാര്യം ആണ് പ്രശ്നം.“- ഇത് തെറ്റു പറ്റിയതാണെന്നു തോന്നുന്നു. തിരുത്തണം.
ഇനിയും എഴുതുക.
ഒത്തിരിയാശംസകളോടെ..പുലരി

johny പറഞ്ഞു...

നല്ല ഒരു പോസ്റ്റ് ആണിത്. ഞാൻ അങ്ങനെ ബ്ലോഗ് ഒന്നും വായിക്കാറില്ല. ഇതു വയിച്ചപ്പോൾ ഇനി ബ്ലോഗുകൾ വായിക്കണം എന്നു തോന്നി..
I like it... Thanx...

ശ്രീ പതാരം പറഞ്ഞു...

@johny ഇതിലെ വന്നു പോയതിനു നന്ദി..
@രാം ഇത് പോലത്തെ അഭിപ്രായങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു

shamna.op പറഞ്ഞു...

prithvirajine yanik kurach munb vare ishtayirunnu but eppo yanik ishttamalla
kaaranam'' prithvirajinte vivaham rahasyam ayirunnu karanam masikayil kallam paranirunnu prithvirajinn supriya ne
ariyilla yanna paranath pinne vivaham
kayinna shesham avar 5 varsham pranayichu yanna paranath

yanik kallam paranath isttalla ath parayunavareyum.....

Lipi Ranju പറഞ്ഞു...

നല്ല പോസ്റ്റ്‌. ഉള്ളത് തുറന്നു പറഞ്ഞു.