ഒരല്പം ഗന്ഗ്നം സ്റ്റൈല്‍...

പറഞ്ഞു വരുന്നത് ഇപ്പോഴത്തെ വൈറല്‍ വീഡിയോ ഗന്ഗ്നം സ്റ്റൈല്‍ നെ പറ്റി തന്നെ ആണ്. ഇത് എഴുതുന്ന ഈ സമയത്തിനിടക്ക് തന്നെ അത് നാല്പത്തി ഏഴു കോടി ആള്‍ക്കാര്‍ കണ്ടു കഴിഞ്ഞു. ഇനിയും അതിനെപ്പറ്റി എഴുതി പ്രചരിപ്പിക്കേണ്ട കാര്യം ഇല്ല. ഇന്‍റര്‍നെറ്റില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്നത് അത് തന്നെ. ജൂലൈ മാസത്തില്‍ പുറത്തിറങ്ങിയ ഈ ഗന്ഗ്നം ഗാനം ഞാന്‍ കേള്‍ക്കുന്നത് സെപ്റ്റംബര്‍ അവസാനം ആണ്. അന്ന് ഏകദേശം മുപ്പതു കോടി ആള്‍ക്കാര്‍ കണ്ടതെ ഉള്ളരുന്നു. കൃത്യമായി പറഞ്ഞാല്‍ സെപ്റ്റംബര്‍ 28നു ആദ്യം കാണുമ്പോള്‍ 292 മില്യണ്‍ ആരുന്നു കണ്ട കണക്ക്. തൊട്ടു പിറ്റേ ദിവസം തന്നെ അത് 302 ആയി അന്നാദ്യമായാണ് "മില്യണ്‍നു ഒന്നും ഒരു വില ഇല്ലേടേ..!! " എന്ന് ചോദിച്ചു പോയത്. കാരണം അത് വരെ ഈ മില്യണ്‍ വ്യൂസ് എന്ന് പറയുന്നത് അക്ഷരാര്‍ഥത്തില്‍ വല്യ കണക്ക് ആരുന്നു.

സത്യത്തില്‍ 9GAG ന്റെ ഫേസ്ബുക്ക്‌ പേജില്‍ കേറി കളിക്കുമ്പോഴാണ് ഈ ചുള്ളന്റെ കുറെ ഫോട്ടോയും പിന്നെ ഗന്ഗ്നം സ്റ്റൈല്‍ എന്ന പേരും ഒക്കെ കണ്ടത്. ആദ്യം അത്ര കാര്യം അക്കിയില്ലെങ്കിലും വടക്കന്‍ കൊറിയയെയും തെക്കന്‍ കൊറിയയെയും വച്ച് ഒരു വര്‍ണന കണ്ടപ്പോളാണ് ഇതെന്താ സംഭവം എന്ന് നോക്കണമെന്ന് തോന്നിയത്. വടക്കന്‍ കൊറിയക്കാരെല്ലാം പട്ടാള വേഷത്തില്‍ മാര്‍ച്ച്‌ ചെയ്യുന്നതും തെക്കന്മാര്‍ എല്ലാം കൂടെ ഗന്ഗ്നം ഡാന്‍സ് കളിക്കുന്നതുമായ ഒരു വര്‍ണന ആരുന്നു അത്. അങ്ങനെ ഗന്ഗ്നതിന്റെ വിക്കി പേജ് കണ്ടപ്പോഴാണ് ഈ ചുള്ളന്‍ വിചാരിച്ചതിലും വലിയ കിടുവ ആണെന്ന് മനസ്സിലായത്. തെക്കന്‍ കൊറിയയിലെ ഗന്ഗ്നം എന്ന ജില്ലയുടെ പ്രത്യേകതകള്‍ ചേര്‍ന്ന എന്തോ ഒരു പാട്ടാണെന്ന് വായിച്ച മനസ്സിലാക്കി. സംഗതി കൊറിയന്‍ ആയത് കൊണ്ടാകാം കൃത്യമായ ഒരു പരിഭാഷ തരാന്‍ പാടാണ്.

ഗന്ഗ്നതെപ്പറ്റിയും അത് പാടിയ പാര്‍ക്ക്‌-ജി-സുങ്ങ് നെ പറ്റിയും താല്പര്യം ഉള്ളവര്‍ കണ്ടു പിടിച്ചോളൂ. പക്ഷെ ഈ കൊറിയന്‍ ഗാനം ഒരു വരി മനസ്സിലാകതിരുന്നിട്ടു കൂടി എങ്ങനെ ഇത്ര പോപ്പുലര്‍ ആയി മാറി. കൊറിയ ദേശത്തെ മാത്രം ഒരു ഗായകന്‍ ഇന്ന് എങ്ങനെ ലോകത്തിന്റെ നെറുകയില്‍ എത്തി നില്‍ക്കുന്നു. മനുഷ്യ ആസ്വാദനത്തിന്റെ സങ്കീര്‍ണതകളെക്കാള്‍ അത് വ്യക്തമാക്കാന്‍ കഴിയുന്നത് പുതിയ ലോകത്തിന്റെ ആശയവിനിമയ സംവിധാനങ്ങള്‍ക്കാണ് . അതെ ലോകം ഇന്ന് അത്രത്തോളം ചുരുങ്ങിയിരിക്കുന്നു. ഏക ലോകം എന്ന പദം ചില അര്‍ത്ഥങ്ങളിലെങ്കിലും സത്യമായിരിക്കുന്നു.

ഇന്ന് ഉണ്ടായ ഒരു ചെറിയ സംഭവം ആണ് ഇനി പറയാന്‍ പോകുന്നത്. അനന്തപുരിയില്‍ നിന്നും സ്വദേശത്തേക്ക് നമ്പര്‍ 16525  ഐലന്റ് എക്സ്പ്രസ്സിന്റെ സ്ലീപ്പര്‍ ബോഗിയില്‍ കിടന്നു ഒരു ഉറക്കം ഒക്കെ കഴിഞ്ഞു എണീറ്റപ്പോള്‍ വണ്ടി കൊല്ലം എത്തിയിരുന്നു. സീസണ്‍ ടിക്കറ്റ്‌ കയ്യില്‍ ഉള്ളത് കൊണ്ട് ധൈര്യമായി സ്ലീപ്പര്‍ ബോഗിയില്‍ കേറാം. ട്രെയിനില്‍ ടൈം ടേബിള്‍ വിളിക്കാന്‍ വരുന്ന അണ്ണന്‍ പറഞ്ഞ പോലെ സീസണ്‍ ടിക്കറ്റ്‌ കാരുടെ സൌകര്യത്തിനാണല്ലോ നമ്മടെ വണ്ടി ഒക്കെ ഓടുന്നത്. ചീഞ്ഞു നാറിയ വണ്ടി എല്ലാം അങ്ങനെ എങ്കിലും ഓടുന്നത് നമ്മുടെ ഭാഗ്യം..! അത് കൊണ്ടാണല്ലോ നമ്മുടെ ഒരു മാതിരി വണ്ടിയില്‍ എല്ലാം ഡീ റിസര്‍വേഷന്‍ എന്നാ പരിപാടി ഉള്ളത്. അത് കൊണ്ട് തന്നെ ആ ബോഗിയില്‍ നിന്ന് തിരിയാന്‍ സ്ഥലം ഇല്ല. കുറച്ച കഴിഞ്ഞപ്പോഴാണ് പരിചയമുള്ള ഒരു പാട്ട് അല്പം ഉച്ചത്തില്‍ കേള്‍ക്കാന്‍ തുടങ്ങിയത്. കേട്ട് പരിചയം ഉള്ള ഈണം ആയതിനാല്‍ ഞാന്‍ ഒന്ന് ശ്രദ്ധിച്ചു. സംഭവം നമ്മുടെ ഗന്ഗ്നം സ്റ്റൈല്‍ തന്നെ. പാട്ട് വെച്ച പിള്ളേര്‍ നല്ല താളത്തില്‍ തല ആട്ടി ഇരിക്കുന്നു. വീഡിയോ കണ്ടു ചിരിച്ചു മറിയുന്നു. പക്ഷെ അറ്റവും മൂലയും മനസ്സിലാകാത്ത ഈ ഭാഷ കേട്ടിട്ട് ബാക്കി ഉള്ള ജനങ്ങള്‍ ഒക്കെ നെറ്റി ചുളിക്കുന്നുമുണ്ട്. കൊറിയന്‍ ആണെന്നോ ഗന്ഗ്നം ആണെന്നോ ഇത് അറിയാത്തവന് വല്ലതും മനസ്സിലാകുമോ.! അങ്ങ് കൊറിയയില്‍ കിടന്ന ഈ പാട്ട് ഇങ്ങു കേരളത്തിന്റെ ഈ കൊച്ചു മൂലയില്‍ ഇങ്ങനെ ഉച്ചത്തില്‍ മുഴങ്ങമെങ്കില്‍ ഈ വിവരസാങ്കേതിക വിദ്യയുടെ ഒരു റീച്ച് മനസ്സിലാക്കണം. വേള്‍ഡ് കപ്പ്‌ എടുത്ത വെസ്റ്റ് ഇന്ത്യന്‍ ടീം വരെ ഗന്ഗ്നം പോപ്പുലര്‍ ആക്കി. എന്തിനു പറയുന്നു, ഈ പോസ്റ്റ്‌ എഴുതി ഞാന്‍ പോലും ഇത് പത്തു പുതിയ ആള്‍ക്കാരെ കാണിച്ചു.

ഭാഗ്യത്തിന് ഇത് ഇന്ത്യന്‍ അല്ലാത്തത് നന്നായി. അല്ലെങ്കില്‍ വേറെ കുറെ ടീംസ് ഇറങ്ങിയേനെ. സംഗീതത്തെ കൊന്നു.. പദങ്ങളെ നശിപ്പിച്ചു.. ഇതൊരു പോപ്‌ സംഗീതത്തിന്റെയും വിധി അതാണ്‌, കോടിക്കണക്കിനു ആള്‍ക്കാര്‍ ഏറ്റു പാടിയാലും അത് നമ്മുടെ നിരൂപകര്‍ക്ക്‌ കലാ കൊലപാതകം ആണ്. ലജ്ജാവതിയും കൊലവെറിയും എല്ലാം ഈ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയാതാണ്. സത്യത്തില്‍ ഇതാണ് പൂര്‍ണമായും ശുദ്ധസംഗീതം. ഭാഷക്കും ടെസതിനും അനുസരിച്ച് ശുദ്ധസംഗീതത്തിന്റെയും രൂപം മാറുന്നു. തെക്കന് കര്‍ണാട്ടിക്കും വടക്കന് ഗസലും അങ്ങനെ അങ്ങനെ. സത്യത്തില്‍ ആസ്വദിക്കാന്‍ കഴിയുന്നത്‌ എന്തും സംഗീതം അല്ലേ..! അതിനു ഭാഷയോ സംസ്കാരമോ ഒരു പ്രശ്നം ആകുന്നില്ല. മലയാളവും തമിഴും ഞാന്‍ അര്‍ഥം മനസ്സിലാക്കി ആസ്വദിക്കുന്നു. ഹിന്ദിയും തെലുങ്കും അറ്റവും മൂലയും മനസിലാക്കി കേള്‍ക്കും. റിവേരവാക്ക ഒക്കെ ആ താളത്തിനൊത്ത് നമ്മള്‍ മൂളുന്നു. പടിഞ്ഞാറിന്റെ ലിങ്കിന്‍ പാര്‍ക്കും എമിനെമും ഒക്കെ കേട്ട് മൂളുന്നു.


ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു അനന്തിരവന്‍ ഉണ്ട് എനിക്ക്. ചെന്നൈ കേന്ദ്രീയ വിദ്യാലയത്തില്‍ ആണ് പഠനം. അവന്‍ ജസ്റ്റിന്‍ ബീബര്‍ ന്റെ ഒരു ഫാന്‍ ആണ്. ഇത്ര കൊച്ചിലെ പിള്ളേര്‍ ഒക്കെ വലിയ ഒരു ലോകം ആണ് കാണുന്നത്. അവനു ആ ഈണങ്ങള്‍ ഇഷ്ടപ്പെടുന്നു അത്ര തന്നെ. ആ കൊച്ചനോട് ഇത് കൊള്ളാത്ത പാട്ട് ആണ്, ശാസ്ത്രീയ സംഗീതം മാത്രമേ കേള്‍ക്കാവൂ എന്ന് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ!

ഇളയരാജയുടെ മാസ്മരികത മുതല്‍ തമ്മന്റെ താളതുടിപ്പുകള്‍ ഞാന്‍ കേള്‍ക്കുന്നു. ദേവരാജന്‍ മാസ്റ്ററുടെ ഈണങ്ങള്‍ മുതല്‍ ഇങ്ങു അവിയലിന്റെ തട്ട് പോളിപ്പ് വരെ നമ്മള്‍ ആസ്വദിക്കുന്നു. പുതിയ ജനത അത്രത്തോളം വിശാലമായ ഒരു സംഗീത ലോകം കാണുന്നവരാണ്. ഇതിനെയും അതിന്റെ വഴിക്ക് ആസ്വദിക്കാന്‍ വിടുക , അത്ര തന്നെ.! സന്യാസിനി കേട്ടാല്‍ കുളിര് കോരുന്നവന്‍ ലജ്ജാവതി കേട്ട് താളമിടുന്നതും അത് കൊണ്ട് തന്നെ ആണ്.


എന്റെ ഒരു വീക്ഷണത്തില്‍ ഒരാളുടെ മാനസികാവസ്ഥ അയാള്‍ കേള്‍ക്കുന്ന സംഗീതത്തെയും സ്വാധീനിക്കുന്നു . ഏതോ ഒരു ടി വി ചാനലില്‍ വിന്നൈ താണ്ടി വാരുവായയിലെ ആരോമലേ എന്നാ ഗാനത്തെ ഒരു ചേച്ചി ഇരുന്നു വിമര്‍ശിച്ചു തള്ളുന്നത് കണ്ടാര്‍ന്നു. പെണ്ണും പോയി നില തെറ്റി നില്‍ക്കുന്നവന്‍ പിന്നെ ഇരുന്നു ഹരിമുരളീരവം പാടുമോ..! ഹല്ലാ പിന്നെ.

അഭിപ്രായങ്ങള്‍

നിസാരന്‍ .. പറഞ്ഞു…
വിവരസാങ്കേതിക വിദ്യ നമ്മുടെ രുചികളെയും ശീലങ്ങളെയും ഇഷ്ടങ്ങളെയും ഒക്കെ ഏറെ സ്വാധീനിക്കുന്നു അല്ലെ. നല്ല ചിന്തകള്‍
പ്രായത്തിനോത്ത പാട്ടുകള്‍ ..പുതിയവയെ അങ്ങനെ ടീംതന്നെ ആസ്വദിക്കണം .പഴയവയെ ഒഴിവാക്കാനും പാടില്ല ..
അത് ഒരു അടിപൊളി സംഗതി തന്നെ .
വിവരണവും നന്നായി കേട്ടോ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...