ഒരു കോഴിക്കോടന്‍ സഞ്ചാരം......
ആഗ്രഹിച്ചു ആഗ്രഹിച്ചൂ പോയ സ്ഥലമാണു കോഴിക്കോട്....വരത്തന്‍മാര്‍ മലയാള നാട്ടിലേക്കു കാലെടുത്ത് വച്ച നാട്...മനൊഹരമായ സ്ഥലം എന്നതില്‍ തറ്‍ക്കമില്ലമലബാറിലെക്കുള്ള രാത്രി വണ്ടിയില്‍ കാലെടുത്തു കുത്താനാകാത്ത ജനത്തിരക്കിനിടയിലും തള്ളിക്കയറിയത്, ആ നാട് കാണാനുള്ള കൊതി കൊണ്ടൂ തന്നെ ആരുന്നു.രാത്രി യാത്ര രസമുള്ള ഏര്‍പ്പാട് തന്നെ..ഇടിയും കൊണ്ട് ഉറക്കവും കളഞ്ഞു.. അങ്ങനെ അങ്ങനെ....അങ്ങനെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് മലബാറിണ്റ്റെ മടിത്തട്ടില്‍ വന്നിറങ്ങി. ആ തണുപ്പിണ്റ്റെ സുഖ ശീതളിമയില്‍ കാലെടുത്തു വച്ചപ്പോള്‍ നല്ല മഴ. ആ ചാറ്റല്‍ മഴയും നനഞ്ഞു ഞാന്‍ പുറത്തെക്കിറങ്ങി.റെയില്‍ വേ സ്റ്റേഷനു മുന്നില്‍ നിന്നും ഒരു ഓട്ടോ പിടിച്ചു പുതിയ സ്റ്റാണ്റ്റിലേക്കു നീങ്ങി. ലിങ്ക് റോഡില്‍ ഒന്നും ഒരു മനുഷ്യനെ പോലും കാണാനില്ല. പാളയം ചന്ത ഇരുട്ടിണ്റ്റെ പുതപ്പില്‍ നിശബ്ദമായി കിടക്കുന്നു...
ചിത്രത്തില്‍ കാണുന്നതിനേക്കാള്‍ മനോഹരമായിരുന്നു പുലര്‍ചെ ഉള്ള ആ കാഴ്ച....
മസ്ജിദിണ്റ്റെ മാത്രകയില്‍ ഒരു മനൊഹരമായ കെട്ടിടം. പാളയം മാര്‍കറ്റ് പകല്‍ കാണാന്‍ നല്ല രസമാണൂ. ആളും. ബഹളവുമായി. മാനാഞ്ചിറ മൈതാനം കാണണമെന്ന് ചെന്നു ഇറങ്ങിയപ്പോള്‍ തന്നെഉറപ്പിച്ചതാണു സഞ്ജയനും പറഞ്ഗോടനും ഒക്കെ ഇരുന്നു വട്ടം കൂടിയ ആ മൈതാനം . സാഹിത്യ സദസ്സുകളുടെ സങ്ങമേ വേദി. അങ്ങനെ ഒരു വൈകുന്നേരം മുഴുവന്‍ അവിടെ കുത്തി ഇരുന്നു. കോഴിക്കോടിനെ ഹൃദയ ഭാഗമായമിട്ടായിതെരുവില്‍ മണിക്കൂറുകള്‍ ആണ് കറങ്ങി നടന്നത് , സത്യത്തില്‍ അവിടെ സമയം പോകുന്നത് അറിയില്ല. പല കൈവഴികളായി കെട്ടുപിണഞ്ഞു കിടക്കുന്ന മിട്ടായി തെരുവ് , ശരിക്കും വഴി തെറ്റിച്ചു കളഞ്ഞു..
മിട്ടായിതെരുവിന്റെ ആരവങ്ങളില്‍ നിനും ഒഴിഞ്ഞു ഒരു സായാഹ്നം ബേപ്പൂര്‍ തുറമുഖം കാണാനായി പോയി...
അവിടെ ലക്ഷദ്വീപിലേക്ക് ചരക്കു കൊണ്ടു പോകുന്ന ഒരു കപ്പലിലും കയറി കണ്ടു..
അപ്പോഴാണ് കാഴ്ചക്ക് മനോഹരമായ പുലിമുട്ടിനെ പറ്റി കേട്ടത് , ഒട്ടും സമയം പാഴാക്കാതെ ഞാന്‍ അവിടേക്ക്നീങ്ങി ....
കടലിലേക്ക് ഒരു നീണ്ട വഴി, നടക്കും തോറും അകന്നു പോകുന്ന കടല്‍..
അങ്ങനെ നടന്നു നടന്നു അങ്ങേ തല എത്തിയപ്പോള്‍ കുസൃതികാരിയായ മഴ ഓടിയെത്തി...
ചാറ്റല്‍ മഴ അല്ല.. നല്ല പെരുമഴ. നനഞു കുളിച്ച ശേഷം അടുത്ത സ്ഥലത്തേക്ക് നീങ്ങി.
കോഴിക്കോട്ടെ സിനിമ തിയേറ്റര്‍ എല്ലാം കണ്ടു പിടിക്കമെനു കരുതി ....
എല്ലാം കണ്ടു... അതുല്യ യില്‍ കയറി ഒരു സിനിമയും കണ്ടു..
കോഴിക്കോട്ടെ രസകരമായ ഒരു സംഗതി ,, റമദാന്‍ മാസം അയാള്‍ അവിടെ പകല്‍ വെള്ളം കുടിക്കാന്‍ അല്പം പാടു പെടും...
ഹോട്ടല്‍ കളുടെ പ്രവര്ത്തന സമയം ഇങ്ങനെ ആണ്.. "അസ്തമയം മുതല്‍ ഉദയം വരെ..."
അങ്ങനെ ആ യാത്ര ക്ഷീണം കാരണം ആണ് ഈ കഥ മുഴുമിപിക്കാന്‍ പറ്റാതെ പോയത്.. കഥ തുടരും.. ഉടന്‍ തന്നെ...
അഭിപ്രായങ്ങള്‍
നമ്മള കൂയിക്കോടിനെക്കുറിച്ചെയ്താനും ആളുണ്ട്...