കുട്ടനും ഗോച്ചായും

വീണ്ടൂം നമുക്ക്‌ കുട്ടനിലേക്ക്‌ തിരിച്ച്‌ വരാം
കുട്ടന്‍ ഒരു സുന്ദരിയെ നോട്ടമിട്ട്‌ പൊളിഞ്ഞ കാര്യം പറഞ്ഞല്ലോ. അവസാനം അവളെ തങ്കന്‍ കൊണ്ടു പൊയി എന്നത്‌ ഒരു നഗ്ന സത്യം. ശ്രീനിവാസന്‍ ഇത്‌ കഴിഞ്ഞപ്പോള്‍ കുട്ടനെ മൂപ്പിക്കാന്‍ തുടങ്ങി.
""ടാ അവള്‍ക്ക്‌ വേറേ ലൈന്‍ ആയി ഇനി നീ ചുമ്മാതെ നടന്നാല്‍ ആള്‍ക്കാറ്‍ കളിയാക്കും"" എന്നു. അങ്ങനെ കുട്ടനെ എല്ലാവരും ചേര്‍ന്ന് മൂപ്പിച്ചു. അവസാനം ഒരു സ്പോര്‍ട്സ്‌ ദിവസം കുട്ടന്‍ ഒരു ജൂനിയറ്‍ പെണ്‍കുട്ടിയെ നോട്ടമിട്ടു. അങ്ങനെ രണ്ടാം ദിവസം കുട്ടന്‍ അവളോട്‌ കാര്യം പറഞ്ഞു.
വന്ന കാലം മുതലേ കുട്ടന്‍ ഇറക്കുന്ന നമ്പര്‍ ആണു പാരാസൈക്കോളൊജി അതെന്താടാ എന്നു ചോതിചാല്‍ ""ആര്‍ക്കുംഅറിയില്ലല്ലോ അത് കൊണ്ട് എന്ത് പറഞ്ഞാലും രക്ഷപെടാം"" അത് കൊണ്ടാണ് ആ നമ്പര്‍ ഇറക്കുന്നതെന്ന് ആണ് അവന്‍ പറയാറുള്ളത്‌ .
എന്തായാലും അവന്‍ ആ കൊച്ചിന്റെ അടുത്ത് ആ നമ്പര്‍ ഇറക്കി.
ആ ഒരു കാര്യത്തില്‍ അവനെ ഞങ്ങള്‍ ഇപ്പോഴും തെറി പറയാറുള്ളതാണ് മനുഷ്യരായിട്ടുല്ലവരോന്നും അവന്റെ ഈ പാരാസൈക്കോളൊജി കേട്ട് നില്‍ക്കാന്‍ ഉള്ള ക്ഷമ കാണിക്കില്ല. ആ നമ്പര്‍ ആണ് അവന്‍ ആ കൊച്ചിനോട് ഇറക്കിയത്‌. പക്ഷെ അവള്‍ അതിവിദഗ്ദമായി തടിതപ്പി. അങ്ങനെ കുട്ടന്‍ ഇതൊന്നും തനിക്ക്‌ വിധിച്ചിട്ടില്ല എന്ന് പറഞ്ഞു ഈ പണിയൊക്കെ അങ്ങ് ഉപേക്ഷിച്ചു. അങ്ങനെ കുറച്ച് നാള്‍ കഴിഞ്ഞു , കുട്ടനെ പറ്റിക്കാന്‍ ഭയങ്കര എളുപ്പമാണ് . ഒരിക്കല്‍ കൊണ അവിടെ വന്നപ്പോള്‍ കുട്ടനെ ഒന്ന് കളിപ്പിക്കാം എന്ന് പറഞ്ഞു.
ഈയുള്ളവനും രേഞ്ജറും ചെമ്പനും ഒക്കെ സമ്മതം മൂളി . കൊണ തന്റെ തല ഉപയോഗിച്ചു , നെറ്റ് വഴി നമ്പര്‍ അറിയാതെ വിളിക്കുന്ന ആ വിദ്യ കുട്ടനില്‍ തന്നെ പരീക്ഷിക്കാന്‍ തീരുമാനിച്ചു . അങ്ങനെ കാള്‍ ചെയ്ത രേഞ്ജറെ ഏല്പിച്ച് , എന്നിട്ട് അവനോട്‌ പഴയ ആ കൊച്ചിന്റെ ആങ്ങള ആണെന്ന് പറയാനും ഏല്പിച്ചു . അവന്‍ ഫോണുമായി മുകളിലേക്ക് കയറി പോയി, ഞങ്ങള്‍ ജനലവക്കില്‍ പോയി നിന്ന് കുട്ടനെ നോക്കി നിന്ന് , ഈ സംഭവം നടന്നത് ഒരു പരീക്ഷ തലേന്ന് ആണ് , കുട്ടനും ചെമ്പനും തള്ളയും കൂടി ഒന്നിച്ച് പടിക്കയാണ് , പഠിക്കാന്‍ സാതിക്കതിരുന്ന കൊണയും മടി പിടിച്ചിരുന്ന ഞങ്ങളും കൂടിയാണ് ഈ പരിപാടി ആസൂത്രണം ചെയ്തത്‌. ഇതിനെല്ലാം സാക്ഷി ആയി അട്ട വാസുവും അവിടെ ഉണ്ടായിരുന്നു. അങ്ങനെ കുട്ടന് കാള്‍ വന്നു. കുട്ടന്‍ നോക്കിയപ്പോള്‍ അറിയാത്ത ഒരു നമ്പര്‍. ഇത് ഗള്‍ഫ്‌ കാള്‍ ആണെന്ന് ചെമ്പന്‍ പറഞ്ഞു കൊടുത്തു, തന്റെ പിതാവ് ഇങ്ങനേ തന്നെ വിളിക്ക്കാറുള്ളതാനനെനും പറഞ്ഞു, അവന്‍ അങ്ങനെ അത് എടുത്തു. പക്ഷെ ഇതിനകം രേഞ്ജര്‍ വേറെ നമ്പര്‍ ഇട്ടു. ""ഞാന്‍ ആ ജൂനിയര്‍ കൊച്ചിന്റെ ചേട്ടന്‍ ആണെന്ന് പറഞ്ഞു, അവള്‍ എന്നെ വിളിച്ച് കുറെ കരഞ്ഞു.. അവള്‍ കരഞ്ഞാല്‍ എനിക്ക് സഹിക്കില്ല,, ഞാന്‍ ഉടനെ നാട്ടില്‍ വരുന്നുണ്ട് . ഇനി അവളോട്‌ എന്തെങ്കിലും മിണ്ടിയാല്‍ ഞാന്‍ നിന്റെ കാലു തല്ലി ഓടിക്കും ,""

കുട്ടന്‍ ഇത് കേട്ട് ശരിക്കും പേടിച്ചു പോയി. അവന്‍ ആകെ ഭയന്ന് , ചെമ്പന്‍ അവനെ കൂടുതല്‍ ഭയപ്പെടുത്തി.
ദോഷം പറയരുത്‌, കുട്ടനെ കുരു പൊട്ടിക്കാന്‍ ചെമ്പന് നല്ല ഉത്സാഹം ആണ്. അങ്ങനെ കുട്ടനെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് `വട്ടുകളിപിച്ചു ,, ഇതിനിടെ കുട്ടന്‍ ഒരു ഡയലോഗ്‌ ഇറക്കി.. "" ഫോണ്‍ ഇല്ലഞ്ഞപ്പോള്‍ ഒരു ശല്യവും ഇല്ലാരുന്നു , ഇത് അങ്ങ് കളഞ്ഞാല്‍ മതിയാരുന്നു ""
അതിനു ശേഷം കുട്ടനെ ഞങ്ങള്‍ ''ഗോച്ചാ'' വിളിച്ചോ എന്ന് ചോതിച്ച് കളിയാക്കാന്‍ തുടങ്ങി.
ആ സമയത്ത്‌ ഇറങ്ങിയ ഒരു തമിഴ്‌ ചിത്രത്തിലെ വില്ലന്‍ കഥാപാത്രമാന് ''ഗോച്ചാ'' .. കോളേജ് മുഴുവന്‍ ഈ കഥ പാട ആയി.. രേഞ്ജര്‍ ''ഗോച്ചാ'' എന്ന വിളിപ്പേരില്‍ അറിയപ്പെടാന്‍ തുടങ്ങി .. ഒന്നിച്ച് കിടക്കുന്ന ഈ രേഞ്ജര്‍ ആണ് ഗോച്ചാ എന്ന സത്യം കുട്ടന്‍ മനസ്സിലാക്കിയില്ല,, അങ്ങനെ കുറെ നാളുകള്‍ അവനെ എല്ലാവരും കൂടെ പറ്റിച്ചു . കൊണ ഈ കാര്യത്തില്‍ നല്ല സംഭാവന നല്‍കിയ ഒരു വ്യക്തി ആണ്.. അവനുള്ള പ്രത്യേക നന്ദി ഈ അവസരത്തില്‍ പറഞ്ഞു കൊള്ളുന്നു . അവനെ പോലെ ഒരു അവതാരം ഞങ്ങടെ ഈ ജീവിതത്തില്‍ കാണുമോ എന്ന് അറിയില്ല.
ഈ കൊണ ആര് എന്ന് പലരും ചോദിച്ചു, ആളെ പറഞ്ഞപ്പോള്‍ ആ ''പാവമോ'' എന്നാണ് എല്ലാവരും ചോദിക്കുന്നത് .. കാരണം ഈ കൊണ കോളേജില്‍ പോയാല്‍ ജന്റില്‍മാന്‍ ആണ് , പുലിമടയില്‍ എത്തിയാല്‍ തനി കൊണം കാണിക്കും . കൊണ യെ മിണ്ടാതാക്കാന്‍ ഒരു പേര് പറഞ്ഞാല്‍ മതി.. '' മഞ്ഞ തവള '' കൊണ യും മഞ്ഞയും ഒന്നിച്ച് പഠിച്ചവരാണ് പക്ഷെ രണ്ട് പേരും മുഖത്ത് നോക്കില്ല , അങ്ങനെ കൊണ യ്ക്ക്‌ ചാര്‍ത്തി കിട്ടിയ പേര്‍ ആണ് മഞ്ഞ തവള..
കുട്ടന്‍ അവസാനം വരെയും ഈ ഗോച്ച കഥ മന്സ്സിലാകിയില,, ഇതിനിടെ അനന്തപുരിയില്‍ വച്ച് കുട്ടന്റെ ഫോണ്‍ കളഞ്ഞു പോയി,, എന്നാല്‍ സമര്‍ത്ഥനായ കൊണ യും പരിവാരങ്ങളും ഈ കഥ മാറ്റിയെഴുതി .. കുട്ടന്‍ ഗോച്ചയെ പേടിച്ച് തന്റെ ഫോണ്‍ മനപ്പൂര്‍വ്വം കളഞ്ഞതാനെന്നും മറ്റും ,,,,,,,,,
പാവം കുട്ടന്‍ ആ അപവാദവും സഹിച്ച് കുറെ നാള്‍ നടന്നു , അവസാനം സെന്റ്‌ഓഫ്‌ ദിനത്തില്‍ കുട്ടന്‍ സ്റ്റേജില്‍ കയറിയപ്പോള്‍ ഈ വെടി പൊട്ടിച്ചു,, കുട്ടന്‍ ആകെ സന്കടതില്ലായി,, ഞങ്ങള്‍ സത്യം പറഞ്ഞിട്ടും അവന്‍ വിശ്വസിച്ചില്ല , അവസാനം ഗോച്ച ആയ രങ്ങേര്‍ തന്നെ സത്യം തുറന്നു പറഞ്ഞപ്പോളാണ് അവനു കുറച്ചെങ്കിലും വിശ്വാസം ആയത്...

അഭിപ്രായങ്ങള്‍

Unknown പറഞ്ഞു…
കൊള്ളാം. രസായിട്ടുണ്ട്.
Unknown പറഞ്ഞു…
pavam kuttan

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്റെ പൊന്നമ്പലവാസാ...

ചെമ്പരത്തി

പഠിച്ച കള്ളന്‍