നോക്കിയ പ്യൂര്‍വ്യൂ

പണ്ട് കാലം മുതല്‍ക്കേ ഒരു നോക്കിയ ആരാധകന്‍ ആണ് ഞാന്‍. കുറെ അധികം നോക്കിയ ഫോണുകളും ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ അവന്മാരോടുള്ള ബഹുമാനം ഒന്ന് കൂടെ കൂടി, ആ മാതിരി ഒരു ഐറ്റം ആണ് ഈ വര്‍ഷത്തെ " വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസില്‍ " അവര്‍ അവതരിപ്പിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച പുതിയ മോഡലിനുള്ള അവാര്‍ഡും അത് തന്നെ സ്വന്തം ആക്കി.

 41 മെഗാപിക്സെല്‍ ക്യാമറ ആണ് ഇതിന്റെ ഹൈലൈറ്റ് . പക്ഷെ വെറും ഒരു 41 മെഗാ പിക്സെല്‍ ക്യാമറ ആയി ഇതിനെ മാത്രം ഇതിനെ കാണരുത്. അതിനുമപ്പുറം പലതും ഇതില്‍ ഉണ്ട്. ക്യാമറ രംഗത്തെ ഒരു വലിയ മാറ്റം തന്നെ ഇതില്‍ ഉണ്ട്. ഈ ഫോണിന്റെ മറ്റു സംഭവങ്ങള്‍ ഒന്നും ഞാന്‍ വിശദീകരിക്കുന്നില്ല . പ്യൂര്‍വ്യൂ  ടെക്നോളജി ചെറുതായി ഒന്ന് പരിചയപ്പെടാം.

മെഗാപിക്സെല്‍ വെറും അക്കത്തിന്റെ കളികള്‍ മാത്രം. നമ്മള്‍ ഒരു ഫോട്ടോ പ്രിന്റ്‌ ചെയ്യ്താല്‍ അങ്ങേയ്യറ്റം a3 സൈസ് പോസ്റ്റര്‍ അടിക്കും (12 x16  ഇഞ്ച്‌ ). അത്രയും വലുപ്പത്തില്‍ പ്രിന്റ്‌ അടിക്കാന്‍ ഒരു 5 മെഗാ പിക്സെല്‍ തന്നെ ധാരാളം. കമ്പ്യൂട്ടറിലും മൊബൈലിലും ഒക്കെ കാണാന്‍ ഒരു 3 മെഗാപിക്സെല്‍ തന്നെ അധികം ആണ്. പിന്നെ എന്താണ് ഈ 41 ന്റെ ഗുട്ടന്‍സ്. നോക്കിയ തന്നെ പറയുന്ന പോലെ മെഗാപിക്സെല്‍ കൂടുംതോറും ക്യാമറ നന്നാകും എന്നാ ഒരു വിശ്വാസം എങ്ങനെയോ വന്നു പെട്ടുപോയി . സെന്‍സര്‍ലും ലെന്‍സിലും ഒക്കെ ആണ് സംഗതികള്‍ കിടക്കുന്നത്. എന്താണ് പ്യൂര്‍വ്യൂ  ചെയുന്നത് ..?? ലളിതമായി പറഞ്ഞാല്‍ 41 മെഗാപിക്സെല്‍ ചിത്രത്തെ (7728x5368 ഏതാണ്ട് 51x38 ഇഞ്ച്‌, നാലര അടി ) ഏറ്റവും മനോഹരമായ 8 (21x15 ഇഞ്ച്‌ ) അല്ലെങ്കില്‍ 5 (18x12 ഇഞ്ച്‌) മെഗാപിക്സെല്‍ ചിത്രം ആക്കി മാറ്റുന്നു. "ഓവര്‍സാമ്പ്ലിംഗ്" എന്ന സുന്ദരന്‍ ആശയത്തെ അവര്‍ ക്യാമറയില്‍ ആക്കി.

എന്താണ്  ഓവര്‍സാമ്പ്ലിംഗ് . ഉദാഹരണത്തിന് നൂറു പേരെ ജോലിക്ക് വേണം എന്നിരിക്കട്ടെ. പത്രത്തില്‍ പരസ്യം നല്‍കുന്നു, ഏതാണ്ട് ഒരു ലക്ഷത്തോളം പേര്‍ അപേക്ഷിക്കുന്നു. അതില്‍ നിന്നും ഏറ്റവും മിടുക്കരായ ആയിരം പേരെ ഇന്റര്‍വ്യൂ നടത്തി അവസാനം സമര്‍ത്ഥരായ നൂറു പേരെ തിരഞ്ഞെടുക്കുന്നു. ഇതില്‍ പറഞ്ഞാല്‍ ഏതാണ്ട് 6 ല്‍ അധികം പിക്സേലുകളില്‍ നിന്നും എട്ടുവം നല്ല ഒരെണ്ണം എടുക്കുന്നു. ചുരുക്കത്തില്‍ അവസാനം നമുക്ക് ലഭിക്കുക 8 (21x15 ഇഞ്ച്‌ ) അല്ലെങ്കില്‍ 5 (18x12 ഇഞ്ച്‌) മെഗാപിക്സെല്‍ ചിത്രം ആണ്. ഈ ഓവര്‍സാമ്പ്ലിംഗ് മൂലം സെന്‍സര്‍ നോയിസ് വലിയ അളവില്‍ കുറയ്ക്കാന്‍ സാധിക്കും. 41 മെഗാപിക്സെല്‍ സെന്‍സര്‍ വച്ച് നമ്മള്‍ ഏറ്റവും മികച്ച 8 / 5 മെഗാപിക്സെല്‍ ചിത്രങ്ങള്‍ എടുക്കുന്നു എന്നര്‍ത്ഥം.
 പ്യൂര്‍വ്യൂ  സെന്‍സര്‍ ആണ് മുകളില്‍ . ഡിജിറ്റല്‍ ഫോടോഗ്രഫുകളുടെ ഏറ്റവും വലിയ വെല്ലുവിളി ആണ് ഈ സെന്‍സര്‍ നോയിസ് . മൊബൈല്‍ ക്യാമറയില്‍ എടുത്ത ചിത്രങ്ങള്‍ സൂം ചെയ്തു നോക്കിയാല്‍ ഈ വില്ലനെ നന്നായി കാണാന്‍ പറ്റും. പഴയ മൊബൈലുകളില്‍ പ്രത്യേകിച്ചും. ഇത് ഒഴിവാക്കാനായി ഉള്ള ഈ വിദ്യ പണ്ട് മുതല്‍ക്കേ ഉണ്ടെങ്കിലും മൊബൈല്‍ ക്യാമറയില്‍ (ഒരു പക്ഷെ മൊത്തത്തില്‍ തന്നെ) അത് പരീക്ഷിച്ചു കണ്ടിട്ടില്ല. ഇത്രയും വലിയ ഫോട്ടോ എടുക്കുന്നത് കൊണ്ട് വേറെ ഒരു ഗുണം കൂടെ അവര്‍ തരുന്നുണ്ട്. സൂം , ഡിജിറ്റല്‍ സൂം ശെരിക്കും ഫലവത്തായി. ഇത്ര കാലവും ഡിജിറ്റല്‍ സൂം എന്ന് പറയുന്നത് ഒരു ഉമ്മാക്കി ആയിരുന്നു. എടുത്ത ഒരു ഫോട്ടോയെ ചമ്മാതെ വലിച്ചു നീട്ടുന്ന പരിപാടി. റബ്ബര്‍ ബാന്‍ഡ് വലിച്ചു നീട്ടിയാല്‍ എങ്ങനെ അത് പോലെ തന്നെ, അതിലെ എല്ലാ വൃത്തികേടുകളും വലുതാകും , എന്നാലോ സംഭവം ഒട്ടു വലുതാവില്ല താനും. എടുത്ത ഫോട്ടോ പിന്നീടു നമ്മള്‍ കമ്പ്യൂട്ടറില്‍ ഇട്ടു വലിച്ചു നീട്ടുന്ന അതെ പരിപാടി.

 ഒപ്ടിക്കല്‍ സൂമില്‍ വസ്തുവിനെ വലുതാക്കി കാണിക്കുമ്പോള്‍ ഡിജിറ്റല്‍ സൂം ചിത്രത്തെ വലുതാക്കി കാണിക്കുന്നു. പക്ഷെ പ്യൂര്‍വ്യൂ പണി തുടങ്ങുന്നത്  ഒരു അപാര വലുപ്പമുള്ള ചിത്രത്തില്‍ നിന്നും ആകയാല്‍ ഫലത്തില്‍ പിക്സെല്‍സ് ഒന്നും തന്നെ നഷ്ടപെടാതെ തന്നെ ഡിജിറ്റല്‍ സൂം ചെയ്യാം. 5 മെഗാപിക്സെല്‍ ക്യാമറ 4x സൂം ചെയ്യുമ്പോള്‍ ആകെ ഉള്ള ചിത്രത്തിന്റെ നാളില്‍ ഒന്ന് എടുത്തു വലിച്ചു നീട്ടി അതെ വലിപ്പത്തില്‍ കാണിക്കും. എന്നാല്‍ പ്യൂര്‍വ്യൂ  സെന്‍സര്‍ ഇത്ര വലുതായതിനാല്‍ ആ ഭാഗത്തെ മാത്രം സെന്‍സര്‍ ഉപയോഗിച്ച് പിക്സെല്‍ ഒന്നും നഷ്ടപ്പെടാതെ തന്നെ ഡിജിറ്റല്‍ സൂം ചെയ്യാം. അത് കൂടാതെ 41 മെഗാപിക്സെല്‍ ചിത്രം സേവ് ചെയ്തിട്ട് (നാലര അടി വലിപ്പം ഉള്ള ചിത്രം) അത് പിന്നീട് സൂം ചെയ്യാന്‍ അവസരം നല്‍കുന്ന ഓപ്ഷനും ഇതില്‍ ഉണ്ടത്രേ.

പ്യൂര്‍വ്യൂ  ടെക്നോളജി തരുന്നത് ഏറ്റവും വ്യക്തത ഉള്ള ചിത്രങ്ങള്‍ ആണത്രേ. സാധാരണ ക്യാമറകളിലെ ഒപ്ടിക്കല്‍ സൂം പോരായ്മകളും അവര്‍ പറയുന്നുണ്ട്. സൂം ചെയ്യുമ്പോള്‍ ലെന്‍സ്‌ അഡ്ജസ്റ്റ് ആകുന്നത് മൂലം ഷട്ടര്‍ സ്പീഡ് കുറയുന്ന പതിവുണ്ട് മറ്റു ക്യാമറകളില്‍ . എന്നാല്‍ ഇതില്‍ ലെന്‍സ്‌ മൂവ്മെന്റ് ഇല്ലാത്തതിനാല്‍ ഷട്ടര്‍ സ്പീഡ് കുറയുന്ന പേടിയെ വേണ്ട. മങ്ങിയ വെളിച്ചത്തിലും നല്ല ചിത്രങ്ങള്‍ എടുക്കാന്‍ ഇത് സഹായിക്കും എന്നാണു നോക്കിയ അവകാശപ്പെടുന്നത്. വെളിച്ചം കുറയുമ്പോള്‍ സെന്‍സര്‍ നോയിസ് കൂടുന്നത് ക്യാമറ നോക്കിയാല്‍ അറിയാം. അത് പോലെ ഒപ്ടിക്കല്‍ സൂം അല്ലാത്തതിനാല്‍ ക്യാമറയുടെ വലിപ്പവും കുറയും. ഫോണ്‍ കാണുമ്പോ അറിയാം 41 മെഗാപിക്സെല്‍ ഇത്ര ചെറുതോ എന്ന് ചിലര്‍ ചോദിച്ചു പോകും..

ചിത്രത്തിന്റെ വലുപ്പത്തില്‍ അല്ല , ഉള്ളടക്കത്തില്‍ ആണ് കാര്യം എന്നാണ് നോകിയ പറയുന്നത്. ഇത്രേം സെന്‍സര്‍ എണ്ണം കൂടുതല്‍ ആയിട്ട കൂടി 1 .75 മൈക്രോണ്‍ വലുപ്പത്തിലുള്ള സെന്‍സര്‍ ആണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. 1 .1 മൈക്രോണ്‍ ഉപയോഗിച്ച് ക്യാമറ വലിപ്പം വീണ്ടും കുറയ്ക്കാതെ , വലിയ സെന്‍സര്‍ കൂടുതല്‍ ഡീറ്റയില്സ് തിരിച്ചറിയും എന്നുള്ള അടിസ്ഥാന തത്വം പ്രയോഗിക്കുന്നു അവര്‍. അതെ വലുപ്പത്തില്‍ അല്ല വ്യക്തതയില്‍ ആണ് കാര്യം.

ഇതിനെല്ലാം പുറമേ സാധാരണ ക്യാമറകളിലെ "ബെയര്‍ പാറ്റേണ്‍" പ്രശ്നം ഒരു പരിധി വരെ പരിഹരിച്ചിരിക്കുന്നു ഇതില്‍ . എല്ലാ ക്യാമറകളും ബെയര്‍ പാറ്റേണ്‍ രീതിയില്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തുക . അത് പിന്നീട് പണിഞ്ഞു സുന്ദരന്‍ ചിത്രം ആക്കി മാറും. ശെരിക്കും ഒരു പിക്സെല്‍ എന്ന് പറയുന്നത് പച്ച, ചുവപ്പ്, നീല എന്നെ പ്രാഥമിക വര്‍ണങ്ങള്‍ ചേര്‍ന്ന ഒരു സംഭവം ആണ്. ക്യാമറകള്‍ ഒരു പിക്സെല്‍ എന്ന് പറഞ്ഞു പകര്‍ത്തുന്നത് ആ സ്ഥലത്തെ ഒരു പ്രാഥമിക വര്‍ണം മാത്രം ആണ് . ക്യാമറയിലെ സോഫ്റ്റ്‌വെയര്‍ ആണ് അത് പണിഞ്ഞു ബാകി ഉള്ള രണ്ടു വര്‍ണങ്ങള്‍ സൃഷ്ടിക്കുന്നത്. സാധാരണ ഗതിയില്‍ നമ്മുടെ കണ്ണിന്റെ പച്ച നിറത്തോടുള്ള സെന്സിടിവിടി കാരണം പച്ച സെന്‍സറുകള്‍ ആവും അധികവും. 

 ആ ബെയര്‍ പാറ്റേണ്‍ വച്ച് ഓരോ പിക്സെല്‍ലും ബാക്കി കളറുകള്‍ സോഫ്റ്റ്‌വെയര്‍ കണ്ടു പിടിക്കും. ഈ പരിപാടി ഒരു ഊഹക്കച്ചവടം ആണെന്ന് മനസ്സിലായില്ലേ. ഊഹക്കച്ചവടത്തില്‍ നഷ്ടം സ്വാഭാവികം . ഇവിടെ ചിത്രങ്ങളിലെ കളര്‍ നഷ്ടപ്പെടും എന്ന് സാരം. എന്നാല്‍ പ്യൂര്‍വ്യൂ ഇത്രയും അധികം സെന്‍സറുകള്‍ ഉള്ളത് കാരണം ബെയര്‍ പാറ്റേണ്‍ മൂലമുള്ള നഷ്ടവും ഒരു വലിയ അളവില്‍ കുറയ്ക്കാം. ഒരു സാധാരണ 8 മെഗാപിക്സെല്‍ ക്യാമറയില്‍ 4 മെഗാപിക്സെല്‍ പച്ചയ്ക്കും , 2 മെഗാപിക്സെല്‍ നീലയ്ക്കും, 2 മെഗാപിക്സെല്‍ ചുവപ്പിനും ആണ് പോകുന്നത്.  ബഹളത്തില്‍ 2 മെഗാപിക്സെല്‍ കളര്‍ ഡീറ്റയില്സ് മാത്രമേ അത് പകര്‍ത്തുകയുള്ളൂ . അപ്പോള്‍ 41 ല്‍ നിന്നും 8 മെഗാപിക്സെല്‍ ചിത്രം ഉണ്ടാകുമ്പോള്‍ ഈ നഷ്ടം വെറും ചെറുതാവും.

ഇത്രയൊക്കെ ലാഭം വരുമ്പോള്‍ വേറെ എവിടേലും പണി മേടിക്കനമല്ലോ. അതെ ഇത്രേം കൂടുതല്‍ സാമ്പിളുകള്‍ പ്രോസിസ്സ് ചെയ്യാന്‍ ചില്ലറ പവര്‍ ഒന്നും പോരാ. അത് കൊണ്ട് തന്നെ ആണ് ഈ മോഡല്‍ ഇത്രേം വൈകാന്‍ കാരണം എന്നും അവര്‍ പറയുന്നു. 1.3 GHz ARM 11  പ്രോസസ്സര്‍ ആണ് ഈ സാധനത്തില്‍ ഇരിക്കുന്നത്. അത് വച്ച് തന്നെ ഇതു സ്പീഡില്‍ പ്രവര്‍ത്തിക്കുമെന്ന് കണ്ടറിയണം.

ഈ 41 മെഗാപിക്സെല്‍ ക്യാമറഫോണ്‍ വിജയിക്കുമോ എന്നൊന്നും ഉറപ്പു പറയാന്‍ ആവില്ല. യൂറോപ്പില്‍ സാധനം ഇറങ്ങാന്‍ പോകുന്നതെ ഉള്ളൂ. സിംബയന്‍ ബെല്ലി ഒപ്പരെട്ടിംഗ് സിസ്റ്റം ആണ് ഇതില്‍ ഉള്ളത് . സിംബയന്റെ സ്വീകാര്യത കുറഞ്ഞു വരുന്നതിനാല്‍ ഇത് ക്ലച്ചു പിടിക്കുമോ എന്ന് കണ്ടറിയാം. എന്നാല്‍ പ്യൂര്‍വ്യൂ  ടെക്നോളജി ശെരിക്കും ഒരു സംഭവം തന്നെ. അത് ക്യാമറ ലോകത്ത് ഒരു വിപ്ലവം സൃഷ്ടിക്കുമോ എന്ന് കണ്ടു തന്നെ അറിയാം ..

കടപ്പാട് : ( Nokia_808_Pureview_white_paper )

അഭിപ്രായങ്ങള്‍

ajith പറഞ്ഞു…
ഒരു പ്യൂര്‍വ്യൂ വാങ്ങണോല്ലോ.
rajnarayanan പറഞ്ഞു…
നല്ല പോസ്റ്റ്.
Prabhan Krishnan പറഞ്ഞു…
ഈ മെഗാ പിക്സൽ..ന്നു കേൾക്കുമ്പം ഇത്രേന്നും നിരീച്ചിരുന്നില്ല..!
സംഭവം ഇഷ്ടായി മാഷേ.
അറിയാൻ കൊതിച്ച കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദീണ്ട്.

പോസ്റ്റുകൾ അത്രക്കങ്ങട് വൈകണ്ട.
ആശംസകളോടെ..പുലരി
നന്ദി..
നമോവാകം (നോക്കിയയ്ക്ക്).
Vp Ahmed പറഞ്ഞു…
നല്ല പരിചയപ്പെടുത്തല്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...