ഒരു ഫേസ്ബുക് ചതി


ആ നാല് വരി കവിത അവന്റെ ഉള്ളിൽ നിറഞ്ഞിട്ട് കുറച്ചു ദിവസങ്ങളായി. ഫേസ്‌ബുക്കിലൂടെ അതിനെ പുറത്തേക്ക് കൊണ്ട് വരണമെന്ന് വിചാരിക്കുന്നുണ്ടായിരുന്നെങ്കിലും മറ്റുള്ളവരുടെ വിചാരങ്ങളെ കുറിച്ചുള്ള വിചാരം അവനെ തടഞ്ഞു. മറ്റുള്ളവരുടെ ചിന്തകളെ കുറിച്ചുള്ള ചിന്തകൾ മിക്കവരുടെയും ജീവിതത്തിലെന്ന പോലെ ഇവന്റെ ജീവിതത്തിലും നഷ്ടങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഒടുവിൽ രണ്ടും കൽപ്പിച്ചു അത് ഫേസബുക്കിലേക്ക്പകർത്താൻ തന്നെ അവൻ തീരുമാനിച്ചു. അങ്ങനെ ആദ്യമായവൻ തനിക്കേറെ പ്രിയങ്കരമായ ആ വരികൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. പുതുതായി ജന്മം നൽകിയ കുഞ്ഞിനെ ഒരമ്മ നോക്കുന്നത് പോലെ അവൻ ആ പോസ്റ്റിലേക്ക് നോക്കിക്കൊണ്ടിരുന്നു. ലൈക്കുകൾ കുന്നുകൂടും എന്നാ പ്രതീക്ഷ അവന്റെ മനസ്സിൽ കുന്നുകൂടി.
പക്ഷെ പ്രതീക്ഷകൾ എല്ലാം തെറ്റി. സമയം ഏറെ കഴിഞ്ഞിട്ടും കിട്ടിയത് പഞ്ചായത്ത് പൈപ്പിൽ നിന്നും വന്ന വെള്ളം പോലെ വളരെ കുറച് ലൈക്കുകൾ. മനസ്സിലെ പ്രതീക്ഷയുടെ കുന്നുകളിൽ നിരാശയുടെ മൂടൽ മഞ് നിറഞ്ഞു.
പിറ്റേ ദിവസം എടുത്തു നോക്കിയപ്പോഴാണ് ഒരു നോട്ടിഫിക്കേഷൻ കണ്ടത്. Nikhil nikkki commented on your post. ആകാംക്ഷയോടെ അവൻ കമന്റിലേക് നോക്കി.
"ഇങ്ങള് എന്ത് വെറുപ്പിക്കലാണ്??"
.
സ്വതവേ അന്തര്മുഖനായ അവനു അത് ധാരാളമായിരുന്നു. അപ്പോൾ തന്നെ അവൻ ആ പോസ്റ്റ് റിമൂവ് ചെയ്തു. പിന്നെ അവൻ ഫേസ്‌ബുക്കിൽ എഴുതിയിട്ടുമില്ല.
പക്ഷെ പിന്നീട് അവൻ ഫേസ്‌ബുക്കിൽ വായിക്കാൻ തുടങ്ങി. കഥയും കവിതയും നിറഞ്ഞ ഗ്രൂപ്പുകളും പേജുകളും എല്ലാം അവന്റെ വായനായിടങ്ങളായി. അങ്ങനെ വായിക്കുന്നതിനിടയിലാണ് അവൻ ഒരു ഗ്രൂപ്പിൽ ആ നാല് വരി വീണ്ടും കണ്ടത് .. . താൻ എഴുതിയ അതെ നാല് വരി. പോസ്റ്റ് ചെയ്തിട്ട് ഏതാനും മണിക്കൂറുകൾ ആയതെയുള്ളൂ. ഇപ്പോൾ തന്നെ ആയിരത്തോളം ലൈക്കുകളും നിരവധി ശയറുകളുമായി. തനിക്ക് ഒരു ക്രെഡിറ്റ് പോലും നൽകാതെ അത് പോസ്റ്റിയതാരാണെന്നു അവൻ നോക്കി.
.
Anjana Anju..
.
ഇത് തന്റെ വരികളാണെന്ന് തെളിയിക്കാൻ അവന്റെ കയ്യിൽ തെളിവുകളില്ല. കുന്നു കൂടുന്ന കമന്റുകളുടെ കൂട്ടത്തിൽ ഒരു ലൈക് അവനും കമ്മൻറ് ആയി ചേർത്തു.. . സന്തോഷവും സങ്കടവും നിറഞ്ഞ മനസുമായി അവൻ ആ പോസ്റ്റിലേക് നോക്കിയിരിക്കുമ്പോൾ ഒരു നോട്ടിഫിക്കേഷൻ.
.
Nikhil nikki also commented on Anjana Anju's post.
.
ഒരു പക്ഷെ ആ വരികൾ എന്റേതാണെന്നായിരിക്കുമോ നിഖിൽ കമന്റ് ചെയ്തു കാണുക?? അവൻ ചിന്തിച്ചു .അവൻ ആകാക്ഷയോടെ നിഖിലിന്റെ കമന്റ് ഓപ്പൺ ചെയ്തു.
.
.
"Woww.. lovely lines Anjana. Keep writing👍" !!!
!!
ബാഹുബലിയിലെ മോഹൻ ലാലിനെ കാണാനുള്ള ലിങ്കിൽ ക്ലിക് ചെയ്ത് കസ്ബയുടെ ടീസർ കാണേണ്ടി വന്ന അവസ്ഥയിൽ അവൻ തരിച്ചിരുന്നു. . .

(രചന: രാഹുൽ മണിയൂർ)


ഇതും നിങ്ങൾക്കിഷ്ടപ്പെട്ടേക്കാം

അഭിപ്രായങ്ങളൊന്നുമില്ല: