ആഴമേറും നിന്‍ മനസ്സമാഴിയില്‍.....


ഇരുട്ട്, ചുറ്റും കട്ട പിടിച്ച ഇരുട്ട്. അനന്തമായ സത്യം. ആഴവും പരപ്പുമറിയാതെ നീണ്ടു നിവര്‍ന്നു കിടക്കുന്നു, ആര്‍കും പിടി കൊടുക്കാതെ. ഈ ഇരുട്ടും ഏകാന്തതയും കൂടി മറ്റേതോ ലോകത്തിലേക്ക് നയിക്കുന്ന പോലെ. ഈ ഇരുട്ടില്‍ ആരോകെ നമ്മെ അനുഗമികുമെന്നരിയില്ല, ആരൊക്കെ നമ്മെ ഒഴിഞ്ഞു പോകുമെന്നുമറിയില്ല. ഇരുട്ട് ഒരു മഹാസാഗരം പോലെയാണ്. ഒരു പാട് സത്യങ്ങള്‍ മറഞ്ഞിരിക്കുന്ന ഒരു ആഴി.

ഇത്ര നാളും എല്ലാം നല്‍കിയിട്ടേ ഉള്ളൂ.. ഒന്നും ആവശ്യപെട്ടിട്ടില്ല .. ചോദിക്കാതെ തന്നെ എല്ലാം നല്‍കി. അത് വേണ്ടിയിരുന്നില്ല ഏന് ഒരികല്പോലും തോന്നിയിട്ടുമില്ല. ഈ മഹാസാഗരത്തില്‍ ഒരു പായ്കപ്പല്‍ കണ്ടപ്പോള്‍ ഇനിയുള്ള ഈ അന്തമായ യാത്രക്ക് ഒരു തുണയാകുമെന്നു കരുതി ആശിച്ചു പോയി. അത് എന്നെ തന്നെ വിളിക്കുന്ന പോലെ തോന്നിയപ്പോള്‍ ഒരു ശങ്ക തോന്നി. പിന്നെ മടിച്ചില്ല , ആഴമറിയാത്ത ആ ഇരുളിന്‍ മഹാസാഗരത്തിലെക്ക് എടുത്തു ചാടി. അധിക നേരം നീന്താന്‍ ആവില്ലെന്ന് അറിയാമെങ്കിലും പ്രാണന്‍ പിടഞ്ഞു തീരുന്നതിനു മുന്‍പേ അവിടെ എത്തും എന്ന ഒരു വിശ്വാസം. അനന്തമായ ഈ യാത്രയില്‍ ഒരു കൂട്ട്. മരമായാലും വഞ്ചി ആയാലും ഒരു കൂട്ട് നല്ലതാണ്. എന്നാല്‍ നീന്തി തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്ന ദൂരം കുറയുന്നില്ല, പക്ഷെ കണ്‍വെട്ടത്ത് കുറച്ച് ദൂരത്തായി ആ സുന്ദര സ്വപ്നം ഇങ്ങനെ തിളങ്ങി നില്‍കുന്നത് കണ്ടപ്പോള്‍ ഉറപ്പിച്ചു. ലക്‌ഷ്യം അവിടേക്ക് തന്നെ.

പക്ഷെ അല്പം കഴിഞ്ഞപ്പോള്‍ ആ ദൂരം കൂടുന്നത് പോലെ. പോകരുത് അത് നിന്നെ വിട്ടു പോകുകയാണെന്ന് ഉപബോധ മനസ്സ് പറയുന്ന പോലെ.. ഏയ്‌ അങ്ങനെ എന്നെ ഉപേക്ഷിച് അത് പോകില്ല, ആ വിശ്വാസം ഒരിക്കലും മഞ്ഞു പോകുന്നതല്ല. അത് ചിലപ്പോള്‍ കാറ്റിന്റെ ഗതി മാറിയപ്പോള്‍ ഒഴുകി നീങ്ങുന്നതായിരിക്കും,, അല്ലാതെ എന്നെ ഉപേക്ഷിച്ചു പോകാന്‍ അതിനു മനസ്സ് വരില്ല.നെഞ്ചില്‍ ഊട്ടിയുറച്ച വിശ്വാസവുമായി ഇരുളിന്റെ ആഴങ്ങളിലേക്ക് നീന്തികൊന്ടെയിരുന്നു..


ഇതും നിങ്ങൾക്കിഷ്ടപ്പെട്ടേക്കാം