അക്കം മാറുമ്പോള്‍

മാറ്റം, അത് പ്രകൃതി നിയമമാണ്. കഴിഞ്ഞ കുറെ നാളായി സംഭവികുന്നത് അതാണ്‌. അത് നമുക്ക് ചുറ്റുമുള്ള എല്ലാത്തിനും ബാധകമാണ്. നമ്മള്‍ മാത്രം അതിനു നേരെ മുഖം തിരിച്ചു നിന്നിട്ട് കാര്യമില്ല. ചുറ്റുമുള്ള എല്ലാം മാറുകയാണ് , ശരവേഗത്തില്‍. മണ്ണിന്റെ നിറം മാറുന്നു , കാറ്റിന്റെ ദിശ മാറുന്നു എല്ലാം... മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെന്നത് ശരിക്കും സത്യം. വാക്കിന്റെ വിരുതിനാല്‍ സ്ഫടിക സൌധം തീര്‍ത്ത ഒരു പാട്പെണ്‍കൊടികള്‍ മാറി. നിനക്ക് ഞാന്‍ അമ്പിളിമാമനെ കൊണ്ട് തരാം എന്ന് പറഞ്ഞ ദേവേന്ദ്രന്മാരും മാറി. ഇപ്പോള്‍ അവര്‍ കണ്ടാലറിയാത്തവരായി , ഇന്നലെ വരെ കാണാന്‍ പോലും പറ്റാതിരുന്നവര്‍..!!! മരുഭൂമിയില്‍ പോയാലും വാക്കുകള്‍ കൊണ്ട് മഞ്ഞുമഴ പെയ്യിക്കാനുള്ള വിരുത്, മനുഷ്യന്റെ ഏറ്റവും വലിയ കഴിവ്, അതിനു പ്രണാമം. വെറുതെയല്ല എല്ലാവരും അതിനെ പുകഴ്ത്തി പറയുന്നത്.

ഇന്ന് ഒരു മാറ്റം കൂടി സംഭവിച്ചു. വയസ്സ് എന്ന് നാം പറയുന്ന ആ സംഗതി ഇല്ലേ, അതിന്റെ അവസാന അക്കം ഒരു മുന്നറിയിപ്പും ഇല്ലാതെ അങ്ങ് മാറികളഞ്ഞു . എല്ലാ മാറ്റവും മുന്നോട്ടും പിന്നോട്ടും ഉണ്ടെങ്കിലും ഇത് മുന്നോട്ട് മാത്രമേ മാറൂ എന്ന് മനസ്സിലായി. ഈ ദിവസം ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. നിത്യമായ ലകഷ്യത്തിലേക്ക് നാം അടുത്ത് കൊണ്ടിരിക്കുന്നു എന്നാ ഓര്‍മപ്പെടുത്തല്‍. ഈ ചെറിയ മാറ്റം ഒരു ഓര്‍മ്മപ്പെടുത്തലാണ് നല്‍കുന്നത്. ചില തിരിച്ചറിവുകള്‍. പരമമായ സത്യതിലെകുള്ള ദൂരം കുറഞ്ഞിരിക്കുന്നു എന്നത് ആഹ്ലാദകരമായ കാര്യമാണ്. ഈ മനോഹരസുന്ദര ഭൂമിയില്‍ ഇങ്ങനെ കിടക്കുന്നതിലും നല്ലത് അതാണ്‌. പക്ഷെ ചില മുഖങ്ങള്‍ ഓര്‍ക്കുമ്പോള്‍ ആ സത്യത്തെ ഭയപെട്ടു തുടങ്ങുന്നു. നമ്മളാല്‍ സന്തോഷിക്കുന്നവര്‍ , നമുക്ക് വേണ്ടി ജീവിക്കുന്നവര്‍, നമ്മെ സ്നേഹിക്കുന്നവര്‍. അങ്ങനെ ചില ആളുകളുണ്ടെന്ന തിരിച്ചറിവ് ഭയമുണര്ത്തുന്നതാണ് .

പുലിമടയിലെ ജീവിതവും ആ പിള്ളരും ഇല്ലാരുന്നെങ്കില്‍ ജീവിതം കോഞ്ഞാട്ട ആയേനെ.. ഒരു പണിയും ഇല്ലാതെ തെണ്ടി നടന്നാലും ജീവിതം ആഘോഷമാക്കുന്ന നമ്മുടെ സ്വന്തം പിള്ളേര്‍. കാശില്ലാതെ എങ്ങനെ പുട്ടടിക്കാമെന്നും എങ്ങനെ നാട് തെണ്ടാമെന്നും ഒന്നിച്ച പഠിച്ചവര്‍. ഈ ജന്മദിനം അവര്‍ക്ക് വേണ്ടി ആഘോഷമാക്കം.. ഇത് കാട്ടാ അടിച്ചു ആഘോഷിക്കാം. ഈ കാട്ടാ അടി ഒരു പുതിയ പ്രയോഗമാണ്. ചില കല്യാണങ്ങളും മറ്റും അവരുടെ ഓര്‍മ്മക്കുരവും അശ്രദ്ധയും കാരണം നമ്മളെ വിളിച്ചെന്ന് വരില്ല. പക്ഷെ നമ്മടെ സാന്നിധ്യം അവിടെ ആവശ്യമായി വരും. അങ്ങനെ പോയി ഓസി അടിക്കുന്നതാണ് കാട്ടാ അടി. എന്തായാലും കാട്ടാ അടിയുടെ ഗുരുവായ ശ്രീ ശ്രീനിവാസന്‍ ഗുരുക്കള്‍ക്ക് നമോവാകം.. ജീവിതമേ മുന്നോട്ട്.

ഇത്ര നാലും അടയും ചക്കരയും , ചുക്കും കഷായവും ഒക്കെ പോലെ ഇരുന്ന പലരും ഇപ്പോള്‍ മത്തിയും അലുവയും പോലെ ആയ ആ മാറ്റം. അത് കണ്ടു പഠിക്കേണ്ടതാണ്. നമ്മളെ സ്നേഹിക്കുന്ന ആള്‍ക്കാരെ തിരിച്ചറിയാതെ നമ്മളെ വേണ്ടാത്ത ആള്‍ക്കാരുടെ പുറകെ നടക്കുന്ന ആ പരിപാടി. അത് മാത്രം ഒരു മാറ്റവും ഇല്ലാതെ ഇപ്പോഴും തുടരുന്നു. ഇനീം എന്തൊക്കെ മാറിയാലും അത് മാറാന്‍ പോകുന്നില്ല. അത് ശരിയായാല്‍ പിന്നെ ജീവിതം നാഷണല്‍ ഹൈവെ പോലെ (കേരളത്തിലെ അല്ല ) സുഖമുള്ളതാവില്ലേ.. കൊണ്ട് കൊണ്ടേ നമ്മള്‍ ഒക്കെ പഠിക്കൂ . പലരും കൊള്ളിച്ചു തുടങ്ങിയിട്ടുണ്ട് ... ദൈവമേ... ഇതില്‍ നിന്നെങ്കിലും പഠിച്ച മതിയാരുന്നു...!! അല്ലേല്‍ കൊണ്ട് കൊണ്ട് ജന്മം കോഞ്ഞാട്ട ആകും...


ഇതും നിങ്ങൾക്കിഷ്ടപ്പെട്ടേക്കാം

3 അഭിപ്രായങ്ങൾ:

ivan പറഞ്ഞു...

Kollam.....

മുറിവുകളുടെ വസന്തം പറഞ്ഞു...

thoolika thumbile kannuneer thulli..ee peru evidunnu kitti...if u dnt mind...???

തമ്പി പതാരം പറഞ്ഞു...

@mullumaram entha..? any problem..? chumma thonniya oru peraa