സുഹൃത്ത്വൈകുന്നേരമാണ് പിറന്നാൾ ആശംസിക്കാൻ വിളിച്ചത്. എന്നാൽ എല്ലാരേയും പോലെ 'താങ്ക്സ് ' പറയാതെ ഒരു മറുചോദ്യം എറിഞ്ഞു.

"മറന്ന് പോയി അല്ലേ. ഇപ്പോൾ ഫേസ്ബുക്കിൽ കണ്ടിട്ട് ഓർത്തതല്ലേ ??".
ഒരൽപം ചുറ്റിക്കുന്ന ചോദ്യമായിരുന്നു. പക്ഷേ ഉത്തരം മുട്ടിയില്ല.

എന്റെ മറുപടി വളരെ ലളിതമായിരുന്നു.
"അതിന് നമ്മൾ ഫേസ്ബുക്കിൽ ഫ്രണ്ട്സ് അല്ലല്ലോ ..!"

"അത് ശരിയാണല്ലോ. അപ്പൊ ഓർത്ത് തന്നെ വിളിക്കുന്നതാ ?!"

"എന്താ സംശയം ?"

"അല്ല, അങ്ങനെ ഓർത്ത് വയ്ക്കാൻ പറ്റും അല്ലേ... ?"

" ഫെയ്സ്ബുക്ക് ഫ്രണ്ട് അല്ല, റിയൽ ലൈഫ് ഫ്രണ്ട് അല്ലേ. അപ്പോൾ കുറച്ചൊക്കെ ഓർത്ത് വയ്ക്കാം "

" :) "


ഇതും നിങ്ങൾക്കിഷ്ടപ്പെട്ടേക്കാം