ഇട്ടാല്‍ പൊട്ടാത്ത മുട്ട...


ഇതാണ്‍ കഥാനായകന്‍ "മൊട്ട"
മൊട്ട ബോസ്സ്‌ എന്നാണു ഈ വിദ്വാന്‍ സ്വയം പുകഴ്ത്തുന്നത്‌...
നല്ല സുന്ദരനായ ഒരു ചെറുപ്പക്കാരനാണു, പക്ഷെ തലയില്‍ കഷണ്ടി ഒന്നും ഇല്ല...
ശകലം മുടി ഉണ്ടു എന്ന ഒരു കുറവു മാത്രമെ ഉള്ളൂ.... !!
എന്തായാലും നാട്ടിലുള്ള പൊലീസ്‌ സ്റ്റേഷനിലൊക്കെ നല്ല പിടിപാട്‌ ആണു .
അല്ല മാമന്‍ പൊലീസില്‍ അണേ.. അതിണ്റ്റെ അല്‍പം അഹങ്കാരം ഇല്ലേ എന്നു ആരും ഒന്നു സംശയിച്ചു പോകും..
കഷണ്ടിക്കും അസൂയക്കും മരുന്നില്ല എന്നു പറയുന്നവരോട്‌ ഇദ്ദേഹത്തിനു ഒന്നു മാത്രമേ പറയാന്‍ ഉള്ളൂ..
കഷണ്ടിക്കു മരുന്ന് കാണില്ല,, പക്ഷെ അസൂയയ്ക്കു മരുന്നുണ്ടു..
അങ്ങനെ ആണു നമ്മുടെ മൊട്ട.
സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരെ സഹായിക്കുന്ന ഒരുപാവം. ആ മൊട്ടയ്ക്കു പറ്റിയ ഒരു പറ്റിനെ പറ്റിയാണു ഇനി പറയാന്‍ പൊകുന്നത്‌.


മൊട്ട പണ്ടു മുതലേ സ്വന്തം കാലില്‍ നില്‍കണമെന്ന ആഗ്രഹം ഉള്ള ഒരാള്‍ ആനു..
അങ്ങനെ കുറച്ച്‌ പൈസ ഉണ്ടാക്കനായി അവന്‍ മൊബൈല്‍ ബിസിനെസ്സ്‌ ആരംഭിച്ചു. അവണ്റ്റെ ഏതൊ ഒരു അളിയന്‍ ഗള്‍ഫില്‍ നിന്നും കുറഞ്ഞ വിലയ്ക്ക്‌ മൊബൈല്‍ എത്തിച്ചു കൊടുക്കാമ്മെന്നു ഏറ്റു . ഇതു കേട്ട അവന്‍ അവിടെ എല്ലാം ഓടി നടന്നു കുറേ ആള്‍കാരെ ഒപ്പിച്ചു. അവരടെ എല്ലാം കയ്യില്‍ നിന്നും നല്ല ഒരു തുക വാങ്ങുകയും ചെയ്തു. പക്ഷെ പാവം മൊട്ട പറ്റിക്കപെട്ടു നല്ല മൊബൈലിനു പകരം ആരോ അവനു കുറെ ഡ്യൂപ്ളിക്കേറ്റ്‌ മൊബൈലുകളാണു നല്‍കിയത്‌. എന്നാല്‍ ശുദ്ധ ഹ്രദയനായ മൊട്ട ആ പൈസ കൊണ്ട്‌ മുങ്ങാന്‍ ഒന്നും നിന്നില്ല... അവന്‍ സ്വന്തം കയ്യില്‍ നിന്നും ആളുകള്‍ക്കു പണം നല്‍കി പ്രശ്നം പരിഹരിച്ചു. അതിനു ശേഷം ആരു മൊട്ടയെ കണ്ടാലും "കുടുമ്പശ്രീ ഐറ്റംസിനു" നല്ല ചിലവാണോ എന്നു മാത്രം ചോതിക്കാന്‍ തുടങ്ങി. ആളുകള്‍ കളിയാക്കുമ്പൊളും '"മൊട്ട കാ പൊട്ടിക്കല്‍ മുഷ്കില്‍ നഹീ,, നാ മുംകിന്‍ ഹേ... '"എന്നാണു പണം നഷ്ടപെട്ടിട്ടും മൊട്ട പറഞ്ഞത്‌. കാശു പൊയാലെന്താ മുട്ട പണി പടിച്ചില്ലേ.. അതിനു ശെഷം സ്വന്തമായി ബിസിനെസ്സ്‌ തുടങ്ങണമെന്ന ആഗ്രഹം മുട്ട ഉപേക്ഷിച്ചിരിക്കയാണു


പക്ഷെ ഇതൊന്നും കാര്യമാക്കതെ മൊട്ട പൊലീസ്‌ മാമണ്റ്റെ കാശു കൊണ്ടൂ നല്ല കുറേ മൂടി വാങ്ങി..
വിഗ്ഗ്‌ ഒന്നും അല്ല കെട്ടോ ...! നല്ല ഒറിജിനല്‍ മുടി...
അതൊക്കെ വച്ച്‌ ഇപ്പൊ ചുള്ളന്‍ ആയി നടക്കുകയാ ആ ഗഡി...
പൊലീസ്‌ മാമനെ ഭയന്നു ആ വിദ്വാന്‍ ഇപ്പൊ നാട്ടില്‍ നിന്നും മാറി കഴിയുകയാണെന്നാണൂ ഈയുള്ളവനു ചില വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും അറിയാന്‍ സാധിച്ചതു ...
എന്തായാലും പൊലീസ്‌ മാമന്‍ മൊട്ട പൊട്ടിക്കതിരുന്നാല്‍ മതി... !!!!

-->

അഭിപ്രായങ്ങള്‍

Unknown പറഞ്ഞു…
kollada adipoliyayittunduuuuuuuuuuuuuuuuuuu

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...