കൊണയുടെ പരീക്ഷാ സ്പെഷ്യല്‍

കൊണ ആള്‍ ജഗജാലകില്ലാഡി ആണെന്നു നേരത്തെ പറഞ്ഞല്ലോ...
അവസാന പരീക്ഷാ സമയത്താണു കൊണയുടെ ഉള്ളിലുള്ള ആ കലാകാരന്‍ പുറത്ത്‌ വന്നത്‌. കൊണ പരീക്ഷ സമയം ആകുമ്പൊല്‍ ഇതൊക്കെ എനിക്ക്‌ അറിയാവുന്നതല്ലെ എന്ന മട്ടില്‍ നടക്കും..
എന്നിട്ട്‌ പരീക്ഷയുടെ തലേനു രാത്രി ഒരു പതിനൊന്നു മണി ആകുമ്പൊല്‍ പുലിമടയിലേക്കു വരും. സിയാക്കടയെ പൊക്കാന്‍, സിയാക്കട ആളൊരു പുലിയാനു പുലിമടയിലെ ഇലറ്റ്രിക്കല്‍ പിള്ളെരെ പരീക്ഷ പാസ്സ്‌ ആക്കുന്നത്‌ നമ്മുടെ സിയാക്കട ആണു. ആള്‍ പഞ്ച പാവം ആണു. അങ്ങനെ കൊണ സിയക്കടയെ കൊണ്ടു പോകാനായി സന്ധ്യയൊടെ പുലിമടയില്‍ എത്തും എന്നിട്ട്‌ ഞങ്ങലുമായി കൊണച്ചു അങ്ങനെ നില്‍ക്കും. അതിനിടയ്ക്കാണു കൊണ തണ്റ്റെ കഥകള്‍ ഇറക്കുന്നത്‌. അങ്ങനെ ഒരു സാമ്പിള്‍ കഥ ഞാന്‍ ഇവിടെ പറയാം..

ഒരു പരീക്ഷാത്തലേന്നു കൊണ എത്തി. എന്നിട്ട്‌ കൊണ ഒരു ചോദ്യം..
" ഒരു കള്ളന്‍ ഓടി വരുന്നു , പുറകെ പോലിസും ഉണ്ടു , കള്ളന്‍ ഓടി ഓടി ഒരു ഇടവഴിയില്‍ എത്തുന്നു .... അവിടെ ഒരു കുഴി,,, അടുത്ത സീനില്‍ പൊലീസ്‌ മരിച്ചു കിടക്കുന്നു ,, പോലീസ്‌ എങ്ങനെ ആണു മരിച്ചതു . ???"
ക്ളൂ ഉണ്ടു കത്തിക്കു കുത്തേറ്റാണു പോലീസ്‌ മരിച്ചതു .
ഞങ്ങള്‍ ആകെ വണ്ടറടിച്ചു നില്‍കയാണു . അപ്പോള്‍ കൊണ തന്നെ ഉത്തരം പറഞ്ഞു.
"കള്ളന്‍ ആ കുഴി "നികത്തി" എന്നിട്ട്‌ ആ കത്തി എടുത്തു പോലീസിനെ കൊന്നു... !!!"
ഞങ്ങള്‍ അവനെ പഞ്ഞിക്കiടാനായി തുടങ്ങിയപ്പോള്‍ അവന്‍ അടുത്ത ചോദ്യം. "

വീണ്ടും ഒരു കള്ളന്‍ ഓടി വരുന്നു , പുറകെ പോലിസും ഉണ്ടു , കള്ളന്‍ ഓടി ഓടി ഒരു ഇടവഴിയില്‍ എത്തുന്നു .... അവിടെ ഒരു ചക്കയും മാങ്ങയും അടുത്ത്‌ ഇരിക്കുന്നു അടുത്ത സീനില്‍ പൊലീസ്‌ മരിച്ചു കിടക്കുന്നു ,, പോലീസ്‌ എങ്ങനെ ആണു മരിച്ചതു . ???"
ഇത്തവണയും കത്തിക്കു കുത്തേറ്റാണു പോലീസ്‌ മരിച്ചതു . ഞങ്ങള്‍ ഉത്തരം മുട്ടി നില്‍കുമ്പോള്‍ കൊണ പരഞ്ഞു. കള്ളന്‍ ആ ചക്കയും മാങ്ങയും "അകത്തി" എന്നിട്ട്‌ ആ കത്തി വച്ചു കൊന്നു എന്നു .. ഞങ്ങള്‍ അടുത്ത പഞ്ഞിക്കിടല്‍ ആലോചിക്കുമ്പൊഴേക്കും കൊണ അടുത്ത ചൊദ്യം ഇട്ടു..

" വീണ്ടും ഒരു കള്ളന്‍ ഓടി വരുന്നു , പുറകെ പോലിസും ഉണ്ടു , കള്ളന്‍ ഓടി ഓടി ഒരു ഇടവഴിയില്‍ എത്തുന്നു .... അവിടെ ഒരു പാത്രം ഇരിക്കുന്നു അടുത്ത സീനില്‍ പൊലീസ്‌ മരിച്ചു കിടക്കുന്നു ,, പോലീസ്‌ എങ്ങനെ ആണു മരിച്ചതു . ???"
ഇത്തവണ ഞങ്ങള്‍ ഉത്തരം പറഞ്ഞു,,, പാത്രമെടുതു "കമത്തി " എന്നു. അപ്പൊള്‍ കൊണ പാത്രം കമത്തിയാല്‍ മത്തി അല്ലെ കിട്ടൂ മത്തി വചു എങ്ങനെ കുത്തി കൊല്ലും എന്നു... ??
അതു ശരിയണല്ലോടാ.... !!!
അപ്പോള്‍ കൊണ ഒരു ഡയലോഗ്‌ കൂടി ഇടും
"ഉത്തരം മുട്ടിക്കുന്ന ചോദ്യം ആണെന്നു അറിയാം!!!!"
അവസാനം കൊണ തന്നെ ഉത്തരം പറഞ്ഞു,, പാത്രം കമത്തിയതു ശരി ആണു,,,കള്ളന്‍ കുറെ ആയി ഓടുക അല്ലെ..? ദാഹം കാണീല്ലേ..? അവന്‍ ആ "കമത്തി"യില്‍ നിന്നും "മ " എടുത്തു കുടിച്ചു, മ എന്ന പേരില്‍ ഒരു ശീതളപാനീയം ഉണ്ടൂ. മ കുടിച്ചു കഴിഞ്ഞാല്‍ കത്തി മാത്രം ആകില്ലേ.. ??അതു വച്ചു കുത്തി കൊന്നു..

ഇതെല്ലം കഴിഞ്ഞു ഇത്രെം സഹിച്ചു നിന്ന വാഴക്കുളത്തിണ്റ്റെ നല്ല ഒരു പഞ്ഞിക്കിടലിനു ശെഷമാനു കൊണക്കു അവിടെ നിന്നും പോകാന്‍ സാദിച്ചതു

" അതും ഞൊണ്ടി ഞൊണ്ടി... !!!"

അഭിപ്രായങ്ങള്‍

പ്രയാണ്‍ പറഞ്ഞു…
കൊള്ളാലോ കൊണ........
OAB/ഒഎബി പറഞ്ഞു…
ഇതേത് കണകൊണ...:)
Anupama Kanakarajan പറഞ്ഞു…
da kollam......... suprb akhi tte tundu..... go ahead with more applications....
Asib Naliyath Kareem പറഞ്ഞു…
I would like to create a new malayalam blog , plz gve me the instruction how to create............
Joseph പറഞ്ഞു…
Aa kathi kittiyirunnenkil :)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്റെ പൊന്നമ്പലവാസാ...

ചെമ്പരത്തി

പഠിച്ച കള്ളന്‍