സുന്ദര ചരിതം


കുറെ കാലമായി സുന്ദരന്‍ പറഞ്ഞു തുടങ്ങിയിട്ട് ,, അവനെ പറ്റി ഒരു അവതരണം ഇത് വരെ നല്‍കിയില്ല എന്ന്. ഇതേല്‍ എഴുതാന്‍ കഥ ഒന്നും ഓര്മ വരുന്നില്ലെന്ന് പറഞ്ഞപ്പോ, സഹായിച്ചവനാണ് സുന്ദരന്‍. അവനെ അങ്ങനെ വിടുന്നത് ശരി അല്ലെല്ലോ! വന്ന സമയത്തെ ഓളത്തിനാണ് സുന്ദരന്‍ ആ കൊച്ചിന് അപ്പ്ളി വച്ചത്. പിന്നെ ഇക്കാലമത്രയും അപവാദങ്ങള്‍ കേള്‍കാന്‍ ആയിരുന്നു അവന്റെ യോഗം, നിമിഷ നേരം കൊണ്ട് ഒരു വട്ടപേര് ഇട്ടു അത് വന്‍ ഹിറ്റ്‌ ആക്കിയ ആള്‍ ആണ് സര്‍വശ്രീ സുന്ദരന്‍. ആദ്യ വര്ഷം പരിചയപെടാന്‍ എത്തിയ ഫൌണ്ടുവിനോട് "എവിടെ ആണ് വീട് " എന്ന് സുന്ദരന്‍ സാമാന്യ മര്യാദക്ക് ചോദിച്ചതാണ്. പാവം സുന്ദരന്‍ കരുതിയോ ആള്‍ ഇത്ര കലിപ്പ് ആണെന്ന്. എടുത്ത വഴിക്ക് ഫൌണ്‍ടു പറഞ്ഞു " ഫൌന്‍ടെഷന്റെ പുറത്ത് ". സുന്ദരന്‍ ഉണ്ടോ വിടുന്നു . അവള്‍ക് ഒരു പേര് അങ്ങ് സമ്മാനിച്ച്‌ "ഫൌണ്‍ടു" .. അത്ര കഴിവ് ഉള്ള ഒരു മനുഷ്യന്‍ ആണ് ഈ സുന്ദരന്‍, സലിം കുമാറിനെ പോലെ "പലവട്ടം കാത്തു നിന്ന് ഞാന്‍ ..." ഡാന്‍സ് കളിച് എത്ര ആരധികമാരെ ആണ് ഇവന്‍ ചാക്കിലക്കിയത് എന്ന് അറിയാമോ..? എന്തൊക്കെയായാലും കൊണയെ സഹിച്ചു നടന്നില്ലേ അതിനു ഒരു അവാര്‍ഡ്‌ ഒന്നും കൊടുത്താല്‍ പോര. കൊണയും മൂഞ്ഞുവും തമ്മിലുള്ള ശീതയുദ്ധത്തിനു മധ്യവര്തിയായ് നില്‍കാന്‍ വേറെ ആര്‍ക്കാണ് കഴിയുക. മൂഞ്ഞു ചരിതം ഈ ബ്ലോഗില്‍ തുടങ്ങണമെന്ന ആശയം മുന്നോട്ട് വച്ചത് നമ്മുടെ സുന്ദരന്‍ തന്നെ ആണ്, തന്നാല്‍ കഴിയുന്ന എല്ലാ വിധ സയയങ്ങളും അവന്‍ വാഗ്ദാനം ചെയ്തിടുമുണ്ട്. പക്ഷെ മൂഞ്ഞു ചരിതം രചിക്കാന്‍ ഒരു ബ്ലോഗ്‌ തന്നെ മതിയാവില്ല.

മൂഞ്ഞുവിനു ഒരു അവതാരിക..

ഒരു വൈകുന്നേരം മൂഞ്ഞുവിന്റെ മൊബൈലില്‍ ഒരു മിസ്സ്‌ കാള്‍ വരുന്നു .. നമ്മടെ പിള്ളേരോടൊപ്പം ചളി അടിച്ചു കൊണ്ട് ഇരിക്കയരിക്കും അവന്‍.. പെട്ടന്ന് ഇവന്‍ മാന്യനായി മാരും. ആ നമ്പറിലേക്ക് തിരികെ വിളിചിട്റ്റ് ഘനഗംഭീരമായ ശബ്ദത്തില്‍ ഒരു ചോദ്യം. "ഈ മൊബൈലില്‍ ഇപ്പൊ ഒരു മിസ്സ്‌ കാള്‍ വന്നല്ലോ. ഇതാരാണ് വിളികുന്നത്...???" ഈ ശബ്ദത്തില്‍ മൂഞ്ഞു ആണെന്ന് ആര്‍ക്കും മനസ്സിലായെന്നു വരില്ല. അവിടെ നിന്നു മറുപടി കിട്ടികഴിഞ്ഞാല്‍ മൂഞ്ഞുവിന്റെ ആ ഊള സ്വരത്തിലുള്ള ആ ഡയലോഗ് വരും "അളിയാ ... നീയാരുന്നോ...???" .ഈ കഥ വായിച്ചാല്‍ ശരിക്കും മനസ്സിലാകനമെനില്ല . ഇത് ശരിക്കും കൊണ അവതരിപിച് കാണിക്കും അത് കണ്ടാലെ ആ എഫ്ഫക്റ്റ്‌ വരികയുള്ളൂ. ഈ ഡയലോഗ് കൊണ അവതരിപികുന്നതൊക്കെ തന്നെ ആണ് കൊണയും മൂഞ്ഞുവും തമിലുള്ള ശീതയുദ്ധത്തിന്റെ കാരണവും...!!

അഭിപ്രായങ്ങള്‍

ശ്രീ പറഞ്ഞു…
ഹ ഹ. കൊള്ളാം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...