ചുവരുകള്‍.. മൂകസാക്ഷികള്‍ ..


ഇരുള്‍ വീഴുന്ന കാലഘട്ടങ്ങളിലെക്ക് നടന്നകലുന്ന ഈ ജീവിതയാത്രയില്‍ വിശാലമായ സൌഹൃദത്തിന്റെ തണല്‍ മരം കൊണ്ട് നിലാവെളിച്ചം പകര്‍ന്നു തന്ന ഇടത്താവളമായിരുന്നു എന്റെ കലാലയം. കുളിര്‍ പാകിയ പുലര്‍കാല മേഘത്തിന്റെ നീര്‍ക്കണങ്ങള്‍ പുല്‍നാമ്പുകളെ തലോടി മാഞ്ഞതുപോലെ, അറിവിന്റെയും സ്നേഹത്തിന്റെയും വാതയനങ്ങല്‍ക്കപ്പുറം കലാലയ ജീവിതത്തിന്റെ ആ ഇരമ്പമുള്ള കുത്തൊഴുക്കില്‍ നമ്മുടെയൊക്കെ ശ്രദ്ധ പതിയാതെ പോയിട്ടും ആരുടെയൊക്കെയോ സാന്ത്വനസ്പര്‍ശത്താല്‍ സ്വയം ആശ്വസിച്ച, ആശ്വസിക്കാന്‍ ശ്രമിച്ച കുറെ ചുവരുകള്‍ ഓരോ കലാലയത്തിലുമുണ്ട്. അനശ്വരങ്ങളായ പ്രണയങ്ങള്‍ക്കും സൌഹൃദങ്ങള്‍ക്കും സാകഷ്യം വഹിച്ച കുറെ ചുവരുകള്‍. ഒരായിരം നാവുകള്‍ നല്‍കിയാലും പറഞ്ഞൊഴിയാത്ത അനുഭവസമ്പത്തും കഥകളും ഉള്ളറയില്‍ സൂക്ഷിക്കുന്ന വര്‍ണ്ണശബളമായ ഭൂതകാലത്തിന്റെ ബാക്കിപത്രങ്ങള്‍. അനേകായിരം പ്രണയിനികളുടെ സംവാദങ്ങളും സ്വകാര്യതകളും ഒപ്പിയെടുത്ത മൂകസാക്ഷികലാണ് അവര്‍. തിരിച്ചെടുക്കാന്‍ സാധിക്കാത്ത ഒരായിരം സുന്ദരനിമിഷങ്ങള്‍ നല്‍കി മറഞ്ഞു പോയ ഇന്നലെകളുടെ ശേഷിപ്പും.
നാമറിയാതെ ആരെയൊക്കെയോ ശ്രദ്ധിചിടുണ്ടാവാം ഈ ചുവരുകള്‍. ആരുടെയൊക്കെയോ ശ്രദ്ധ കാംക്ഷിചിടുണ്ടാവാം ഈ ചുവരുകള്‍. എത്രയെത്ര പ്രകംബനങ്ങളും കാലൊച്ചകളും കതോര്‍ത്തവരാണീ ചുവരുകള്‍ . എത്രയെത്ര കലാഹൃദയങ്ങളുടെ സ്പന്ദനത്തിന്റെ താളവും നിശ്വാസത്തിന്റെ കാറ്റും ധമനിയിലെക്ക് ആവഹിച്ചവരാണീ ചുവരുകള്‍. സൌഹൃദ ചില്ലകളില്‍ നിന്നകളുന്ന ഇണക്കിളികളുടെ വേര്‍പാടും കൊഴിഞ്ഞു വീണ ഇതളിന്റെ നൊമ്പരവും ഒരു പക്ഷെ അവരറിയാതെ ഇവരും ഏറ്റുവാങ്ങിയിരിക്കും.

" ഓര്‍മ്മയുണ്ടോ ..? ഈ ചുവരുകള്‍ക്കുള്ളിലാണ് നാം ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് കൂടുതല്‍ അടുത്തതും സ്നേഹബന്ധത്തിന്റെ പാഥേയം പങ്കുവച്ചതും ഇവിടെ വച്ച് തന്നെ. ഇവിടെ നിന്നാണ് നമ്മുടെ മോഹങ്ങള്‍ക്ക് ചിറകുമുളച്ചത്. പിന്നീട് നാമറിയാതെ പാറിപ്പറന്നതും ഇണങ്ങിയതും പിണങ്ങിയതും ഒടുവില്‍ വേര്‍പിരിഞ്ഞതും ഇവര്‍ സാക്ഷിയായാണ്..."

പ്രണയാര്‍ദ്രദയുടെ നിനവില്‍ അന്ന് നാം പാടിയ ഹൃദയ രാഗങ്ങളുടെ ഈണത്തിന്റെ ഈരടികള്‍ പ്രതിധ്വനിചത് ഈ ചുവരുകള്‍ ക്കിടയിലാണ് ..

പിരിഞ്ഞപ്പോള്‍ നമ്മോടൊപ്പം വിതുമ്പാന്‍ , ഒരു സാന്ത്വനവക്കെങ്കിലും പറയാന്‍ അറിയാതെ എങ്കിലും ഈ ചുവരും കൊതിചിടുണ്ടാവും...

അഭിപ്രായങ്ങള്‍

Unknown പറഞ്ഞു…
ellam nannayittund.....iniyum ezuthanam..
ശ്രീ പറഞ്ഞു…
മനോഹരമായി എഴുതിയിരിയ്ക്കുന്നു. ഒരു സുന്ദരമായ കാവ്യം പോലെ. ഞാനും മനസ്സു കൊണ്ട് ഒരു യാത്ര നടത്തി, എന്റെ പ്രിയ കലാലയത്തിലേയ്ക്ക്...

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...