പോസ്റ്റുകള്‍

തട്ടമിട്ട സുന്ദരി... തുടരുന്നു...

ഇമേജ്
അങ്ങനെ.. ഒരു പാട് മനക്കനക്ക്കളോടെ മൂവര്‍ സംഘം തട്ടമിട്ടആ സുന്ദരിയുമായി, ബസില്‍ യാത്ര തുടര്‍ന്നു... അങ്ങനെ ഏറെനേരത്തെ യാത്രയ്കൊടുവില്‍ ബസ്സ് തൃശൂര്‍ എത്തി. ചക്കരയും പിള്ളേരും തട്ടമിട്ട സുന്ദരിയോടൊപ്പം ഇറങ്ങി. തട്ടമിട്ട സുന്ദരി നേരത്തെ ഫോണ്‍ ചെയ്തുവന്നു പറഞ്ഞല്ലോ..!! അത് അവളുടെ പിതാവിനെ ആരുന്നു. അങ്ങനെ അദ്ദേഹം ബസ്സ്സ്റ്റാന്‍ഡില്‍ കാത്തു നില്പുണ്ടാര്നു. "കാറുമായി..." ഇതു കണ്ട ചക്കര ഒന്നു സന്തോഷിച്ചു , തങ്ങള്‍ ഇനിയും ബസ്സ്കയറി ബുദ്ധിമുട്ടേണ്ട എന്ന് കരുതി അവള്‍ കാര്‍വരുത്തിയതാണെന്നു ഓര്ത്തു "പാവം ചക്കര.." ശേഷം എന്ത് നടന്നു എന്ന് ഊഹിക്കവുനത്തെ ഉള്ളൂ.. മൂവര്‍ സംഘത്തെ അവള്‍ തന്റെ പിതാവിന് ഇതു തന്റെ സുഹൃത്തുക്കള്‍ ആണെന്ന് പരിചയപെടുത്തി , അതിന്ശേഷം ഒരു മന്ദഹാസം പൊഴിച്ചു അവള്‍ കാറില്‍ കയറി യാത്ര ആയി.... ദോഷം പറയരുത് ഇവന്മാര്‍ മൂന്നും ഇതു വരെ തൃശൂര്‍ പോയിട്ടില്ല. രായപ്പന്റെ പൈസയിലാണ് ഈ കളിയൊക്കെ.. അങ്ങനെ അറിയാത്ത നാട്ടില്‍ അസമയത്ത്‌ ചെന്നു പെട്ട അവന്മാര്‍ അടുത്തതായി എന്ത് എന്ന ചോദ്യത്തിന് ..... " ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല,, ഇതു നമ്മള്‍ മൂന്നു പേരും മാത്രം അറിഞ്ഞാല...

ഒരു കോഴിക്കോടന്‍ സഞ്ചാരം......

ഇമേജ്
ആഗ്രഹിച്ചു ആഗ്രഹിച്ചൂ പോയ സ്ഥലമാണു കോഴിക്കോട്‌....വരത്തന്‍മാര്‍ മലയാള നാട്ടിലേക്കു കാലെടുത്ത്‌ വച്ച നാട്‌...മനൊഹരമായ സ്ഥലം എന്നതില്‍ തറ്‍ക്കമില്ലമലബാറിലെക്കുള്ള രാത്രി വണ്ടിയില്‍ കാലെടുത്തു കുത്താനാകാത്ത ജനത്തിരക്കിനിടയിലും തള്ളിക്കയറിയത്‌, ആ നാട്‌ കാണാനുള്ള കൊതി കൊണ്ടൂ തന്നെ ആരുന്നു.രാത്രി യാത്ര രസമുള്ള ഏര്‍പ്പാട്‌ തന്നെ..ഇടിയും കൊണ്ട്‌ ഉറക്കവും കളഞ്ഞു.. അങ്ങനെ അങ്ങനെ....അങ്ങനെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്‌ മലബാറിണ്റ്റെ മടിത്തട്ടില്‍ വന്നിറങ്ങി. ആ തണുപ്പിണ്റ്റെ സുഖ ശീതളിമയില്‍ കാലെടുത്തു വച്ചപ്പോള്‍ നല്ല മഴ. ആ ചാറ്റല്‍ മഴയും നനഞ്ഞു ഞാന്‍ പുറത്തെക്കിറങ്ങി.റെയില്‍ വേ സ്റ്റേഷനു മുന്നില്‍ നിന്നും ഒരു ഓട്ടോ പിടിച്ചു പുതിയ സ്റ്റാണ്റ്റിലേക്കു നീങ്ങി. ലിങ്ക്‌ റോഡില്‍ ഒന്നും ഒരു മനുഷ്യനെ പോലും കാണാനില്ല. പാളയം ചന്ത ഇരുട്ടിണ്റ്റെ പുതപ്പില്‍ നിശബ്ദമായി കിടക്കുന്നു... ചിത്രത്തില്‍ കാണുന്നതിനേക്കാള്‍ മനോഹരമായിരുന്നു പുലര്‍ചെ ഉള്ള ആ കാഴ്ച.... മസ്ജിദിണ്റ്റെ മാത്രകയില്‍ ഒരു മനൊഹരമായ കെട്ടിടം. പാളയം മാര്‍കറ്റ്‌ പകല്‍ കാണാന്‍ നല്ല രസമാണൂ. ആളും. ബഹളവുമായി. മാനാഞ്ചിറ മൈതാനം കാണണമെന്ന് ചെന്നു...

തട്ടമിട്ട സുന്ദരി..

ഇമേജ്
ഇത് ആദ്യ വര്ഷം തന്നെ നടന്ന ഒരു കഥയാണ്.. എന്നാല്‍ വളരെ രഹസ്യമായി സൂക്ഷിക്കപെടുകയയിരുന്ന ഈ കഥ , മൂന്നാം വര്ഷം ആദ്യമാണ് ഞങ്ങള്‍ അറിയാനിടയായത്‌.. ഈ കഥയിലെ കഥാപാത്രങ്ങള്‍ ഇവരാണ്.. ചക്കര... (പുതിയതായി പരിചയപ്പെടുത്തേണ്ട ആവശ്യമില്ലലോ) കൊണ... രായപ്പന്‍... പിന്നെ കഥാനായിക തട്ടമിട്ട സുന്ദരിയും.. ഇതാണ് സര്‍വശ്രീ കൊണ അവര്‍കള്‍... നാല് പേര്‍ കൂടുന്നിടത്ത് ഇത് പോലെ മര്യാദരാമനയ ഒരാളെ നിങ്ങള്‍ക്ക്‌ വേറെ കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല... എന്നാല്‍ വൈകുന്നേരങ്ങളില്‍ പുലിമാടയിലെതുംപോള്‍ കൊണയ്ക്കുക എന്നതാണ് ഇവന്റെ പ്രധാന വിനോദം.. എന്ത് പറഞ്ഞാലും ഈ വിദ്വാന്‍ വെറുതെ കൊണച്ചോളും... ഈ കഥയില്‍ ഇവന്‍ ഒരു രക്തസാക്ഷി മാത്രമാണു ... ചക്കരയ്ക്കു താന്‍ അത്യാവശ്യം സുന്ദരന്‍ ആയിട്ടു കൂടി പെണ്‍കുട്ടികള്‍ ആരും തന്നെ നോക്കുന്നില്ല എന്ന പരാതിക്കരനാണു... അതു അവന്‍ നേരിട്ടു പറഞ്ഞിട്ടുള്ളതുമാണു.. അങ്ങനെ ഒരു വൈകുന്നേരം ഇവര്‍ മൂന്നു പേരും കൂടി നാട്ടിലേക്കു പോകാന്‍ ബസ്സ്‌ കാത്തു നില്‍ക്കുന്ന സമയം... ചക്കരയുടെയും ഈയുള്ളവണ്റ്റെയും ഒക്കെ സഹപാഠിയായ ആ തട്ടമിട്ട സുന്ദരി നാട്ടില്‍ പോകാനായി അവിടെ എത്തി..... ഇവന്‍മാറ്‍ക്കു സ്റ്റ്യ്...

ഒരു തീവണ്ടി യാത്ര...

ഇമേജ്
ഇത് ആദ്യ വര്ഷം നടന്ന കഥയാണ് ... ഈയുള്ളവനും കുട്ടന്‍ തമ്പ്രാനും , ചെമ്പനും, ശ്രീനിവാസനും ഒക്കെ തീവണ്ടി യില്‍ ആണ് തിരിച്ചു പോയിരുന്നത്... അങ്ങനെ ഒരു തവണ പോകുന്ന വഴി... രണ്ടു സ്ത്രീജനങ്ങളും ഞങ്ങലോടോപ്പമുന്ടരുന്നു... അന്നത്തെ സമയത്ത് സ്ത്രീജനങ്ങളെയും കൊണ്ട് യാത്ര പോകുന്നത് ഒരു അഭിമാന ചിഹ്നമാരുന്നു ... അങ്ങനെ ചരിത്ര പ്രസിദ്ധമായ എയെലന്ദ്‌ എക്സ്പ്രസ്സ്‌ ആണ് ഞങ്ങള്‍ യാത്രയ്കായി തിരഞ്ഞെടുത്തത്‌.. റെയില്‍വേ സ്റ്റേഷന്‍ എതിയപോള്‍ തന്നെ നല്ല തിരക്ക്.. ഞങ്ങളെല്ലാം ലോക്കല്‍ കംപര്‍ത്മെന്റില്‍ ടിക്കറ്റ്‌ എടുത്തു... സാമ്പത്തികം ഒരു പ്രശ്നമാണല്ലോ..? അങ്ങനെ പറഞ്ഞ സമയത്തിന് മിനിട്ടുകള്‍ മുന്‍പേ... തീവണ്ടി എത്തിയില്ല .... ഞാന്‍ ഇന്ത്യന്‍ റെയില്‍വേയെ കുറ്റപെടുത്തിയതല്ല ... കന്യാകുമാരി-ബാംഗ്ലൂര്‍ വണ്ടി എങ്ങനെ പറഞ്ഞ സമയത്തിലും നേരത്തെ ഇതും.. കുറെ നേരം കാത്തു നിന്നു... അങ്ങനെ കാത്ത് കാത്ത് നിന്നു വണ്ടി വന്നു.. വന്നപോഴോ സൂചി കുത്താന്‍ ഇടമില്ലാത്ത അവസ്ഥ ... ആ സമയം ആ സ്ത്രീജനങ്ങളെയും കൊണ്ട് എങ്ങിനെ ലോക്കലില്‍ കേറാന്‍ ,,, അവസാനം റിസര്‍വേഷന്‍ കോച്ചില്‍ കയറാന്‍ തീരുമാനമെടുത്തു.. കാലെടുത്ത്‌ വയ്കുന്നതിനു തൊട്ടു ...

പുതിയ മുഖം...

ഇമേജ്
ചക്കരയെ പറ്റി പാവം എന്ന അഭിപ്രായം ഉയര്‍ന്നു വന്നതിനാലാണ് ഇത്.. അവന്‍ അത്ര പാവം ഒന്നും അല്ല.. ചക്കരയെ പോലെ ഒരു പിച്ചയെ നിങ്ങള്‍ക്ക് കാണാന്‍ കിട്ടിയെന്നു വരില്ല ചക്കരയുടെ എചിതരത്തിന് ഒരു ഉദാഹരണം ഞാന്‍ ഇവിടെ പറയാം മാര്‍ച്ച്‌ മാസം ഒന്നാം തീയ്യതി ആണ് ചക്കരയുടെ പിറന്നാള്‍ ഇത് അറിഞ്ഞ ഞങ്ങള്‍ പിശുക്കനായ ചക്കരയെ കൊണ്ട് ചെലവു ചെയ്യിക്കാന്‍ പ്ലാന്‍ ഇട്ടു എന്നാല്‍ ഇത് മണത്തറിഞ്ഞ ചക്കര തന്റെ സ്വന്തം വീട്ടിലേക്കു പോവുകയും അന്നേ ദിവസം രാവിലെ മാത്രമാണ് എത്തിയത് അതും നേരെ കലാലയത്തിലേക്ക് ... അവിടെ വച്ച് അവനെ പോക്കന്‍ ശ്രമിച്ചെങ്കിലും നടന്നില്ല അന്ന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന സ്വന്തം കൂട്ടുകാരിയോട് ഇന്ന് തന്റെ പിറന്നാള്‍ അല്ലെന്നും സര്ടിഫികടുകളില്‍ മാത്രമേ അങ്ങനെ ഉള്ളു എന്നും തന്റെ പിറന്നാള്‍ മറ്റൊരു ദിവസമാണെന്നും അവന്‍ കാച്ചി ,,പാവം അവള്‍ അത് വിശ്വസിക്കുകയും ചെയ്തു... ആ മാതിരി പിശുക്കത്തരം കയിലുള്ള അവനെ പാവം എന്ന്നു ആരും അറിയാതെ പോലും വിളിക്കരുത് ഒരു കാര്യം എന്തായാലും സമ്മതിച്ചേ പറ്റൂ വലിയ ഒരു കലാലയത്തില്‍ വീട്ടില്‍ നിന്നും മാറി താമസിച്ച് പഠിക്കാനെത്തിയ അവന്‍ അകെ കൊണ്ട് വന്നത് ഒരു പാന്റ്സും രണ്ടു...

തെറി എന്ന രണ്ടക്ഷരം

ഇമേജ്
പല നാടുകളില്‍ നിന്നും ഒത്തു കൂടിയ ഈ സ്നേഹിതര്‍ക്കു ഒന്നിച്ചു കൂടിയിരിക്കാന്‍ പറ്റിയ ഒരു വലിയ സംഗതി ആരുന്നു ചീട്ടു കളി.... പുലിമടയില്‍ മടങ്ങി എത്തിയാല്‍ അങ്കം തുടങ്ങുകയായി കഴുതയും,റമ്മിയും, ബ്ലഫും , സെറ്റും , ൨൮ ഉം , 40 ഉം , ലേലവും ഒക്കെയായി എത്ര രാത്രികള്‍ ഞങ്ങള്‍ വെളുപ്പിച്ചിരിക്കുന്നു കളിയില്‍ ഭ്രാന്ത്‌ മൂത്ത് രാത്രി 2 മണിക്ക് എഴുന്നേറ്റ ചരിത്രവും ഉണ്ട്‌... ഈ രാത്രി കളിക്ക് മൂ പ്പ് കൂട്ടിയത് ഈയുള്ളവന്റെ മുറിയില്‍ അതിവസിച്ചിരുന്ന ടിങ്കുമോനും കൊമ്പനും ഒക്കെയാണ്.... ഇവന്‍ ടിങ്കുമോന്‍ .... നാടന്‍ പാട്ടിന്റെയും നാടന്‍ പെണ്ണുങ്ങളുടെയും ആരാധകനായ ഇവന്‍ നമ്മുടെ കലാഭവന്‍ മണിയുടെ നാട്ടുകാരനാണ്.. ഇതു കൊമ്പന്‍... തന്‍റെ ചുരുണ്ട മുടി നിവര്‍ത്തനം എണ്ണ ഒരാഗ്രഹം മാത്രമേ ഈ മാന്യ ദേഹത്തിനുള്ളൂ ... അങ്ങനെ തന്‍റെ മുടി നിവര്‍താനായി കൊമ്പന്‍ അതില്‍ പരീക്ഷിക്കാത്തതായി ഒന്നും ബാക്കിയില്ല അങ്ങനെ അമേദ്യതിന്റെ രൂക്ഷ ഗന്ധമുള്ള ഒരു ലേപനം അവന്‍ ഉപയോഗിക്കുമായിരുന്നു അതിന്‍റെ നാറ്റം കാരണം അന്ന് ഞങ്ങള്‍ എസ്കേപ്‌ ആകുമാരുന്നു.. അങ്ങനെ ചീട്ടു കളി രൂക്ഷമായ ഒരു രാത്രി... അറിയാമല്ലോ ചീട്ടു ആകുമ്പോ ആവേശം കൂടും അന്നും അത...

ഇങ്ങനെ കൊല്ലല്ലേ അണ്ണാ.....

ഇമേജ്
തത്കാലം നമുക്കു കുട്ടണ്റ്റെ കഥയില്‍ നിന്നും അല്‍പം മാറി സഞ്ചരിക്കാം.. പുലിമടയിലെ എല്ലവരെയും പരിചയപ്പെടേണ്ടതല്ലെ... ചക്കരയെ പറ്റി ഒരു ചെറിയ രൂപം നിങ്ങള്‍ക്കു കിട്ടികാണുമല്ലോ, അറുത്ത കൈയ്ക്കു ഉപ്പു തേയ്ക്കാത്ത നല്ലഒന്നാംതരം പിശുക്കന്‍. അതു പോലെ തന്നെ തൊലിക്കട്ടിയുടെ കാര്യത്തിലും അവന്‍ സൂപ്പര്‍ ആരുന്നെന്നു മനസിലായല്ലോ. അവനെ പറ്റി എടുത്തു പറയേണ്ടതു, കലാലയ ജീവിതത്തിണ്റ്റെ ഒന്നാം വര്‍ഷം അവനും ഓന്തും കൂദി സ്റ്റേജില്‍അവതരിപ്പിച്ച കോമെഡി സ്കിറ്റ്‌ അയിരുന്നു. ഈ പരിപടിയില്‍ ഇവരെ കൂടാതെ കുറെ ആള്‍ക്കാര്‍ഉണ്ടായിരുന്നെങ്കിലും ഇവന്‍മാരുടെ പെര്‍ഫോമന്‍സ്‌,,,, "സമ്മതിക്കണം പ്രഭോ...!!" ഇതാനു ഓന്തു. ആളു അല്‍പം ചെറുതാണെങ്കിലുംദൈവം അതിനും കൂടി നാക്കു ഇവനുനല്‍കിയിട്ടുണ്ടു, ഈയടുത്തായാണു ഇവനു ഓന്ത്‌ എന്നവിളിപ്പേരു കിട്ടിയതു. ഏന്നാലും ഇവണ്റ്റെ സ്വഭാവത്തിനുചേര്‍ന്ന പേെരാണെന്നാനുഭൂരിപക്ഷാഭിപ്രായം . ഓന്തും ചക്കരയും കൂടി അന്നു ആസ്റ്റേജില്‍ കാണിച്ചു കൂട്ടിയതു. "എണ്റ്റമ്മോ..." അസ്സോസിയേേഷനു 2 പാര്‍ടിസിപെണ്റ്റ്സ്‌തികയ്ക്യാനായാണു ഇവരുടെസംഘത്തിനു അവസരം ലഭിച്ചതു. ഈയുള്ളവനും കൂടി ഉള്‍പെട്ട സംഘം നേരത്തെ...